Translate

Sunday, April 2, 2017

അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്;ഇടുക്കി മെത്രാന്റെ പുതിയ ഇടയലേഖനം

അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്; ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ വിശുദ്ധരുടെ പേരുകൾ നൽകണം; കുഞ്ഞുങ്ങളെ എട്ടാം ദിവസം മാമോദീസ മുക്കണം; കുട്ടികളുടെ മുൻപിൽ വച്ച് വൈദികന്മാരേയും കന്യാസ്ത്രീകളേയും വിമർശിക്കരുത്: ഇടുക്കി മെത്രാന്റെ പുതിയ ഇടയലേഖനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിശ്വാസികൾ കുഞ്ഞുങ്ങൾക്ക് ക്രൈസ്തവ പേരുകൾ നൽകണമെന്നും ക്രിസ്തീയ നാമത്തിൽ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണെന്നും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ. കുടുംബത്തെ സംബന്ധിച്ചുള്ള ഇടയലേഖനത്തിലാണ് ബിഷപ്പ് കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നും രക്ഷിതാക്കൾ എന്തെല്ലാം അനുവർത്തിക്കണമെന്നും വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളുടെ പേരിന് വളരെ പ്രാധാന്യമുണ്ട്. അർഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്കു നൽകുന്നതു ശരിയല്ല. വിശ്വാസവും ക്രൈസ്തവ മാതൃകയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകൾ ഉപയോഗിക്കാനും അതിൽ അഭിമാനിക്കാനും ക്രൈസ്തവർക്കു കഴിയണം. വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്കു കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനം ഓർമിപ്പിക്കുന്നു.

പാരമ്പര്യ രീതിയിൽ ശിശുക്കളുടെ മാമ്മുദീസ എട്ടാം ദിവസം തന്നെ നടത്തുന്നതാണ് ഉചിതം. മക്കളെ വിശുദ്ധരായി വളർത്താനും താത്പര്യമുള്ളവരെ പൗരോഹിത്യ-സന്ന്യാസ ജീവിതാവസ്ഥകളിലേക്കു നയിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.ഭൗതിക നേട്ടങ്ങൾക്കും സമ്പത്തിനും ജോലിക്കും മാത്രം പ്രാധാന്യം നൽകുന്നതു ശരിയല്ല. കുട്ടികളുടെ സാന്നിധ്യത്തിൽ വൈദികരെയും സന്ന്യസ്തരെയും വിമർശിക്കുന്നത് ദൈവവിളി നിരുത്സാഹപ്പെടുത്തും.

വിശ്വാസത്തിന്റെ അപചയം മൂലമാണ് ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെട്ട് പലരും വിവാഹ വേദിയിലെത്തുന്നത്. കുട്ടികൾക്ക് മാതൃകയാകാനും അവർക്കായി പ്രാർത്ഥിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒപ്പം കുട്ടികളുടെ മൊബൈൽ ഫോൺ, ഫേസ്‌ബുക്ക്, വാട്സ് ആപ്പ് ഉപയോഗവും നിയന്ത്രിക്കണം. വളരെയധികം കുട്ടികൾ മൊബൈലിലൂടെ വഴിതെറ്റുന്നതായും മാർ ആനിക്കുഴിക്കാട്ടിൽ ചൂണ്ടിക്കാട്ടുന്നു.സിവിൽ സർവീസ്, പബ്ലിക് സർവീസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇടയലേഖനത്തിലുണ്ട്. 23 ന് പള്ളികളിൽ വായിക്കണമെന്ന നിർദേശത്തോടെയാണ് ഇടയലേഖനം പുറപ്പെടുവിച്ചിട്ടുള്ളത്.

മാസങ്ങൾക്ക് മുമ്പ് കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം ചർച്ചയായി മാറിയിരുന്നു. . കുടുംബാസൂത്രണം ആവശ്യപ്പെടുന്നവർ അഹങ്കാരികളും സ്വാർഥരുമാണെന്നു ക്രിസ്മസിന് മുന്നോടിയായി വിശ്വാസികൾക്ക് രൂപതാധ്യക്ഷൻ അയച്ച ഇടയലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

'കാട്ടുപന്നികളോ തെരുവുനായ്ക്കളോ വർധിച്ചാൽ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനെക്കാൾ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്നവർ അഹങ്കാരികളും സ്വാർഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുൽപ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാൻ ശ്രമിക്കണം.

സ്ഥിരമോ താൽക്കാലികമോ ആയ ജനനനിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂർണമായ ഭാവി ജീവിതമായിരിക്കുമെന്നും മാർ ആനിക്കുഴിക്കാട്ടിൽ മുന്നറിയിപ്പു നൽകുന്നു. സുഖസൗകര്യങ്ങൾ വർധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികൾ വേണ്ടെന്ന് വയ്ക്കാൻ കാരണം.'വലിയ കുടുംബങ്ങൾക്കായി സഭയുടെ പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുമ്പോൾ ഇതിനോട് സഹകരിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടു വരണം- ഇതായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആഹ്വാനം. ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു.

1 comment:

  1. ഈ ഇടുക്കി മെത്രാന് എന്നാത്തിന്റെ കേടാ ? പണ്ട് വെള്ളാപ്പള്ളി " വായിൽ വരുന്നതെല്ലാം കോതയ്ക്ക് പാട്ടു " എന്ന കണക്കെ, വാ തോരാതെ ഓരോന്ന് കാച്ചുമായിരുന്നു ! ഇന്നലെ അതിയാൻ ആ പണി നിർത്തിയെന്നു മീഡിയാകൾ സന്തോഷിക്കുന്നത് കണ്ടു ! ഭോഷത്തം ഒരു ഫാഷനാക്കിയ ളോഹയ്ക്കുള്ളിലെ 'ക്ലാസ് വൺ' സാധനം ഈ മെത്രാൻ തന്നെ സംശയമില്ല ! "കുട്ടികളുടെ മുൻപിൽ വച്ച് വൈദികന്മാരേയും കന്യാസ്ത്രീകളേയും വിമർശിക്കരുത്: " എന്ന ഇതിയാന്റെ പുതിയ ഉപദേശം വെറും ഉൽഭയം കൊണ്ടാണ് ! ഈ മണ്ടൻമേത്രാനു അറിയില്ലേ കുട്ടികൾ നാളെ വളർന്നു, തന്നെ പീഡിപ്പിക്കാൻ വന്ന പാതിരി സാത്താന്റെ കുപ്പായമണിഞ്ഞ കാണ്ടാമൃഗമാണെന്നു ?! "കന്യാസ്ത്രീ " എന്ന വിളിതന്നെ ഒരു മഹാ കള്ളമാണെന്ന് ! ''മഠത്തിൽ ചേർന്നാൽ അന്ന് തന്നെ ഒരു കത്തനാര് ഓർ മെത്രാൻ ഇവളെ അവന്റെ മണവാട്ടിയാക്കുമെന്നു'' നൂറുവട്ടം മണവാട്ടിമാരുതന്നെ മീഡിയാകളിൽ [കർത്താവിന്റെയും തൊലി ഉരിയുമാറ് ] വിളമ്പിയത് കാലം ചെവി കുളിർക്കെ കേട്ടതല്ലേ ? പിന്നെയെവിടെ ഈ "കന്യകയും കന്യാസ്ത്രീയും"? ! ഭോഷ്ക്കു! ഇതിയാനെ ''അച്ഛാ'' എന്നും, ഇപ്പോൾ ''പിതാവേ'' എന്നും ജനത്തെക്കൊണ്ടു വിളിപ്പിക്കുന്നതും ഒരു ശുമ്പത്തരമല്ലേ? ഒന്നാമതായി കണ്ണിലെ 'കോലു' കളയൂ ,വെറും മെത്രാനെ .! ജനം നിങ്ങളെ ''അച്ഛാ അപ്പാ പിതാവേ പരിശുദ്ധ പിതാവേ'' എന്നൊക്കെയുള്ള ദൈവനാമങ്ങൾ നിങ്ങളുടെ പേരിനു ഭൂഷണവാലയ്ക്കിത് ഇടയലേഖനം മൂലം ഇല്ലാതെയാക്കൂ .."നിങ്ങൾ ഭൂമിയിൽ ആരെയും പിതാവേ എന്ന് വിളിക്കരുത്"എന്ന ക്രിസ്തുവിന്റെ കല്പന [മത്തായി ഇരുപത്തിമൂന്നിന്റെ ഒൻപതു }അനുസരിക്കാതെ ,ഇന്നും നിങ്ങളെ ''അച്ഛാ അപ്പാ പിതാവേ പരിശുദ്ധ പിതാവേ'' എന്നൊക്കെയുള്ള ദൈവനാമങ്ങൾ വിളിക്കുന്ന വിവരമില്ലാത്ത സകല മോന്മാരെയും പള്ളിയിൽ നിന്നും മുടക്കൂ .അപ്പോൾ സംഗതി ക്‌ളീനാകും ok !? samuelkoodal

    ReplyDelete