Translate

Monday, August 6, 2012

പുസ്തകം പിന്‍വലിക്കല്‍ വിവാദം: മേരി ചാണ്ടി സംസാരിക്കുന്നു

16 comments:

  1. പുരോഹിത കന്യാസ്ത്രിലോകത്ത് ഒരു കൊടുംകാറ്റു വിതച്ചുകൊണ്ടാണ് നന്മനിറഞ്ഞവളേയെന്ന മേരി ചാണ്ടിയുടെ ആത്മ കഥാപുസ്തകം പ്രകാശനം ചെയ്തത്. മേരി ചാണ്ടി ഒരു എഴുത്തുകാരിയല്ല. എങ്കിലും ധീരയാണെന്നു വീഡിയോയില്‍ നിന്നും ദൃശ്യമാണ്. ഒരു ഭീരുവിനെ പുസ്തകം എഴുതുവാന്‍ എല്പ്പിച്ചതും അവര്‍ ചെയ്ത വിഡ്ഢിത്തരം.

    കന്യാസ്ത്രി മഠത്തില്‍ നടക്കുന്ന ഗര്ഭചിദ്രകളും ലൈംഗിക വിഷയങ്ങളുമാണ് പുസ്തകത്തിലെ ചുരുക്കം. സെക്സ് മാസികകള്‍ വായിക്കുന്ന കന്യാസ്ത്രികളും അതു എത്തിക്കുന്ന പുരോഹിതരും കടന്നു പിടിച്ച അച്ഛനെ സ്റ്റൂള് കൊണ്ടു അടിച്ച കഥയും പ്രസവിച്ച കുഞ്ഞിനെ ഒരു കന്യാസ്ത്രി ഫ്ലഷ് ചെയ്തു കൊല്ലുവാന്‍ ശ്രമിച്ചതും ഇതിലുണ്ട്.

    സംഘിടിത മതസമൂഹത്തിനു ജോസ്
    പാഴൂര്‍ക്കാരനെപ്പോലുള്ള നൂറുപേരെ വിലക്കു മേടിക്കുവാന്‍ കഴിവുണ്ടന്നുള്ള തെളിവാണ് ഇപ്പോള്‍ നടക്കുന്ന മേരി ചാണ്ടിയില്‍ക്കൂടിയുള്ള സംഭവ വികാസ്സങ്ങള്‍ സൂചിപ്പിക്കുന്നതും. എഴുത്തുകാരനായ ഇയാള്‍ വായനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്.

    മേരി ചാണ്ടി ഒരിക്കലും കന്യാസ്ത്രിയായിരുന്നില്ലാ എന്നുള്ള ആരോപണവുമായും ജോസ് പാഴൂര്‍ക്കാരന്‍ എന്ന പാഴായ എഴുത്തുകാരന്‍ രംഗത്തും വന്നുകഴിഞ്ഞു. ബിഷപ്പുമാര്‍ ഇതിനായി കുറെ പണം ഇറക്കിയ ലക്ഷണവും കാണുന്നു.

    മേരി ചാണ്ടി പല കന്യാസ്ത്രികളുമായി
    ലഭിച്ച അനുഭവങ്ങള്‍ സ്വന്തം അനുഭവമായി പറഞ്ഞുവെന്നാണ് പാഴൂക്കാരന്റെ വാദം. ഇയാള്‍ക്ക് ലഭിച്ചതു ഒരു വെടിക്കു രണ്ടു പക്ഷി. നാല് മാസ്സങ്ങള്‍കൊണ്ടു സര്‍വ്വകാല റിക്കൊര്‍ഡുകളും ഭേദിച്ചു വിറ്റഴിഞ്ഞ പുസ്തകത്തിന്റെ ലാഭവും ഇപ്പോള്‍ അരമന രാജാക്കാന്‍മാരുടെ വീതവും. കൊള്ളാം, പാഴൂര്‍ക്കാരാ, ജീവിക്കുവാന്‍ ഉള്ള അടവുകള്‍ ഇങ്ങനെ പലവിധം താങ്കള്‍ പൊതുജനത്തിനു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഇത്തരം സാമൂഹ്യദ്രോഹികളെ സമൂഹത്തില്‍ നിന്നും നിഷ്ക്കാസ്സനം ചെയ്യേണ്ടതാണ്.

    മേരി ചാണ്ടി പറഞ്ഞത് സത്യമല്ലായെങ്കില്‍ എന്തുകൊണ്ട് ഈ എഴുത്തുകാരന്‍ നേരത്തെ അന്വേഷിച്ചില്ല.

    പുസ്തകം പിന്‍വലിച്ചാലും മേരി ചാണ്ടിയുടെ കഥ ഇന്നു സമസ്ത മലയാളീ ലോകത്തിനു അറിയാം. ഇവിടെ പുരോഹിത പുസ്തക മാഫിയാ ഒത്തുകളി പരാജയപ്പെട്ടിരിക്കുന്നു. ആമസോണ്‍ പോലുള്ള ലോകത്തിലെ പ്രമുഖ കമ്പനികളും ഈ പുസ്തകം വിറ്റഴിക്കുന്നുണ്ട്.

    അനാഥമക്കളുമൊത്തു ജീവിതം നയിക്കുന്ന മേരി ചാണ്ടിയുടെ ജീവിതം ഏതൊരു കന്യാസ്ത്രിയെ ക്കാളും ശ്രേഷ്ടമാണ്. യേശുവിനെ കാണുന്നതും യേശു വസിക്കുന്നതും അനാഥരെ സ്നേഹിക്കുന്ന മേരി ചാണ്ടിയെപ്പോലുള്ളവരുടെ ഭവനത്തില്‍മാത്രം.

    നാളെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടിക്കേണ്ടത്, അല്ഫോന്സായുടെയും ചാവരയച്ചന്റെയും കഥകള്‍ അല്ല മറിച്ചു ജീവിതം സമൂഹത്തിനായി ഹോമിച്ച, ഹോമിക്കുന്ന മേരി ചാണ്ടിയുടെയും മദര്‍ തെരസ്സായുടെയും ജീവിതാനുഭവങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക്‌ പകര്ത്തേണ്ടത്.

    ReplyDelete
  2. വഞ്ചിപ്പാട്ടിന്നീണത്തില്‍ ഞാന്‍ പാടുന്നെന്നാലുള്ളിന്നുള്ളില്‍,
    ശവതാളമാണു ക്രിസ്തീയത മരിച്ചു!
    കന്യാസ്ത്രീ തന്‍ കന്യാചര്‍മ്മം ഡ്യൂപ്ലീക്കേറ്റായ് ഒട്ടിച്ചെന്ന്,
    ചാനല്‍ തോറും സി.ബി.ഐ റിപ്പോര്‍ട്ടു വായിച്ചു!

    ഒരു കന്യ ചരമ ക്കവിത.വായിച്ചിട്ട് ഓക്കാനം വരുന്നു. ക്രിസ്തീയതയുടെ ശവതാളം കേള്‍ക്കാന്‍ ചില വേതാളങ്ങള്‍. ഇതുകൊന്ടെങ്ങിനെ ക്രിസ്തീയത മരിക്കും. വേണമെങ്കില്‍ കുന്നശ്ശേരി പിതാവും സ്റെഫിയം പിന്നെ രണ്ടു അച്ചന്മാരും എന്ന് പറ. ക്രിസ്തീയത ഈ മൂന്നു പേരുടെ പേരില്‍ അല്ലല്ലോ. മനുഷ്യര്‍ തെറ്റ് ചെയ്യും അത് കൊണ്ടാണ് യേശു കുരിശില്‍ മരിച്ചത്. സഭയില്‍ സൂചി കേറ്റാന്‍ പഴുത് കിട്ടിയാല്‍ ആപ്പ് കേറ്റി വഞ്ചിപ്പാട്ടും പൂരപ്പാട്ടും പാടും ചിലര്‍. കുറ്റവാളികളെ പിടിക്കാന്‍ കഴിവില്ലാത്ത പോലീസും കൈക്കൂലി വാങ്ങി പോലീസും ആണ് ഇത് ഇത്രയ്ക്കു വഷള്‍ ആക്കിയത്. ithundaaya ആന്നു തന്നെ വേണ്ട രീതിയില്‍ നിയമം അതിന്റെ വഴിക്ക് നീങ്ങിയിരുന്നെങ്കില്‍ പോലീസിനും അന്തസ്സുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ക്രിസ്തീയതയുടെ മരണം ആഘോഷിക്കുന്നവര്‍ ഔചിത്യ ബോധം ഇല്ലാത്തവര്‍ ആണ്. പണ്ടൊക്കെ ബസ്‌ സ്ടാണ്ടില്‍ ഇത്തരം സംഭവങ്ങളുടെ കൊച്ചു പുസ്തകം വിറ്റു കശുണ്ടാക്കിയവരുടെ പുതിയ തലമുറ ബ്ലോഗിലെഴുതി മിടുക്കന്മാരകാന്‍ ശ്രമിക്കുന്നു.

    ReplyDelete
  3. ഈ കള്ളകത്തനാന്മാരുടെ പ്രവര്ത്തി കണ്ടു മനസ്സ് മടുത്തവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും. പല ചരുടുകളാല്‍ കെട്ടപെട്ടതുകൊണ്ട് സഹിക്കുന്നതാണ് ഇവന്മാരെ. തരത്തിന് ഇവന്മാരെ കൈയില്‍ കിട്ടിയാല്‍ അവരുടെ മുമ്പില്‍ കുനിഞ്ഞു നില്ക്കുന്നവരില്‍ കൂടുതല്‍ പേരും ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിക്കാന്‍ തയ്യാറാണ്.

    എനിക്ക് മനസ്സിലാകാത്തത്, ഇവന്മാര്ക്ക് പെണ്ണിനെകൂടാതെ ജീവിക്കാന്‍ വയ്യെങ്കില്‍, ചിങ്ങവനത്ത് പോയി അഭയം പ്രാപിച്ചുകൂടെ? അപ്പോം തിന്നാം, മീശേം മിനുക്കാം. ഇവിടെ കെടന്നു ഇത്ര പേ കാണിക്കണോ, നാണംകെട്ടവര്ഗം.

    ReplyDelete
  4. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ന്നു. ആശയങ്ങളും ആവലാതികളും തുറന്നു പറയുവാന്‍ വേദി ഉണ്ടായി. ഇപ്പോള്‍ ഇതാ അച്ചന്മാരെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തില്‍ ആണ്. മൊബൈല്‍ ക്യാമറ വഴി പുതിയ ചിത്രങ്ങള്‍ വരെ പുറത്തു വരുന്നു. ഒന്നുകില്‍ നല്ല വൈദീകരായി ജീവിക്കുക. ഇല്ലെങ്കില്‍ പണി നിറുത്തി പോകുക.

    കപ്യാര്‍ എത്ര പ്രാവശ്യം കുര്‍ബാനയില്‍ പറഞ്ഞു
    " പുരോഹിതനെ സൂക്ഷിച്ചു വീക്ഷിക്കുവിന്‍ എന്ന്" നമ്മള്‍ കേട്ടില്ല. ഇനി മൊബൈല്‍ ഇപ്പോഴും എപ്പൊഴും കരുതുക എന്ന് സുശ്രൂഷി ചൊല്ലുന്ന കാലം വിദൂരമല്ല.

    ReplyDelete
  5. പെണ്നുപിടിയാന്മാരായ അച്ചന്മാരെ മാത്രമല്ല ഇതുപോലത്തെ കള്ളനാനയങ്ങളെയും വെളിച്ചതുകൊണ്ടുവരണം ....ഒച്ചപാടുകാരിയുടെ ബ്ലോഗ്‌ സന്ദര്ശിക്കു

    http://ochappaad.blogspot.in/2012/08/blog-post_4.html

    ReplyDelete
  6. സി . മേരി ചാണ്ടി കന്യാസ്ത്രീ അല്ലേ?

    "സിസ്റ്റര്‍ മേരി ചാണ്ടി കന്യാസ്ത്രീയല്ല"-
    പറയുന്നത് അവരുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം എഴുതിയ ജോസ് പാഴൂക്കാരന്‍. .

    ക്രൈസ്തവ സഭയിലെ പോരോഹിത്യത്തിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്ന പുസ്തകം " നന്മ നിറഞ്ഞവരെ സ്വസ്തി " സമൂഹത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയാണ് പുറത്തു വന്നത്. പുസ്തകം പിന്‍ വലിക്കണമെന്നു ആവശ്യപ്പെട്ട്‌ ജോസ് കത്തു നല്‍കിയതോടെ വിഷയം വീണ്ടും വിവാദമായി. സാധാരണ ഒരു പുസ്തകം പിന്‍ വലിക്കണമെങ്കില്‍ കോടതിയോ പ്രസാധകരോ ഇടപെടണം. എന്നാല്‍ കേരളത്തില്‍ ആദ്യമായാണ്‌ ഒരു എഴുത്തുകാരന്‍ തന്നെ ഇത്തരത്തില്‍ ഒരു പിന്‍വലിക്കല്‍ ആവശ്യം ഉന്നയിക്കുന്നത്.

    നാലു മാസം മുന്‍പിറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സിസ്റ്റര്‍ മേരി ചാണ്ടി കന്യാസ്ത്രീയേയല്ലെന്നും അത്‌ അവരുടെ തെറ്റായ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമാണെന്നും അതിനാല്‍ പുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്‌ ജോസ് കൈരളി ബുക്സിന് കത്തെഴുതി. കന്യാസ്ത്രീ വേഷധാരിയായ ഈ സ്ത്രീ വയനാട് പുല്‍പ്പള്ളിയിലെ പോരൂര്‍ കാട്ടിമൂല എന്ന സ്ഥലത്തെ അതിര്‍ത്തിമുക്കില്‍ കോരയുടെ മകളായ മറിയം ആണെന്നും ജോസ് എഴുതുന്നു. അലഞ്ഞു തിരിഞ്ഞു കിട്ടുന്ന കാശ് കൂട്ടിവച്ച് ബാലസദനം നടത്തുന്ന അവരോടുള്ള അലിവിന്‍റെ ഭാഗമായിരുന്നു ആ പുസ്തകം. എന്നാല്‍ അവര്‍ വീട്ടുപേരും തമാശ സ്ഥലവും മറച്ചു വച്ചു. 40 വര്‍ഷം അവര്‍ കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നു എന്ന്‌ തന്നെ തെറ്റിധരിപ്പിച്ചതാണ് . അവരുടെ ആ ചിന്ത സങ്കല്പം മാത്രമായിരുന്നു. പാല സെന്‍റ് മേരീസ് സ്കൂളില്‍ പഠിച്ചെന്നും പതിമൂന്നാം വയസ്സില്‍ ചേവായൂര്‍ കോണ്‍വെന്‍റി ല്‍ ചേര്‍ന്നുവെന്നും പറയുന്നത് വിശ്വാസ യോഗ്യമാല്ലെന്നും ജോസ് പറയുന്നു. ആ ഓര്‍മ്മ കുറിപ്പിലെ കാര്യങ്ങള്‍ പല കന്യാസ്ത്രീക ളുമായി ഇടപഴകിയപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ സ്വന്തം അനുഭവമായി അവര്‍ പറഞ്ഞതാണെന്നും കരുതുന്നുവെന്നാണ് ജോസിന്‍റെ ഇപ്പോഴത്തെ പക്ഷം.

    എന്നാല്‍ എഴുത്തുകാരന്‍ വായനക്കാരനെ വഞ്ചിക്കുകയാണെന്ന് പല കോണില്‍ നിന്നും ആക്ഷേപം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സഭയുടെ ഇടപെടല്‍ കൊണ്ടാണ് പുസ്തകം പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതെന്നും ആരോപനങ്ങളുണ്ട്. എന്ത് കൊണ്ട് എഴുത്തുകാരന്‍ നേരത്തെ ഇക്കാര്യങ്ങള്‍ അന്വേഷിച്ചില്ലായെന്ന ചോദ്യത്തിനും വായനക്കാര്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ട്.

    ReplyDelete
  7. കര്‍ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്കുന്നതാര്? ഈ ചോദ്യം ഉറക്കെ ചോദിച്ചാല്‍ എല്ലാവരും കൂടി എന്നെ കുരിശില്‍ തറക്കുമെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണ് ഇനിയുള്ളവ കൂടി പറയാന്‍ മുതിരുന്നത് .

    ഇതാ നമ്മക്കൊരു സഹയാത്രിക ..അങ്ങനെ സ്ത്രീകളും മുന്നോട്ടുവരട്ടെ .....


    http://ochappaad.blogspot.in/2012/04/blog-post_13.html

    ReplyDelete
  8. നാളെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടിക്കേണ്ടത്, അല്ഫോന്സായുടെയും ചാവരയച്ചന്റെയും കഥകള്‍ അല്ല മറിച്ചു ജീവിതം സമൂഹത്തിനായി ഹോമിച്ച, ഹോമിക്കുന്ന മേരി ചാണ്ടിയുടെയും മദര്‍ തെരസ്സായുടെയും ജീവിതാനുഭവങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക്‌ പകര്ത്തേണ്ടത്.

    എന്റമ്മോ എനിക്ക് വയ്യാ..

    ReplyDelete
    Replies
    1. For spiritual reading I have two malayalam books too. (I) Ameeen (II) Nanmaniranjavale svasthi. It should be read after evening prayer instead of bible or any other novena. In future they will be saints of the "renewed catholic" church like Jovan of Ark or Maria Gorethi. And it should be re-commented to the education department as malayalam text books too in the schools and colleges.

      Delete
    2. if you choose to read those books for spiritual reading i can only pity with you...ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും..അമേദ്യം ചവിട്ടിയാല്‍...

      Delete
    3. Anoni It was a sarcastic compliment for your comment. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും..അമേദ്യം ചവിട്ടിയാല്‍...Some people prefer അമേദ്യം ചവിട്ടി.It was about them.

      Delete
    4. sorry... i was mistaken

      Delete
  9. സത്യത്തില്‍ ഈ കന്യസ്ത്രീ എന്നൊരു വകുപ്പ് ഇതുവരെ വായിച്ച ഒരു ബൈബിള്‍ -ലും കണ്ടിട്ടില്ല.. ഒരു കഥ (ഉപമ) ജീസസ് പറഞ്ഞിരുന്നു ... 10 കന്യകക
    ളുടെ ; ബുദ്ധി ഉള്ളവരുടെയും ഇല്ലാത്തവരുടെയും .. അതിനെ ചുവടുപിടിച്ചാണോ ഈ ഒരു അസംബന്ധം നടക്കുന്നത് എന്നാണ് എന്റെ ഒരു ധാരണ ... അത് സത്യത്തില്‍ കാത്തോലിക് മാത്രമല്ല മട് ചില സഭകളും മുതലെടുക്കുന്നുണ്ട് .. ഉദാഹരണത്തിന് ഇങ്ങനെ കുറെ പേരെ ട്രെയിന്‍ ചെയ്തെടുത്താല്‍ പിന്നെ ശമ്പളം കൊടുത്തു വേറെ ആളെ നിര്തണ്ടല്ലോ ... പിന്നെ വിടുന്ന മാതാപിതാക്കള്‍ .. ഇതുവരെ കണ്ടിട്ടുള്ളതില്‍ 3 തരം പെണ്‍കുട്ടികളാണ് കന്യസ്ത്രീകളായി കണ്ടിട്ടുള്ളത് 1) ഇത് ഒരു അഭിമാനമായി കരുതുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ . 2) കെട്ടിച്ചു വിടാന്‍ വല്യ നിവര്‍ത്തി ഇല്ലാത്ത കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ . 3) അധികം സൌന്ദര്യം ഇല്ലാത്ത പെണ്‍കുട്ടികള്‍ (കാണാന്‍ കൊള്ളില്ലെങ്കില്‍; മനുഷ്യന് വേണ്ടെങ്കില്‍ പിന്നെ ദൈവത്തിനു ഇരിക്കട്ടെ)...
    പിന്നെ അച്ചന്മാരുടെ കാര്യം.. അവര്‍ കല്യാണം കഴിക്കാത്തത് എന്താ എന്ന് പറയട്ടെ. കൊച്ചു രഹസ്യമാ കേട്ടോ... ശെടാ... നല്ല ഒന്നാന്തരം വെരൈടി സാധനങ്ങള്‍ അടുത്ത മഠത്തില്‍ കിട്ടുമ്പം എന്തിനു കുടുംബം ബാകി സെറ്റ് അപ്പ്‌...
    പിന്നെ ഒരു സംശയം, ഈ അച്ചന്മാര്‍ കല്യാണം കഴിക്കേണ്ട എന്ന് എങ്ങും പറഞ്ഞിട്ടേ ഇല്ല.. യോഹന്നാന്‍ സ്നാപകന്റെ അപ്പന്‍ മഹാ പുരോഹിതന്‍ ആരുന്നു. എന്ന് വച്ചാല്‍ നമ്മുടെ ഇപ്പോഴത്തെ മെത്രാന്‍... ഈ ഒരു അനാചാരം നിരുതലാക്കാന്‍ മാര്‍പ്പാപ്പ മുതല്‍ ഇങ്ങോട്ടുള്ളവരെ പെണ്ണ് കെട്ടിക്കണം. ഒരു കൊച്ചു കാര്യം കൂടി.. കൈക്കൂലി recommentation ഇതൊക്കെ കണ്ടു പിടിച്ചത് ക്രിസ്ത്യാനികള്‍ ആണെന്ന് തോന്നുന്നു. അതല്ലേ സഭയില്‍ ഇത്രേം പുന്ന്യാലന്മാരുടെ അതിപ്രസരം ... പാപങ്ങളും തെറ്റുകളും ഇല്ലാതെ ജീവിക്കാനും, ഞാന്‍ മുഖാന്തരം അല്ലാതെ നിങ്ങള്ക്ക് സ്വര്‍ഗ്ഗ രാജ്യം ലഭിക്കില്ല എന്നും ജീസസ് പ്രസംഗിച്ചിട്ട് പോയി ... പാപം ചെയ്യാതിരിക്കാന്‍ നമുക്ക് പറ്റുമോ .. അങ്ങനെ ചെയ്താല്‍ ജീസസ് എന്ത് വിചാരിക്കും.. അതിനു കണ്ടുപിടിച്ച ഒരു കൈക്കൂലി രേകംമെന്റ്റേന്‍ പരിപാടി ആണ് ഈ പറഞ്ഞ പുന്ന്യാലന്മാര്‍.. പിന്നെ കൂടെ കച്ചവടവും.. ഏതു പുന്ന്യലനെ വച്ചാലും ചുവട്ടില്‍ വന്ചിക്കുടി വച്ച് പിരിക്കാമല്ലോ.. ഇടവക ജനങ്ങള്‍ ആകുന്ന കഴുതകളില്‍ നിന്ന്..

    Noel George

    ReplyDelete
  10. cherish mathew panackathApril 13, 2012 1:14 AM

    ഏതെങ്കിലും ഒരു പുരോഹിതന്‍ ഏതെങ്കിലും ഒരു കന്യസ്ത്രീയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പെട്ടത്‌ പുറത്തു വന്നാല്‍, എല്ലാ കന്യാ സ്ത്രീമാരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് കരുതുക വയ്യ. കന്യസ്ത്രീ ജീവിതം തെരഞ്ഞെടുക്കുന്നത് സ്വമേധയ ആണെങ്കില്‍, അത് ജനം അന്ഗീകരിക്കുമെങ്കില്‍ , കന്യാസ്ത്രീ വേഷം ഉപേക്ഷിക്കുവാനുള്ള തീരുമാനവും അന്ഗീകരിക്കണം. ഏതെങ്കിലും ഒരു പുരോഹിതന്‍ , തന്നെ ലൈഗിക വേഴ്ചക്ക് പ്രലോഭിപ്പിച്ച കന്യാസ്ത്രീയെകുറിച്ച് എഴുതിയതായി ഇത് വരെ കേട്ടിട്ടില്ല എന്ന് കരുതി, പുരോഹിതന്മാര്‍ കാമചെഷ്ടകളിലൂടെ പ്രലോഭിപ്പിക്കപ്പെടുന്നില്ല, എന്ന് കരുതാന്‍ വയ്യ. സ്ത്രീയുടെ മേല്‍ പുരുഷന്‍ ആധിപത്യം സ്ഥാപിക്കാന്‍ കടന്നു കയറും പോലെ തന്നെ അന്യായമാണ്, സ്ത്രീകള്‍ അടിസ്ഥാനമില്ലാത്ത ലൈഗിക ആരോപണങ്ങള്‍ വഴി പുരുഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

    ReplyDelete
  11. സാമൂഹ്യസേവനത്തിന്റെ ഉദാത്ത മാതൃകയായ മദര്‍ തെരേസയോടും കാലാകാലങ്ങളായി ഇവിടെ ആതുരവിദ്യാഭ്യാസ സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നല്ലവരായ കന്യാസ്‌ത്രീകളോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ സ്വാഭാവികമായ ലൈംഗികതയെ അടിച്ചമര്‍ത്താനുള്ള പ്രകൃതിവിരുദ്ധമായ നിര്‍ദേശങ്ങളുമായി കന്യാസ്‌ത്രീകളെയും വൈദികരെയും സൃഷ്ടിക്കുന്ന ക്രിസ്‌തീയസഭകളുടെ നിലപാട്‌ പരിഹാസ്യമാണ്‌. പക്വതയെത്തുന്നതിനു മുമ്പ്‌ ഏതെങ്കിലും കുട്ടികള്‍ക്കുള്ള ധ്യാനം കൂടുന്നതിലൂടെ തോന്നുന്ന പെട്ടന്നുള്ള ആവേശം, വീട്ടിലെ ദാരിദ്ര്യം, മകളെ കന്യാസ്‌ത്രീയാക്കാമെന്ന നേര്‍ച്ച തുടങ്ങിയവയാണ്‌ 15 വയസിലും മറ്റും പെണ്‍കുട്ടികളെ മഠത്തിലേക്കു വിടാന്‍ കാരണമാകുന്നത്‌. എന്നാല്‍ യൗവനത്തില്‍ ഭൂരിഭാഗം പേരും മറിച്ച്‌ ചിന്തിക്കുന്നതിന്‌ അരാജകമായ കന്യാസ്‌ത്രീമഠങ്ങളോടൊപ്പം തന്നെ കുടുംബജീവിതത്തോടുള്ള താത്‌പര്യവും കാരണമാകുന്നു. എനിക്കും ഇത്‌ വായിക്കുന്ന ഏതൊരാള്‍ക്കും ഉള്ളതു പോലെ ശാരീരികമായ ഇച്ഛകള്‍ കന്യാസ്‌ത്രീകള്‍ക്കും ഉണ്ടാകും. സമാന മനസ്‌കരായ വൈദികരുമായി ലൈംഗിക ബന്ധം നടത്താന്‍ ഇത്‌ കാരണമാകുകയും ചെയ്തേക്കാം . കുറ്റം കന്യാസ്‌ത്രീകളുടെയോ വൈദികരുടെയോ അല്ല മറിച്ച്‌ ഇന്നും നാലാം നൂറ്റാണ്ടില്‍ ജീവിക്കുന്ന സഭയുടേതാണ്‌. ഒന്നുകില്‍ അല്‍മായര്‍ക്ക്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സഭാനിയമം ഭേദഗതി ചെയ്യുക അല്ലെങ്കില്‍ വൈദികര്‍ക്കും കന്യാസ്‌്‌തീകള്‍ക്കും വിവാഹം കഴിക്കാന്‍ അവസരം നല്‍കുക.

    ReplyDelete
  12. സഭ നവീകരണം ആണ് നമ്മുടെ ബ്ലോഗിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം എങ്കില്‍ ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം ....അല്ലാതെ ക്രൈം മാസികയുടെ നിലവാരതിലെക്ക്ക് പോകരുത്..ഏതാനും അച്ചന്മാരുടെ ലൈംഗിക അപചയം മാത്രമല്ല സഭയുടെ പ്രശ്നം ...അല്മായര്‍ക്കു അവര്‍ അര്‍ഹിക്കുന്ന സ്ഥാനം സഭാധികാരികള്‍ നല്‍കുന്നില്ല. ആദിമ സഭയുടെ പോലുള്ള ജനാധിപത്യ സ്വഭാവം തിരിച്ചു വരണം ....അതിനു നമ്മള്‍ അല്മായര്‍ പരസ്പരം അന്ഗീകരിക്കാനും വിശ്വസിക്കാനും തയ്യാറാകണം. പല പള്ളിയിലും സാമ്പത്തിക അധികാരം അല്മായരെ ഏല്പിക്കാന്‍ നമുക്ക് തന്നെ വിശ്വാസം പോരാ.....തമ്മില്‍ ഭേദം അച്ഛന്‍ തന്നെ എന്നാണ് ചിന്ത...ഈ സ്ഥിതി മാറണം ....അധികാരം മനുഷ്യനെ ദുഷിപ്പിക്കും...പ്രതേകിച്ചു ധാര്‍മിക പശ്ചാത്തലം ഇല്ലാത്തരെ.....അച്ചന്മാരെ എല്ലാം പെണ്ണ് കേട്ടിചാലോന്നും പീഡനം തീരില്ല ....മിക്ക പീഡന കേസിലും പ്രതികള്‍ പെണ്നുകെട്ടിയവര്‍ തന്നെയല്ലേ .... വൈദികരുടെ നിര്‍ബന്തിത ബ്രഹ്മചര്യം അനാവശ്യം തന്നെ..സാധിക്കുന്നവര്‍ ബ്രഹ്മചാരികലായി ജീവിക്കട്ടെ...അല്ലാത്തവര്‍ക്ക് വിവാഹത്തിന് അനുമതി നല്‍കുക..പൌരോഹിത്യവും ബ്രഹ്മചര്യവും തമ്മില്‍ ദൈവശാസ്ത്ര പരമായ ബന്ധം ഒന്നുമില്ല..അധികാരികള്‍ എന്ന നിലയില്‍ നിന്ന് നേതാക്കള്‍ എന്ന നിലയിലേക്ക് അവര്‍ ഇറങ്ങിവരട്ടെ..

    ReplyDelete