Translate

Tuesday, September 13, 2016

ദൈവത്തിന് നിരക്കാത്തത് ചെയ്ത സഭാംഗത്തെ പുറത്താക്കി

ഹിന്ദു യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടിയെ ആശിർവദിച്ചു; ദൈവത്തിന് നിരക്കാത്തത് ചെയ്ത സഭാംഗത്തെ പുറത്താക്കിയതിന് കോടതിയുടെ സ്‌റ്റേ; ചൊൽപ്പടിക്ക് നിൽക്കാത്തവരെ മെത്രാൻ അടിച്ചു പുറത്താക്കുന്നുവെന്ന് പരാതി; ഡൽഹി മാർത്തോമാ സഭയിൽ പൊട്ടിത്തെറി

September 12, 2016 | 12:38 PM | Permalink



എം എസ് സനിൽകുമാർ

തിരുവനന്തപുരം: ഡൽഹി കരോൾബാഗ് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിലെ അംഗമായ അലക്‌സാണ്ടർ ഫിലിപ്പ് എന്ന വ്യക്തിയെ സഭയുടെ തലവനായ ജോസഫ് മാർത്തോമ്മ സഭയിൽ നിന്ന് പുറത്താക്കാൻ പറഞ്ഞ ന്യായങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണെന്ന് ആരോപണം.

രണ്ട് വർഷം മുമ്പ് കരോൾ ബാഗ് പള്ളിയിലെ അംഗമായ ഒരു പെൺകുട്ടി ഉത്തർഖണ്ഡ് സ്വദേശിയായ ഹിന്ദു യുവാവിനെ സ്‌പെഷ്യൽ മാര്യേ ജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു. അതിനു ശേഷം പെൺകുട്ടിയുടെ താൽപര്യപ്രകാരം അവളുടെ വീട്ടിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഈ ദമ്പതികളെ അലക്‌സാണ്ടർ ഫിലിപ്പ് ആശിർവദിച്ചു പ്രാർത്ഥിച്ച സംഭവം നടന്നു. ഈ സംഭവം നടക്കുന്നത് 2014 മെയ് 26 നാണ്. അക്കാലത്താരും അലക്‌സണ്ടാർ ഫിലിപ്പ് ചെയ്തത് സഭാ വിരുദ്ധമാണെന്നൊ അക്രൈസ്തവ നടപടിയാണെന്നൊ കണ്ടെത്തിയില്ല. ഈ വർഷമാദ്യം സഭയുടെ ഉന്നതാധികാര സമിതിയായ സഭാ പ്രതിനിധി മണ്ഡലത്തിലെക്ക് അലക്‌സണ്ടാർ ഫിലിപ്പ് കരോൾബാഗ് പള്ളിയിൽ നിന്ന് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ആ പള്ളിയിലെ പാതിരിയും അഭിവന്ദ്യ മെത്രാനും രംഗത്തെത്തുകയായിരുന്നു.വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു സാധുജനസേവനം ജീവിതചര്യ ആക്കിയ അപൂർവ മെത്രാൻ; അനാഥർക്കും മദ്യപാനികൾക്കും എന്നു ആശ്രയം; ഭിക്ഷക്കാരെ പുനഃരധിവസിപ്പിക്കാനുള്ള പദ്ധതി പൂർത്തിയാക്കും മുമ്പ് മരണം വിളിച്ചു

27-04-2016ൽ മെത്രാൻ ഫിലിപ്പിന് ഒരു കത്തെഴുതി സഭാ വിരുദ്ധ നടപടികളിൽ ഏർപ്പെടുകയും സഭയുടെ ഭരണഘടന ലംഘിക്കുന്ന പ്രവർത്തി ചെയ്തതിന്റെയും പേരിൽ പുറത്താക്കുന്നു എന്നാണാ കത്തിൽ പറയുന്നത്. ഹിന്ദു യുവാവിനെ കല്യാണം കഴിച്ച മാർത്തോമ്മാ യുവതിയെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചത് ദൈവത്തിന് നിരക്കാത്ത പ്രവർത്തിയാണെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നുണ്ട്. കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് ഇതെന്ന് സഭയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു . രണ്ട് കൊല്ലം മുമ്പ് നടന്ന സംഭവത്തിന്റെ പേരിൽ പുറത്താക്കൽ. ഇക്കാലമത്രയും ഇയാളിൽ നിന്ന് ഇടവക സംഭാവനയും പിരിവും ഒക്കെ വാങ്ങിയിട്ടുണ്ട്. പള്ളിയിലെ എല്ലാ പരിപാടിയിലും ഇദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. അന്നൊന്നും കാണാത്ത സഭാ വിരുദ്ധത രണ്ട് കൊല്ലം കഴിഞ്ഞ് കണ്ടു പിടിച്ച മെത്രാന്റ നടപടിക്ക് കാരണം ഫിലിപ്പ് മണ്ഡലത്തിൽ ഇയാളുടെ ചൊൽപ്പടിക്ക് നിൽക്കില്ല എന്നതാണത്രേ.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ ആണ് സാമാന്യ നീതി നിഷേധിച്ച് സഭയിൽ നിന്ന് പുറത്താക്കിയത്. ഇതിനെതിരെ ഫിലിപ്പ് ഡൽഹി കോടതിയെ സമീപിച്ച് പുറത്താക്കൽ നടപടി റദ് ചെയ്ത വിധി നേടി. ഈ മാസം 15/16/17 തീയതികളിൽ തിരുവല്ലായിൽ നടക്കുന്ന പ്രതിനിധി മണ്ഡലത്തിൽ ഫിലിപ്പിന് പങ്കെടുക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. അലക്‌സാണ്ടർ ഫിലിപ്പിനെ സഭയിൽ നിന്ന് പുറത്താക്കായ സംഭവം പൊതുജന ശ്രദ്ധയിലെത്തിച്ചത് പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ എ.ജെ.. ഫിലിപ്പാണ്. അദ്ദേഹം ഈ നടപടിക്കെതിരെ മെത്രാന് തുറന്ന കത്തെഴുതുകയും അത് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നിട്ടും മനുഷ്യാവകാശ സംഘടനകളോ രാഷ്ടീയ പാർട്ടികളോ മെത്രാന്റെ നടപടിക്കെതിരെ മിണ്ടിയിട്ടില്ല. ജനാധിപത്യ ബോധമോ , സർവ്വോപരി മിനിമം ക്രൈസ്തവ മൂല്യങ്ങളിൽ വിശ്വാസമൊ ഇല്ലാത്ത കൂട്ടമായി മെത്രാൻ മാർ അധശ പതിച്ചിരിക്കയാണെന്നാണ് ഒരു വിഭാഗം സഭാവിശ്വാസികളുടെ ആരോപണം. ' മാമ്മോദീസ മുങ്ങി സഭയിൽ അംഗമാവുകയും കൂദാശകൾ സ്വീകരിക്കുകയും ചെയ്ത വ്യക്തികളെ പുറത്താക്കാൻ സഭാ അധികാരികൾക്ക് അവകാശമില്ലെന്ന് ' കോലഞ്ചേരി മുൻസിഫ് കോടതി 2016 ജൂലൈ 5 ന് ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. യാക്കോബായ ആത്മായ ഫോറം പ്രസിഡന്റ് പോൾ വറുഗീസിനെ സഭയിൽ നിന്ന് പുറത്താക്കിയ കാതോലിക്കാ ബാവയുടെ നടപടിക്കെതിരായിട്ടാണ് ഈ വിധി പ്രസ്താവമുണ്ടായത്.

180 വർഷം മുമ്പ് കേരളത്തിലെ 'സുറിയാനി സഭകളിൽ നിലനിന്നിരുന്ന വിശ്വാസ അനാചാരങ്ങളെ പാടെ നിഷേധിച്ചു കൊണ്ട് പാലക്കുന്നത്ത് ഏബ്രഹാം മൽപ്പാൻ ആരംഭിച്ച നവീകരണ സഭയുടെ അസ്തിവാരം തോണ്ടുന്ന പണികൾ ചെയ്യുന്നത് അതെ പാലക്കുന്നത്ത് കുടുംബാംഗമായ ജോസഫ് മാർത്തോമ്മയാ ണെന്നതാണ് മെത്രാനെതിരെയുള്ള പ്രധാന ആരോപണം.

മൽപ്പാന്റെ ജീവചരിത്രകാരനായ എം സി ജോർജ് കശീശ എഴുതിയ പുസ്തകത്തിൽ മൽപ്പാന്റെ ഏറ്റവും വലിയ വിശിഷ്ട ഗുണമായി പറയുന്നത്. അദ്ദേഹത്തിന്റെ പ്രതികാരശീലമില്ലായ്മയെക്കുറിച്ചാണ്. (ഏബ്രഹാം മൽപ്പാൻ, ദിവ്യശ്രീ എം. സി. ജോർജ് കശീശ പരിഷ്‌കരിച്ച പതിപ്പ് 2016/ പേജ് 49) മൽപ്പാന്റെ പിന്മുറക്കാരനായ ജോസഫ് മാർത്തോമ്മയുടെ ഇപ്പോഴത്തെ നടപടികൾ സഭയ്ക്കുള്ളിൽ വിരുദ്ധ ചേരികൾ സൃഷ്ടിച്ചിരിക്കുകയാണ്.

2 comments:

  1. It is encouraging to see that the Christian faithful are gaining courage to challenge the arbitrary , unchristian and unjustified Act's of the Clergy. Let us congratulate the Judge who acted upon his consciousness and delivered such a bold judgement.
    The membership of a Parish or Faith Community is determined purely on the basis of one's faith. Marital status has nothing to do with faith. I am afraid the Endogamy virus unleashed by the Knanites is slowly spreading into other Christian Communities in India. These incidences reinforce the need for broadening and strengthening the Reform movement.

    ReplyDelete
  2. It is encouraging to see that the Christian faithful are gaining courage to challenge the arbitrary , unchristian and unjustified Act's of the Clergy. Let us congratulate the Judge who acted upon his consciousness and delivered such a bold judgement.
    The membership of a Parish or Faith Community is determined purely on the basis of one's faith. Marital status has nothing to do with faith. I am afraid the Endogamy virus unleashed by the Knanites is slowly spreading into other Christian Communities in India. These incidences reinforce the need for broadening and strengthening the Reform movement.

    ReplyDelete