ജോസഫ് പുലിക്കുന്നേല്‍
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ്
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
IV
പേപ്പല്‍ സ്റ്റേറ്റുകള്‍
..........കുരിശുയുദ്ധങ്ങളുടെ കാലത്ത് അര്‍ഥം കൊണ്ടും പട്ടാള സേവനം കൊണ്ടും സഭയെ സേവിച്ചവരെ ആധ്യാത്മികാനുകൂല്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുക പതിവായിരുന്നു. എന്നാല്‍ ഇതു ചിലര്‍ക്ക് വലിയ തെറ്റുകളില്‍ നിന്ന് എളുപ്പത്തില്‍ മോചനം ലഭിക്കാനുള്ള മാര്‍ഗമായിത്തീര്‍ന്നു. ദണ്ഡവിമോചനങ്ങളുടെ ഇത്തരം തെറ്റായ ഉപയോഗങ്ങളെ തടയുവാനായി മാര്‍പ്പാപ്പാ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുരിശുയുദ്ധത്തിന് പോയിരുന്നവരുടെ സ്വത്ത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വവും റോം ഏറ്റെടുത്തു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ വ്യാപകമായ 'ഇന്‍ക്വിസിഷന്‍' കോടതിയുടെ പ്രവര്‍ത്തനങ്ങളും റോമന്‍ കേന്ദ്രീകരണ പ്രസ്ഥാനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. .......
ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV:
'via Blog this'
No comments:
Post a Comment