Translate

Sunday, April 16, 2017

പാതിരി/മെത്രാന്‍ സ്ഥലം മാറ്റം

വി.മത്തായി പത്തിന്റെ ഏഴുമുതൽ പത്തുവരെ ഒരിക്കലും വായിച്ചിട്ടില്ലാത്ത കത്തനാരും, കത്തനാരുമൂത്ത കർദ്ദിനാളും, ഇവരുടെ ഉപഭോഗവസ്തു [കർത്താവിന്റേതെന്നു ചുമ്മാതെ പറയപ്പെടുന്ന] മണവാട്ടിമാരും, കൂടുന്ന ''മൂന്നാണിയിൽ'', ക്രിസ്തു ''സഭയെന്ന കുരിശിൽ'' തൂക്കപ്പെട്ടിരിക്കയാണ് ഇന്നും! അവനെവിടെ പിന്നെ ഉയിർപ്പു !? അവൻ ഇന്നും ഉയർപ്പിനെക്കാത്തു [2000 കൊല്ലങ്ങളായി]  കുരിശിൽ കിടക്കുമ്പോൾ കത്തനാരുടെ വെറും ശീലമായ ഈ ഈസ്റ്റര് ദിനാചരണം ഒരു പ്രകസനം മാത്രമായെ എനിക്ക് കാണാനാവൂ...

ക്രിസ്തു അരുളിയ സുവിശേഷവേലയുടെ 'ഓർഡർ' പാടേ മറന്നു, പകരം മനസ്സിൽ കാമം മൂത്ത ആശകൾ കൂറിയതാകെ ചെയ്തുകൂട്ടുന്ന ഈ നിക്രിഷ്ട സമൂഹത്തെ, മനനമുള്ള മനുഷ്യർ മൗനമായി വെറുത്തു തുടങ്ങി! ഇന്നലെ ദുഃഖ ശനിയാഴ്ച, എന്റെയടുത്തുവന്നു മനസുതുറന്ന രാജുച്ചായനാണീ കുറിപ്പിന് കാരണം ! അതിയാന്റെ പള്ളിയിൽ ഒരു കത്തനാര് കഴിഞ്ഞ ആറുകൊല്ലമായി പള്ളിപണിയെന്നപേരിൽ കുടിയേറി പാർക്കുന്നു ! ഇനിയും പള്ളിയുടെ 125 ആം ജന്മദിനംകൂടി ആഘോഷിച്ചു അടിച്ചുമാറ്റിയെ 'ട്രാൻസ്ഫെർ' കത്തനാർക്കു മെത്രാൻ കൊടുക്കുകയുല്ലുപോലും ! രാജുച്ചായെന്റെ ഒരു ദുഃഖമേ? 

വികാരമുള്ള വികാരിമാരെ വലിയ പള്ളികളിലേക്ക് മാറ്റുന്നത് മെത്രാൻ കൈക്കൂലി വാങ്ങിയിട്ടാണുപോലും ! [കസ്റ്റംസ് ഓഫീസർ ട്രാൻസ്ഫെർപോലെ ] മെത്രാനെ ഇരിക്കുന്ന ആസനത്തിൽനിന്നും മാറ്റാൻ കാലന് മാത്രമേ ആവൂതാനും [കാലം/കാലൻ ചെയ്യുക] ഇരിക്കുന്ന ആസനങ്ങൾ ഇവരുടെ മരണംവരെ സുഖിക്കാൻ, സഭയെന്ന കുരിശിൽ കിടക്കുന്ന ക്രിസ്തു മരണമൊഴിയായി ഇവറ്റകൾക്ക് തീറെഴുതി കൊടുത്തതാണ് പോലും ! പാവം ജനം [വിശ്വാസികൾ] വിശ്വസിക്കയല്ലാതെ മറ്റെന്തു ചെയ്യാൻ ? ക്രിസ്തുവിനെ അനുസരിച്ചു "പ്രാർത്ഥിക്കാൻ പള്ളിയിൽ പോക്കരുതെന്നതു" ശീലമാക്കാനും രാജുച്ചായന്മാർക്കു മടി!

മൂന്നു കൊല്ലംകൂടുമ്പോൾ കത്തനാർക്കു ട്രാൻസ്ഫെർ ഉള്ളതുപോലെ, മെത്രാന് അഞ്ചുകൊല്ലം കൂടുമ്പോൾ ട്രാൻസ്ഫെർ അനിവാര്യമാണ് ! എങ്കിലേ ഇവറ്റകളുടെ ഈ അരമനക്കൂറും മറ്റിതര ആർത്തികളും തെല്ലൊന്നു ശമിക്കുകയുള്ളൂ ! കത്തനാരെ മെത്രാസന തലത്തിൽ മാറ്റുന്നതിനുപകരം സഭാതലത്തിൽ സ്ഥലംമാറ്റങ്ങൾ വന്നാൽ ['ഇന്ത്യൻ ആർമി' പോലെ] എല്ലാവരും എല്ലായിടത്തും സുഖദുഃഖങ്ങൾ സമമായി പങ്കിടും ! മെത്രാന്റെ ഹുങ്കും താനേ കെട്ടടങ്ങും !  പക്ഷെ പൂച്ചയ്ക്കാര് മണികെട്ടും ? ഈ രുചിയറിഞ്ഞ പൂച്ചകളെ മരണം മാത്രമേ  മണികെട്ടുകയുള്ളൂ..കാരണം സഭ ഇവരുടെ ''പൗരോഹിത്യ കുടുംബ സ്വത്താണുപോലും'' ! ആയതിനാൽ സഭയെ നിയന്ത്രിക്കുന്ന, പാതിരിക്കു ചാമരം വീശുന്ന ,പരീശവൃന്ദമേ , മാറ്റുവിൻ ചട്ടങ്ങളെ! !മെത്രാന്മാർക്ക് സ്ഥലം മാറ്റം സഭ കൊടുത്തില്ലെങ്കിൽ, ഇവരുടെ കുത്തക ദുർവൃത്തി കാരണം ജനം സഭയിൽ നിന്നും മാറും /അല്ലാഞ്ഞാൽ സഭയെത്തന്നെ ജനം  മാറ്റും !  "പള്ളിപണിയാൻ വിയർപ്പും പണവും ഒഴുക്കിയവൻ കത്തനാരോടും മെത്രാനോടും കളിച്ചാൽ ഒടുവിൽ തെമ്മാടിക്കുഴിയിലാകും"എന്നചൊല്ലും മാറ്റപ്പെടും!     
അയ്യോ! പാവം കുരിശിതൻ ! കർത്താവേ, നീയെന്റെ സ്തുതികളിലിനിയും മരുവൂ... പള്ളിയിൽ നിനക്കിടമില്ലല്ലോ! samuelkoodal  
paathirichattangal 

No comments:

Post a Comment