മനുഷ്യനുവേണ്ടി ദൈവം നല്‍കിയ പത്തുപ്രമാണങ്ങള്‍
ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ സത്യം നിങ്ങളെ സ്വതന്ത്രരാക്കും
എന്ന പുസ്തകത്തില്‍നിന്ന്
മനുഷ്യന്‍ പിശാചിന്റെ വാക്ക് കേട്ട് ദൈവങ്ങളെ സൃഷ്ടിക്കുന്നു. അതിനെ വണങ്ങുന്നു. 10 പ്രമാണങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കല്‍പ്പനയാണ് ഒന്നാമത്തെ കല്‍പ്പന അതുലംഘിച്ചാല്‍ മൂന്നും, നാലും തലമുറവരെ ദൈവം ശിക്ഷിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ തിരുസഭ പുണ്യവാളന്മാരെ സൃഷ്ടിക്കുന്നു. അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അതിനെ വണങ്ങുന്നു. സെന്റ് സെബാസ്റ്റ്യനെ കൊന്ന അമ്പും തോമാസ്ലീഹായെ കൊന്ന ശൂലം എന്നിവ എഴുന്നുള്ളിച്ചും അത് തൊട്ടുമുത്തിയും ആദരിക്കുന്നത് നല്ലതാണോ? ഒരു മനുഷ്യനെ കൊല്ലാന്‍ ഉപയോഗിക്കുന്ന തോക്ക്,കത്തി,കല്ല്,കയര്‍,ഇതൊക്
സഭാനവോത്ഥാനം: "മനുഷ്യനുവേണ്ടി ദൈവം നല്‍കിയ പത്തുപ്രമാണങ്ങള്‍"
'via Blog this'
കത്തനാര് നമ്മെ രൂപകൂട്ടിലെ രൂപങ്ങളെ വന്നിക്കുന്നവരാക്കി വിഗ്രഹാരാധനക്കാരാക്കി .10 കല്പന മറന്ന കത്തനാര്‍ ,സോദോം മറന്ന കത്തനാര്‍,നമ്മെ കുമ്പസാരിപ്പിഛു മാനംകെട്ടവരാക്കി . മനസ്സിന്റെ നഗ്നത അഴിച്ചുകണ്ടു .മനസ്സും ഇവറ്റകല്‌കു അടിമയായി
ReplyDelete
ReplyDeleteകത്തോലിക്കരുടെ പത്തു പ്രമാണങ്ങള്‍ ( പുറപ്പാട് 20:1 -17)
1 . ഞാനാണ് നിന്‍റെ ദൈവമായ യെഹോവാ, ഞാനല്ലാതെ മറ്റു ദൈവങ്ങള്‍ നിനക്കുണ്ടാകരുത്.(
)
2 . നിന്‍റെ ദൈവമായ യേഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യേഹോവ ശിക്ഷിക്കാതെ വിടുകയില്ല.
3 .സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ യേഹോവയുടെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ നിന്‍റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍ യേഹോവ ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.
4 . നിന്‍റെ ദൈവമായ യേഹോവ തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കെണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
5 . കൊല്ലരുത്.
6 . വ്യഭിചാരം ചെയ്യരുത്.
7 . മോഷ്ടടിക്കരുത്.
8 . അയല്‍ക്കാരനെതിരായി വ്യാജസാക്ഷൃം നല്‍കരുത്.
9 . അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത് .
10. അയല്‍ക്കാരന്‍റെ ഭവനം മോഹിക്കരുത്, അയല്‍ക്കാരന്‍റെ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയേയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.
വചനത്തിലെ പത്തു പ്രമാണങ്ങള്‍
പത്തു പ്രമാണങ്ങള്‍ ( പുറപ്പാട് 20:1 -17)
1 . ഞാനാണ് നിന്‍റെ ദൈവമായ യെഹോവാ, ഞാനല്ലാതെ മറ്റു ദൈവങ്ങള്‍ നിനക്കുണ്ടാകരുത്.
2 . മുകളില്‍ സ്വര്‍ഗത്തിലോ, താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ, ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കരുത്, അവക്കുമുന്നില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍ നിന്‍റെ ദൈവമായ യെഹോവാ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാന്‍ കരുണ കാണിക്കും.
3 . നിന്‍റെ ദൈവമായ യേഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യേഹോവ ശിക്ഷിക്കാതെ വിടുകയില്ല
.
4 .സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ യേഹോവയുടെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ നിന്‍റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍ യേഹോവ ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.
5 . നിന്‍റെ ദൈവമായ യേഹോവ തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കെണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
6 . കൊല്ലരുത്.
7 . വ്യഭിചാരം ചെയ്യരുത്.
8 . മോഷ്ടടിക്കരുത്.
9 . അയല്‍ക്കാരനെതിരായി വ്യാജസാക്ഷൃം നല്‍കരുത്.
10 . അയല്‍ക്കാരന്‍റെ ഭവനം മോഹിക്കരുത്, അയല്‍ക്കാരന്‍റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയേയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്
അരുവിത്തുറയുടെ താബോര്‍മല
ReplyDeleteഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ, എങ്കില്‍ തന്നെ പുണ്യത്തിന്റെ ഒരു ജീവിതം നയിച്ചിരുന്നോ എന്നൊന്നും തീര്‍ച്ചപറയാന്‍ സാധിക്കുന്നില്ല എന്ന കാരണങ്ങളാല്‍ കത്തോലിക്കാസഭയുടെ തലവന്‍ തന്നെ വിശുദ്ധരുടെ ലിസ്റ്റില്‍ നിന്ന് 1969ല്‍ കുറേപ്പേരുടെ പേരുകള്‍ വെട്ടിക്കളഞ്ഞു. (http://wiki.answers.com/Q/What_saint_was_removed_from_the_Calendar_of_Saints). അതില്‍ ഒന്ന് അരീത്രവല്യച്ചന്‍ എന്നറിയപ്പെടുന്ന ഗീവര്‍ഗീസ്/St.George ആയിരുന്നു. ക്രിസ്റ്റൊഫര്‍, ഫിലോമിന, ബാര്‍ബര (നിക്കൊമെഡിയ) ഉര്‍സുല, ദൊരോത്തി തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ പെടുന്നു. സഭയോടും റോമായോടും അങ്ങേയറ്റം വിധേയത്വം നടിക്കുന്ന നമ്മുടെ മെത്രാന്മാരും അവരുടെ വികാരിമാരും പേരുവെട്ടിയ വ്യാജപുണ്യാളന്‍ ഗീവര്‍ഗീസിന്റെ പേരിലുള്ള പള്ളികള്‍ക്ക് വേറെ പേരിടാനോ ഇയാള്‍ യഥാര്‍ത്ഥത്തില്‍ പുണ്യവാനല്ലെന്ന് പറഞ്ഞു മനസ്സിലാക്കാനോ തയ്യാറാകുന്നതിനു പകരം അയാളെ വച്ച് ഇപ്പോഴും വിശ്വാസികളെ കബളിപ്പിക്കുകയാണ്.
അന്ധവിസ്വാസത്തിന് നിഷ്പ്രയാസം അടിമപ്പെടുന്ന ഈ നാട്ടിലെ ഒരു വലിയ വിഭാഗം ജനത്തിന്റെ വികാരങ്ങളെ പ്രീണിപ്പിച്ച്, കോടികളുടെ ചെലവില്‍ ഒരു വല്യച്ചന്‍ മല അരുവിത്തുറയില്‍ സജ്ജമാക്കപ്പെടുന്നുണ്ട്. വികാരി തോമസ് ഓലിക്കന്റെ സ്വപ്നപ്ദ്ധതിയാണിത്. മലമുകളിലെയ്ക്കുള്ള കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളില്‍ ഓരോന്നിനും വേണ്ടിവരുന്ന രണ്ടു ലക്ഷം ഓരോ വിസ്വാസിയെക്കൊണ്ട് വഹിപ്പിക്കുകയാണ്. വിഷമം പറയുന്നവരോട്, നിന്നെ ഞാന്‍ കണ്ടുകൊള്ളാം എന്ന് ഓലിക്കന്‍ ഭയപ്പെടുത്തും. പാമ്പുകളെയും കോഴിയെ പിടിക്കാന്‍ വല്യച്ചന്‍ വിടുന്ന കുറുക്കന്മാരെയും ഭയന്ന് ഇവര്‍ ശിഷ്ടകാലം പോക്കുന്നു.
വികാരി ചെയ്യുന്നതെല്ലാം സുവിശേഷത്തിന്റെ വെളിച്ചത്തിലാണ്. അങ്ങേര്‍ അരുവിത്തുരയുടെ താബോര്‍ എന്ന് വിളിക്കുന്ന മലയുടെ പിന്നില്‍ മാത്താ. 5.1/മാര്‍കോസ് 6,46 (ആളുകളോട് യാത്ര പറഞ്ഞ ശേഷം അവന്‍ പ്രാര്‍ഥിക്കാന്‍ മലമുകളിലേയ്ക്ക് പോയി."). മലമുകളില്‍ ഇനി വിശ്വാസികള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ദിവ്യദര്‍ശനങ്ങള്‍ക്ക് ആധാരമായി മത്താ.17.1, തുടങ്ങിയ വചനങ്ങള്‍ അച്ചടിച്ചാണ് പിരിവിനുള്ള നോട്ടീസുകള്‍ ഇറക്കുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും ഉയരംകൂടിയ (107 അടി!) കോണ്ക്രീറ്റ് കുരിശുണ്ടാക്കാന്‍ ദശലക്ഷങ്ങള്‍ നല്‍കുന്നത് നേരത്തെ കോടികളുടെ പെരുന്നാളും ലക്ഷങ്ങളുടെ കൊടിമരവും സംഭാവന ചെയ്ത ഒരു 'വിശ്വാസി'യാണ്.
"താബോര്‍ മല ശിഷ്യന്മാര്‍ക്ക് വിശ്വാസത്തിലെയ്ക്കുള്ള വാതിലായതുപോലെ വല്യച്ചന്‍മലയും ദൈവജനത്തെ വിശ്വാസനിറവിലേയ്ക്ക് നയിക്കും. ഇവിടെ മിശിഹായെ കേള്‍ക്കാം, പഠിക്കാം, അനുകരിക്കാം" എന്നാണ് ഓലിക്കന്‍ നോട്ടീസില്‍ എഴുതിയിരിക്കുന്നത്. മലയിലേയ്ക്കുള്ള കല്ലുപതിച്ച വഴിയുടെ തുടക്കത്തില്‍ 'യാക്കോബിന്റെ കിണര്‍' ഉണ്ടാക്കിയിട്ടുണ്ട്. "അതിനടുത്തിരുന്ന് നിങ്ങളാരെന്ന് മനസ്സിലാക്കുക" എന്നാണ് അങ്ങേരുടെ പ്രോത്സാഹനം. ഈ കോപ്രായങ്ങള്‍ക്കെല്ലാം ഒരെതിര്‍വാക്കും പറയാതെ കൂട്ട് നില്‍ക്കുന്ന പരമവിഡ്ഢികള്‍ തങ്ങള്‍ എന്ന് മാത്രം അരുവിത്തുറയിലെ ഭക്തജനം ഒരിക്കലും മനസ്സിലാക്കുകയില്ല!
ലിങ്കില്‍ ക്ലിക്കുചെയ്ത് ലേഖനം മുഴുവന്‍ വായിക്കുകയും ഇഷ്ടപ്പെട്ടാല്‍ അവിടെ കമന്റു ചെയ്യുകയും ഫേസ്ബുക്കിലേക്കു ലിങ്കു ചെയ്യുകയും ചെയ്താല്‍ കൂടുതല്‍ നന്നായിരിക്കും.
ReplyDelete