Translate

Friday, June 22, 2018

സഭയ്ക്കുള്ള വിദേശസഹായം : വിവരാവകാശകമ്മീഷന്‍ അപ്പീല്‍ സ്വീകരിച്ചു

സന്തോഷ് ജേക്കബ്  (JCC നിര്‍വ്വാഹകസമിതിയംഗം)
രാജ്യത്ത് ആകെ 174 രൂപതകളാണ് വിവിധ റീത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് .ഇതില്‍ 132 എണ്ണം ലത്തീന്‍ സഭയുടേതും  31 എണ്ണം സീറോ-മലബാര്‍ സഭയുടേതും 11 എണ്ണം മലങ്കര സഭയുടേതും ആണ്.
ഇവയ്‌ക്കെല്ലാംതന്നെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്. കൂടാതെ ഇവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീ മഠങ്ങള്‍, മൊണാസ്ട്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് വേറെയും. ഇത്തരം സഹായം രാജ്യത്തേക്ക് വരുത്തുവാന്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട.് അതിനുള്ള ഏജന്‍സിയാണ് കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന FCRA വിഭാഗം. ഇവിടെ ഇവയ്‌ക്കെല്ലാം ലഭിക്കുന്ന സഹായം സംബന്ധിച്ച് പ്രത്യേക രജിസ്‌ട്രേഷന്‍ എടുക്കുകയും വര്‍ഷാവര്‍ഷം കണക്കുകള്‍ സമര്‍പ്പിക്കുകയും വേണം.
ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 40000- ലേറെ വിവിധ മതസാമൂഹിക സംഘടന കളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ കണക്കുകള്‍ സമര്‍പ്പിക്കാ തിരിക്കുകയോ അല്ലെങ്കില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്ത മായ നടപടികള്‍ സര്‍ക്കാരിന്റെ വിജ്ഞാപനം ശിപാര്‍ശ ചെയ്യുന്നുമുണ്ട്. ഒരു കോടി രൂപയില്‍ താഴെയാണ് കൃത്രിമമെങ്കില്‍ പോലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നുംഒരു കോടിയില്‍ മേലേ ആണ് കൃത്രിമമെങ്കില്‍ ഇ ആ ക അന്വേഷണം നടത്തണമെന്നും പറയുന്നു.
മുകളില്‍ സൂചിപ്പിച്ചപോലെ, 40000-ലധികം സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ മുഴുവന്‍ വിശദമായി പരിശോ ധിച്ച് നടപടി സ്വീകരിക്കുകയെന്നത് വകുപ്പിന് പ്രായോഗികമായി സാധ്യമല്ല. അതുകൊണ്ട് ആഭ്യന്തര മന്ത്രാലയം അവരുടെ വെബ്‌സൈറ്റില്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പൊതുസമൂഹത്തിന് ലഭ്യമാണ്.
എറണാകുളം-അങ്കമാലി അതിരൂപതവരാപ്പുഴ അതിരൂപതകൊച്ചി രൂപതകാഞ്ഞിരപ്പള്ളി രൂപതവരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവയുടെമാത്രം കണക്കെടുത്ത് പരിശോധിച്ചപ്പോള്‍, കോടികളുടെ തിരിമറി ആണ് കാണാന്‍ കഴിഞ്ഞത്. ഇതേത്തുടര്‍ന്ന് ഈ വിവരം വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും വകുപ്പ് ഇവര്‍ക്കെല്ലാം കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന്എറണാകുളം-അങ്കമാലി അതിരൂപതയുടെ വിദേശസഹായം സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, 2016 ഒക്ടോബറില്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു വര്‍ഷം മുന്നേ അയച്ച നോട്ടീസ് സംബന്ധിച്ച വിവരം ആവശ്യപ്പെട്ടു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരസിച്ച സാഹചര്യത്തില്‍, അപേക്ഷകന്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
അല്‍മായരുടെപേര്‍ക്ക് വിവിധ വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന പണം എങ്ങനെ കര്‍ദ്ദിനാളിന്റെ സ്വകാര്യസ്വത്താകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് പരാതി സമര്‍പ്പിച്ചത്. പരാതി നിലനില്‍ക്കുന്നതാണ് എന്ന് കണ്ടതിനേത്തുടര്‍ന്ന്കമ്മീഷന്‍ പരാതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
അതിരൂപതയ്ക്ക് അയച്ച നോട്ടീസില്‍ ആഭ്യന്തരമന്ത്രാലയം പറയുന്നത്, 2009-10 മുതല്‍ 2013-14 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ കോടികളുടെ വ്യത്യാസമാണുള്ളത് എന്നാണ്. ഇത്തരം സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനപ്രകാരം ഇആക അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതാണ്.
രൂപതകളുടെ കണക്കുകള്‍ സംബന്ധിച്ച് വിവരാവകാശ അപേക്ഷകള്‍ നിരസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേന്ദ്ര വിവരാവകാശകമ്മീഷന്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് നടപടികളുമായി മുന്നോട്ട് പോകുകയാണിപ്പോള്‍.
ഫോണ്‍: 7025056017

3 comments:

  1. http://newzscoop.com/sebastyan-edayanthrath-contole-cancelled-administrator

    ReplyDelete
  2. https://newsatindia.com/?p=12703

    ReplyDelete
  3. http://www.marunadanmalayali.com/news/investigation/income-tax-raid-113211

    ReplyDelete