Translate

Friday, April 14, 2017

സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി .

സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി .
പരിശുദ്ധ മാർപ്പാപ്പയുടെ ആഗ്രഹം കേരളത്തിലും നടപ്പിലായി.
 പെസഹാദിനത്തിലെ കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കൂടി ഉൾപ്പെടുത്തണമെന്ന പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ നിർദ്ദേശം നടപ്പാക്കുവാൻ കഴിയില്ലെന്നതീരുമാനം അഭിവന്ദ്യ ആലഞ്ചേരി മെത്രാൻ ഒരു സർക്കുലറിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു. ഈ തീരുമാനം സ്ത്രീ സമുഹത്തെ ആകമാനം അപമാനിക്കുന്നതും സഭയിലെ വിവാഹിതരാകാത്ത വൈദികരെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും ആയിരുന്നു. ആത്മീയ ശുശ്രൂഷയുടേയും ആചാരത്തിന്റേയും  ഭാഗമായി പുരോഹിതൻ  ഒരു സ്ത്രീയുടെ പാദങ്ങൾ കഴുകിയാൽ അധമവികാരങ്ങളുണ്ടാകുമെന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പരക്കുന്നതിനും ഇത് ഇടയായി. പുരോഹിതരേയും സ്ത്രീകളേയും സംശയദൃഷ്ടിയോടെ കാണുകയും പള്ളിമുറികളിൽ സി.സി. ടി. വി. ക്യാമറകൾ പിടിപ്പിക്കുന്നതിനുള്ള തീരുമാനവും,സ്ത്രീകൾ പള്ളിമുറിക്കുള്ളിൽ കയറിക്കൂടെന്ന തീരുമാനവും ഇരുപക്ഷത്തേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എലിയെ തോൽപ്പിച്ച് ആരും ഇല്ലം ചുടരുത്. കുറെയധികം പുരോഹിതരും  കന്യാസ്ത്രീകളും അവരുടെ ചുറ്റുമുള്ള ചില സ്ത്രീകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ജയിൽവാസം അനുഭവിക്കുന്നവരുമുണ്ടെന്നത് സത്യമാണ് . സാത്താൻ സേവനടത്തുന്ന ചിലരും ഇക്കൂട്ടത്തിലുണ്ടെന്നതും ശരിയാണ്. കർത്താവിന്റെ ഈ തിരുസഭയെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നതും നമുക്കറിയാം . ഇത്തരം പുരോഹിതരേയും സാത്താന്റെ ശക്തിയായ സമ്പത്തിൽ അത്യാർത്തിവയ്ക്കുന്ന പുരോഹിതരേയും സഹായികളേയും ഇടവകകളിൽ നിന്നും ഒറ്റപ്പെടുത്തുവാനും ആട്ടിപ്പായിക്കുവാനും വിശ്വാസ സമൂഹം തയ്യാറാകണം.   ആത്മിയ ചൈതന്യമുള്ളതും ക്രീസ്തുവിനു സാക്ഷ്യം വഹിക്കുന്നവരുമായ എത്രയോ നല്ല പുരോഹിതരും കന്യാസ്ത്രീകളും നമുക്കുണ്ടെന്നുള്ളകാര്യം മറക്കരുത്. അവരും ഈ അപവാദത്തിന് ഇരകളാണ്. നമ്മുടെ അമ്മമാരും പെങ്ങന്മാരും പെൺമക്കളും ഭാര്യമാരും പുരോഹിതനെ വലയിൽ വീഴിച്ച് പിഴപ്പിക്കുവാൻ നടക്കുന്നവരാണെന്നു പറഞ്ഞാൽ അത് അംഗീകരിച്ച് നൽകുവാനാകില്ല. ആഭിവന്ദ്യ മെത്രാന്മാരുടെ ഈ തീരുമാനം , നാളെകളിൽ കുമ്പസാരിക്കുന്നതിനോ പരിശുദ്ധകുർബാന  സ്വീകരിക്കുന്നതിനോ പുരോഹിതന്റെ അടുത്തെത്തുന്ന  പെൺകുട്ടികളേയും  സ്ത്രീകളേയും  പുരോഹിതൻ അധമവികാരത്തോടെ കാണുവാൻ തുടങ്ങിയാൽ കർത്താവിന്റെ സഭയുടെ പരിശുദ്ധി നഷ്ട്‌പ്പെടും.അടുത്തകാലത്തായി കൊലപാതകം, പീഡനം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ പെട്ട  ഫാദർ റോബിന്റേതുൾപ്പെടെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.ഇതിന്റെയെല്ലാം കാരണങ്ങൾ തേടിയെത്തിയാൽ അവസാനം ചെന്നെത്തുന്നത് അവർ വിവാഹിതരല്ലായെന്ന കാരണമാണ്.പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിന് സഭയിൽ നിയമമുണ്ടെങ്കിലും മെത്രാന്മാർക്ക് പുരോഹിതരിലുള്ള സാമ്പത്തിക അവിശ്വാസമാകാം വിവാഹത്തിന് അനുവാദം നൽകാത്തത്. ഇത് ഉടൻ പരിഹരിക്കണം.
എല്ലാവരേയും വേദനിപ്പിക്കുന്ന മേൽപറഞ്ഞ  തീരുമാനം പിൻവലിക്കണമെന്ന്  ഓപ്പൺ ചർച്ച്മൂവ്‌മെന്റും മറ്റു ചില സാമൂഹിക സാംസ്‌കാരിക സംഘടനകളും ആവശ്യപ്പെട്ടുവെങ്കിലും മാർപ്പാപ്പായുടെ തീരുമാനം നടപ്പായില്ല. ദൈവത്തിന്റെ ഭൂമിയിലെ പകരക്കാരനാണ് മാർപ്പാപ്പയെന്നും ദൈവം ഭൂമിയിലുള്ള മനുഷ്യരോട് മാർപ്പാപ്പയിലൂടെയാണ് നേരിട്ടു സംസാരിക്കുന്നതെന്നും, അതുകൊണ്ട് പരിശുദ്ധ മാർപ്പാപ്പക്ക് തെറ്റാവരമാണുള്ളതെന്നും സഭ നമ്മെ പഠിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കർത്താവിന്റെ വാക്കുകളാണ് മാർപ്പാപ്പയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് അനുസരിക്കുവാൻ ഓരോക്രൈസ്തവനും കടമയുണ്ട്.
  ഇത്തരം പലവിധ കാരണങ്ങളുടെ അടിസ്ഥാനത്തിൽ കത്തോലിക്കാ സഭകളുടെ ഏകീകരണവും നവീകരണവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷയും തുടർന്ന് അപ്പം മുറിക്കൽ ശൂശ്രൂഷയും  നടന്നു. നിരവധി പ്രത്യേകതകളുള്ള  ഈ സംഭവം സഭാചരിത്രത്തിൽ തന്നെ ഇടംനേടി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രത്തിനുമുന്നിൽ അദ്ദേഹത്തിനു പിൻതുണ പ്രഖ്യാപിച്ച് നടത്തപ്പെട്ട വിശുദ്ധ ആഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീ സമൂഹത്തിന്റെ പരിശ്ചേദമാണ് കണ്ടത്. 60-വയസിനു മുകളിലുള്ളവർ, 25-50നുമിടയിലുള്ള അമ്മമാർ, 15-25നുമിടയിലുള്ള യുവതികൾ ,5-10നും ഇടയിലുള്ള കുട്ടികൾ എന്നീ ഗ്രൂപ്പുകളിലുള്ളവരാണ് പങ്കെടുത്തത്. കൂടാതെ  കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചതും ലോകത്ത് ആദ്യമാണ്.പെസഹാ വ്യാഴാഴ്ച്ച (13-4-2017ൽ)കൊച്ചി ഐ.എം . എ. ഓഡിറ്റോറിയത്തിൽ തിരുക്കർമ്മങ്ങൾ നടന്നു.
ഈ ചരിത്രനിമിക്ഷത്തിലെ പുണ്യ കർമ്മത്തിന് ഫാദർ ഡോ. എബ്രാഹം കൂത്തോട്ടിൽ, ഫാദർ ഷിബു കാളാമ്പറമ്പിൽ, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ക്ലമന്റ്, ഫാദർ ഫ്രാൻസീസ് എന്നിവർ കാർമികത്വം വഹിച്ചു. മുതിർന്ന പുരോഹിതനായ ഫദർ ഡോ. എബ്രാഹം കൂത്തോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് സമുഹത്തിലെ ആത്മീയ ചൈതന്യമുള്ള പുരോഹിതരുടെയും ആത്മാഭിമാനമുള്ള സ്ത്രീസമൂഹത്തിന്റെയും അഭിമാനമാണ് സംരക്ഷിക്കപ്പെട്ടത്.
സംഘടനയുടെ ചെയർമാൻ ശ്രീ. റെജി ഞള്ളാനി, ജനറൽ സെക്രട്ടറി ഫാദർ. കെ. പി. ഷിബു, സെക്രട്ടറി ശ്രീ ജോർജ്ജ് ജോസഫ്, അഡ്വ. വർഗീസ് പറമ്പിൽ , ജോസഫ് വെളിവിൽ, കെ. കെ. ജോസ് കണ്ടത്തിൽ , ശ്രീ. എം എൽ. അഗസ്തി. അഡ്വ. ജോസ് അരയകുന്നേൽ ,മാത്യു തറക്കുന്നേൽ, സി. വി സെബാസ്റ്റ്യൻ  ഡോ. ജോർജ്ജ് മലയാറ്റ്. ഓ.ഡി. കുര്യാക്കോസ്, തുടങ്ങിയവർ കാൽകഴുകൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ. ജോസഫ് പള്ളത്തിന്റെ കാർമികത്വത്തിൽ 4-മണിക്ക്‌നടന്ന അപ്പം മുറിക്കൽ ശൂശ്രൂഷകളോടെ തിരുകർമ്മങ്ങൾ അവസാനിച്ചു.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ അസുലഭ നിമിക്ഷങ്ങൾ ഒപ്പിയെടുത്ത് സ്വദേശത്തും വിദേശത്തും റിപ്പോർട്ടു ചെയ്യാനെത്തിയ ആദരണിയരായ ദൃശ്യ,ശ്രാവ്യ, പ്രിന്റ് ,ഓൺലൈൻ രംഗത്തെ മാധ്യമപ്രവർത്തകർ നിമിഷങ്ങൾക്കുള്ളിൽ ശുശ്രൂഷകൾ ലോകം മുഴുവൻ എത്തിച്ച് ഈ തിരുകർമ്മങ്ങളെ ധന്യമാക്കി. ആദരണിയരായ മാധ്യമസുഹൃത്തുക്കൾക്ക് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നന്ദിയും കടപ്പാടും ഈസ്റ്ററിന്റെ എല്ലാവിധ മംഗളങ്ങളും ഏറ്റം സ്‌നേഹത്തോടെ അറിയിക്കുന്നു.


    ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെആഭിമുഖ്യത്തിൽനടന്ന തിരുകർമ്മങ്ങളുടെ വിജയത്തിനായി ധാരാളം പേരുടെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട് അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.


                                        നന്ദി.


റെജി ഞള്ളാനി , ചെയർമാൻ ,
ഫാദർ ഷിബു കാളാംപറമ്പിൽ ,ജനറൽ സെക്രട്ടറി,
ശ്രീ. കെ. ജോർജ്ജ് ജോസഫ്, സെക്രട്ടറി.
ശ്രീ, കെ. കെ. ജോസ് കണ്ടത്തിൽ. ജോ. സെക്രട്ടറി. ..
     

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ലോക സഭാചരിത്രത്തിൽ ഇടം നേടിയ കർമ്മപരിപാടി, പുറംലോകം അറിയരുതെന്ന് വാശിപിടിച്ച {പോപ്പിനെ അനുസരിക്കാത്ത} കർദ്ദിനാളിന്റെ അടിമകളായിപ്പോയല്ലോ / ശിങ്കിടികളായിപ്പോയല്ലേ ഇവിടുത്തെ മീഡിയാവൃന്ദം, എന്നോർക്കുമ്പോൾ നാം ദൈവത്തിന്റെ സ്വന്തംനാട്ടുകാർ, കത്തനാരുടെ സ്വന്തം നാട്ടിലാണല്ലോ വസിക്കുന്നത് എന്ന് ദുഖമാണെന്റെയുള്ളിൽ ! .

    .''പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ നിർദ്ദേശം നടപ്പാക്കുവാൻ കഴിയില്ലെന്ന തീരുമാനം അഭിവന്ദ്യ ആലഞ്ചേരി മെത്രാൻ ഒരു സർക്കുലറിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു. ഈ തീരുമാനം സ്ത്രീ സമുഹത്തെ ആകമാനം അപമാനിക്കുന്നതും സഭയിലെ
    വിവാഹിതരാകാത്ത വൈദികരെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും ആയിരുന്നു'' ഈ വചനത്തിലെ .''അഭിവന്ദ്യ ആലഞ്ചേരി" എന്നത് ''അധിനിന്ദ്യ ....'' എന്ന് കാലം തിരുത്തി വായിക്കുമോ ആവോ ! പോപ്പിനെ ധിക്കരിക്കുന്ന കർദ്ദിനാൾ / കർദ്ദിനാളെ ധിക്കരിക്കുന്ന കത്തനാർ / കത്തനാരെ ധിക്കരിക്കുന്ന കാപ്പിയാർ ...! ഒരുവിലീ വേണ്ടാതീനസഭയെത്തന്നെ ധിക്കരിക്കുന്ന വെറുക്കുന്ന ജനം ! [ആടുകൾക്ക് ബുദ്ധി കിളിക്കുമ്പോൾ],അപ്പോൾ ''കത്തനാരുടെ രാജ്യം'' പോയി ഇവിടെ ''ദൈവരാജ്യം'' ഇവിടെ വരും നിശ്ചയം! അതിനായി കത്തനാര് നമ്മുടെ കയ്യിൽത്തന്ന കൊന്തകൾ വലിച്ചെറിയുവിന് / അവന്റെ രാജ്യം വരാൻ തമ്മിൽത്തമ്മിൽ സ്നേഹിക്കുവീൻ ...വായുടെ ജല്പനം വേണ്ടാ, പകരം മനസ്സിൽ സ്നേഹം മതി ! samuelkooodal

    ReplyDelete