Knanaya Association of North America (KANA)
പ്രിയ ക്‌നാനായ സഹോദരങ്ങളേ,
“I have a dream that my four children will one day, live in a nation where they will not be judged by the colour of their skin, but by the content of their character”-പൗരാവകാശങ്ങള്‍ക്കും വര്‍ണ്ണവിവേചനത്തിനുമെതിരെ അമേരിക്കയിലെ കറുത്തവംശജര്‍ നടത്തിയ ധീരപോരാട്ടങ്ങളില്‍ നാഴികക്കല്ലായി മാറിയ 1963-ലെ വാഷിംഗ്ടണ്‍ മാള്‍ റാലിയിലെ വിശ്വപ്രസിദ്ധമായ റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 'ഡ്രീം സ്പീച്ചി'ലെ സന്ദേശമാണ് മേലുദ്ധരിച്ചത്. വാഷിംഗ്ടണ്‍ മാളില്‍ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്മാരകത്തില്‍ ഈ സ്വപ്നസന്ദേശങ്ങള്‍ സദാ മാറ്റൊലിക്കൊള്ളുന്നതിനൊപ്പം, അമേരിക്കയിലെ കറുത്തവംശരുടെ സമ്മേളനങ്ങള്‍ക്ക് ഇവ എന്നും ആവേശം പകരുകയും ചെയ്യുന്നു. 1963-ല്‍ റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അമേരിക്കയെക്കുറിച്ച് കണ്ട ഈ സ്വപ്നം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു യാഥാര്‍ത്ഥ്യമാക്കിയെന്ന് അമേരിക്കന്‍ ജനത ലോകത്തിനു നല്‍കിയ സന്ദേശമായിരുന്നു, 2008-ല്‍ ബറാക്ക് ഒബാമായെ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ചരിത്രസംഭവം. 2012-ല്‍ അദ്ദേഹത്തെ വീണ്ടും വിജയിപ്പിച്ച് മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് ജൂനിയറിന്റെ സ്വപ്നം തങ്ങളുടെ ദൃഢനിശ്ചയംകൂടിയാണെന്ന് അമേരിക്കന്‍ ജനത ഒരിക്കല്‍ക്കൂടി ലോകത്തോടു വിളിച്ചു പറഞ്ഞു.
ഈ അവസരത്തില്‍, അമേരിക്കന്‍ ജനത വിസ്മരിക്കുവാന്‍ ആഗ്രഹിക്കുന്ന അതേ തരത്തിലുള്ള ഒരു വംശീയഭൂതകാലത്തെ പുനഃപ്രതിഷ്ഠിക്കുവാനുള്ള ശ്രമമല്ലേ, സ്വവംശവിവാഹത്തില്‍ അധിഷ്ഠിതമായ ദേവാലയങ്ങള്‍ സ്ഥാപിക്കുവാന്‍ ഏതാനും ക്‌നാനായ സഹോദരങ്ങള്‍ നടത്തുന്ന ധാര്‍ഷ്ഠ്യം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ എന്നു നാം ആലോചിക്കണം.
“All men are created equal”ഈ ദേശത്തെ നയിക്കുന്ന ഈ അടിസ്ഥാനപ്രമാണം ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്. 'ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും, യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്ത്രീയെന്നോ എന്ന വ്യത്യാസമില്ലാതെ യേശുക്രിസ്തുവില്‍ ഒന്നാണ്'എന്നുള്ള പൗലോസ് ശ്ലീഹായുടെ സന്ദേശം ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഓര്‍മ്മിപ്പിക്കലാണ്.
വംശീയമായ ചിന്തകള്‍തന്നെ പാപമാണെന്ന് ചിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം പാപചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതില്‍ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ചിലര്‍ക്ക്, അമേരിക്കയിലെ കത്തോലിക്കാസഭയുടെ നയരൂപീകരണത്തെയും അംഗത്വമാനദണ്ഡത്തെയും സ്വാധീനിക്കുവാന്‍ കഴിയില്ല. പ്രാര്‍ത്ഥനയും നോമ്പും ഉപവാസവുമായി ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മ ആചരിക്കുവാന്‍ ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികള്‍ തങ്ങളുടെ മനസ്സുകളെ തയ്യാറാക്കുന്ന ഈ അവസരത്തില്‍, തെരുവുയുദ്ധവും നിയമയുദ്ധവുമായി സഭയെ സമ്മര്‍ദ്ദത്തിലാക്കുവാനും സമൂഹത്തില്‍ വിദ്വേഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുവാനുമുള്ള ഗഇഇചഅയുടെ നടപടികള്‍ ദൗര്‍ഭാഗ്യംകരംതന്നെ. കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി-മത-സംഘര്‍ഷാവസ്ഥ അമേരിക്കയിലും പരീക്ഷിക്കുവാനുള്ള ഈ ശ്രമം അപടകരമാണ്; ഒരു ജനതയ്ക്കുമുഴുവന്‍ അവഹേളനാപരവും. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുവാനായി നമ്മുടെ കുട്ടികളെ ഇത്തരം സമരങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നവര്‍, അതുവഴി അവരുടെമേല്‍ പതിക്കുന്ന വംശീയവാദിയെന്ന കളങ്കത്തെക്കുറിച്ചോര്‍ക്കണം; ഉന്നതപദവികളിലെത്തിപ്പെടുവാനുള് ള സാധ്യതയ്ക്ക് അതു വിഘാതംസൃഷ്ടിക്കുമെന്നും മരണംവരെ അതവരെ വേട്ടയാടുമെന്നും ഓര്‍മ്മിക്കണം.
അമേരിക്കന്‍ നിയമവ്യവസ്ഥയെക്കുറിച്ചോ, രാഷ്ട്രീയ-സാമൂഹികമനോഭാവത്തെക്
തെറ്റിദ്ധരിപ്പിച്ചോ കൃത്രിമമായി ചമച്ചോ സമ്പാദിച്ച 1995-ലെ ഹൂസ്റ്റണ്‍ പാരീഷ് ഡിക്രി 2001-ല്‍ ഇവിടെ സീറോ-മലബാര്‍ രൂപത സ്ഥാപിതമായപ്പോള്‍ കാലഹരണപ്പെട്ടു. പ്രസ്തുത ഡിക്രിയുടെയും ഒരഭിഭാഷകന്റെ ഉപദേശത്തിന്റെയും അടിസ്ഥാനത്തില്‍ 'എന്‍ഡോഗമസ്സ് പാരീഷുകള്‍'ക്ക് സാധുത അവകാശപ്പെടുന്നവര്‍, ഇന്ത്യയിലെ രണ്ട് കോടതിവിധികള്‍ ഈ വാദഗതികള്‍ പരാതിക്കാരന്റെ ചിലവോടുകൂടി തിരസ്‌കരിച്ചുവെന്നത് സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ‘K K K' (Ku Klus Klan) പോലൊരു സമൂഹത്തിന് വെറുക്കപ്പെട്ട സ്വകാര്യസംഘടനയായി പ്രവര്‍ത്തിക്കുവാന്‍ അനുവാദം ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാല്‍, നീതിബോധമുളള ഒരു ജഡ്ജിയെക്കൊണ്ടോ ജൂറിയെക്കൊണ്ടോ കത്തോലിക്കാസഭയ്ക്കുള്ളില്‍ ഇത്തരം ആചാരങ്ങള്‍ അനുവദിപ്പിക്കണമെന്ന വാദം അംഗീകരിച്ചുകിട്ടുക അസാധ്യമാകും.
“I have a dream that one day on the red hills of Georgia the sons of farmer slaves and the sons of farmer slave owners will be able to sit down together at the table of brotherhood” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ മറ്റൊരു വലിയ സ്വപ്നമായിരുന്നു ഇത്. അമേരിക്കയിലെ ഇതരസമൂഹങ്ങള്‍ക്കൊപ്പം നമ്മളും നമ്മുടെ കുട്ടികളും, തൊഴിലിടങ്ങളില്‍, ആരാധനാലയങ്ങളില്‍, അയല്‍പക്കങ്ങളില്‍, സ്‌കൂളുകളില്‍, യൂണിവേഴ്‌സിറ്റികളില്‍ ഒക്കെ ഇത്തരം സാഹോദര്യഭാവം ദര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടിപ്പോള്‍. എന്നാല്‍, വംശീയചിന്തയുടെ സ്വാധീനത്താല്‍ സഹപ്രവര്‍ത്തകരോടും സഹപാഠികളോടും മുന്‍വിധിയോടുകൂടി സമീപിക്കുവാന്‍ ഇടയായാല്‍, അത് നമ്മുടെയും കുട്ടികളുടെയും ജീവിതത്തില്‍ അസ്സമാധാനത്തിനു് കാരണമാകും.
1986-ലെ റെസ്‌ക്രിപ്റ്റ് വഴി 'എന്‍ഡോഗമസ്സ് പാരീഷുകള്‍' അനുവദനീയമല്ലെന്നു പ്രഖ്യാപിച്ച വത്തിക്കാന്‍ അധികൃതര്‍ പലവട്ടം പ്രസ്തുത നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ഈ തിരുവെഴുത്ത് മാറ്റിക്കിട്ടുവാനായി നമ്മുടെ പിതാക്കന്മാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ വിഫലമായതോടൊപ്പം, ഈ വിഷയത്തില്‍ ഒരു പുനഃപരിശോധനയ്ക്കു ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീഷണിയിലൂടെയും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയും നമ്മുടെ പിതാക്കന്മാരെ അധാര്‍മ്മികനടപടിക്കു പ്രേരിപ്പിക്കുന്നത് ഒരു യഥാര്ത്ഥക്രിസ്തുമതവിശ്വാസിക്
ഗൗത്തിമലയിലെ ന്യൂന്‍ഷാ നിക്കളാസ്സ് തെവനിനെ ബിഷപ്പായി അഭിഷേകം ചെയ്ത ചടങ്ങില്‍വച്ച്, സ്ഥാനം ഒഴിയുന്ന പോപ്പ് ബനഡിക്ട് പതിനാറാമന്‍, 'സമൂഹത്തില്‍ നിലനില്‍ക്കുന്ന അധാര്‍മ്മികചിന്തകളെ വെല്ലുവിളിക്കുവാനും ഒഴുക്കിനെതിരെ ചിന്തിക്കുവാനുമുള്ള ധൈര്യം മെത്രാന്മാര്‍ക്ക് ഉണ്ടാകണം' എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ഈ ആഹ്വാനം ഈ പ്രതിസന്ധിഘട്ടത്തില്‍ ആലഞ്ചേരി പിതാവിനും അങ്ങാടിയത്ത് പിതാവിനും മൂലക്കാട്ട് പിതാവിനും പ്രചോദനവും വഴികാട്ടിയുമാകട്ടെയെന്ന് ആശംസിക്കുന്നു!
സ്‌നേഹപൂര്‍വ്വം
സാലു കാലായില്‍ ലൂക്കോസ് പാറ്റിയാല്‍
(പ്രസിഡന്റ്, KANA) (സെക്രട്ടറി, KANA)