Translate

Monday, April 10, 2017

''മാ സലാമാ''/ മനസിന്റെ ''ബെബെ''!

"സാത്താനെ എന്നെ നീ വിട്ടുപോ" എന്ന് പറഞ്ഞു ക്രിസ്തു ആട്ടിപ്പായിച്ച പത്രോസിനോട് , ഇത്തിരിപ്പോന്നപ്പോൾ "പത്രോസേ,[സാത്താനെ] നീയാകുന്ന പാറമേൽ ഞാൻ എന്റെ സഭയെ പണിയും" എന്ന് ക്രിസ്തു വീണ്ടും പറഞ്ഞതായി, ബൈബിൾ രചയിതാവ് നാലാം നൂറ്റാൻഡിൽ സത്യാവേദപുസ്തകത്തിൽ എഴുതിച്ചേർത്തത് സത്യമായോ? എന്നൊരുതോന്നൽ,  ഈ ദൈവമില്ലാത്ത പാതിരി / പാസ്റ്റർ മോന്മാരെ കാണുമ്പോൾ എനിക്ക് ഉണ്ടാകുന്നു! എന്റെ സ്നേഹിതൻ ബിഷപ്പ് സണ്ണി ഏബ്രഹാം "ഇന്നത്തെ ഈ കാണുന്ന സഭകളാകെ സാത്താന്റെ സഭകളാണെന്നു'' തറപ്പിച്ചു പറയുമ്പോൾ, അല്പബുദ്ധിയായ എനിക്കതു വിശ്വസിക്കാനാണു ഏറെ ഇഷ്ടം!

''പത്രോസെന്ന തനിപ്പാറമേൽ'' ക്രിസ്തു സ്ഥാപിച്ചതാണീ സഭയെങ്കിൽ , പിന്നീട് ഈ സഭയെങ്ങിനെ, ഇങ്ങിനെ ''സീറോ'' ആയി മാറി? സീറോ ആയതു പോകട്ടെ, ഇന്നാകെ അയ്യായിരത്തോളമായി സഭകൾ ഈ ദുനിയാവിൽ!  
ഈ ദുഖവെള്ളിയിൽ ഇതിലേതു സഭയുടെ കണ്ണീരിൽ കുതിർന്ന സ്തുതികളാകാം ക്രിസ്തുവിനു ഏറെ ഇഷ്ടമാവുക? ഉത്തരം കണ്ടെത്താൻ കർത്താവ് തന്നെ വായ് തുറക്കാതെ ആവില്ലല്ലോ? അവനോടു ചോദിക്കാൻ ,അവനൊട്ടു വീണ്ടും വരുന്നുമില്ല! ഇനി  വന്നാലോ ,സ്നേഹം എന്തെന്നറിയാത്ത സ്വാർത്ഥമതികളായ ഈ പാതിരി/ പാസ്റ്ററുമാരുടെ ഏതെങ്കിലും സഭയെ ആ ''കുരിശിലെസ്നേഹം'' തിരിച്ചറിയുമോ / കണ്ടറിയുമോ? ഇല്ല! അപ്പോൾ ഈ സഭകളിലാകെ ഒരു തൊട്ടീല്ച്ചാടി കുരങ്ങുപോലെ ദൈവസ്നേഹം തേടി ചാടിനടന്ന വാലിലാക്കുരങ്ങനായ എന്റെ ഗതിയെന്താകും? ആയതിനാൽ ദൈവമില്ലാത്ത സഭയെ / പുരോഹിതനെ / അവന്റെ ജല്പനങ്ങളെ / ഒച്ചയെടുപ്പു ശീലങ്ങളെ / ആചാര അനുഷ്ഠാനമെന്ന പൊള്ളത്തരങ്ങളെ ഞാൻ വെറുക്കുന്നു! ''മാ സലാമാ''/ മനസിന്റെ ''ബെബെ''! samuelkoodal  

No comments:

Post a Comment