Translate

Thursday, December 3, 2015

കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ സി.ബി.ഐ. അന്വേഷിക്കണം

 കെ.സി ആർ.എം പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസ്സോസിയേഷൻ

.
 സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി 29-11-2015 ഞായറാഴ്ച പാലാ ടോംസ് ചേമ്പറിൽ നടന്നു. ഫാ.മാണി പറമ്പേട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ അമലയുടെ മരണത്തിൽ ദു.ഖം രേഖപ്പെടുത്തി.  ചെയർമാൻ റെജി ഞള്ളാനി സംഘടനാപ്രവർത്തനങ്ങൾ വിശദീകരിച്ചു. 


    ഫാ.അബ്രഹാം കൂത്തോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.   ഫാ ഫ്രാൻസീസ്  പ്രോജക്ട് അവതരണം നടത്തി. ജോർജ്ജ് മൂലേച്ചാലിൽ ഫാ ജോൺ കെ. തെക്കേടം ,പി എസ് തോമസ് പൂവക്കുളം ,ഫാ ജോർജ്ജ് കണീയാരശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.
 
 അടുത്തകാലത്തായി കന്യാസ്ത്രീകൾക്കെതിരെ ആക്രമണങ്ങളും കൊലപതകങ്ങളും വർദ്ധിച്ചുവരുന്നു, കൊലപതകങ്ങളടക്കമുള്ള കന്യാസ്ത്രീകളുടെ മരണത്തിലെ തെളിവുകൾ മഠങ്ങളിൽ വച്ചുതന്നെ നശിപ്പിക്കപ്പെടുന്നു. മരണങ്ങൾ ഭൂരിപക്ഷവും സ്വഭാവിക മരണമൊ ആത്മഹത്തിയൊ ആയിമാറുന്നു. കൂടാതെ അവരെ മനോനില തെറ്റിയവരായി ചിത്രീകരിച്ച് അവരുടെ കുടുംബക്കാർക്കും  ബന്ധുക്കൾക്കും കൂടുതൽ അപമാനം വരുത്തിവയ്ക്കുന്നു.

 മഠങ്ങൾ ഒട്ടും തന്നെ സുരക്ഷിതമല്ലാതായിരിക്കുന്നു. മഠങ്ങളിലെ സംഭവങ്ങൾ പുറത്തറിയാതിരക്കുവാനും മൂടിവയ്ക്കുന്നതിനും സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് സംശയത്തിനിടനൽകുന്നതാണ്. കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പല പുരോഹിതരും പങ്കാളികളാണെന്ന് തുറന്നെഴുത്തുകളും, തുറന്നു പറച്ചിലുകളും , കുറ്റ സമ്മതങ്ങളും ഉണ്ടാവുന്നു.   ഇത്തരം സംഭവങ്ങൾ ഉന്നതതല ഏജൻസികൾ അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം.

കന്യാസ്ത്രീകളുടെ മനോനില തകരാറിലാണെന്ന വാദം ശരിയല്ല . അഥവ അങ്ങനെയാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ യാതോരു കുഴപ്പവുമില്ലാതെ കുടുബങ്ങളിൽ നിന്നും മഠങ്ങളിലെത്തുന്ന കന്യാസ്ത്രീകളുടെ മാനസ്സിക നില തകരാറിലാകുന്നതിനും മാനസ്സിക പിരിമുറുക്കം വർദ്ധിക്കുന്നതിനും കാരണമായ സംഭവങ്ങൾ എന്താണെന്നും പൊതു സമൂഹത്തിന്   അറിയുവാൻ അവകാശമുണ്ട്.

കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ പതിനഞ്ചിലധികം കന്യാസ്തികളാണ് മരണമടഞ്ഞത്.നിരവതി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടു.  ഇത്തരം സംഭവങ്ങൾ ഉന്നതതല ഏജൻസികൾ അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. മഠങ്ങളുടെ സുരക്ഷയിൽ വിശ്വാസികൾക്കു കൂടി പങ്കാളിത്വമുള്ള സംവിധാനം ഉണ്ടാവണം. മരിച്ചുപോയ സഹോദരിമാർക്ക് ആദരാഞ്ചലികൾ അർപ്പിക്കുന്നു. അവരുടെ കുടുബാഗംങ്ങളുടെ ദു.ഖത്തിൽ പങ്കുചേരുന്നു.


സംഘടനയുടെ തണൽ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പാലാ കേന്ദ്രീകരിച്ച് സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്തി  ആസ്ഥാനമുണ്ടാക്കുന്നതിന് തീരുമാനിച്ചു. ഏപ്രിൽ മദ്ധ്യത്തോടെ ഒന്നാം വാർഷീകസമ്മേളനം നടത്തുന്നതിനും അതിനോടനുബന്ധിച്ച് കൂടുതൽ അംഗങ്ങളെ കണ്ടെത്തി  ചേർക്കുന്നതിനും തീരുമാനിച്ചു. ഒന്നാം വാർഷീകത്തിന് മുന്നോടിയായി ഫെബ്രുവരി മാസം വീണ്ടും ദേശീയ എക്‌സിക്യൂട്ടീവ് കൂടുന്നതിന് തീരുമാനിച്ചു.


കെ. സി. ആർ എം . സംസ്ഥാനകമ്മറ്റി അംഗം സി. വി. സെബാസ്റ്റ്യൻ നന്ദി പറഞ്ഞു .6- മണിക്ക് കമ്മറ്റി പിരിഞ്ഞു. 

No comments:

Post a Comment