Translate

Thursday, April 6, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്പൺചർച്ച്മൂവ്‌മെന്റ്.-( ദയവായി ഇതോന്നു ഷേയർ ചെയ്യുക.) പെസഹാത്തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കുടി പരിഗണിക്കണമെന്ന

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്.  സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്കുലർ  സങ്കടകരവും  സഭാവിശ്വാസികൾക്ക്  അപമാനകരവുമാണെന്ന്  ഖേദപൂർവ്വം അറിയിച്ചുകെള്ളട്ടെ. ഈ തീരുമാനം  പുനപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ  അതിക്രമങ്ങളും അവഗണനയും പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടക്കുന്നു. സ്ത്രീകൾ അടിച്ചമർത്തപ്പെടേണ്ടവരോ മാറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അവർ മാനവരാശിയുടെതന്നെ നിലനിൽപ്പിനാധാരമായ അവിഭാജ്യ ഘടകമാണ്. 


സഭയിൽ സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും,സാമൂഹിക, തുല്യ നീതി ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണ്.്കത്തോലിക്കാ സഭയുടെ നട്ടെല്ല് സ്ത്രീകളാണ്. ഓരോ  കുഞ്ഞുങ്ങളെയും സഭാചൈതന്യത്തിലും വിശ്വാസത്തിലും വളർത്തുന്നത് അവരുടെ അമ്മമാരാണ്. പള്ളികളിലെ വിവിധ പരിപാടികളിലും സംഘടനകളിലും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സന്ധ്യാപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതും, കുടുംബനാഥൻമാരെ കുർബാനക്കും ധ്യാനകേന്ദ്രങ്ങളിലും എത്തിക്കുന്നതും അവിടെ മുൻപന്തിയിൽ നിൽക്കുന്നതും നേർച്ച കാഴ്ചകൾ നൽകുന്നതും  സ്ത്രീകളാണ്. സഭയിലെ ബിഷപ്പുമാരുൾപ്പെടെയുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ജന്മം നൽകിയതും അവരെ സെമിനാരിയിലേയ്ക്കും മഠങ്ങളിലേയ്ക്കും പറഞ്ഞയച്ചതും അവരുടെ അമ്മമാരണ്.  ഫാ. റോബിൻ കേസ്സുൾപ്പെടെ കുറ്റവാളികളായ നിരവധി പുരോഹിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും മുന്നോട്ടുവന്നതും ഇവരാണ്. കുറ്റവാളികളായ പുരോഹിതർ നടത്തിയ അതിക്രമങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുകയും ഇരകളായിത്തിർന്നതും ഇരകളായിത്തിർന്നുകൊണ്ടിരിക്കുന്നതും ഇവർതന്നെ.   കുറ്റവാളികളായ പുരോഹിതരെ സഭാനേതൃത്വം സംരക്ഷിക്കുകയും കുറ്റങ്ങൾ മുഴുവൻ സത്രീകളുടെയും കുട്ടികളുടെയും മേൽ ചാർത്തിനൽകുകയുമാണിപ്പോൾ.  പുരോഹിതരെ വഴിതെറ്റിക്കുന്നത് സത്രീകളായതിനാൽ അവരെ പള്ളിമുറികളിൽ കയറ്റേണ്ടതില്ലെന്നും സീ. സീ. ടി വി വയ്ക്കുവാനും തീരുമാനിച്ച് സത്രീത്വത്തെയും സത്രീസമൂഹത്തേയും ക്രൂരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും സഭക്കുവേണ്ടി എല്ലാം സഹിക്കുകയാണിവർ ചെയ്യുന്നത് . ഇപ്പോഴിതാ കൊടിയ അപമാനം വീണ്ടുമെത്തിയിരിക്കുന്നു. കാലുകഴുകൽ ശുശ്രൂഷാ ചടങ്ങിൽ നിന്നും സ്ത്രീകളെ അപമാനിച്ച് മാറ്റിനിർത്തിയിരിക്കുന്നു.  തെറ്റാവരമുള്ള മാർപ്പാപ്പയുടെ വാക്കുകളാണ് ജനം സ്വീകരിക്കേണ്ടത് . സ്ത്രീ സുരക്ഷയും സംരക്ഷണവും സീറോ ടോളറൻസും വാക്കുകളിലല്ല പ്രവർത്തിയിലാണ് സഭ കാണിക്കേണ്ടത്. 

 കത്തോലിക്കാ സഭയിൽ നവീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച്  സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്. ഫാദർ എബ്രാഹം ,ഫാദർ ഷിബു. ഫാദർ ക്ലെമന്റ്, എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് സംഘടനാ നേതാക്കളായ ശ്രീ .റെജി ഞള്ളാനി. കെ. ജോർജ്ജ് ജോസഫ്, കെ. കെ. ജോസ് കണ്ടത്തിൽ , ഓ.ഡി. കുര്യാക്കോസ് അഡ്വ. വർഗീസ്, ജോസഫ് വെളിവിൽ അഡ്വ. ജോസ് അരയകുന്നേൽ,  ശ്രീ.സി. വി. സെബാസ്റ്റ്യൻ ഡോ. ജോർജ്ജ് തുടങ്ങിയ നിരവധിപേർ നേതൃത്വം നൽകുന്നതാണ്.
കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു. സത്രീകൾ സമൂഹത്തിൽ അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം .ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം  .സ്ത്രീ ശക്തി ഉണരണം. ഇത് സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടംകുടിയാണ്. ഈ ശുശ്രുഷ കർമ്മത്തിൽ പങ്കാളികളാകുവാൻ സൻമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുകയാണ് .കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുക്കുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 12 പേരുടെ പാദങ്ങളാകും കഴുകുക .


 രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ

 റെജി ഞള്ളാനി. ചെയർമാൻ .9447105070.       ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി 9446128322 ,           കെ.ജോർജ്ജ് ജോസഫ്,സംസ്ഥാന സെക്രട്ടറി. 9496313963.


4 comments:

 1. ''ആഭിവന്ദ്യ മെത്രാൻ'' /''റെവ. ഫാദർ'' എന്നതിനുപകരം ''പരനാറി മെത്രാൻ'' /''ആഭാസൻപാതിരി''/''പോക്കിരികത്തനാർ'' എന്ന് ജനം ഇവറ്റകളെ വിളിച്ചു തുടങ്ങുമ്പോൾ , സ്ത്രീയായി ജനിച്ചവൾ ആ ''സ്ത്രീത്വത്തിൽ'' അഭിമാനം കൊള്ളുമ്പോൾ, ഈ പ്രശ്നങ്ങളാകെ എന്നന്നേയ്ക്കുമായി ഇല്ലാതെയാകും ! സ്ത്രീ അവളുടെ മഹത്വം സ്വയം അറിയുവോളം പുരോഹിതൻ അവളെ വശീകരിച്ചു അപമാനിക്കും ! മകളെ കത്തനാര് പ്രാപിക്കുന്നതും, അപ്പനെ കത്തനാർ വെറും ലോത്താക്കുന്നതും ' അമ്മ അതെല്ലാം മൂകസാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു ഭവനത്തിൽ ''സ്ത്രീ'' എവിടെ? ''സ്ത്രീത്വം'' എവിടെ ? സന്ധ്യ നേരത്തെ കൊന്തചൊല്ലലിനും ജപമാലാജല്പനത്തിനും എന്ത് വിലയാണുള്ളത്? ''സ്ത്രീത്വത്തെ'' സ്ത്രീകളെന്നയീ രൂപകൂടുകൾതന്നെ അപമാനിക്കുമ്പോൾ പിന്നെ ആരവളെ മാനിക്കുമെന്നാണ് KCRM വിചാരിക്കുന്നത് ? ഇവളെ കുലീനത്വമില്ലാത്ത കുലടയായേ സമൂഹം കാണുകയുള്ളൂ,! കർദ്ദിനാൾ ആലഞ്ചേരിതന്നെ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ അരുളിയില്ലേ ''കത്തനാരെ പിഴപ്പിക്കുന്നതു ഈ വെള്ളപൂശിയ, കൊന്ത കയ്യിൽ വഹിക്കുന്ന അഭിസാരികകളാണെന്നു'' ! ഇവളുമാരെ CCTVക്യാമറ കണ്ണോടെ ഇനിയും ലോകം കരുതലോടെ വീക്ഷിക്കട്ടെ ! ആത്മാഭിമാനമുള്ള ഒരുസ്ത്രീയും ഈ ഹാശാആഴ്ചയെങ്കിലും പാവം ക്രിസ്തുവിനെ അനുസരിച്ച് പള്ളിയിൽപോക്കിനു ഒരു ഹർത്താൽ കൊടുക്കും, ബന്ധു ആഘോഷിക്കും നിശ്ചയം ! പുരോഹിതന്റെ അടിമകളല്ല തങ്ങൾ എന്ന ബോധമുള്ളവർ KCRM ന്റെ ഈ പെസഹാദിനം, എറണാകുളത്തെ മഹാസമ്മേളനം കൈകളിലെ കൊന്തയുപേക്ഷിച്ചു വന്പിച്ചവിജയമാക്കും/ ദൈവരാജ്യത്തിലേയ്ക്ക് നിങ്ങൾ ഒരു പുതിയനിയമമാകും / വഴിത്തിരിവാകും! ക്രിസ്തു മഹത്വപ്പെടും !
  ഹോ അമ്മമാരെ, നിങ്ങൾ മക്കളെ വഹിച്ച മുന്നീര്കുടവും , അവരെ പാലൂട്ടിയ മാറിലെ കുടങ്ങളും സാക്ഷി, പള്ളിയോടും പാതിരിയോട് ഇനിയെങ്കിലും വിട പറയൂ..പ്ളീസ്! .നിങ്ങളുടെ മാറിലെ ചോരയെ പാലാക്കി മാറ്റിയ ആ മായാവിയാണീശ്വരനെന്നറിയുവിന് .... അവൻ നിങ്ങളുടെ ഉള്ളിലാണ് വസിക്കുന്നത്, അല്ലാതെ ഈ പാതിരിയുടെ ചതിക്കുഴിയായ പള്ളികളിൽ അല്ല, സത്യം! .samuelkoodal

  ReplyDelete
  Replies
  1. സാമുവല്‍ കൂടല്‍ കുറച്ചു മാന്യമായ ഭാഷയില്‍, എതിര്‍പക്ഷാദരവോടെ, അതിവൈകാരികത ഒഴിവാക്കി, കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാനാശിച്ചുപോകുന്നു.

   Delete
 2. മാന്യത ഇല്ലാത്ത വിഷയമാണ് പാതിരിപയ്യന്മാര്‍ കാണിക്കുന്നതാകെ , എന്നിരിക്കെ നമുക്കുമാത്രം എന്തിനൊരു മാന്യത ? അന്യായം നടന്നപ്പോള്‍ കയറുകൊണ്ട് ചമ്മട്ടി ഉണ്ടാക്കി ഒരു തീവ്രവാദിയായി സ്വയം മറന്നു മാറിയ ക്രിസ്തുവിനെയല്ലേ നാമും അനുകരിക്കേണ്ടത് സാറേ ?

  ReplyDelete
 3. "കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു." എന്ന ദുഃഖസത്യം ഹൃദയത്തിൽ വഹിച്ചുകൊണ്ട്, ''ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച് സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്.''

  ക്രിസ്തു നട്ടെല്ലും തലയുമായിരിക്കേണ്ട സഭ, വിധിദോഷം മൂലം പെണ്ണിനെ നട്ടെല്ലാക്കി! ,മണവാട്ടിയാക്കി!,പുരോഹിത രാസലീലയുടെ ഉപഭോഗ വസ്തുവാക്കി ! സ്വർഗം നാണിക്കുന്ന ഈ നടപടിക്കൊരു അറുതി ഇതാ വന്നു കഴ്ഞ്ഞു ! സ്വാഭമാനമുള്ള ഭാരതസ്ത്രീകൾ അവരുടെ 'ഭാവശുദ്ധിയെ' അപമാനിക്കുന്ന പൗരോഹിത്യത്തെ നൊയമ്പുകാലത്തു 'പോത്തിറച്ചി' എന്നപോലെ വർജിക്കും! കത്തനാരുടെ സൊദോം കലാപരിപാടിക്കായി കുഞ്ഞുങ്ങളെ ഇനിയും അമ്മമാർ പള്ളിയിൽ വിടുകയുമില്ല! പാതിരിയുടെ കാമകേളിയിനി കട്ടപ്പൊക! ഹോ ,എന്തൊരാശ്വാസം !

  സ്ത്രീകൾ /പെണ്ണാടുകൾ സഭയുടെ നട്ടെല്ലായി ഇന്നലെവരെ വിലസിയ സഭ , ഇനിയും നട്ടെല്ലും നാണവുമില്ലാതെ കാലമാകെ അലയുന്നതിന്റെ തുടക്കനാൾ ഇതാ എറണാകുളത്തു ഈ പെസഹാദിനത്തിൽ പിറക്കുന്നു ! വിശ്വാസികളെ /അവിശ്വാസികളെ ,വരുവിൻ കാണുവീൻ, ക്രിസ്തു കാണിച്ച വിനയത്തിന്റെ കർമ്മം കണ്ടു പഠിക്കുവീൻ... മാലോകരെ ! samuelkoodal

  ReplyDelete