Translate

Monday, April 16, 2018

കയറില്ല, പാളയുമില്ല, ഞാനെങ്ങിനെ വെള്ളം കോരും?

 മാസത്തെ സഭാ-താരമാരാണെന്നു കൃത്യമായി പറയാൻ  ആർക്കും കഴിയണമെന്നില്ലഅനേകം താരങ്ങൾ ഒരേസമയം  ഒരുപോലെ മിന്നുന്ന വലിയൊരു നഭസ്സാണ് സീറോ മലബാർഎങ്കിലും ആഴ്ച്ചത്തെ പ്രമുഖൻ തേലക്കാട്ടച്ചൻ തന്നെഅത്തത്തിന്റെ ഒടുവിലത്തെ പകുതിചോതിവിശാഖത്തിന്റെ 45 നാഴികഇതായിരിക്കണം അദ്ദേഹത്തിന്റെ നക്ഷത്ര നില കൂറിന്റെ വിഷുഫലമനുസരിച്ച് കര്‍മ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകുംമറ്റുള്ളവരുടെ ആദരവിന് പാത്രമാകും എന്നൊക്കെയുണ്ട്കൊരട്ടിക്കാരെയുംഒല്ലൂർക്കാരെയും മണിമലക്കാരെയുമെല്ലാം കടത്തിവെട്ടിയയദ്ദേഹംമാർത്തോമ്മാ കേരളത്തിൽ വന്നിരിക്കാൻ സാദ്ധ്യതയില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്കാഞ്ചിവലിച്ചത് കൊച്ചിയിൽ വച്ചാണെങ്കിലുംകൊണ്ടത് കുറുമ്പനാടത്താന്നു തോന്നുന്നുതോമ്മാശ്ളീഹാഇവിടെ വന്നുവെന്നതിനു തെളിവായായിരിക്കണം ക്യുരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുര പറഞ്ഞത്വളരെ കുറച്ചുപേരെ തോമ്മാശ്ളീഹാ 'വന്നിട്ടില്ല'യെന്നു വാദിക്കുന്നുള്ളൂവെന്ന്കൊച്ചു പെണ്ണാണെന്ന്അമ്മ മാത്രം പറഞ്ഞാൽ പോരല്ലോമാണിപറമ്പിലച്ചന്റെ പുസ്തകത്തിൽ തോമ്മാശ്ളീഹാ ഇവിടെ വന്നുവെന്നെഴുതിയിട്ടുണ്ടെന്നു പറയാതിരുന്നത് ഭാഗ്യംഏതായാലും തോമ്മാശ്ളീഹായും കർത്താവും പിന്നീടൊരിക്കലും  വഴി വന്നിട്ടില്ലെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലവന്നിരുന്നെങ്കിൽചാണകത്തിൽ മുക്കിയ ചൂലും കൊണ്ട്.......! അല്ലെങ്കിലുംആറാം സ്ഥലത്തിനപ്പുറത്തേക്ക് വിടുമായിരുന്നോയെന്നും ആർക്കറിയാം?

പണ്ടു സിജസ്മി റാഫേലുമായി ചാനലിൽ കണ്ടു മുട്ടിയപ്പോൾകന്യാസ്ത്രിമാർക്ക് അടിവസ്ത്രം വാങ്ങുന്നതു സംബന്ധിച്ച് തേലക്കാട്ടച്ചൻ എന്തോ പറഞ്ഞെന്നു പറഞ്ഞു വല്യ വിവാദമായിരുന്നുഎന്തെങ്കിലും കാണാതെ ഒന്നും പറയുന്ന ആളല്ല തേലക്കാട്ടച്ചൻഭാരതം മുഴുവൻ ക്രൈസ്തവവത്കരിക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് ഒരിക്കൽ സിനഡിന്റെ തീരുമാനം ഉദ്ധരിച്ച് അദ്ദേഹം സൂചി+പ്പിക്കുകയുണ്ടായിപ്രിൻസിപ്പാളിനും എനിക്കും കൂടി ശമ്പളം എൺപതിനായിരമെന്ന് തൂപ്പുകാരി പറഞ്ഞതുപോലെയുണ്ടായിരുന്നത്ഒന്നര ശതമാനം വരുന്ന സീറോ മലബാർഭാരതം ഇളക്കി മറിക്കുമെന്ന്സംഗതി കേട്ടാൽലത്തീൻകാർ രണ്ടെണ്ണം മേടിച്ചോട്ടെയെന്ന ഉദ്ദേശ്യത്തോടെയാണൊ അതു പറഞ്ഞതെന്നോസിനഡിൽ വിവരമുള്ളവർ ആരുമില്ലെന്നോ ആർക്കാണെങ്കിലും തോന്നുംഅതദ്ദേഹത്തിന്റെ കുറ്റമല്ലല്ലോപണ്ട് ഇറച്ചി നിരോധിച്ചപ്പോൾ അദ്ദേഹം ഒരു മുന്നറിയിപ്പ് കൊടുത്തു - ഇവിടെ കലാപം ഉണ്ടാകുമെന്ന്കേന്ദ്ര ഗവവിരണ്ടില്ലേയന്ന്ഇക്കാര്യം പറഞ്ഞു സിനഡദ്ദേഹത്തെ വിരട്ടിയാൽ കന്യാമറിയത്തിനു വേറെ മക്കളുണ്ടായിരുന്നിരിക്കാമെന്നു നാളെയദ്ദേഹം പറഞ്ഞെന്നിരിക്കുംസിഅനീറ്റായെ ഭീഷണിപ്പെടുത്തിയ ധ്യാനഗുരുവിനെയുംനെടുമ്പാശ്ശേരിയിൽ വെച്ച് സ്വർണ്ണബിസ്കറ്റുകൾ ഏതെങ്കിലും ധ്യാനഗുരു കല്ലാക്കിമാറ്റിയിട്ടുണ്ടെങ്കിൽ അയാളെയും പിന്നൊത്തിരിപ്പേരെ വേറെയെയുമായി അദ്ദേഹത്തിനറിയാമെന്നത് സിനഡ് ഓർക്കുന്നത് കൊള്ളാംഒരച്ചനെയും വഴക്കു പറയാൻ പറ്റാത്ത അവസ്ഥയാഅതാമാനന്തവാടി രൂപതക്കും പറ്റിയത്കൊരട്ടിയിലെ മണവാളനച്ചനു വേണ്ടി ഒരു മെത്രാൻ ജീവത്യാഗം വരെ ചെയ്യാൻ തയ്യാറാകുന്നുവെങ്കിൽ മണവാളനച്ചന് എന്തുമാത്രം രഹസ്യങ്ങൾ അറിയാമായിരിക്കണംബത്‌ലഹം കഥകളിൽ ഭൂരിഭാഗവും ഉണ്ടാക്കി കഥകളാണെന്ന് സ്വന്തം പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായാഇതാഫ്രാൻസിസ്‌ മാർപ്പാപ്പാ ബൈബിളിനെ 'ഔട്ട് ഡേറ്റഡ്എന്നും നിർവ്വചിച്ചിരിക്കുന്നുചതിക്കല്ലെ ലത്തീൻകാരെപവ്വത്തിൽ തിരുമേനി ശാന്തമായിയൊന്നു മരിച്ചോട്ടെ!

എല്ലാ ആഴ്ച്ചകളിലും ഒരു സീറോ വികാരിയച്ചൻ ഏതെങ്കിലും കൂദാശ വെച്ചു വിശ്വാസിക്കു വിലപറഞ്ഞ കേസു കാണുന്നതാചാകുമ്പോൾ പ്രശ്നമുണ്ടാക്കരുതെന്ന് കർശന നിർദ്ദേശമുള്ളതുകൊണ്ട്പിടുത്തം മാമ്മോദീസാക്കും കുർബ്ബാന സ്വീകരണത്തിനും കല്യാണത്തിനുമായി ഒതുക്കിയിരിക്കുകയാണ്ഇപ്രാവശ്യം ഒരു മണിമലക്കഥയാണ് ലീഡിങ്‌ഒരു ബ്രിട്ടീഷ് പ്രവാസിയെ ആദ്യകുർബ്ബാനക്കൂദാശയെറിഞ്ഞു വട്ടമിട്ടു പിടിച്ച കഥയാണ് ഫെയിസ് ബുക്കിൽ പ്രചരിക്കുന്നത്കൊച്ചിനു കുർബ്ബാന കൊടുക്കണമെങ്കിൽ പള്ളിക്കമ്മറ്റി നിശ്ചയിച്ച പണം കൊടുത്തിരിക്കണമെന്ന് അച്ചൻ ആവശ്യപ്പെട്ടെന്നാണ് കഥപക്ഷെഒപ്പം കൊടുത്തിരിക്കുന്ന വൈദികന്റെ ചിത്രത്തിലേക്ക് നോക്കിയാൽ  ആരോപണങ്ങളെല്ലാം തെറ്റാണെന്നു തോന്നുംഒരു നിഷ്കളങ്ക മുഖമാണ്‌  വൈദികന്റേത്ഞാൻ നോക്കിയിട്ട്  കഥ തന്നെ ആരെങ്കിലും മെനഞ്ഞെടുത്തതായിരിക്കാനാണ് സാദ്ധ്യതഈയ്യിടെ രസകരമായ വേറൊരു കേസു കേട്ടുഅതുടനെ തീരുന്നില്ലെങ്കിൽ ആളും പേരുമെല്ലാം ഞാൻ പറയാം കേസ്സിങ്ങനെഒരു കടുത്ത വിശ്വാസി പള്ളിക്കടുത്തു താമസിച്ചിരുന്നുപലപ്രാവശ്യം കൈക്കാരനായിരുന്ന അദ്ദേഹം പള്ളിയുടെ നിർമ്മാണത്തിന് ഫൈനാൻസറായും പ്രവർത്തിച്ചിട്ടുണ്ട്പള്ളിയുടെ വികസനം അനിവാര്യമായി വന്നപ്പോൾ വഴിയരികിലുണ്ടായിരുന്ന ഇയ്യാളുടെ സ്ഥലം ഒരു ധാരണയിൽ പള്ളി വാങ്ങിപകരം സ്ഥലം പള്ളിയുടെ പിറകിൽ കൊടുത്തു - അങ്ങോട്ട് വഴിയും കൊടുത്തുഎല്ലാത്തിനും രേഖകളുമുണ്ട്ഇടക്ക്നല്ലദൈവവിശ്വാസമുള്ള ഒരു വീട്ടിൽ ജനിച്ചു വളർന്ന ഒരച്ചൻ വികാരിയായി വന്നു വൈദികൻ നോക്കിയപ്പോൾ പള്ളിപ്പറമ്പിലൂടെ വഴിനടപ്പു ശരിയല്ലപല അനാശാസ്യങ്ങളും നടക്കാൻ അത് കാരണമായേക്കാംപള്ളിമുറിയിൽ ക്യാമറാ പാടില്ലല്ലോവഴി ക്ളോസ്സ്ഇപ്പോൾ കേസ്

സിവിൽ വിവാഹവും നടത്തി ജീവിച്ചുപോന്ന ഒരു സെറ്റ് ദമ്പതിമാരുടെ വിവാഹം മാർപ്പാപ്പാ വിമാനത്തിൽ വെച്ച് നടത്തി സർട്ടിഫിക്കറ്റും കൊടുത്തുവെന്ന് വാർത്തഅതിലെന്തായിത്ര അതിശയിക്കാൻഅൽഫോൻസ് കണ്ണന്താനം സാറിന്റെ മക്കളുടെ മിശ്രവിവാഹങ്ങൾ കത്തിദ്രൽ പള്ളിയിൽ വെച്ചു മെത്രാൻതന്നെ വീണ്ടും ആശീർവ്വദിച്ചപ്പോൾ എന്തൊക്കെയായിരുന്നു ബഹളംഅതിന്റെ നടപടിക്രമങ്ങൾ ഞാൻ പലരോടും അന്വേഷിച്ചുആർക്കും കൃത്യമായി അറിയില്ലാന്നു പറഞ്ഞുഎന്റപ്പന്റെ പാരമ്പര്യവുമായി നടക്കുന്ന സീറോ - മലബാർ സഭയിലെ പൊതു നടപടിക്രമമനുസരിച്ച്ആദ്യം  ദമ്പതിമാർ മാപ്പപേക്ഷയുമായി മെത്രാനെ കാണണംആനയുടെ അടുത്തു പോകാൻ ആരുടെയും അനുവാദം വേണ്ടപക്ഷെ ഇക്കാര്യത്തിനു മെത്രാനെ കാണണമെങ്കിൽ വികാരിയുടെ ഒപ്പു വേണംആനെയെക്കണ്ടാൽ കൊതി തീരില്ലപക്ഷെ ഒരിക്കൽ സീറോ മെത്രാനെ കണ്ടവൻ  വഴി രണ്ടാമതു വരാനിടയില്ലഅതാതു പ്രദേശത്തെ മെത്രാനെ കാണാൻ മറ്റെന്തെങ്കിലും ചെയ്യണമോയെന്നറിയാൻ പള്ളിക്കണക്കനോട് ചോദിച്ചാൽ മതിമെത്രാൻ കനിഞ്ഞാലും ധ്യാനവും കൂടണംഏഴു ദിവസം മുടങ്ങാതെ പള്ളിയിലും വരണംചോദിക്കുന്ന പണവും കൊടുക്കേണ്ടി വന്നേക്കാംഇല്ലാത്ത പാപങ്ങൾ ഏറ്റുപറഞ്ഞച്ചനെ സുഖിപ്പിക്കേണ്ടിയും വന്നേക്കാംഅവസാനം പറഞ്ഞത് ബിസ്സിനസ്സാക്കിയ പെണ്ണുങ്ങളുണ്ട്ഒരച്ചൻ പള്ളിയിൽ ചാർജ്ജെടുക്കുമ്പോഴേ  രീതിയിൽ അച്ചന്റെ മൈലേജളക്കാൻ സ്ഥിരം കുറേപ്പേരുണ്ടെന്നു കേൾക്കുന്നു

മെത്രാൻ എന്ത് ചെയ്താലും കുറ്റം പറയാൻ ധാരാളം ആളുകൾസ്രാമ്പിക്കൽ മെത്രാൻ ഇംഗ്ലണ്ടിലേക്കു മലയാളിക്കുട്ടികളെ റിക്രൂട്ടു ചെയ്യാൻ ഒരു കമ്പനിയെ ഏൽപ്പിച്ചതിന് എന്തെല്ലാമാ നാട്ടുകാർ പറഞ്ഞത്അനേകം കുട്ടികളെ ഇംഗ്ളണ്ട് കാണിക്കാൻ സഹായിച്ചുവെന്നത് തെറ്റാണോവരുന്നയൊരുത്തിക്കും ഇവിടെ ജോലിയില്ലെന്നു സർക്കാർ പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്ത്വം മെത്രാനാണോ പറയുന്നവർക്ക്മെത്രാനു കമ്പനി എന്തെങ്കിലും കൊടുത്തോന്നോ കൊടുത്തെങ്കിൽ അതു പണമാണൊകാറാണൊന്നു പോലും നിശ്ചയമില്ല താനുംഅമ്മയാണെങ്കിലും അഭിഷിക്തന്റെ മുന്നിൽ മുട്ടുകുത്തട്ടെയെന്ന ലളിതമായ ചിന്താഗതിക്കാരനാണദ്ദേഹംശ്രാമ്പിക്കൽ പിതാവു വന്നതിപ്പിന്നെയാ ഇംഗ്ളണ്ടിൽ വിശ്വാസജീവിതം മെച്ചപ്പെട്ടതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്ഇംഗ്ലണ്ടിൽ ഒരു വാർഡ് പ്രാർത്ഥനക്ക് ഒരു ദിവസം പകുതിയും എടുക്കുന്നുവെന്നത് ഇതിനു തെളിവല്ലെഎല്ലാ രണ്ടാംശനിയാഴ്ചകളിലും നടക്കുന്ന 'സെക്കന്റ് സാറ്റർഡേ കൺവൻഷനുകളി'ലൂടെ പൗണ്ടുകൾ ഒഴുകുന്നതു കാണുമ്പോൾ ലത്തീൻകാർക്ക് സഹിക്കുന്നില്ലഇയ്യിടെ ഒരു ലത്തീൻ ലത്തീൻപള്ളി വികാരി നേരിട്ട് മലയാളം അസിസ്റ്റന്റച്ചനോടു പറഞ്ഞുതാമസത്തിനു വേറെ ഇടം നോക്കിക്കൊള്ളാൻസൗജന്യമായി  പള്ളിമുറിയിൽ താമസിച്ച്അവിടെത്തന്നെ ഭക്ഷണവും കഴിച്ച്അവർക്കിട്ടു തന്നെയിവർ പണിയുന്നുവെന്നാണ് വ്യാപകമായ പരാതി - അതിൽ സത്യമുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ വിദേശികളും അറിയുകയും ചെയ്യുന്നുഅഹമ്മദാബാദിൽ ഷംഷാബാദ് ബിഷപ്പു തന്നെ ലത്തീൻ പള്ളിയിൽ കയറി ലത്തീൻകാർ ദ്രോഹികളാണെന്നു പ്രസംഗിച്ചിട്ടുണ്ടല്ലൊ

ദീപിക സെക്കുലറാണെങ്കിലുംപ്രചാരണം പള്ളിയിൽക്കൂടെയാദീപിക സാർവ്വദേശീയ പത്രമാണെങ്കിലും ദേശാഭിമാനിക്ക് കണ്ണൂർ പോലെയാണ് അവർക്കു ചങ്ങനാശ്ശേരിഅച്ചന്മാർ അതു ചെയ്തു ഇതു ചെയ്തുവെന്നു പറഞ്ഞ് മീഡിയാ ഓഫീസുകളിലേക്ക് ധാരാളം ഊമക്കത്തുകൾ വരുംപരിആത്മാവിന്റെ പ്രവർത്തനം കാരണമായിരിക്കും ദീപികയിലോട്ടൊരെണ്ണം പോലും വരുന്നില്ലഅതുകൊണ്ടെന്താപല വാർത്തകളും സമയത്തറിയാൻ അവർക്കു കഴിയുന്നില്ല - പ്രത്യേകിച്ചുംകറന്റു പോയാൽ!

No comments:

Post a Comment