Translate

Friday, February 1, 2013

സഭാംഗങ്ങളില്‍ പകുതിയും സമുദായത്തിനു പുറത്ത് - കോട്ടയം രൂപതയില്‍ പ്രതിഷേധസമരം തുടങ്ങി

ക്‌നാനായ കത്തോലിക്കാ സഭയില്‍ ഇതര രൂപതകളില്‍നിന്നു വിവാഹം കഴിച്ച കോട്ടയം രൂപതാംഗങ്ങളെ വംശശുദ്ധിയുടെ പേരില്‍ സമുദായത്തില്‍നിന്നു പുറത്താക്കുന്നത് ഇന്ത്യയിലെ ഭരണഘടനയ്ക്കുതന്നെ വിരുദ്ധമാകയാല്‍ പുറത്താക്കപ്പെട്ടിട്ടുള്ളവര്‍ തുടങ്ങിവച്ചിട്ടുള്ള സമരം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ശക്തമാക്കുമെന്ന് കോട്ടയം തിരുനക്കരയില്‍ നടന്ന സമരപ്രഖ്യാപനസമ്മേളനത്തില്‍ സെക്രട്ടറി ടി. ഒ. ജോസഫ് തോട്ടുങ്കല്‍ പ്രസ്താവിച്ചു. സമ്മേളനത്തില്‍ സി.പി.ഐ., കോണ്‍ഗ്രസ് എസ്, ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജോസഫ് വെളിവില്‍, KCRM സെക്രട്ടറി കെ.കെ.ജോസ് കണ്ടത്തില്‍, ഡോ. ജോസഫ് വര്‍ഗീസ് മൈലേട്ട് (ഇപ്പന്‍) മുതലായവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ആദ്യഭാഗത്തിന്റെ ഓഡിയോ റിക്കാര്‍ഡിങ്ങ് ലിങ്ക് താഴെ കൊടുക്കുന്നു. മുഴുവന്‍ പ്രസംഗങ്ങളുടെയും റിക്കാര്‍ഡിങ്ങ് ആവശ്യമുള്ളവര്‍ സ്വന്തം ഇ-മെയില്‍ വിലാസം തരുക. josantonym@gmail.com or mobile: 9447858743
▶ Voice041 by Josaantany Namapriyan:

'via Blog this'

1 comment:

  1. രാഷ്ട്രീയക്കാര്‍ക്ക് ഇവിടെന്തു കാര്യം ? അത് ക്നനായക്കാരുടെ സ്വകാര്യ പ്രശ്നമല്ലേ? ഒരു ആട്യ ബ്രാഹ്മണന്‍ , ഒരു പറയത്തിയെ വിവാഹം കഴിച്ചാല്‍ , തിരിച്ചു ഒരു പുലക്രിസ്ത്യാനി ഒരു ബ്രാഹ്മണ യുവാവുമായി വിവാഹം നടന്നാല്‍ , സംഭാവിക്കുന്നതെന്തോ ,അതെ ഇവിടെയും അവര് ചെയ്യുന്നോളൂ , ബ്രാഹ്മണരുടെ കാര്യത്തിളില്ലാത്ത താല്പര്യം , എന്തിനു നമ്മുടെ തന്നെ മതക്കാരോട് കാണിക്കുന്നു? അത് അവരുടെ കുടുംബക്കര്യമായി കണ്ടാല്‍ പോരെ? ക്നാനയത്തില്‍ കഴംപില്ലെന്നുപറഞ്ഞു വിവാഹം കഴിച്ച അവര്‍ , ഇപ്പോള്‍ ക്നനയത്തില്‍ എന്ത് മേന്മയാണ് കാണുന്നത് , ഇതുപോലെ വഴക്കുണ്ടാക്കാന്‍?

    ReplyDelete