Translate

Sunday, February 17, 2013

പുരോഹിതര്‍ സഭയുടെ വെള്ളാനകള്‍


പുലിറ്റ്സര്‍അവാര്‍ഡു ജേതാവായ ഗാരിവില്സന്‍ (Gary Wills) എഴുതിയ ആശയങ്ങളാണ് ഈ ലേഖനത്തിലെ ഉള്ളടക്കം.  മലയാളത്തിലേക്ക് പൂര്‍ണ്ണമായ ഒരു തര്‍ജിമ   സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ചിന്താധാരകള്‍ എനിക്ക് പകര്‍ത്തി വെക്കുവാന്‍ സാധിച്ചുവെന്നാണ് വിശ്വാസം. അന്ധമായി എന്തിനെയും വിശ്വസിക്കുന്നവര്‍ക്ക് ഈ ലേഖനം വെളിച്ചം നല്‌കട്ടെയെന്നും ആഗ്രഹിക്കുന്നു. ഗാരി വിത്സന്റെ ഇംഗ്ലീഷിലുള്ള  ലേഖനം അല്‍മായശബ്ദത്തില്‍  പോസ്റ്റ് ചെയ്ത എന്റെ സുഹൃത്ത് ജേയിംസ് കോട്ടൂരിനും നന്ദിയുണ്ട്.

ജോസഫ് പടന്നമാക്കല്‍ 


പുതിയനിയമത്തിലെ വചനങ്ങള്‍ മുഴുവന്‍ വായിച്ചാലും   ക്രിസ്ത്യന്‍  പുരോഹിതനെ  ഒരു താളുകളിലും കാണുകയില്ല. വചന പുസ്തകത്തില്‍ പൌലോസ്ശ്ലീഹാ ഒരു  ഡസനിലധികം സഭാശുശ്രുഷകര്‍ക്കു സ്തുതിപാടുന്നുന്നതായും അവരെ ആദരിക്കുന്നതായും  കാണാം. എന്നാല്‍ അവരാരും ക്രിസ്തുവിന്റെ ആദിമസഭയിലെ പുരോഹിതരായിരുന്നില്ല. പൌലോസ് ശ്ലീഹാ സ്വയവും   എന്നാല്‍ അതോടൊപ്പം  തന്റെ സഹായികളെയും  പുരോഹിതരെന്നു   വിളിച്ചിട്ടില്ല.  പുരോഹിതര്‍  ഇന്നു കാണിക്കുന്ന പ്രഹസനംപോലെ  അപ്പസ്തോലന്‍ ബലിയും അര്‍പ്പിച്ചിട്ടില്ല.


യേശുവെന്നും സാധാരണക്കാരനെപ്പോലെ അല്മായനായിട്ടാണ്  ജീവിച്ചിരുന്നതും  പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതും. പുരോഹിതന്റെ  കുപ്പായം ഒരിക്കലും അവിടുന്നു ധരിച്ചിട്ടില്ല. ലവിയുടെ പൌരാഹിത്യ കുടുംബവേരുകളില്‍ യേശുവിന്റെ പരമ്പരകള്‍ കാണുകയില്ല. എന്നാല്‍ പുരോഹിതര്‍ ബലി അര്‍പ്പിച്ചിരുന്ന ദേവാലയങ്ങളില്‍ അവിടുന്നു പോയിരുന്നു. അതുകൊണ്ട് യേശുവിന്റെ ശിക്ഷ്യന്മാരില്‍ ആര്‍ക്കെങ്കിലും പൌരാഹിത്യം ഉണ്ടായിരുന്നുവോ?



 യേശുവിന്റെ സഹാകാരിയായിരുന്ന ജേയിംസ്  ജെറുസ്ലേം ദേവാലയത്തിലെ ആരാധനകളില്‍ പങ്കെടുത്ത ആദ്യത്തെ ക്രിസ്താനികളിലൊന്നായിരുന്നു. പൗലോസ് സ്ലീഹായോടു യാത്രാവേളകളില്‍ ദേവാലയങ്ങളിലുള്ളിലെ  പരിശുദ്ധി നേടുവാന്‍  അദ്ദേഹം നിര്‍ദ്ദേശിക്കുന്നതായും വചനത്തില്‍ വായിക്കാം. "അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു."Acts: 21-26.

അങ്ങനെ  എ ഡി 70-ല്‍ യെറുസ്ലേം ദേവാലയത്തിന്റെ നാശംവരെ യെറുസ്ലേംക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും ഒരേ  ആരാധനാലയമേ  ഉണ്ടായിരുന്നുള്ളൂ.  പുരോഹിതരെല്ലാം യഹൂദരായിരുന്നു. എങ്കിലെങ്ങനെ  ക്രൈസ്തവര്‍ക്ക് മറ്റൊരു പൌരാഹിത്യം നടപ്പിലായി? ആദിനൂറ്റാണ്ടിലെ അവസാനത്തില്‍ ഒരു സംഘം റോമ്മായിലെ ക്രിസ്ത്യാനികള്‍ക്ക് യഹൂദപള്ളികളില്‍ ആരാധന നടത്തുവാനുള്ള അവസരങ്ങള്‍ ഉണ്ടായില്ല. എ.ഡി. എഴുപതിനുശേഷമായിരുന്നു  ചിലര്‍ക്ക് യഹൂദ ദേവാലങ്ങളില്‌ ആരാധന നടത്തുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതും.


പുതിയ നിയമത്തില്‍ ഗ്രീക്ക്ഭാഷയുടെ സൌകുമാര്യത്തില്‍ത്തന്നെ    ഏതോ അജ്ഞാതനായ എഴുത്തുകാരന്റെ എബ്രായക്കാര്‍ക്കെഴുതിയ ലേഖനത്തില്‍  യേശുവിലെ പൌരാഹിത്യത്തില്‍  യഹൂദപാരമ്പര്യത്തിലുള്ള പഴഞ്ചനായ ആചാരങ്ങള്‍ കാപട്യങ്ങളാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. യേശുവാണ് ബലിഅര്‍പ്പിക്കേണ്ട പ്രധാന പുരോഹിതന്‍. യഹൂദന്മാര്‍ മൃഗബലിയാണ് അര്‍പ്പിച്ചുകൊണ്ടിരുന്നത്.യേശു   സ്വയം ബലിയാടായി ബലി അര്‍പ്പിച്ചു. ബലിയൊന്നെയുള്ളൂ. അവിടുന്ന് സ്വയം പുരോഹിതനും ബലിയാടുമായി. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്  കാല്‍വരിയില്‍ അത്  സംഭവിച്ചു കഴിഞ്ഞു. എബ്രായക്കാര്‍ക്കുള്ള  ലേഖനത്തില്‍ അവന്‍ സ്വയം ബലി ഒരിക്കല്‍ മാത്രം അര്‍പ്പിച്ചുവെന്നു പറഞ്ഞിട്ടുണ്ട്. അവന്റെ ബലിയില്‍ ഇനിമേല്‍ ആവര്‍ത്തനമില്ല. യഹൂദരുടെ ആവര്‍ത്തിച്ചുള്ള ബലികള്‍ അവന്‍ അസ്ഥിരപ്പെടുത്തിയതിനാല്‍ നിരര്‍ത്ഥങ്ങളായി തീര്‍ന്നു.

 യേശുവിനു യഹൂദ പുരോഹിതനാകുവാന്‍ കഴിഞ്ഞില്ലെങ്കിലും ലവി പൌരാഹിത്യത്തിലെ തുടര്‍ച്ച ആയിരുന്നില്ലെങ്കിലും യേശു കാനനായിലെ മെല്‌ചിശെദെക് (Mellchizedek) പൌരാഹിത്യം ആരാധിച്ചിരുന്ന   പൗരാണികമായ    ഒരു  ദൈവത്തിന്റെ പുരോഹിതനെപ്പോലെയായിരുന്നുവെന്നും ലേഖകന്‍ പറയുന്നു. ഈ ദൈവത്തിനു തന്നെയായിരുന്നു എബ്രാഹം തന്റെ ദശാംശം നല്കികൊണ്ടിരുന്നതും. പിന്നീട് കത്തോലിക്കാ പുരോഹിതര്‍ അബ്രാഹാമിന്റെ ഈ ദൈവത്തിന്റെ പിന്‍ഗാമികളെന്നും അവകാശപ്പെടുവാന്‍ തുടങ്ങി. യേശുവിനെ ബലിപീഠത്തില്‍ കയറ്റി ആവര്‍ത്തിച്ചുള്ള ബലികളും ആരംഭിച്ചു. എബ്രായവചനത്തെ ധിക്കരിച്ചുകൊണ്ടുള്ള ആവര്‍ത്തിച്ചുള്ള ബലികളുടെ തുടക്കവും ആരംഭിച്ചു. അനേക മതങ്ങളുടെ ആചാരങ്ങളില്‍ പുരോഹിതര്‍ അര്‍പ്പിക്കുന്ന ബലികളുണ്ട്. ആദികാല ക്രിസ്ത്യാനികളില്‍ തങ്ങള്‍ക്ക് ബലി അര്‍പ്പിക്കുവാനുള്ള കെട്ടിടങ്ങളോ പുരോഹിതരോ ഇല്ലെന്നുള്ള തോന്നല്‍ തുടങ്ങി. അങ്ങനെ അവര്‍ ബലികള്‌ക്കായി ബലിയര്‍പ്പിക്കുവാന്‍ പുരോഹിതരെ  കണ്ടെത്തി.ബലികള്‍ കെട്ടിടങ്ങളിലുമായി.  യേശുവിന്റെ രക്തവും മാംസവും അപ്പത്തിലും വീഞ്ഞിലും ഒളിപ്പിച്ച്  ഭക്ഷണങ്ങള്‍ ഉണ്ടാക്കിയുള്ള ആചാരങ്ങള്‍ക്കും തുടക്കമിട്ടു. യേശുവിനെതന്നെ ബലി അര്‍പ്പിച്ചും , കുരിശുമരണങ്ങളും വീണ്ടും വീണ്ടും മരിപ്പിച്ചും ഉയര്‍പ്പിച്ചും അള്‍ത്താരയിലെ   ദൈവ ശാസ്ത്രങ്ങളുണ്ടാക്കി.


സെന്റ്‌ അഗസ്റ്റിനെപ്പോലെ ബൌദ്ധികലോകത്തിലെ അനേകര്‍  അള്‍ത്താരയിലെ ബലിയും ബലിയായ യേശുവിനെ ഉദരത്തില്‍ സ്വീകരിക്കുന്നതും ആദിമവിശ്വാസത്തില്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിതികരിച്ചിട്ടുണ്ട്. അഗസ്റ്റിന്റെ ഗീതയില്‍ : അപ്പത്തിലും വീഞ്ഞിലും നീ കാണുന്നതെല്ലാം ദൃഷ്ടിയില്‍ നിന്ന് കടന്നുപോവും.  എന്നാല്‍ അദൃശ്യമായ സത്ത നിന്നിലുള്‍കൊള്ളുന്നത് സ്ഥായിയാണ്. അത് ഒളിഞ്ഞിരിക്കുന്ന നിന്നിലെ കാണാമറയത്തുള്ളതാണ്. കണ്ണുകള്‍കൊണ്ടു കണ്ടത് നിനക്ക് ലഭിച്ചുകഴിഞ്ഞു. നീ ഭക്ഷിച്ചു. നീ പാനം ചെയ്തു. അങ്ങനെ ഉദരത്തില്‍ ദീപനശക്തികള്‍ ആര്‍ജിച്ചു. എങ്കിലും ജീവിക്കുന്ന യേശുവിന്റെ ശരീരം നിന്നുള്ളില്‍ ദഹനക്രിയയോ? എങ്ങനെ? യേശുവിന്റെ സഭയും നിന്റെ ഉദരത്തിലെ ദഹനത്തില്‍ അലിഞ്ഞുവോ? അവിടുത്തെ കൈകാലുകളും കുടല്‍ അവയങ്ങളും ച്ഛേദിച്ച് എങ്ങനെ നിന്റെ ആ കൊച്ചു ഉദരം ഉള്‍ക്കൊണ്ടു. അമാനുഷ്യക പ്രക്രീയകളില്‍ അസാധ്യമായതെങ്ങനെ  നിന്റെ വിശ്വാസത്തെ  പൊറുപ്പിക്കും.

 ക്രൂശിതനായ ക്രിസ്തുവിനെ അല്ത്താരയില്‍ ബലി അര്‍പ്പിക്കുന്നത് ആദിമസഭയിലെ പ്രാര്‍ഥനാക്രമം ആയിരുന്നില്ല.  സ്നേഹത്തിന്റെ കൂട്ടായ്മയിലെ  അത്താഴത്തില്‍കൂടിയുള്ള പരസ്പര നന്ദി പ്രകടനത്തെ   കാലം ദിവ്യബലിയെന്ന അള്‍ത്താരയിലെ പൂജ്യവസ്തുവായി രൂപാന്തരപ്പെടുത്തി.  ദൈവസ്തുതി പാടികൊണ്ട് ഭക്ഷണം പങ്കിടുകയെന്നത് ആദിമ സഭയിലെ ദൈവത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തലായിരുന്നു.  എബ്രായക്കാര്‍ക്കുള്ള ലേഖനത്തിലും യഹൂദ പൌരാഹിത്വത്തെ നിരസിക്കുമ്പോള്‍ വചനത്തെ ധിക്കരിച്ച് ചിലര്‍ കാലഹരണപ്പെട്ട പഴയതിനെ മടക്കി കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. ക്രിസ്ത്യന്‍ പൌരാഹിത്യം  മൌലികതെക്കെതിരായ ഒരു സത്യമാണ്.  വചനങ്ങള്‍ അസ്ഥിരപ്പെടുത്തിയ ഒരു സത്യവും. യഹൂദ പാരമ്പര്യംപോലെ  ക്രിസ്ത്യന്‍ പൌരാഹിത്യവും  ശ്രേഷ്ഠന്മാരായ പുരുഷന്‍മാരുടെ വിളവുകള്‍ വിതക്കുന്ന ഒരു സങ്കേതവുമാണ്.  വാരുണ്യ ലോകത്തിലെ അറിവിന്റെ പൂര്‍ണ്ണരെന്നും ഇവര്‍ വിശ്വസിക്കുന്നു. തോമസ്‌ അക്വാനസ് പറഞ്ഞത് വായിക്കുക : "ക്രിസ്ത്യന്‍ പൌരാഹിത്യം യഹൂദ പൌരാഹിത്വത്തിന്റെ  പരിശുദ്ധിയെ മാതൃകയാക്കി. ലൈംഗികമായ വേഴ്ചകള്‍ നിരസിക്കുന്നതും നൈര്‍മല്ല്യത്തിന്റെ മാറ്റുകൂട്ടി. അങ്ങനെ ആദിമ ക്രിത്യാനികളില്‍ ഇല്ലാതിരുന്ന പൌരാഹിത്യം കിഴക്കിന്റെയും റോമിന്റെയും ക്രിസ്തുമതത്തിന്റെ കുത്തകയായി.

 ആംഗ്ലിക്കല്‌ സഭയിലെ ക്രിസ്ത്യാനികളും തങ്ങളുടെ പുരോഹിതരെ ആദരിക്കാറുണ്ട്. എന്നാല്‍ മാര്‍പാപ്പായുടെ   തീയൊളജിയില്‍ അവര്‍ പുരോഹിതരേയല്ലെന്നുള്ളതാണ്. റോമന്‍ പൗരാണിക ബിഷപ്പോറിക്ക് ഐതിഹാസിക പാരമ്പര്യവും പീറ്ററിന്റെ പിന്തുടര്‍ച്ചയും  ഇവര്‍ക്കില്ലെന്നുള്ളതാണ് പോരായ്മയായി മാര്‍പാപ്പാ കാണുന്നത്‌. മാര്‍പാപ്പയെ   വചനം പഠിപ്പിക്കരുതെന്ന് ഒരു ചൊല്ലുണ്ട്. യേശുവിന്റെ കൂടെയല്ലാത്തവരും അവന്റെ  നാമം പ്രചരിപ്പിക്കുന്നതു പുതിയനിയമത്തിലുണ്ട്. അപ്പോസ്തോലന്‍ ജോണും ദൗത്യനിര്‍വഹണത്തില്‍ ഗുരുവിനൊപ്പം ഉണ്ടായിരുന്നു. ഒരിക്കല്‍ ജോണ്‍ ഗുരുവിനോട് ചോദിച്ചു, 'ഗുരോ നിന്റെ നാമത്തില്‍ പിശാചിനെ ഒഴിപ്പിക്കുന്ന ഒരുവനെ ഞങ്ങള്‍ കണ്ടു. എന്നാല്‍ അവന്‍ നാമ്മോട് കൂടെയുള്ളവനല്ല. ഞങ്ങള്‍ അവനെ പാടില്ലായെന്നു പറഞ്ഞ് വിലക്കാന്‍നോക്കി' യേശു പറഞ്ഞു, നമുക്കെതിരല്ലാത്തവന്‍ നമ്മുടെ മിത്രമാണ്. അവരെ തടയരുത്' ഇങ്ങനെ തിരുവചനം, ലുക്ക്‌ ഒമ്പതാം അദ്ധ്യായം 49-50 വാക്യങ്ങളില്‍ വായിക്കാം.

പൌരാഹിത്യം മൂത്തുമുരുടിച്ച ഒരു കാലഘട്ടത്തില്‌ക്കൂടിയാണ് ഇന്നുള്ള തലമുറകള്‍ കടന്നുപോവുന്നത്. പൈതൃകമായ മൂല്യങ്ങളെ നഷ്ടപ്പെടുത്തി ദൈവവചനം വളച്ചൊടിച്ച് പുരോഹിത വര്‍ഗം ലോകത്തെ അന്ധകാരമാക്കുന്നു. വലിച്ചുനീട്ടിയ ക്രിത്രിമങ്ങളായ കൂദാശകളുടെ  കുത്തകയും പുരോഹിതര്‍ക്ക് മാത്രമുള്ളതാണ്. പുരോഹിതരുടെ അഭാവംമൂലം അധികാര വികീന്ദ്രികരണവും സഭയുടെ കര്‍മ്മങ്ങളിലുണ്ട്. ഡീക്കന്മാരും വേദപാഠം പഠി പ്പിക്കുന്നവരും കുര്‍ബാനയിലെ വിശുദ്ധവചനം വായനക്കാരും വിവാഹ കര്‍മ്മങ്ങളിലെ സഹായികളും  അധപതിക്കുന്ന പൌരാഹിത്വത്തിന്റെ വിടവുകള്‍ നികത്തുന്നുണ്ട്. വിവാഹിതരെയും സ്ത്രീകളെയും സ്വവര്‍ഗപ്രേമികളെയും പൗരാഹിത്യത്തിലേക്കു സ്വാഗതം ചെയ്‌താല്‍ പുരോഹിതക്ഷാമം  പരിഹരിക്കാമെന്നു നിര്‍ദ്ദേശമുണ്ട്.  ഒരിക്കല്‍ വിവാഹിതരുടെയും സ്ത്രീകളുടെയും സ്വവര്‍ഗ പ്രേമികളുടെയും പുരൊഹിതാന്തസിലേക്കുള്ള തിക്കും തിരക്കും കുറയുമ്പോള്‍ പരിഹാരം വേറെയുമുണ്ട്. കുരുന്നു കുട്ടികള്‍ക്ക് പൌരാഹിത്യം കൊടുക്കാം? പൌരാഹിത്യം രക്ഷിക്കുവാന്‍ അങ്ങനെ എന്തിനെയും ബലികൊടുക്കാം.

 കാലത്തിന് ഇന്നാവശ്യം പുരോഹിതരില്ലാത്ത ലോകമാണ്. മാത്യൂ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായം എട്ടു മുതല്‍ പതിനൊന്നു വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത് നീ ആരെയും റാബിയെന്നു വിളിക്കരുത്. നിനക്കൊരു റാബിയേയുള്ളൂ. നിങ്ങള്‌ പരസ്പരം സഹോദരന്മാരാണ്. നിനക്കൊരു ഗുരുവേയുള്ളൂ. അവന്‍ മിശിഹായായ രക്ഷകനാണ്. യേശു ശിഷ്യന്മാരോട് നിങ്ങള്‌ പരസ്പരം റാബി, പിതാവ്, ഗുരു , സാര്‍, എന്നിങ്ങനെ വിളിക്കരുതെന്നു പറഞ്ഞപ്പോള്‍ നിങ്ങള്‌ പരസ്പരം പുരോഹിതര്‍ എന്നും വിളിക്കണമെന്നു പറഞ്ഞിട്ടില്ല. അക്കാലങ്ങളില്‍ ക്രിസ്ത്യന്‍പുരോഹിതര്‍ ഭാവനകളില്‍പ്പോലും ഉണ്ടായിരുന്നില്ല.

4 comments:

  1. കാല്‍വരിയിലെ ബലി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പില്‍ നടന്നുകഴിഞ്ഞു. അത് നിയോഗമായിരുന്നു. കുരിശിന്റെ ദീനരോദനം അന്ന് ശ്രവിച്ചത് അവിടുത്തെ ശിക്ഷ്യരായ പാവപ്പെട്ട മുക്കവരും ഹൃദയപരിശുദ്ധിയുള്ള കുറെ സ്ത്രീത്രീകളുമായിരുന്നു.

    കടലിന്റെ ഇരമ്പും ഇടിയും മിന്നലും പ്രകൃതിയും ചൂളം വിളിച്ചുള്ള മലയിലെ കാറ്റും ആ മഹാബലിക്കു സാക്ഷികളായിരുന്നു. അന്നിന്റെ മുപ്പതു വെള്ളികാശ് ഇന്ന് ശക്തിയാര്‍ജിച്ച് കൊട്യാനുകോട്യാനുകോടിയായി, പളിങ്കുകൊട്ടാരങ്ങളായി, രാജാധികാരങ്ങളായി, വേഷവിധാനങ്ങളോടെ ബലി അര്‍പ്പിക്കുന്ന കൊമാളികളായി, മനുഷ്യനെ മനുഷ്യനല്ലാതാക്കി. മാമ്മോനെന്ന പിശചു മനുഷ്യനെ മത്തുപിടിപ്പിച്ചു. ഇന്ന്, ബലികുടീരങ്ങളില്‍ ചായം തേച്ചുള്ള ഒരു തട്ടിപ്പുപ്രസ്ഥാനം. പലതരം വര്‍ണ്ണങ്ങള്‍ നിറഞ്ഞ ചായങ്ങള്‍, വെടികെട്ട്, വെറ്റില ചുണ്ണാമ്പു വില്‍പ്പന മുതല്‍ ലഹരിപിടിപ്പിക്കുന്ന മയക്കുമരുന്നുകള്‍വരെ ബലിപീഠങ്ങള്‍ക്ക് ചുറ്റും അലങ്കരിക്കുന്നു.

    കാല്‍വരിയിലെ സ്നേഹത്തിന്റെ മുമ്പില്‍ സ്വര്‍ഗം താണുവന്നു മാലാഖമാര്‍ ബലിക്ക് ചുറ്റും നൃത്തംചെയ്തു. അവരെ തടയരുതൊരുനാളും എന്നരുളിയ അവിടുത്തെ കുഞ്ഞുങ്ങളെതന്നെ കപടബലിപീഠങ്ങള്‍ ഉണ്ടാക്കി ബലിപീഡകര്‍ അവരുടെ നിഷ്കളങ്കത തട്ടിയെടുക്കുന്നതും ലോകത്തിന്റെ ശാപം തന്നെ.

    ReplyDelete
  2. Thank you Jose, for the brief and bright summary of Gary Will and the heart renting and spiritually elavating comment in Almaya. I read both and thanked the Lord for the gift of you.May He bless you abundantly. james.
    With Warm Regards,
    Dr. James Kottoor,

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഞാന്‍ വത്തിക്കാനില്‍ പോയി പോപ്പിന്റെ കൊട്ടാരം കണ്ടു. ആ പരിശുദ്ധ ദേവാലയ അങ്കണത്തില്‍ കൌമാരം ചെയ്യുന്ന രതി വിക്രിതികള്‍ കണ്ടു മനംമടുത്തു മടങ്ങി ..പക്ഷെ അന്നത്തെ പോപ് കാലം ചെയ്തപ്പോള്‍, മരണാനന്തര ചടങ്ങുകള്‍ക്കായി ലോകം എത്ര ബില്ലിഒന്‌ഡോളര്‍ ചിലവാക്കി എന്നോര്‍ത്തപ്പോള്‍, പാവം എന്റെ മശിഹായുടെ മുപ്പതു വെള്ളിക്കശും കുശവന്റെ നിലവും അറിയാതോര്തുപോയി....ഇരുതുള്ളികണ്ണീര്‌ ,നിലംപതിച്ചു ..പ്രാര്‌ഥിക്കാന്‌പള്ളിയില്‍ പോകരുതെന്ന് കല്പിച്ചവന്റെ പേരില്‍ 50 മീറ്റര്‍ അകലത്തില്‍ പലതരം പള്ളികള്‍, പലതരം കുര്‍ബാന, പലതരം വിശ്വാസം, പലതരം വേഷഭൂഷാതികള്‍അണിഞ്ഞ കത്തനാരന്മാര്‍ ....അമ്പമ്പേ കര്‍ത്താവന്തിച്ചു ..

    ReplyDelete