Translate

Friday, February 15, 2013

അലഹാബാദ് ബിഷപ്പായ ഇസിദോര്‍ ഫെര്‍ണാണ്ടസിനെ വത്തിക്കാന്‍ പുറത്താക്കി.

സ്വന്തം രൂപതയില്‍ യേശുദര്‍ബാര്‍ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും സാരഥിയും കരിസ്മാറ്റിക് ധ്യാനഗുരുവുമായി പ്രവര്‍ത്തിച്ചിരുന്ന അലഹാബാദ് അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിടൂട്ടിലെ പ്രൊഫസര്‍ ആര്‍. ബി ലാലിനെ മെത്രാനായി വാഴിക്കാന്‍ സഹകരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. 
ഈ വാര്‍ത്ത അറിയിച്ച എന്റെ ഒരു സ്‌നേഹിതന്‍ എനിക്കയച്ച കത്തില്‍ഇങ്ങനെകൂടി എഴുതിയിരുന്നു: 'അലഹബാദ് മെത്രാനെ പരിചയപ്പെട്ടത് ഒരു ആശ്ചര്യമായി ഇന്നും മായാതെ മനസ്സില്‍ നില്കുന്നു. .........യുടെ ജൂബിലിക്ക് ഒരു അടുത്ത ബന്ധു എന്ന പോലെ പരിപാടിയുടെ നടത്തിപ്പിന് ഓടി നടന്ന ബിഷപ്പിനെ എങ്ങിനെ മറക്കും? കേരളത്തിലെ ബിഷപ്പുമാര്‍ അയല്‍ക്കാരെയോ കൂടെപ്പഠിച്ചവരെയൊ പോലും ശ്രദ്ധിക്കാതെ ആരോടും ഒരു പരിചയഭാവവും കാണിക്കാതെ നില്‍ക്കുന്നവരാണല്ലോ. ഇതിനു വിപരീതമായി പെരുമാറുന്ന ഈ ബിഷപ് നമ്മുടെ സഭക്കു യോജിച്ചതല്ല!' 

വീഡിയോ കണ്ടിട്ട് ഇദ്ദേഹം പരിധി വിട്ടു പെരുമാറിയോ എന്ന് തീരുമാനിക്കുക.

Yeshu Darbar : Consecration & Installation Ceremony of Most. Rev. Fr. Prof.(Dr.) Rajendra B. Lal - YouTube:

'via Blog this'

No comments:

Post a Comment