Translate

Monday, June 11, 2018

ശവദാഹംപാവറട്ടിക്കാരൻ കുഞ്ഞിപ്പാലുവാണ് (കൃത്യ സ്ഥലം പറയുന്നില്ലകഥയിലെ പരേതന്റെ പേരും യഥാർത്തമല്ലഒരു ചരമപ്രസംഗത്തിന്റെ കഥ പറഞ്ഞത് - അബുദാബി വിമാനത്താവളത്തിൽ ഞങ്ങൾ കുശലം പറഞ്ഞിരുന്നതിന്റെ ഇടയിൽഎഴുപത്തിനാലാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞ റപ്പായേൽ ചേട്ടന്റെ അപ്പൻ ഷാപ്പ് നടത്തിയുണ്ടാക്കിയ കാശാണ് റപ്പായേലിന്റെ ആസ്തിറപ്പായി ഒരുപാടുപേരെ പറ്റിച്ചിട്ടുമുണ്ട്വീട്ടുകാർക്ക്പരിചയമുള്ള അച്ചന്മാരെ ഭയംഎന്തെങ്കിലും കൈവിട്ടു പറഞ്ഞാലോഅവർ റപ്പായിയെ അറിയില്ലാത്ത ഒരു കൊച്ചച്ചനെ വിളിച്ചുകൊണ്ടുവന്നുചരമപ്രസംഗം നടത്തിച്ചുറപ്പായി ചേട്ടനേക്കാൾ നല്ല ഒരത്മായൻ  രൂപതയിലില്ലെന്നു തോന്നുമായിരുന്നു  പ്രസംഗം കേട്ടാൽപറഞ്ഞു വരുന്നതതല്ലഅതിന്റിടക്കു കൊച്ചച്ചൻ പറഞ്ഞ ഒരു കഥ ഇങ്ങിനെസ്ഥിരമായി ശാലോം റ്റിവിയിൽ കുർബ്ബാന കണ്ടുവന്നിരുന്ന ഒരു വിശ്വാസിക്ക് കുർബ്ബാന കൊടുക്കുന്ന സമയത്ത് ഒരു വൃദ്ധപുരോഹിതൻ അയാളുടെ നാവിൽ കുർബ്ബാന കൊണ്ടുവന്നു കൊടുക്കുമായിരുന്നത്രെകൈയ്യിൽ കാസയും ഓസ്തിയുമായി  പുരോഹിതൻ അടുക്കളഭാഗത്തു നിന്ന് വരികയും അങ്ങോട്ട് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുമായിരുന്നു.

 കഥ കുഞ്ഞിപ്പാലു പറയാൻ കാരണം ഞാൻ വാട്സാപ്പിൽ കസിൻ അനിൽ സബർമതിയിൽനിന്നയച്ചു തന്ന ഒരു ഓഡിയോ ക്ലിപ്പ് കേൾക്കുകയായിരുന്നുഅതു കുഞ്ഞിപ്പാലുവും ആദ്യന്തം കേട്ടുഒരു സീറോക്കത്തി നടത്തിയ പ്രാസംഗത്തിലിങ്ങനെഒരച്ചൻ ധനികനായ ഒരാളുടെ ചരമപ്രസംഗം നടത്തിഅതിലദ്ദേഹം പറഞ്ഞുനിങ്ങളുടെ സമ്പത്തെവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവുംചുരുക്കിപ്പറയാംപ്രസംഗകൻ പറഞ്ഞതനുസരിച്ച്ജനങ്ങൾ അയാളുടെ ഹൃദയമന്വേഷിച്ച് അയാളുടെ സമ്പത്തിരിക്കുന്നിടത്ത് (ബാങ്കിലല്ലഏതോ മുറിയുടെ ഒരു കോണിലായിരിക്കണംബാങ്കിൽപ്പോയി നാട്ടുകാർക്കു തോന്നിയപോലെ തപ്പാൻ പറ്റുമോ?) ചെന്നു നോക്കിയപ്പോൾ ഹൃദയം അവിടിരിക്കുന്നു (ഹൃദയംകൂടിയില്ലാതെ എന്തടക്ക്?) - അവർ ഹൃദയവുമായി പള്ളിയിൽ വന്നുവൈദികൻ അവരോട് പറഞ്ഞതിന് പ്രകാരം നാട്ടുകാർ അയാളുടെ വയറു തുറന്നു നോക്കി - അച്ചൻ പറഞ്ഞത് നൂറു ശതമാനം  ശരിഅതിനുള്ളിൽ ഹൃദയമില്ല!

ഇത്തരം ശവദാഹം അവരുടെ നാട്ടിലും നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് കുഞ്ഞിപ്പാലു റപ്പായിച്ചേട്ടന്റെ കഥ പറഞ്ഞത്ഞാനിങ്ങനെ മുഖത്തോട്ടു നോക്കി ഇരിക്കുന്നതുകൊണ്ട് കുഞ്ഞിപ്പാലുതുടർന്നുഇത്തരം കഥകൾ കേട്ടാൽ ശവം സ്വയം ദഹിച്ചുപോകാനതു മതിഅതുകൊണ്ടാ ശവദാഹമെന്നു പറഞ്ഞത്പിന്നെയും ഞാൻ കുഞ്ഞിപ്പാലുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുഅഹമ്മദാബാദിലെ ഒരു പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച്ച പറഞ്ഞ ധനികന്റെ കഥയിൽ ഒരു ശവവും കഥ കേൾക്കുന്നില്ലല്ലോയെന്നുള്ള ചോദ്യമായിരുന്നെന്റെ ചുണ്ടിൽഅതു മനസ്സിലാക്കിയിട്ടെന്നവണ്ണം കുഞ്ഞിപ്പാലു പറഞ്ഞുഇതു കേൾക്കാൻ ചെവിയും കൂർമ്പിച്ചിരിക്കുന്നവൻ ജീവനുള്ളവരെങ്കിൽ ചത്തിരിക്കും!

എന്നാപ്പിന്നെ കുഞ്ഞിപ്പാലുവിനോട് ഇക്കഥയും പറഞ്ഞേക്കാമെന്നു കരുതി അഹമ്മദാബാദിലെ വിപ്ളവകാരികളുടെ ഫെയിസ്ബുക്ക് പേജിൽ വന്ന രണ്ടു കഥകളുടെ പോസ്റ്റെടുത്ത് ഞാൻ വായിക്കാൻ കൊടുത്തുഒരു കഥയിൽഒരു കരിസ്മാറ്റിക്കച്ചൻ പള്ളിയിൽ ഭക്തി നിർഭരമായി കുർബ്ബാന ചൊല്ലുന്നു കുർബ്ബാന മുഴുവൻ ഒരു നീലസാരിയുടുത്ത സ്ത്രീ കൈകൂപ്പി നിന്നു കാണുന്നു - ഒരു നിമിഷം പോലും തെറ്റാതെ. (ഭക്തിനിർഭരം എന്ന് പറഞ്ഞാൽ സ്ത്രീകളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്). കുർബ്ബാനസ്വീകരണം കഴിഞ്ഞതേ അവൾ അപ്രത്യക്ഷയായിവ്യംഗ്യം 1) അതു പരിമാതാവായിരുന്നുവ്യംഗം 2) വട്ടായിയേക്കാളും വാളമ്നാലിനേക്കാളും ഞാൻ ചെറുതല്ലവ്യംഗ്യം 3) സീറോമലബാർ കുർബ്ബാനയാണ് സ്വർഗ്ഗത്തിലുള്ളവർക്കെല്ലാം ഇഷ്ടംവ്യംഗ്യം 4) നിങ്ങൾ വെറും കഴുതകൾ മാത്രംഇനി  വൈദികൻ പറഞ്ഞ അടുത്ത കഥഒരു കുട്ടി  വണ്ടിയപകടത്തിൽ പെടുന്നുനാട്ടുകാർ നോക്കിയപ്പോൾ തല പൊട്ടി തലച്ചോർ വഴിയിൽ ചിതറിക്കിടക്കുന്നുഅവരതു മുഴുവൻ തൂത്തുവാരിതലയോട്ടിക്കകത്തുതന്നെയിട്ട് അതടച്ച് ആശുപത്രിയിൽ എത്തിച്ചുഡോക്ടർ പറയുന്നു ഇനി ഒന്നും ചെയ്യാനില്ല കൊണ്ടുപോക്കോന്ന്കൊച്ചിന്റെ അക്രൈസ്തവനായ അപ്പൻ അടുത്തുനിന്ന ഒരു വൈദികനോട് ചോദിക്കുന്നു എങ്ങിനെയെങ്കിലും കൊച്ചിനെ രക്ഷിക്കാൻ പറ്റുമോയെന്ന്അച്ചന്റെ നിർദ്ദേശപ്രകാരം കൊച്ചിനു മാമ്മോദിസായും സ്ഥൈര്യലേപനവും അന്ത്യകൂദാശയും കൊടുത്തുഅപ്പൻ (അപകടം നടക്കുമ്പോൾ കൂടെയുണ്ടായിരുന്നുവെന്നു കഥയിലില്ല - അത് പിതാവായ ബാവാ തമ്പുരാനായിരിക്കാംതുടർന്നു കാന്റിനിൽപ്പോയി കാപ്പി കുടിച്ചിട്ടു മടങ്ങിവന്നപ്പോൾ കുട്ടി ബെഡ്‌ഡിലില്ലമോർച്ചറിയിലോട്ടു മാറ്റിയോന്നറിയാൻ അന്വേഷിച്ചു പോയ അപ്പൻ നോക്കിയപ്പോൾ ഇതാമകൻ അവിടെ നഴ്സുമാരോട് തർക്കിച്ചോണ്ട് നിൽക്കുന്നുഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിപ്പാലു ചോദിച്ചു,
"ഇനി സാറെന്റെ മുഖത്തേക്കൊന്നു നോക്കിയേഒരു ശവത്തിന്റെ മുഖത്തേക്കു നോക്കുന്നപോലല്ലേ?"

 ബ്ലോഗ്ഗ് നടത്തുന്നവരോ ഇത് വായിക്കുന്നവരോ ആരെങ്കിലും ഞാൻ പറയുന്നത് തമാശയായി കരുതരുത്സീറോ അച്ചന്മാരുടെ പ്രസംഗങ്ങളുടെ ഒരു ഓഡിയോ സി ഡി ഉണ്ടാക്കുകപത്തുവർഷങ്ങൾക്കു ശേഷം പ്രസിദ്ധികരിച്ചാൽ റിലീസ് ചെയ്യുന്ന അന്നു തന്നെ മുഴുവൻ കോപ്പികളും വിറ്റു തീരും!

ഞാനാ വിമാനത്തിലിരുന്നെഴുതിയതാണിത്എയർപോർട്ടിൽ ലഗ്ഗേജ് വെയിറ്റ് ചെയ്തിരിക്കുന്ന സമയത്ത് അല്മായാശബ്ദം ബ്ളോഗ്ഗിൽ പോസ്റ്റ് ചെയ്യുന്നുപെമ്പ്രന്നോത്തിയുടെ മുഖം ഗ്ളാസ്സിനപ്പുറത്തു ഞാൻ കാണുന്നുപിള്ളേരും  എത്തിയിട്ടുണ്ടായിരിക്കണം.

No comments:

Post a Comment