Translate

Wednesday, June 20, 2018

മെത്രാന്മാരും മെഡിക്കല്‍ കോളേജുകളും

റവ. ഡോ. ജെ. ഔസേപ്പറമ്പില്‍

കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി.ബി.സി.ഐ.)യുടെ രണ്ടു പദ്ധതികളാണ്, തെക്ക് ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജും വടക്ക് റാഞ്ചിയിലെ മെഡിക്കല്‍ കോളേജും. 
1. റാഞ്ചിയിലെ മെഡിക്കല്‍ കോളേജ്
കര്‍ദ്ദിനാള്‍ ടോപ്‌നോ നേതൃത്വംനല്‍കിയ റാഞ്ചിയിലെ മെഡിക്കല്‍ കോളേജ് ഭൂമിവാങ്ങലില്‍ കബളിപ്പിക്കപ്പെട്ട് അനേകം കോടികള്‍ മുടിച്ച് പൂജ്യം സ്ഥാനത്തു നില്‍ക്കുന്നു. കച്ചവടം നയിച്ച ഫാ. അലക്‌സ് വടക്കും തല മെത്രാനായി കേരളത്തില്‍ എത്തി. കഴിവുകേടിന്റെ മകുടോദാഹരണമായി, സി.ബി.സി.ഐ-യുടെ ഉത്തരേന്ത്യന്‍ മെഡിക്കല്‍ കോളേജ്!
2. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ബാംഗ്ലൂര്‍
നല്ല നിലയില്‍ നടത്തിയിരുന്ന മെഡിക്കല്‍കോളേജിന്റെ വേഗത്തിലുള്ള അധഃപതനം ഡയറക്ടറായുള്ള ഫാ. തോമസ് കളം സി.എം.ഐ-യുടെ നിയമനത്തോടെ തുടങ്ങി. ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് പിന്റോയെ ചര്‍ച്ച് കമ്മിറ്റിയുടെ തലവനായി നിയോഗിച്ചിരുന്നു. അദ്ദേഹമാണ് സ്വമേധയാ ഫാ. കളം അവര്‍കളെ ഡയറക്ടറായി നിയമിച്ചത് (കൊല്ലനുമറിഞ്ഞില്ല കൊല്ലത്തീം അറിഞ്ഞില്ല തിത്തൈയ് എന്നൊരു കൊച്ചരിവാള്‍!). ആര്‍ച്ച് ബിഷപ്പ് പിന്റോയുടെ വിവേകശൂന്യത സെന്റ് ജോണ്‍സിന്റെ സാമ്പത്തികവും ഭരണപരവും ധാര്‍മികവുമായ സുസ്ഥിതി നശിപ്പിച്ചു.
ഇപ്പോള്‍  സെന്റ് ജോണ്‍സിന്റെ ഡയറക്ടര്‍ ഫാ. പോള്‍ പറത്താഴമാണ്. ഇന്റര്‍വ്യൂ കമ്മറ്റിയുടെ തീരുമാനം കാറ്റില്‍പ്പറത്തി സി.ബി.സി.ഐ. പ്രസിഡന്റ്കര്‍ദ്ദിനാള്‍ ക്ലിമീസ് പറത്താഴത്തിനെ നിയമിച്ചു. തന്റെ ഗുരുവാണ് പറത്താഴം, അതുകൊണ്ട് പറത്താഴത്തിനെ നിയമിക്കണം എന്ന് കര്‍ദ്ദിനാള്‍ ക്ലിമീസ് പറഞ്ഞു. സ്വജനപക്ഷപാതത്തിനും നിരുത്തരവാദിത്വത്തിനും ധിക്കാരത്തിനും ഭോഷത്തരത്തിനും കര്‍ദ്ദിനാള്‍ അവര്‍കള്‍ കൊടുത്ത പേരാണ് ഗുരുഭക്തി. ഗവണ്‍മെന്റ് തിരഞ്ഞെടുക്കുന്ന വൈദ്യവിദ്യാര്‍ഥികളെ പഠിപ്പിക്കുക എന്ന ചുമതലമാത്രമുള്ള ഒരു സ്ഥാപനമായി  സെന്റ് ജോണ്‍സ് തരംതാണു. ഇനി  സെന്റ് ജോണ്‍സിന്റെ കടം തീര്‍ക്കാന്‍  പിരിവ് വരും. സാമൂഹികശാസ്ത്രം പഠിച്ച ഫാ. പോള്‍  പറത്താഴം മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തി ജയിക്കില്ല. സി.ബി.സി.ഐ. യുടെ വടക്കേ ഇന്‍ഡ്യയിലെ മെഡിക്കല്‍ കോളേജ് ടോപ്‌നോപ്രഭൃതികളുടെ പിടിപ്പുകേടുകൊണ്ടും, തെക്കേ ഇന്ത്യയിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആര്‍ച്ചുബിഷപ്പ് ഇഗ്നേഷ്യസ് പിന്റോയുടെയും കര്‍ദിനാള്‍ ക്ലിമീസിന്റെയും ധാര്‍ഷ്ട്യത്തിന്റെ ഫലമായും കുട്ടിച്ചോറായിരിക്കുന്നു.
3. എറണാകുളത്തെ മെഡിക്കല്‍കോളേജ്
മാര്‍ ആലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ പേരില്‍ നടത്തിയ തിരിമറികള്‍ മാധ്യമങ്ങളില്‍ സജീവമാണല്ലോ. നാണമില്ലായ്മയും നുണയും ആലഞ്ചേരിയുടെമേല്‍ കൊടികുത്തിവാഴുന്നു. ഇന്ത്യന്‍ പൗരനായ ആലഞ്ചേരിയെ റോമിന്റെ കാനോന്‍നിയമമനുസരിച്ചു വിധിക്കണംപോലും! മാര്‍ പള്ളിക്കാപറമ്പനെ ജഡ്ജി ശകുന്തളാദേവി ശിക്ഷിച്ചപ്പോള്‍ പറഞ്ഞ വാക്യം ആലഞ്ചേരിക്കറിവുണ്ടോ? 'കാനോന്‍നിയമമനുസരിച്ച് താങ്കള്‍ തെറ്റുചെയ്തിരിക്കുന്നു. പക്ഷേ, ആ നിയമമനുസരിച്ച് താങ്കള്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് പ്രസ്തുതനിയമം പറയുന്നില്ല. അതുകൊണ്ട് സിവില്‍നിയമമനുസരിച്ച് താങ്കളെ ശിക്ഷിക്കുന്നു.' ആലഞ്ചേരി കളിക്കുകയാണ്. മെഡിക്കല്‍ കോളേജ് എവിടെ? കാശൊട്ടു കിട്ടുന്നുമില്ല, നാണം കെട്ടിട്ടു മറ്റു മതസ്ഥരുടെ മുമ്പില്‍ നില്ക്കാനും മേലാതായി.
4. മാര്‍ സ്ലീവാ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍, പാലാ 
അനേകം പ്രതിഷേധയോഗങ്ങളും ജാഥായും മീഡിയാ പ്രചാരണവും കഴിഞ്ഞപ്പോള്‍, മാര്‍ കല്ലറങ്ങാട്ട് സര്‍ക്കുലര്‍ നമ്പര്‍ 233 വഴി ഒരു വിശദീകരണവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു! അതനുസരിച്ച് 200 കോടിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പണിപൂര്‍ത്തിയായിരിക്കുന്നത്. രണ്ടുവര്‍ഷംമുമ്പുവരെ ബ. മോണ്‍സിഞ്ഞോര്‍ ജോസഫ് കുഴിഞ്ഞാലിലച്ചനാണ് പണിയുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ഇപ്പോള്‍ ബ. കൊല്ലിത്താനത്തച്ചനും മറ്റ് അഞ്ച് അച്ചന്മാരുംചേര്‍ന്നാണ് പണികള്‍ നടത്തുന്നത്. അതായത്, ആറ് അച്ചന്മാര്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്ന അതേ പണിക്ക് രണ്ടു കൊല്ലം മുമ്പുവരെ കുഴിഞ്ഞാലിലച്ചന്‍ ഒറ്റയ്ക്കാണു മേല്‍നോട്ടം വഹിച്ചിരുന്നത്. കുഴിഞ്ഞാലിലച്ചന്റെ കഴിവേ! കാലഹരണപ്പെട്ട കാനന്‍നിയമംമാത്രം പഠിച്ചിട്ട് 200 കോടിയുടെ കെട്ടിടം ഒറ്റയ്ക്കു പണിയിക്കാന്‍ ഇത്രമാത്രം കഴിവ്! ആര്‍ക്കിടെക്ച്ചറോ എന്‍ജിനീയറിങ്ങോ പഠിച്ചിരുന്നെങ്കില്‍ പാലാരൂപത മുഴുവന്‍ അദ്ദേഹം പൊളിച്ചുപണിയുമായിരുന്നു! 
മേല്‍ പ്രസ്താവിച്ച സര്‍ക്കുലറില്‍ മെഡിസിറ്റിക്കെതിരായുണ്ടായ പല കിംവദന്തികളെപ്പറ്റിയും മാര്‍ കല്ലറങ്ങാട്ട് പറയുന്നുണ്ട്. രണ്ടെണ്ണം കൂടെ ആ കൂട്ടത്തില്‍ ചേര്‍ക്കുന്നു: 
1. മോണ്‍സിഞ്ഞോര്‍ കുഴിഞ്ഞാലിക്ക് കോണ്‍ട്രാക്റ്റര്‍മാര്‍ കൊടുത്തിരുന്ന കമ്മീഷന്‍ കുറഞ്ഞുപോയാല്‍ ആ മാന്യദേഹം അവരെ തെറിപറഞ്ഞിരുന്നു; കോണ്‍ട്രാക്റ്റ് മാറ്റുകയുംചെയ്തിരുന്നു. മാര്‍ കല്ലറങ്ങാട്ട് ഇതറിഞ്ഞിട്ടല്ലേ ഒരാള്‍ നടത്തിയ ജോലി നടത്താന്‍ ആറു പേരെ നിയമിച്ചത്? അനേകം അന്വേഷണങ്ങള്‍ പ്രഹസനമാക്കി മാറ്റുന്ന അരമനയ്ക്ക് ഒരു പ്രഹസനാന്വേഷണംകൂടി ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ!
2. മെഡിസിറ്റിയുള്‍പ്പെടെ രൂപതയിലെ എല്ലാ പണികള്‍ക്കും മെറ്റീരിയല്‍ വാങ്ങുന്നത് ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ കുടുംബംവക കടയില്‍നിന്നാണ്. ഇത് ശരിക്കും ടെണ്ടര്‍ വിളിച്ചാണോ നടത്തുന്നത് എന്ന് അന്വേഷിക്കണം. ഒരു കാര്യം കൂടി: മാര്‍ പള്ളിക്കാപറമ്പിലിന്റെ ഒരു ഉറ്റബന്ധുവിന്റെപേരില്‍ ഏതോ  കൊലപാതകക്കേസ് ഉണ്ടായിരുന്നെന്നും അത് കാലംചെയ്ത വടക്കേലച്ചനും മോണ്‍സിഞ്ഞോര്‍ കുഴിഞ്ഞാലിയുംകൂടെ തിരുവനന്തപുരത്തു പോയി വേണ്ടപ്പെട്ടവരെ വേണ്ടപോലെ കണ്ട് ഇല്ലാതാക്കിയെന്നും ഒരു കിംവദന്തികൂടെ ഉണ്ട്. അന്നുമുതല്‍ മാര്‍ പള്ളിക്കാപറമ്പിലും കുഴിഞ്ഞാലിയും 'ഈനാംപേച്ചി ക്കു മരപ്പട്ടി കൂട്ട്' എന്നപോലെ കഴിയുന്നുവെന്നും; കൂടാതെ, മാര്‍ കല്ലറങ്ങാട്ടും കുഴിഞ്ഞാലിയും അടയും ചക്കരയുംപോലെ ബന്ധത്തിലാണെന്നുമാണത്. തൂറിയവനെ ചുമക്കുന്നവനും നാറും! 
മാര്‍ പള്ളിക്കാപറമ്പിലിനെപ്പോലെയോ ലോകത്തിലെ മറ്റ് അനേകം മെത്രാന്മാരെപ്പോലെയോ ഒരു വെറും മെത്രാനായി മാര്‍ കല്ലറങ്ങാട്ട് തരംതാഴരുത്. സാധാരണ മനുഷ്യര്‍ക്കുള്ള ബുദ്ധി പലപ്പോഴും മെത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കും ഇല്ല. ഒരാള്‍ കോണ്‍ട്രാക്റ്റ് കൊടുത്തപ്പോഴാണ് കമ്മീഷന്‍തുകയുടെ പേരില്‍ തര്‍ക്കം വന്നത്; ആറു പേരാണെങ്കില്‍ അതു വരില്ലല്ലോ എന്ന അടയ്ക്കാപ്പക്ഷിയുടെ ബുദ്ധിയാണ് മാര്‍ കല്ലറങ്ങാട്ടിന്റെ വിശദീകരണം വ്യക്തമാക്കുന്നത്. മൂടിവയ്ക്കുന്നതെല്ലാം മുഴച്ചുവരുന്നു.
രൂപതയിലെ വിശ്വാസിസമൂഹം മുഴുവന്റെയും അവിടുത്തെ ജോലിക്കാരുടെയും, പ്രത്യേകിച്ച് സ്‌കൂള്‍-കോളേജ് അധ്യാപകരുടെയും നിര്‍ലോപമായ സഹകരണവും സംഭാവനയുമാണ് ധനാഗമമാര്‍ഗം എന്ന് മാര്‍ കല്ലറങ്ങാട്ടു പറയുന്നു. ഇതു സത്യവിരുദ്ധമാണ്. ജാഥാ നടത്തിയും പ്ലക്കാര്‍ഡു പിടിച്ചും വിശ്വാസിസമൂഹം നടത്തിയ പ്രതിഷേധം കണ്ടില്ലേ? അരമനയ്ക്കടുത്തെത്തുംമുമ്പ് ജാഥാകള്‍ പോലീസിനെക്കൊണ്ട് തടയിപ്പിച്ചല്ലോ! ഇതിനാണോ വിശ്വാസിസമൂഹം മുഴുവന്റെയും നിര്‍ലോപമായ സഹകരണവും സംഭാവനയും എന്നു പറയുന്നത്? 
കൊച്ചി വെണ്ടുരുത്തിപ്പാലത്തില്‍ക്കൂടി ബൈക്ക് ഓടിച്ചുപോയ ഒരു യാത്രക്കാരന്റെ കുറുകെ മിനിസ്‌കര്‍ട്ട് ഇട്ട ഒരു ചട്ടക്കാരിപ്പെണ്ണ് ചാടി. കഷ്ടിച്ച് അപകടം ഒഴിവാക്കി ബൈക്ക് നിറുത്തിയ യാത്രക്കാരനോട് ചട്ടക്കാരി ചോദിച്ചു: ''ഉശറ ്യീൗ ലെല ാ്യ മയശഹശ്യേ ീേ ഷൗാു?'' കിതച്ചുകൊണ്ടിരുന്ന ബൈക്കുകാരന്‍ പറഞ്ഞു: ''ഞാന്‍ കണ്ടു, പക്ഷേ, ഞാനതിനെ മയശഹശ്യേ ീേ ഷൗാു എന്നല്ല വിളിക്കുന്നത്!'' നോട്ടുനിരോധനം വരുത്തിവച്ച വിനകള്‍, കാര്‍ഷികവിളകളുടെ വിലയിടിവ്, ജീവിതച്ചെലവിന്റെ ഗണ്യമായ വര്‍ധന, മക്കളുടെ വിദ്യാഭ്യാസം, കല്യാണം, പ്രായമായ മാതാപിതാക്കള്‍, ബാങ്ക് ലോണ്‍ അടയ്‌ക്കേണ്ട ഭാരം... ഇങ്ങനെയെല്ലാമുള്ളവരോട് ഒരു മാസത്തെ ശമ്പളം ചോദിക്കാന്‍, എവിടെ ചെന്നാലും മൃഷ്ടാന്നഭോജനം കിട്ടുന്ന മെത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കുംമാത്രമേ സാധിക്കൂ. പല വികാരിമാരും മെത്രാന്റെ ചാവേറുകളാണ്. പിരിവ് കൊടുത്തില്ലെങ്കില്‍ വിശ്വാസിസമൂഹത്തിലെ സ്ഥാനം, മാന്യത, ആത്മാഭിമാനം, കൂദാശകള്‍, കുട്ടികളുടെ അഡ്മിഷന്‍ ഇതെല്ലാം തകര്‍ക്കും. ഇത് മനുഷ്യാവകാശ ലംഘനമാണ്, നിര്‍ലോപമായ സഹകരണവും സംഭാവനയുമല്ല. മെത്രാന്‍തന്നെ ഇത്ര തുക തരണമെന്നു പറയുമ്പോള്‍, വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും സാങ്കല്പികതലപ്പത്തിരിക്കുന്ന  ആളായതുകൊണ്ട് അതിനു പിടിച്ചുപറി എന്നാണ് പറയുന്നത്. ഒന്നാംതരം എഴുത്തുകാരനായ മാര്‍ കല്ലറങ്ങാട്ടിന് ഉപയോഗിക്കേണ്ട വാക്കുകളുടെ അര്‍ഥം അറിഞ്ഞുകൂടെന്നുണ്ടോ - തത്തപറച്ചിലാണോ!?
കാളിദാസന്‍ തന്റെ രഘുവംശം മഹാകാവ്യത്തിന്റെ ആദ്യ രണ്ടു വരികളില്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: ''വാക്കും അര്‍ഥവും എന്നപോലെ യോജിച്ചിരിക്കുന്നവരും ലോകത്തിന്റെ മാതാപിതാക്കളുമായ പാര്‍വ്വതീപരമശിവന്മാരെ വാക്കും അര്‍ഥവും നന്നായി അറിയുന്നതിനായി ഞാന്‍ വന്ദിക്കുന്നു.''
കത്തോലിക്കാസഭയില്‍ ഒരു മാതാവുണ്ട്. അവളുടെ ഭര്‍ത്താവ് യൗസേപ്പുമായി അവള്‍ക്കു ബന്ധമില്ല. പിതാവായ ദൈവമുണ്ട്, പക്ഷേ മാതാവായ ദൈവമില്ല. വചനം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്, പക്ഷേ വാഗ്‌രൂപവും അര്‍ഥരൂപവും തമ്മിലുള്ള പ്രണയബന്ധം അതിലില്ല. വാഗര്‍ഥപ്രതിപത്തിക്കായി മാര്‍ കല്ലറങ്ങാട്ട് ആരെ വന്ദിക്കും!
മെഡിസിറ്റി
അലോപ്പതി വൈദ്യശാസ്ത്രം ശാസ്ത്രീയമല്ല. ഒരു എമര്‍ജെന്‍സി മെഡിസിന്‍ (ലാലൃഴലിര്യ ാലറശരശില) എന്നതില്‍ക്കവിഞ്ഞ പ്രാധാന്യം അതിനില്ല. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ടെക്‌നീഷ്യന്‍സ് ആണ്. ചില ക്രിയകള്‍ക്കു പ്രാഗല്ഭ്യമുണ്ട്. അത്രമാത്രം. ഓരോ ഡോക്ടറോടും ഇത്ര ലക്ഷം രൂപാ വരവു വരുത്തണം എന്ന് ആശുപത്രി നിര്‍ദ്ദേശിക്കും. എങ്ങനെയെങ്കിലും, എന്തെങ്കിലും ചെയ്തു കാശുണ്ടാക്കണം. അത്ഭുതം ചെയ്യാത്ത പുണ്യവാന്മാരെ മാറ്റി, അത്ഭുതം ചെയ്യുന്ന പുണ്യവാന്മാരെ നമ്മള്‍ പ്രതിഷ്ഠിക്കുന്നതുപോലെ, വരവു കുറഞ്ഞാല്‍ ഡോക്ടര്‍ മാരെയും മാറ്റും. അവരുടെ ജോലി പോകും. 
മരുന്നിന്റെ ദുരുപയോഗം, അമിതോപയോഗം, ആവശ്യമില്ലാത്ത മരുന്ന്, ആവശ്യമില്ലാത്ത പരിശോധനകള്‍, ഒളിപ്പിച്ചുള്ള മരുന്നുപരീക്ഷണം അങ്ങനെ അനേകം അധാര്‍മ്മികമാര്‍ഗങ്ങളാണ് കാശുണ്ടാക്കാന്‍ അലോപ്പതി -ആശുപത്രികള്‍ നടത്തുന്നത്. സ്‌പെഷ്യാലിറ്റി കൂട്ടുമ്പോള്‍ തുക കൂട്ടും. മെഡിസിറ്റിക്കു വേണ്ടി ഇനിയും പിരിവു വരും. എല്ലാ മംഗളങ്ങളും നേരുന്നു!
നാലു മെഡിക്കല്‍ കോളേജുകളെക്കുറിച്ചാണ് തത്കാലം പ്രതിപാദിച്ചത്. ഇതെല്ലാം നശിപ്പിക്കുന്നത് കര്‍ദ്ദിനാളന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരുമാണ്.
ഫോണ്‍ : 9158444820

No comments:

Post a Comment