Translate

Thursday, August 2, 2012

Laity Noice

അല്മായാ ശബ്ദം രംഗ പ്രവേശം നടത്തിയപ്പോള്‍ സിറോ മലബാറില്‍ ഉണ്ടായിരുന്ന സ്ഥിതി ആകെ മാറിയിരിക്കുന്നു എന്ന് പറയാതെ വയ്യ. മുമ്പ് വിമത സ്വരം  ഉള്ളിലുണ്ടെന്നും അത്ശ്രദ്ധിക്കണം എന്നും ആവശ്യപ്പെടുന്ന ഇടയ ലേഖനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ഇന്ന് ആ മാര്‍ഗ്ഗം പിതാക്കന്മാര്‍ ഉപേക്ഷിച്ചു. വിമത പ്രസിദ്ധികരണങ്ങള്‍ മാര്‍ക്കറ്റില്‍ ഉണ്ട് എന്ന് അറിഞ്ഞാല്‍ ജനം അത് തപ്പി പോകും എന്ന് അവര്‍ക്കറിയാം. അപ്പോള്‍ കണ്ട ഒരു മാര്‍ഗ്ഗമാണ് ഇന്റര്‍നെറ്റ്‌ മാധ്യമം ഉപയോഗിച്ച് വിമത ബ്ലോഗ്ഗുകളെ ഒതുക്കുകയെന്നത്. ആ വഴിയിലാണ് സഭയുടെ   Laity Voice  ജനിച്ചത്‌.. എന്ന് പറയാം. സത്യജ്വാല പണം മുന്‍‌കൂര്‍ അടച്ചാലേ കിട്ടൂ, പക്ഷെ സഭയുടെ Laity Voice അയക്കുന്നതോ, എവിടുന്നൊക്കെയോ തട്ടിക്കൂട്ടിയ email വിലാസങ്ങളിലും. അല്മായര്‍ക്കു അഭിപ്രായം പറയാന്‍ പാകത്തിന് ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ സംഭവിക്കുന്നത്‌ എന്താണെന്ന് അവര്‍ക്ക് നിശ്ചയമുള്ളതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. 

അല്മായരെ  വളര്‍ത്താന്‍ തുടങ്ങിയ ഇ-പത്രം ഇപ്പോള്‍ സഭക്ക് ഒരു പാരയായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. ഇപ്രാവശ്യം കൊള്ളാവുന്ന രണ്ടു പേരുടെ അഭിപ്രായങ്ങള്‍ ഇട്ടിട്ടുണ്ട്. അതിന്റെയും സാരം, അല്മായനെ ഭൌതിക സ്വത്തുക്കളുടെ ഉത്തരവാദിത്വം എപ്പിച്ചിട്ടു, ഉത്തരവാദിത്വത്തോടെ പിതാക്കന്മാര്‍ സഭയെ നയിക്കണം എന്ന് തന്നെയാണ്. ഒരു പ്രത്യേകത ഞാന്‍ ശ്രദ്ധിച്ചത് കേരളത്തില്‍ അല്മായാ കമ്മിഷന് ഒരു പണിയുമില്ലാ എന്നതാണ്. വാര്‍ത്തകളെല്ലാം  വിദേശത്തുനിന്നും കേരളത്തിനു പുറത്തുനിന്നുമാണ്. 

പക്ഷെ, പള്ളികള്‍ക്കും പള്ളിമെടകള്‍ക്കും തി പിടിക്കുന്ന വാര്‍ത്തകള്‍ Laity Voice ലിടില്ല.   ഈ തിപിടുത്തം എന്ന് പറയുന്നത് വളരെ സൂക്ഷിച്ചു ഗവേഷണ ബുദ്ധിയോടെ വിശകലനം ചെയ്യേണ്ടതാണ്, കാരണം കുറ്റവും ശിക്ഷയും തിയുമായി ഒത്തിരി ബന്ധമുണ്ട്. അത് എല്ലാവര്‍ക്കുമറിയാം. ഓരോന്നിന്റെയും ശരിയായ കാരണം Laity Voice നു ഭംഗിയായി കണ്ടുപിടിക്കാവുന്നതെയുള്ളൂ. ഈ തിപിടുത്തം ഏറ്റവും കൂടുതലുള്ളത് കാഞ്ഞിരപ്പള്ളി രൂപതയിലാണെന്നു തോന്നുന്നു. ആനിക്കാട് പള്ളിയുടെ മേല്‍ക്കൂര കത്തിപ്പോയതിന്റെ രഹസ്യം ഒരു ദിവ്യ ഗര്‍ഭത്തിലൂടെ ലോകത്തിനു വെളിപ്പെട്ടു എന്നോര്‍ക്കണം. ചെങ്ങളം പള്ളിയുടെ റബ്ബര്‍ പുകപ്പുര കത്തിയതിന്റെ രഹസ്യം പുതുമന അച്ചന്‍ പോകുന്നതിനു മുമ്പും വെളിപ്പെടും. ഏതായാലും അത്രയും റബ്ബര്‍ ഷിറ്റ് ചെങ്ങളത്തു  ഒരു മുതലാളിക്കും  കാണാന്‍ വഴി ഇല്ല. വിമതന്മാരുടെ യാതൊന്നും കത്തുന്നില്ലെന്നു കൂടി കാണുമ്പോള്‍ ദൈവകോപം എങ്ങോട്ടാ തിരിയുന്നതെന്നും ഗണിക്കാവുന്നത്തെയുള്ളൂ.

Laity Voice കാര്യമൊക്കെ കൊള്ളാം, പക്ഷെ വിമര്‍ശിക്കുന്നവരെ സഭയെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സാത്താന്റെ സന്തതികള്‍ എന്ന രിതിയിലാണ് അവരും കാണുന്നത്. അത് കേള്‍ക്കുമ്പോളാണ് ഇവര്‍ക്ക് ഏറെ ഭയവും ഉണ്ടെന്നു മനസ്സിലാവുന്നത്. അണലികളുടെ  സന്താനങ്ങളെയെന്നു പക്ഷെ യേശു വിളിച്ചത് പുരോഹിത വര്‍ഗ്ഗത്തെ തന്നെയാണെന്നത് ചരിത്രം. എന്ത് ചെയ്യാം, ഈ സാത്താനുമായി ചര്ച്ചക്കിരിക്കുന്ന കാലം വിദൂരമല്ല.

12 comments:

  1. "അണലികളുടെ സന്താനങ്ങളെയെന്നു പക്ഷെ യേശു വിളിച്ചത് പുരോഹിത വര്‍ഗ്ഗത്തെ തന്നെയാണെന്നത് ചരിത്രം"
    I dont think so. Can you please give the citation from bible chapter and verse.

    ReplyDelete
    Replies
    1. പുതിയ നിയമത്തില് പ്രധാന പുരോഹിതനെ സെഡ്യൂസി എന്നും രണ്ടാമത്തെ പുരോഹിതനെ സേഗന് (ഫരീസ്സിയര്) എന്നും അറിയപ്പെട്ടിരുന്നു. അടുത്ത കാലത്ത് പുരോഹിതര് ഈ പദങ്ങള്ക്കു വേറെ അര്ദ്ധവ്യാപ്തി തേടി ഗവേഷണം തുടങ്ങിയിട്ടുണ്ട്. സര്വ്വ ക്രിസ്ത്യന് വിഭാഗങ്ങളും വിജ്ഞാനകോശങ്ങളും ഈ വാക്കിനു പുരോഹിതന് എന്നാണു കല്പ്പിച്ചിരിക്കുന്നത്. ദാവിദിന്റെ കാലത്തെ സോടൂക്കിയന് പുത്രന്മാര് എന്നും പറയുന്നുണ്ട്. എന്നാല് ഈ അര്ദ്ധത്തിനു ആരും വില കല്പ്പിച്ചിട്ടില്ല. തെളിവുകളും ഇല്ല. അക്കാലത്ത് റോമ്മാക്കാരായിരുന്നു പൌരാഹിത്യത്തെ നിയന്ത്രിച്ചിരുന്നത്. റോമ്മാക്കാര്‍ അക്കാലത്ത് പൌരാഹിത്യത്തെ വിറ്റിരുന്നു.

      മത്തായി മൂന്നാം അദ്ധ്യായം ഏഴാംവാക്യം സട്യൂസികളെയും ഫാര്സികളെയും യോഹന്നാന് കണ്ടപ്പോള് പറഞ്ഞു "അണലി സന്തതികളെ ആസന്നമായ് ക്രോധത്തില് നിന്ന് ഓടിയകലുവാന് നിങ്ങള്ക്ക് മുന്നറിയിപ്പ് നല്കിയത് ആരാണ്" പതിന്നാലു പ്രാവിശ്യം ഈ പദം പുതിയ നിയമത്തില് പ്രയോഗിച്ചിട്ടുണ്ട്.

      The Sadducees: During the time of Christ and the New Testament era, the Sadducees were aristocrats. They tended to be wealthy and held powerful positions, including that of chief priests and high priest, and they held the majority of the 70 seats of the ruling council called the Sanhedrin. They worked hard to keep the peace by agreeing with the decisions of Rome (Israel at this time was under Roman control), and they seemed to be more concerned with politics and religion.)
      http://www.jewishvirtuallibrary.org/jsource/History/sadducees_pharisees_essenes.html

      Delete
    2. PLS READ Matthew chap 23 to know how priests were described by Jesus. They are called as WHITE WASHED TOMBS, VIPERS, WOLFIN THE SKIN OF A WOLF, THE ONES WHO SWALLOWS THE HOUSES OF WIDOWS(CONVENTS OR NUNNERIES), UNSEEN GRAVES ETC. They are true and applicable to them

      Delete
    3. Pls read MATTHEW chap 23 to know how priests were described more than 2000 yrs back by Jesus. they are called as

      1. Brood of vipers. if a cobra bites a man he may die immediately.but if bitten by a viper the victim will suffer till his death.
      2. White washed tombs. outwardly very pleasing and attractive ; but filled with all the filth in the world.(you can imagine what are there inside a tomb)
      3. Unseen grave. almost same as above. But we cannot make out it is a grave.similarly we do not realize what priests are and approach them as if they are the ambassadors of god and confess our sins to them.
      4.Wolf in the skin of sheep. (neatly clad in white cassock). White colour is the symbol of purity.
      5.The ones who swallow the houses of widows . If convents or nunneries can be considered as houses of widows, based on some contemporary issues how should we call them?. The ones exploiting and misusing nuns are mainly clerics.
      6.Pretend like praying for long hours, but their mind is filled with evil thoughts.
      7. The blind ones leading or guiding the blind ones.
      there are much more. Just analyze all these. you will know all that are true to the fullest extent even now.
      So believe in Jesus not in priests. THAT IS WHY OUR FORE FATHERS SAY " STAY AWAY FROM PRIESTS AND CHURCH NOT TO LOOSE THE FAITH".

      Delete
  2. This comment has been removed by the author.

    ReplyDelete
  3. Pharisees, Sadducees, and Essenes
    The most important of the three were the Pharisees because they are the spiritual fathers of modern Judaism. Their main distinguishing characteristic was a belief in an Oral Law that God gave to Moses at Sinai along with the Torah. The Torah or Written Law was akin to the U.S. Constitution in the sense that it set down a series of laws that were open to interpretation. The Pharisees believed that God also gave Moses the knowledge of what these laws meant and how they should be applied. This oral tradition was codified and written down roughly three centuries later in what is known as the Talmud.

    The Pharisees also maintained that an afterlife existed and that God punished the wicked and rewarded the righteous in the world to come. They also believed in a messiah who would herald an era of world peace.

    Pharisees were in a sense blue-collar Jews who adhered to the tenets developed after the destruction of the Temple; that is, such things as individual prayer and assembly in synagogues.
    The Sadducees

    The Sadducees were elitists who wanted to maintain the priestly caste, but they were also liberal in their willingness to incorporate Hellenism into their lives, something the Pharisees opposed. The Sadducees rejected the idea of the Oral Law and insisted on a literal interpretation of the Written Law; consequently, they did not believe in an afterlife, since it is not mentioned in the Torah. The main focus of Sadducee life was rituals associated with the Temple.

    The Sadducees disappeared around 70 A.D., after the destruction of the Second Temple (see below). None of the writings of the Sadducees survived, so the little we know about them comes from their Pharisaic opponents.

    These two "parties" served in the Great Sanhedrin, a kind of Jewish Supreme Court made up of 71 members whose responsibility was to interpret civil and religious laws.
    The Dead Sea Sect

    A third faction, the Essenes, emerged out of disgust with the other two. This sect believed the others had corrupted the city and the Temple. They moved out of Jerusalem and lived a monastic life in the desert, adopting strict dietary laws and a commitment to celibacy.

    John the baptist could be an Essene. That is why he called Pharisees and Sadduccees as children of wipers. So can we expect a third group among us as Essenes because of this renewal movement.

    ReplyDelete
    Replies
    1. പുനരുദ്ധാനത്തിലോ, ദൂതന്മാരിലോ ആല്മാവിലോ വിശ്വാസമില്ലത്തവരാ ണ് സെദൂക്ക്യര്‍ എന്നാല്‍ ഫരിസേയര്‍ ഇതിലെല്ലാം വിശ്വസിക്കുന്നു.
      ഇതാണ് ഇവര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.

      അപ്പൊ.പ്ര 23 :6
      എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
      7 അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.
      8 പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.
      9 അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.

      Delete
  4. Jesus also could be an Essenes. He called Scribes and Pharisees also Vipers.
    See Mat. 23:33

    ReplyDelete
    Replies
    1. അതില്‍ കൂടുതലും വിളിക്കാം, നിങ്ങളുടെ പിതാവ് പിശാശു എന്നുപോലും പറയുന്നു. അതില്‍ കൂടുതലും പറയാം , അത് അവരുടെ സ്ഥാനത്തേക്ക്റിച്ചോ പ്രവൃത്തികലെപ്പറ്റിയോ? പ്രവൃത്തികളെയും ജീവിതത്തെയും കുറിച്ചാണെന്ന് എനിക്ക് മനസിലാവുന്നത്?

      Delete
  5. യേശുവിന്റെ രംഗപ്രവേശം ലൂക്കായുടെ സുവിശേഷത്തില്‍ അല്‍പ്പം നാടകിയതയോടെ തന്നെയാണ് കാണുന്നത്. സിനഗോഗിലേക്ക് വന്നു തിരുവെഴുത്തു വായിച്ചിട്ട് അതിന്റെ വ്യാഖ്യാനമായി നിങ്ങള്‍ കേട്ടത് ശരിയായി എന്ന് പറഞ്ഞിട്ട് ആധികരികതയോടെ നോക്കിയത്, അക്ഷരാര്‍ത്ഥത്തില്‍ പുരോഹിതന്മാരെ ആയിരിക്കണമെന്നില്ല, പക്ഷെ തിരുവചനങ്ങള്‍ യഥേഷ്ടം വ്യാഖ്യാനം ചെയ്തു കൊണ്ടിരുന്നവരെ തന്നെയാണ്. വചനം പ്രസംഗിക്കാനായി ശിക്ഷ്യന്മാരെ ചുമതലപ്പെടുത്തിയിടത്തോ ആദ്യകാല അനുയായികള്‍ ജിവിച്ച രിതിയിലോ കേന്ദ്രികരിച്ചാല്‍ എല്ലാത്തിന്റെയും സാരവും പിടികിട്ടും.

    ലേഖനത്തിലെ ഒരു ചെറിയ പിശക് ശ്രദ്ധേയമായ ഒരു ചര്‍ച്ചയിലേക്ക് നയിച്ചു. ഇത്തരം ക്രിയാത്മകമായ ചര്‍ച്ചകള്‍ അറിവിനെ സംപുഷ്ടമാക്കുകയും ചെയ്യും. ബൈബിളിലെ ഓരോ സാദ്ധ്യതകളെയും വ്യത്യസ്ത രിതികളില്‍ വ്യാഖ്യാനം ചെയ്യുകയും അതിന്റെ സത്തയില്‍നിന്നു നാം അകന്നു പോവുകയും ചെയ്യുന്ന ഒരു രിതിയിലേക്ക് മാറാതിരുന്നാല്‍ എല്ലാം ഭംഗിയായി. പിപ്പിലാതന്റെയും, ജോണിന്റെയും, പടന്നമാക്കലിന്റെയുമൊക്കെ, മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെക്കാനുള്ള സന്മനസ്സു അല്മായാ ശബ്ദത്തിലേക്കു, വളരെയേറെപ്പേരെ കൊണ്ടുവരും. ചര്‍ച്ചകള്‍ അങ്ങിനെതന്നെയാണ് പോകേണ്ടതും.

    ReplyDelete
  6. തന്റെ പരസ്യജീവിതത്തിന്റെ തുടക്കത്തില്‍ നസ്രത്തിലെ സിനഗോഗില്‍ വിശുദ്ധഗ്രന്ഥം തുറന്ന് ആദ്യമായി യേശു വായിക്കുന്ന രംഗം ലൂക്കാ (4,18) ചിത്രീകരിച്ചിട്ടുള്ളതിനെപ്പറ്റി സൂചന കണ്ടതുകൊണ്ട്, എന്റെ മനസ്സിലുള്ള ഒരാശയം പങ്കുവയ്ക്കാന്‍ ഇതൊരവസരമായി എടുക്കുകയാണ്. സുവിശേഷങ്ങളില്‍ പലേടത്തുമെന്നപോലെ ഇവിടെയും യേശുവിന്റെ കാര്യത്തില്‍, നമ്മള്‍ പഴയ നിയമം എന്ന് വിളിക്കുന്ന ഹീബ്രൂബൈബിളിലെ സമാനകഥകള്‍ കൂട്ടിയിണക്കാനുള്ള സുവിശേഷരചയിതാക്കളുടെ യത്നം ഒളിഞ്ഞിരിപ്പുണ്ട്. യേശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ അദ്ധ്യായം 61 ന്റെ ആരംഭമാണ് ഉദ്ധാരണം: "കര്‍ത്താവിന്റെ അരൂപി എന്റെമേലുണ്ട്. കാരണം, ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാന്‍ അവനെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധികള്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു." "ഈ വിശുദ്ധ ലിഖിതം ഇന്ന് നിറവേറ്റപ്പെട്ടിരിക്കുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് യേശു തന്റെ പ്രഭാഷണം ആരംഭിക്കുന്നതെന്ന് ലൂക്കാ. യേശയ്യയുടെ ഗ്രന്ഥത്തിലെ വിവിധ ഭാഗങ്ങള്‍ യേശുവിനെപ്പറ്റിയുള്ളവയാണെന്ന വ്യാഖ്യാനം സുവിശേഷങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്രായേലിനെ എല്ലാ ദുരിതങ്ങളില്‍നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കേണ്ട മിശിഹാ ആയിരുന്നു യേശുവെന്ന ബോധോദയം എണ്ണത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന അനുയായികള്‍ക്ക് ഉണ്ടായതോടെ, ഒരു രക്ഷകന്റെ ലക്ഷണങ്ങളില്‍ പ്രധാനമായി വിശുദ്ധ ലിഖിതങ്ങളില്‍, പ്രത്യേകിച്ച്, പഴയ പ്രവാചകന്മാരില്‍ എന്തൊക്കെയുണ്ടായിരുന്നുവോ, അതെല്ലാം, യേശുവിലും ആരോപിക്കുക ആവശ്യമായിരുന്നു. തനിക്കു മുമ്പ്, ഏലിയാ ചെയ്തതുപോലെ, തളര്ന്നവരെയും ബധിരരെയും അന്ധരെയും കുഷ്ടം (ശരീരത്തിന്റെ ഏത്‌ ക്രമക്കേടും 'കുഷ്ടം' എന്ന വാക്കുകൊണ്ട് അന്ന് ദ്യോതിപ്പിച്ചിരുന്നു.) ബാധിച്ചവരെയും പൂര്‍ണ്ണരാക്കാന്‍ യേശുവിനു കഴിഞ്ഞുവെന്ന് വരുത്തുക ആവശ്യമായിരുന്നു. രോഗികളുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നയദ്ദേഹത്തിന് രോഗശമനങ്ങള്‍ സുഗമമായിരുന്നു എന്നുവേണം കരുതാന്‍.. രോഗിയുടെ ഭാഗത്ത് വിശ്വാസം പോരാതെ വരുന്നിടത്ത്, സുഖപ്പെടല്‍ നടക്കാതിരിക്കുന്നതിനും ഉദാഹരങ്ങള്‍ കാണുന്നുണ്ടല്ലോ.

    ReplyDelete