Translate

Monday, February 18, 2013

മാര്‍പാപ്പയുടെ സ്ഥാനത്യാഗം അനാരോഗ്യമോ,രഹസ്യമോ?


 The pope's mixed legacy with Latino Catholics
(കടപ്പാട്: സി.എന്‍.എന്‍. റിപ്പോര്‍ട്ടര്‍മാരോട് )

മാര്‍പാപ്പയെപ്പോലെ ആഗോളശ്രദ്ധ ആകര്‍ഷിക്കുന്ന  മറ്റൊരു വ്യക്തി ലോകത്തിലില്ല. പോള്‍ ആറാമന്റെ കാലംമുതലുള്ള അംബ്രൊസിയാനൊ ബാങ്കിന്റെ കുറ്റവാളികളില്‍ കര്‍ദ്ദിനാള്‍ പോള്‍ മര്‍സിങ്കസിനെ(Fr. Paul Marcinkus) വത്തിക്കാന്‍ അഭയം കൊടുത്ത് രക്ഷപെടുത്തി. ചരിത്രത്തിലേക്ക് തള്ളിമാറ്റപ്പെട്ട  അംബ്രസിയാനൊ  ബാങ്കിന്റെ  കഥകളുമായി ബന്ധപ്പെടുത്തി ബനഡിക്റ്റ് മാര്‍പാപ്പയുടെ രാജികഥകള്‍  വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചു കണ്ടില്ല.  ജോണ്‍പോള്‍ ഒന്നാമന്റെ മരണവുമായി ബന്ധപ്പെട്ട നിഗൂഡ്ഡമായ രഹസ്യങ്ങള്‍ വെളിപ്പെടാതെ   വത്തിക്കനുള്ളില്‍ ഇന്നും  ഒളിഞ്ഞിരുപ്പുണ്ട്.


രാജിവെക്കുന്നതിന്റെ കാരണം  തന്റെ അനാരോഗ്യമല്ലാതെ മറ്റൊന്നുംതന്നെ   മാര്‍പാപ്പാ  ലോകത്തോട്‌ പറഞ്ഞിട്ടില്ല. സഹിക്കാവുന്നതിലേറെ അദ്ദേഹത്തെ പ്രശനങ്ങള്‌ അലട്ടികൊണ്ടിരിക്കുകയായിരുന്നു. 85 വയസുണ്ടെങ്കിലും  അസുഖമൊന്നും  കാര്യമായില്ലാത്ത  മാര്‍പാപ്പാ  പൂര്‍ണ്ണ ആരോഗ്യവാനാണ്. വത്തിക്കാന്‍ പ്രസ്സ്സെക്രട്ടറി ഫാദര്‍ ഫെഡടറിക്കോയുടെ അഭിപ്രായത്തില്‍   സുപ്രധാനമായ ഇത്തരം ഒരു തീരുമാനം  എടുക്കുവാന്‍മാത്രം  മാര്‍പാപ്പയ്ക്ക് യാതൊരു ആരോഗ്യപ്രശ്നവും ഇല്ലെന്നായിരുന്നു.   വത്തിക്കാന്റെ പടികളൊക്കെ ഇന്നും  ചുണയോടെയാണ് അദ്ദേഹം ചവുട്ടി കയറുന്നത്. അടുത്ത കാലത്തൊന്നും  ചീകത്സക്കായി ഒരു ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടില്ല. ഒരു കൊടുങ്കാറ്റുണ്ടാകുന്നതിനുമുമ്പ്  തന്റെ രാജിയില്‍ക്കൂടി വരുവാന്‍ ഇരിക്കുന്ന ഭവിഷ്യത്തിനെ അണച്ചതായിരിക്കണം. പരമരഹസ്യമായ ഈ രാജിയുടെ സൂചന ലോകത്തിലെ ഒരു വാര്‍‌ത്താ മാധ്യമങ്ങള്‍ക്കും കിട്ടാതിരുന്നതും വിസ്മയകരമാണ്. കൂടുതല്‍ സംശയങ്ങളും ഉളവാക്കുന്നു.


 കര്‍ദ്ദിനാള്‍ റാറ്റ്സിംഗറിനെ മാര്‍പാപ്പായായി തെരഞ്ഞെടുക്കുന്ന സമയം  കാര്‍ഡിനല് കോളേജ്  നീണ്ട കാലം ആയസില്ലാത്ത ഒരു കര്‍ദ്ദിനാളിനെയായിരുന്നു അന്ന് മാര്‍പാപ്പയാകാന്‍ യോഗ്യത കല്‍പ്പിച്ചതും. കാരണം ജോണ്‍ പോള്‍ ഭൂമിക്കു ഭാരമായി അനേക വര്‍ഷങ്ങള്‍ രോഗത്തോടു മല്ലടിച്ചു ജീവിച്ചു.  എഴുപത്തിയെട്ടാം വയസില്‍ റാറ്റ്സിംഗര്‍ മാര്‍പാപ്പാ ആയപ്പോള്‍ അധികം ആയുസ് അദ്ദേഹത്തിനു അന്ന് ആരും കല്‍പ്പിച്ചില്ല.  മാര്‍പാപ്പയുടെ തൊപ്പി ധരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാര്‍ക്ക് മാര്‍പാപ്പയുടെ ദീര്‍ഘകാല ജീവിതത്തില്‍ ക്ഷമ നശിച്ചുകാണും. രാഷ്ട്രീയകളരിയിലെപ്പോലെതന്നെ വേലവെപ്പു രാഷ്ട്രീയവും 
അധികാര  മോഹവും വത്തിക്കാന്റെ ചുമരിനുള്ളില്‍തന്നെ  എന്നും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അത് ഇന്നും തുടരുന്നു. 

1991-ല്‍ മാര്‍പാപ്പാക്ക് തലച്ചോറില്‍ ( brain hemorrhage,) ഓപ്പ റേഷന്‍ നടന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഈ ആരോഗ്യ പ്രശ്നം തടസമായിട്ടില്ല. 2009 ല്‍ അദ്ദേഹം വീണു കൈമുട്ടുകള്‍ പൊട്ടി.  ഇങ്ങനെ ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങളുള്ള ‍ മാര്‍പ്പാപ്പ   സ്വന്തം കൃത്യനിര്‍വഹണങ്ങള്‍ക്ക്  അനാരോഗ്യാവാനെന്നു  പറയുവാനും ‍ സാധിക്കുകയില്ല.  സങ്കടകരമായ ഒരു സംശയം ഉള്ളത് അടുത്ത കാലങ്ങളിലായി അദ്ദേഹത്തിനു മാനസിക വിഭ്രാന്തിരോഗം പിടിപെട്ടോയെന്നുള്ളതാണ്. ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു കാത്തലിക്ക്  യൂണിവേ ഴ് സി റ്റി ഒഫ് അമേരിക്കാ (Catholic University of America)  റിപ്പോര്‍ട്ടര്‍ ആയ മൈക്കില്‍ സീന്‍ വിന്റര്‍ ആണ്.

വാഷിംഗ്ടണ്‍ന്റെ  കാര്‍ഡിനലായ ‍  ഡോണാള്ഡു  വൂള്‍ (Donald Wuerl) പറഞ്ഞത്  2012-''ഒക്ടോബറില്‍  വത്തിക്കാനില്‍വെച്ച്  നടത്തപ്പെട്ട  സിനഡില്‍  താന്‍  മാര്‍പാപ്പയുമൊത്തു സഹകാരിയായി  പ്രവര്‍ത്തിച്ചുവെന്നും   അന്ന് അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവെന്നുമാണ്. അനേക കൂടികാഴ്ച്ചകളില്‍ ‍ അദ്ദേഹമൊത്തു പങ്കെടുത്തു. മറ്റുള്ള മുന്‍കാല മാര്‍പാപ്പാമാരിലും വിത്യസ്തമായി യാതൊരു നോട്ടും (Paper notes) മുമ്പില്‍  ‍ഇല്ലാതെയായിരുന്നു പണ്ഡിതനായ ബനഡിക്റ്റ്മാര്‍പാപ്പാ  പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ കുഞ്ഞുതല  വലിയ ഒരു ഫാക്കുല്‌റ്റി ആയിരുന്നു.    മാര്‍പാപ്പായെക്കാള്‍ അനേക വര്‍ഷങ്ങള്‍ താന്‍  പ്രായക്കുറവാണെങ്കിലും തനിക്കു മാര്‍പാപ്പയെപ്പോലെ നോട്ടുകള്‍ ഇല്ലാതെ പ്രഭാഷണങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ലെന്നും കര്‍ദ്ദിനാള്‍ ഡൊണാള്‌ഡു പറഞ്ഞു. മാനസികമായി ഇതുപോലെ സഭാകാര്യങ്ങള്‍ ‌ വിശകലനം ചെയ്യുവാന്‍ കഴിവുള്ള  മറ്റൊരു വ്യക്തി കര്‍ദ്ദിനാള്‍ കോളേജില്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.'


സാധാരണക്കാരുടെ നോട്ടത്തില്‍ ഒരു മാര്‍‌പാപ്പാക്ക് നിരത്തില്‍ക്കൂടി കൈ ഉയര്‍ത്തി നടന്നാല്‍ മതിയെന്നു തോന്നും. ഒരു ബില്ലിയനില്‍ അധികമുള്ള ഒരു ജനതയുടെ നേതാവിന്റെ ശബ്ദവും രാഷ്ട്ര നേതാക്കന്മാര്‍ ശ്രദ്ധിക്കാറുണ്ട്. എണ്ണാന്‍ പാടില്ലാത്ത സന്ദര്‍ശകര്‍ അദ്ദേഹത്തിനു നിത്യേന ഉണ്ട്. അവരില്‍ സാധാരണക്കാര്‍തൊട്ടു പുരോഹിതര്‍, രാഷ്ട്രതന്ത്രജ്ഞര്‍, രാഷ്ടനേതാക്കന്മാര്‍വരെയുണ്ട്.  മാര്‍പാപ്പാമാരുടെ ചരിത്രത്തില്‍ സഭയിലെ ഏറ്റവും കൂടുതല്‍ സന്ദര്‍‌ശകരെ സ്വീകരിച്ചതും ബനഡിക്റ്റാണ്.കഴിഞ്ഞ വര്‍ഷംതന്നെ മാര്‍പാപ്പാ  മെക്സിക്കോ, ക്യൂബാ, ലബനോന്‍ എന്നീ രാജ്യങ്ങളെല്ലാം ഇടയന്റെ സന്ദേശമായി സന്ദര്‍ശിച്ചിരുന്നു. ഇങ്ങനെയെല്ലാം കൃത്യമായി ജോലി ചെയ്യുന്ന ഒരു മാര്‍പാപ്പ അനാരോഗ്യംകൊണ്ട് രാജി വെക്കുന്നുവെന്നു പറഞ്ഞാലും വിശ്വസിക്കുവാന്‍ പ്രയാസമാണ്.


മാര്‍പാപ്പയുടെ രാജിയെപ്പറ്റി ഊഹോപാഹങ്ങള്‍ കാട്ടുതീ പോലെ പ്രചരിക്കുന്നുണ്ട്. വത്തിക്കാന്റെ ഭരണ സംവിധാനങ്ങളുടെ തകര്‍ച്ചയാണ് പ്രധാന കാരണം. വത്തിക്കാനുള്ളിലെ  കുറ്റകൃത്യങ്ങള്‍ ദിനം പ്രതി പെരുകി വരുന്നുണ്ട്. ഈ മാര്‍പാപ്പയുടെ പേപ്പസ്സിഭരണം മികച്ചതായിരുന്നുവെന്നു ആര്‍ക്കും പറയുവാന്‍ സാധിക്കുകയില്ല. വത്തിക്കാനില്‍ക്കൂടി സഭയുടെ കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ മാത്രമല്ല  പ്രതിഫലിക്കുന്നത്. ചെറിയ ജനസംഖ്യയുള്ള വത്തിക്കാന്‍ എന്ന കൊച്ചു രാജ്യത്ത് നടക്കുന്ന അഴിമതി ഒരു വലിയ രാജ്യത്തിനെക്കാളും വലുതാണ്‌. പുരോഹിതരുടെ   മാനുഷിക മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കാതെ  ആഗോളതലത്തിലുള്ള  കുഞ്ഞുങ്ങളെ പീഡിപ്പിക്കല്‍ വസന്തപോലെ  പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ലോസ് എന്ജല്സില്‍ മുമ്പുണ്ടായിരുന്ന കാര്‍ദ്ദിനാള്‍ റോഗര്‍ മഹോനിയെ (Cardinal Roger Mahoney) അദ്ദേഹത്തിന്റെ പിന്‍ഗാമി  ഒസെ ഗോമസ് (Jose Gomez)അധികാര ഭ്രഷ്ടനാക്കിയതും മാര്‍പാപ്പയെ ചിന്താകുഴപ്പത്തിലാക്കിയിരുന്നു. അനേകകാലങ്ങളിലായി പുരോഹിതര്‍ കുട്ടികളെ പീഡിപ്പിച്ചത് രഹസ്യമായി  വെച്ചുവെന്നായിരുന്നു  മുന്‍കര്‍ദ്ദിനാളിന്റെ പേരിലുണ്ടായിരുന്ന കുറ്റാരോപണം. മഹോണിയും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാന്‍ കര്‍‌ദ്ദിനാളന്മാരുടെ
കോണ്‌ക്ലേവില്‌ സംബന്ധിക്കുമെന്നും ആധികാരികമായ വാര്‍ത്തകളിലുണ്ട്.


അടുത്തകാലത്ത് യൂറോപ്പ്യന്‍പണം മറ്റുള്ള രാജ്യങ്ങളിലേക്ക് മാറ്റപെടുന്നത് സംബന്ധിച്ച് കര്‍‌ശനമായ നിയമം വന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുവാനാണ് ഇതിന്റെ ഉദ്ദേശവും. ഈ ഇടപാടുകളില്‍ വത്തിക്കാന്റെ പണവുമായി ബന്ധപ്പെട്ടു അനധികൃതമായി പണം വിനിമയം ചെയ്തതില്‍ വത്തിക്കാന്‍ബാങ്ക് ഇന്ന് പ്രശ്നത്തിലാണ്. തന്മൂലം വത്തിക്കാന്‍ ബാങ്കിന്റെ പ്രസിഡന്റ്  വളരെ അസുന്തുഷ്ടിയിലാണ്.  സുപ്രധാനങ്ങളായ പല രേഖകളും കടത്തിയ പോപ്പിന്റെ സ്വന്തം ബട്ട്ലറിന്റെ ചതിയിലും മാര്‍പാപ്പാ നിരാശനാണ്. സഭയുടെ രക്ഷക്കായി ദൈവത്തിന്റെ ശക്തമായ കാരുണ്യത്തിനായി പ്രാര്‍ഥിക്കുവാന്‍  ഈ അടുത്ത ദിവസം മാര്‍പാപ്പാ ട്വീറ്ററില്‍ ആശയചര്‍ച്ചാവേളയില്‍  ലോകത്തോടായി പറഞ്ഞു. " മാര്‍പാപ്പാ തന്റെ വാക്കുകള്‍ തുടര്‍ന്നു. "പ്രിയപ്പെട്ട സഹോദരങ്ങളെ, നാം എല്ലാം പാപികളാണ്. എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നമ്മെ പുതിയ മനുഷ്യരാക്കുന്നു. എന്റെ മാര്‍പാപ്പായെന്നുള്ള പ്രേഷിതദൌത്യത്തില്‍ എന്നെ സഹായിച്ച ലോകത്തിനു നന്ദി. എന്റേതായ ബലഹീനതകള്‍ എന്നെ ഏല്‍പ്പിച്ച ദൌത്യത്തില്‍ ഉണ്ടായിരുന്നു. പ്രിയപ്പെട്ടവരേ എന്നോട് ക്ഷമിച്ചാലും. എന്റെ ശിഷ്ടകാലം ദൈവത്തിനും സഭയുടെ പരിശുദ്ധിക്കുംവേണ്ടി ഞാന്‍ ജോലി തുടരും. പ്രാര്‍ഥനകള്‍ എനിക്ക് എന്നും ബലം തരാറുണ്ട്. "


2 comments:

  1. മാര്‍പാപ്പയുടെ രാജിയില്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൂടാത്ത മറ്റു പലവിധ കാരണങ്ങള്‍ ലോകവാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നുണ്ട്. അനേക ഊഹൊപാഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പ്രധാന കാരണങ്ങള്‍ താഴെ അക്കമിട്ടു കൊടുക്കുന്നു.

    1.പുരോഹിതരുടെ നിയന്ത്രിക്കാന്‍ പാടില്ലാത്ത ലൈംഗികപീഡനവും കുഞ്ഞുങ്ങളെ പീഡിപ്പിക്കലും, കോടതി കേസുകളും നഷ്ടപരിഹാരം വിധികളും മാര്‍പാപ്പയുടെ സമനില തെറ്റിയിരുന്നു.

    2. വത്തിക്കാന്റെ നിയമാനുസൃതമല്ലാത്ത ലോകരാജ്യങ്ങളുമായുള്ള ബാങ്കിംഗ് ഇടപാടുകള്‍ സാമ്പത്തികമേഘലയില്‍ തന്നെ ഉത്തരം കൊടുക്കാന്‍ സാധിക്കാത്തവണ്ണം പ്രശ്നത്തിലാണ്.അനധികൃതമായി ഫണ്ടുകള്‍ വിദേശരാജ്യത്തുനിന്ന് പിന്‍വലിച്ചതും വത്തിക്കാന്‍ നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്.

    3.അടുത്തകാലത്ത് സ്വന്തം ബട്ട്ലര്‍ മുഖേന സുപ്രധാനമായ രേഖകള്‍ ചൊര്‍‌ന്നുപൊയതും മാര്‍പാപ്പയുടെ വ്യക്തിത്വത്തെ ബാധിച്ചു.

    4.വത്തിക്കാന്റെ അടഞ്ഞ വാതിലുനുള്ളില്‌ ശക്തമായ അധികാര വടംവലിയുണ്ട്. മാര്‌പാപ്പായോടൊത്തുള്ള യാഥാസ്ഥിതികരും ഉദാരമതികളായ ലിബ്രല്‌സും തമ്മിലാണ് ദ്വിന്ദയുദ്ധം.

    5.അടുത്ത മാര്‍പാപ്പാക്കായി ഇപ്പോഴത്തെ മാര്‍പാപ്പയുടെ സെക്രട്ടറി യാഥാസ്ഥിതികനായ കര്‍ദ്ദിനാള്‍ ബര്‍‌ട്ടോണ്‍ ‌ റ്റാര്‍സിസ്ക്കോയും മറ്റൊരു യാഥാസ്ഥിതികനും മാര്‍പാപ്പയുടെ മുന്‍സെക്രട്ടറിയുമായ ആന്‍ജെല്ലോ സോഡാനായും തമിലുള്ള അധികാരവടംവലി അനിയന്ത്രിതമാണ്. ഇവരുടെ വഴക്കുകള്‍ക്ക് ബനഡിക്റ്റിന്റെ രാജി മാത്രമായിരുന്നു പോംവഴി.

    6."നാം എല്ലാം ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിക്കുക. നമ്മള്‍ പാപികളാണ്. അവിടുത്തെ കൃപ പുത്തനായ ഒരു നവയുഗത്തിലേക്ക് നയിക്കും." മാര്‍പാപ്പയുടെഹൃദയ സ്പര്‍ശമായ ഈ അഭ്യര്‍ഥന അദ്ദേഹത്തിന്റെ രാജി കാരണങ്ങളില്‍ അവ്യക്തത കൂടുന്നു. മാര്‍പാപ്പ ഉള്‍പ്പെടെ പാപികളെന്നു പറയുന്നതും 'തെറ്റാവരം' എന്നുള്ള ദൈവശാസ്ത്രത്തിനു വെല്ലുവിളിതന്നെ.

    ReplyDelete
  2. മാര്‍പാപ്പയുടെ രാജിക്കാരണം ആഗോളവാര്‍ത്തകളില്‍ വന്നതെലാം തെറ്റായ ഊഹോപാഹങ്ങളെന്നു വത്തിക്കാന്റെ വക്താവ് പ്രസ്താവിച്ചിട്ടുണ്ട്.ബനഡിക്റ്റ്മാര്‍പാപ്പാ തന്റെ ജീവിതസായന്ഹം ചിലവഴിക്കുന്നത് ഒഴിഞ്ഞു കിടക്കുന്ന കന്യാസ്ത്രികള്‌ക്കായുള്ള ഒരു ഭവനത്തിലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആ ഭവനത്തിന്റെ അറ്റകുറ്റപണികള്‍ തുടങ്ങികഴിഞ്ഞു.ഈ മാര്‍പാപ്പാതന്നെയാണ് കഴിഞ്ഞവര്‍ഷം അമേരിക്കന്‍ കന്യാസ്ത്രികളെയാകമാനം അപമാനിച്ചു പ്രസ്താവനകളിറക്കിയത്. ഈ അവഹേളനങ്ങളില്‌നിന്നും അമേരിക്കന്‍ കന്യാസ്ത്രികള്‍ മുക്തിനേടിയിട്ടില്ല.

    അടുത്ത മാര്‍പാപ്പയും യാഥാസ്ഥിതികന്‍ തന്നെയാകുവാനാണ് സാധ്യത. കാരണം ബനഡിക്റ്റും അദ്ദേഹത്തിന്റെ മുന്‍ഗാമി ജോണ്‍പോള്‍ രണ്ടാമനും തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരില്‍ ഭൂരിഭാഗവും യാഥാസ്ഥിതികര്‍ തന്നെയാണ്. ആക്കൂടെ യാഥാസ്ഥിതികനായ ആലഞ്ചേരിയും അടുത്തനാളില്‍ തെരഞ്ഞെടുത്ത മലങ്കരയിലെ കര്‍ദ്ദിനാളും ഉണ്ട്. ആധുനിക ചിന്താഗതികള്‍ക്കെതിരായ യാഥാസ്ഥിതികനായ ഒരു ചെറുപ്പക്കാരന്‍ മാര്‍പാപ്പയാവുകയാണെങ്കില്‌ ഈ നൂറ്റാണ്ടാവസാനംവരെയും സഭ കോണ്‌സ്റ്റാനറയിന്‍ ചക്രവര്‍ത്തിയുടെ കാലത്തില്‍ക്കൂടിതന്നെ കടന്നുപോവും. പുരോഹിതര്‍ ഇന്ന് ലോകത്ത് അധികപറ്റാകുന്നതുപോലെ മാര്‍പാപ്പയും കാലഹരണപ്പെടും.

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബഫൂണ്‍മാരില്‍നിന്നാണോ അടുത്ത മാര്‍പാപ്പയെന്നു അറിയുന്വാന്‍ ലോകം കാത്തിരിക്കുകയാണ്. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുമ്പോള്‍ മാര്‍പാപ്പ വത്തിക്കാനില്‍ ഉണ്ടായിരിക്കുകയില്ലെന്നും അദ്ദേഹം മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‌കോളെജിലെ ആരുമായും ചര്‍ച്ചനടത്തുകയില്ലെന്നും വത്തിക്കാന്റെ അറിയിപ്പിലുണ്ട്.

    ReplyDelete