Translate

Tuesday, December 8, 2015

ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു.


 .  
14 വയസുകാരി പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തൻവേലിക്കര ലൂർദുമാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗോറിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്യ്തു ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മ്ൂവ്‌മെന്റ് (കെസി ആർ എം )ഉൾപ്പെടെ നിരവധി സംഘടനകൾ   ആവശ്യപ്പെട്ടിരുന്നു.. കുട്ടിയുടെ മാതാവിന്റ പരാതിയുടെ ആടിസ്ഥാനത്തിൽ പുരോഹിതനെതിരെ പോലീസ് കേസ്സെടുത്തു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്.

 

 കഴിഞ്ഞ ജാനുവരി മുതൽ കുട്ടിയെ നിരന്തരം പുരോഹിതൻ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഈ പുരോഹിതനെ ഉടൻ പുറത്താക്കാൻ മെത്രാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആറിയപ്പെടുന്ന ധ്യാന ഗുരുവും ക്രസ്തീയ ഭക്തിഗായകനുമായ ഇയാൾ കുട്ടിയെ ഭീഷണി പ്പെടുത്തിയും വശീകരിച്ചുമാണ്. കുട്ടിയെ പീഡിപ്പിച്ചത്

.

  ഗൾഫിലേയ്ക്ക് കടന്നുകളഞ്ഞ ഈ വികാരിയച്ചൻ രണ്ടു തവണ ഹൈക്കോടതിയിലും ഒരുതവണ സുപ്രീം കോടതിയിലും മുൻകൂർ ജമ്യത്തിന് പോയെങ്കിലും കോടി ജാമ്യം നൽകിയില്ല തുടർന്ന് പോലീസ് അച്ചനെ പിടികിട്ടാപ്പുള്ളിയായി പ്രക്യാപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഈ കത്തോലിക്കാ പുരോഹിതനെ കൂടുതൽ ചോദ്യം ചെയ്യലിനായി വടക്കേക്കര സി.ഐ. ക്ക് കൈമാറി.  ഏതാനും മാസങ്ങൾക്കു മുൻപ് തൃശൂർ രൂപതയിൽ പെട്ട കത്തോലിക്ക പുരോഹിതൻ രാജു കൊക്കെൻ എട്ടുവയസ്സുള്ള പിഞ്ചുകുഞ്ഞിനെ ആദ്യകുർബാനക്കുള്ള ഉടുപ്പുനൽകാമെന്നു പറഞ്ഞ് മൂന്നു തവണ പീഡിപ്പിക്കുകയും കുഞ്ഞിന്റെ പൂർണ്ണ നഗ്നമായ ഫോട്ടോകൾ എടുക്കുകയും ചെയതതിന്  ഇയളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചേർത്തലയിൽ വേദപാടക്യാമ്പിന് അച്ചനും കന്യാസ്ത്രീയും കൂടി കൊണ്ടുപോയ ശ്രെയ യെന്ന പെൺ കുഞ്ഞും കൊലചെയ്യപ്പെട്ടിരുന്നു  അടുത്തകാലത്തായി   നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും കന്യാസ്ത്രീകളും പീഡനത്തിനിരയാവുകയും  വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

 

അടുത്തയിടെ ഒരു ധ്യാനഗുരുവിന്റെ പീഡനക്കഥ ഒതുക്കുവാൻ കത്തോലിക്ക സഭാ നേതൃത്യം ഒരു കന്യാസ്ത്രിക്ക് പത്തുല്ക്ഷത്തിലധികം രൂപ നൽകേണ്ടിവന്നു. പുരോഹിതരുടെ പീഡന കാര്യം പുറത്തുവരാതിരിക്കുവാൻ  കേസ്സു നടത്തിപ്പിനും സ്വാധീന കര്യങ്ങൾക്കുമായി അഭയാകേസ്സിന് ചിലവിട്ടത് കോടികൾ ഇതെല്ലാം.ദൈവത്തിനു വേണ്ടി വിശ്വാസികൾ നൽകുന്ന നേർച്ചപ്പണമാണ്. അടുത്ത കാലത്തായി ദുരൂഹ സാഹചര്യത്തിൽ ഇരുപതിലധികം കന്യാസ്ത്രീകളാണ് മരണപ്പെട്ടത് .ഉളുപ്പൂണിയിലേ കന്യാസ്ത്രീയുടെ മരണമാണ് അവസാനത്തേത്. ഇവിടെ സിസ്റ്റർ  മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച്
വിടരുത് എന്ന്. ഈ വാക്കു മറന്നതാണ്. എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും  സിസ്‌ററർ മേരിചാണ്ടിയുടെ വാക്ക്ുകൾ നമ്മോടെപ്പമുണ്ടാവട്ടെ.


                                                                               കെ. സി. ആർ . എം.


                                                                                                  

2 comments:

  1. "ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു." എന്ന വാര്ത്ത മീഡിയാകളിൽ വന്നപ്പോള്‍ ഒരുമലയാളിയെയും അത്ഭുതപ്പെടുത്തിയില്ല ! അതു, "പേപ്പട്ടി കടിച്ചു " എന്നപോലെ "പാതിരിയുടെ പെണ്ണ് പിടിയും"," മണവാട്ടിയുടെ ദുര്മരണവും" വെറും സാധാരണമായി മലന്കരയിൽ! പക്ഷെ ,അല്മായശബ്ദത്തിലെ (ഇവിടെ സിസ്റ്റർ മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. "പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച് വിടരുത് "എന്ന്.! ഈ വാക്കു മറന്നതാണ് എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും സിസ്‌ററർ മേരിചാണ്ടിയുടെ വാക്ക്കൾ നമ്മോടെപ്പമുണ്ടാവട്ടെ".) എന്ന ഉപദേശം മറന്നു വീണ്ടും ക്രിസ്തു നിഷേധികള്‍ പള്ളികള്‍ തേടി, കുര്ബാനദാഹവുമായി, കൂദാശ പ്രേമവുമായി അലയുന്നതു കാണുമ്പോള്‍ കാലം പിറുപിറുക്കുന്നു "ഈ വര്‍ഗത്തിന് എന്നാണ് വിവരം ഉണ്ടാകുക "എന്നു! ഈ മലീമസന്മാരുടെ നാവിനാല്‍ വീണ്ടും മലീമസമായ കൂദാശാജല്പനങ്ങള്‍ കേള്‍ക്കാന്‍ ഒരുദൈവവും ദൈവപുത്രനും ഇല്ല, എന്നു ഈ ജനം എന്നാണിനിയും അറിയുക? ഇ അറുകൊലപ്പാപികളുടെ മുന്നില്‍ പാപമോചനത്തിനായി മുട്ടുകുത്തുന്ന കുമ്പസാരക്കാരെ കര്‍ത്താവ് ഏതു നരകത്തിലെക്കാവും അവസാനനാളില്‍ വിധിക്കുക? ഓ സോറി , അവസാന ന്യായവിധി കത്തോലിക്കാസഭ "അവന്‍ വീണ്ടും വരാത്തതിനാല്‍" ക്യാന്‍സല്‍ ചെയ്തുവല്ലോ !

    ReplyDelete
  2. കത്തോലിക്കാ പുരോഹിതന്മാർ പീഡനം നടത്തിയാൽ ആർക്ക്, എന്താണ് കുഴപ്പം ??? വായിച്ചു നോക്കാതെ തെറി വിളിക്കാൻ വരരുത്...പ്ലീസ്...വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക...http://achayatharangal.blogspot.in/2015/04/blog-post_3.html

    ReplyDelete