.........A. D. 313-ല് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവര്‍ക്ക് മതസ്വാ തന്ത്ര്യം അനുവദിക്കുന്നതുവരെ സഭ പീഡനവിധേയയായിരുന്നു. എന്നാല്‍ 313-ല്‍ സഭയുടെ സ്വഭാവത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ വന്നു ഭവിച്ചു. ഇതിനെക്കുറിച്ച് ഫാ. കുടപ്പുഴ ഇങ്ങനെ എഴുതുന്നു: ''313-ല്‍ റോമാ സാമ്രാജ്യത്തില്‍ സഭ സ്വതന്ത്രയായപ്പോള്‍ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്തുവകകള്‍ കൈവശം വയ്ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സഭയ്ക്കു സിദ്ധിച്ചു. അതേ തുടര്‍ന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഉദാരമതികളായ നിരവധി പ്രഭുക്കന്മാരും സഭയ്ക്ക് ഭൗതികാവശ്യങ്ങള്‍ ക്കായി വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ ദാനം ചെയ്തു. ക്രമേണ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമ മാര്‍പ്പാപ്പായായി. റോമാ കേന്ദ്രമായി വടക്കേ ഇറ്റലി, ദല്‍മേഷ്യ, തെക്കേ ഇറ്റലി, സിസിലി എന്നിവയുള്‍പ്പെടെ അതിവിസ്തൃതമായ ഒരു ഭൂപ്രദേശം രൂപം കൊണ്ടു. പേപ്പല്‍സ്റ്റേറ്റിന്റെ ആരംഭമായിരുന്നു അത്. ഈ പ്രദേശത്തു നിന്നുള്ള ആദായം സഭാഭരണത്തിനായി മാര്‍പ്പാപ്പാ വിനിയോഗിച്ചിരുന്നു'' (മുന്‍ഗ്രന്ഥം, പേജ് 321-322). .....
ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം III:
'via Blog this'
ചരിത്രത്തില്‍ മാര്‍പാപ്പാമാരുടെപോലെ രണ്ടായിരം കൊല്ലം പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന സഭകളൊ, രാജാക്കന്മാരോ ഭൂമുഖത്തില്ല.ഈ പിന്തുടര്‍ച്ച ആത്മീയമേഖലയില്‍ എന്നു ചരിത്രകാര്‍ അവകാശപ്പെടുന്നുവെങ്കില്‍ അത് പച്ചകള്ളമാണ്. യോജിക്കുവാന്‍ സാധിക്കുകയില്ല. രാജാധികാരത്തിലും പട്ടുമെത്തകളില് സ്ത്രീകളെ കെടത്തിയുമുള്ള മാര്‍പാപ്പാമാരുടെ കറുത്തചരിത്രങ്ങള്‍ സഭയില്‍ ഉറങ്ങുന്നുണ്ട്. കഴിഞ്ഞ കുറെ നൂറ്റാണ്ടുകള്‍ മാത്രമാണ് മാര്‍പാപ്പാമാരുടെ ചരിത്രധാരയില്‍ ആത്മീയത ഉണരുവാന്‍ തുടങ്ങിയത്.
ReplyDeleteപലരും വിചാരിക്കുന്നത് ഇന്നുള്ള മാര്‍പാപ്പാമാരുടെ സംവിധാനങ്ങള്‍ ആദ്യംമുതല്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ അത് സത്യമല്ല. ആദ്യമനൂറ്റാണ്ടില്‍ റോമിന് ഒരു ബിഷപ്പ് ഉണ്ടായിരുന്നുവെന്നു യാതൊരു തെളിവുകളും ഇല്ല. എന്നാല്‍ പേപ്പസ്സി ചരിത്രത്തില്‍ പത്രോസ് മുതല്‍ മുറിയാതെ മാര്‍പാപ്പാമാരുടെ ലിസ്റ്റും കാണുന്നുണ്ട്. അവരെല്ലാം വീടുകളില്‍ ഒന്നിച്ചു കൂടിയിരുന്ന പ്രാര്‍ഥനാകൂട്ടായ്മയുടെ മൂപ്പന്മാര്‍ ആയിരുന്നു. ഇന്ന് ചില വീടുകളില്‍ ഒത്തുകൂടുന്ന വെന്തിക്കോസ് പാസ്റ്റര്‍മാരെപ്പോലെ കൂട്ടത്തിലെ പ്രായംകൂടിയ മൂപ്പന്മാര്‍ അന്ന് പ്രാര്‍ഥനകള്‍ നയിച്ചിരുന്നു. തെക്കോട്ടും വടക്കോട്ടും ചില്ലറകച്ചവടങ്ങളുമായി, വെട്ടിയും കിളച്ചും നടന്ന ഈ മൂപ്പന്മാര്‍ സഭയുടെ ഔദ്യോഗികമായ മാര്‍പാപ്പാമാരുമായി. എന്നാല്‍ ക്രിസ്തുചൈതന്യം അവരോടൊപ്പം ഉണ്ടായിരുന്നു.
എ.ഡി.142-155-ല് സഭയുടെ നേത്രുത്വം വഹിച്ച പയസ് (പീയൂസ് ) ഒന്നാമനെ സഭയുടെ ആദ്യത്തെ മാര്‍പാപ്പയായി കണക്കാക്കാം. അദ്ദേഹം അന്നുള്ള റോമിന്റെ മുഴുവനായ ആത്മീയ നേതാവായിരുന്നു.
ആദികാലങ്ങളില്‍ റോമിലെ ബിഷപ്പിനെ വിശ്വാസികളായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ ഈ തഴക്കങ്ങള്‌ക്കു മാറ്റങ്ങള്‍വന്നു.ബിഷപ്പിനെ തെരഞ്ഞെടുക്കുമ്പോള്‍ ജനങ്ങളോട് ചോദിച്ചാലായി ഇല്ലെങ്കിലായിയെന്നുള്ള രീതികളും വന്നു.കാലം കഴിഞ്ഞതോടെ മാര്‍പാപ്പാമാരെ തെരഞ്ഞെടുക്കുന്നത് ചക്രവര്‍ത്തിയുടെ അനുവാദത്തോടെയും ആയി. മാര്‍പാപ്പാക്കു യൂറോപ്പ് മുഴുവന്റെയും രാഷ്ട്രീയ സംവിധാനങ്ങളുടെയും ആത്മീയ ചുമതലകളുടെയും ഉത്തരവാദിത്വങ്ങള്‍ ആയി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ റോമയുടെ രാജാധികാരവും ലഭിച്ചു. പേഗന്‍മതങ്ങളെ മൊത്തമായി നിരോധിച്ചു. ഏ .ഡി. 452-ല്‍ ലിയോഒന്നാമന്‍ മാര്‍പാപ്പാ രാജവംശത്തെ പുറത്താക്കി റോമിന്റെ അധികാരം കൈക്കലാക്കി. മാര്‍പാപ്പാമാര്‍ക്ക് പട്ടാളമായി, അധികാരമായി, ജനങ്ങളില്‍നിന്ന് നികുതി പിരിക്കുവാനും തുടങ്ങി. റോമിനു പുറത്തും അധികാരമായി. എ.ഡി. 800-ല്‍ മാര്‍പാപ്പക്ക് യൂറോപ്പ് മുഴുവന്റെയുംമേല്‍ ആല്‍മീയവും ഭൗതികവുമായ ഭരണാധികാരം ലഭിച്ചു.യൂറോപ്പില്‍ എവിടെയും രാജാവിനെ വാഴിക്കണമെങ്കിലും മാര്‍പാപ്പയുടെ അനുവാദം വേണമായിരുന്നു.
കിഴക്കും പടിഞ്ഞാറുമായി സഭകള്‍ രണ്ടായത്ഏ ഡി. 1052-ല്‍ ആണ്. രാഷ്ട്രീയവും മതവും ഒന്നിച്ചുള്ള ഭരണാധികാരങ്ങള്‍ സഭയെ ആശയപരമായ ഏറ്റുമുട്ടിലെക്കു നയിച്ചു. സഭാഭരണാധികാരികള്‍ ലാറ്റിന്‍ആചാരങ്ങളെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഗ്രീക്കിലെ പാത്രയാക്കീസ്,ഗ്രീക്ക് ആചാരങ്ങള്‍ തങ്ങളുടെ സഭയില്‍ നടപ്പിലാക്കണമെന്നും വാദിച്ചു. ഗ്രീക്ക് പാത്രിയാക്കീസിന്റെ ആവശ്യം റോം പരിഗണിക്കാത്തതുകൊണ്ട് സഭ 1054-ല്‍ ഈസ്റ്റും വെസ്റ്റുമായി വേര്‍പിരിഞ്ഞു.
1073-ല്‍ പോപ്പ് ഗ്രിഗറിഏഴാമന്‍ രാജാധികാരത്തോടെ മാര്‍പാപ്പായായി. അവിടംമുതല്‍ നവീകരണകാലംവരെ അധികാര ഭ്രാന്തുപിടിച്ച മാര്‍പാപ്പാമാരായിന്നു സഭക്കുണ്ടായിരുന്നത്. ദുര്‍നടപ്പുകാരും തെമ്മാടികളും അഴിമാതിക്കാരുമായിരുന്നു മിക്ക മാര്‍പാപ്പാമാരും.1860-ല്‍ മാര്‍പാപ്പയുടെ പട്ടാളത്തെ Castelfidardo യില്‍ വെച്ച് ഇറ്റാലിയന്‍രാജാവ് തോല്‍പ്പിച്ചു.മാര്‍പ്പാപ്പയുടെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള് മുഴുവന്‍ കീഴടക്കി. അന്നുമുതല്‍ മാര്‍പാപ്പാ വത്തിക്കാനിലെ തടവുകാരനായി കഴിഞ്ഞിരുന്നു.
പതിനൊന്നാംപീയൂസ് മാര്‍പാപ്പയുടെ കാലംവരെ പേപ്പസ്സിയും ഇറ്റാലിയന്‍ സര്‍ക്കാരും നല്ല ബന്ധത്തിലായിരുന്നില്ല. 1929-ലെ അധികാരത്തില്‍ ഉണ്ടായിരുന്ന ബനിറ്റോ മുസൊലിനിയുമായ ഉടമ്പടിക്ക്ശേഷമാണ് ഇറ്റലിയും വത്തിക്കാനുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. അവിടുന്നങ്ങോട്ട് സംഭവബഹുലമായ സഭാചരിത്രം തുടങ്ങുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍, ബര്‍ലിന്‍കോട്ട തകര്‍ത്തത്, രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍, വത്തിക്കാന്റെ ബാങ്ക് കൊള്ളകളും തകര്‍ച്ചകളും, പുരോഹിതരുടെ ലൈംഗിക വിവാദങ്ങള്‍, കുടുംബാസൂത്രണത്തില്‍ വത്തിക്കാന്റെ നിലപാട്, സ്വവര്‍ഗ മുന്നേറ്റം,ബട്ട്‌ലര്‍വിവാദം,ഒടുവില്‍ ബനഡിക്റ്റ് പതിനാറാമന്റെ രാജിവരെ ചരിത്രങ്ങള്‍ ഏറെയുണ്ട്. പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പും ലോകം ഉറ്റു നോക്കികൊണ്ടിരിക്കുന്നു.
This comment has been removed by the author.
ReplyDeleteThose interested may watch this video about How to become Pope. A humorous and matter of fact presentation.
Deletehttp://youtu.be/kF8I_r9XT7A