Translate

Wednesday, July 25, 2012

ചിന്താപഥം' - ശ്രീ സക്കറിയാസ് നെടുങ്കനാല്‍ നമുക്ക് സമ്മാനിക്കുന്നത്



സ്‌കൈ ബുക് പബ്ലിഷേഴ്‌സ് . മാവേലിക്കര 
വില 100 രൂപ
കെ. എം. ജെ. പയസ് 


'അവബോധത്തിലേക്ക്എന്ന ലേഖന സമാഹാരത്തിന്റെ ഒന്നാം ഭാഗമായ'ചിന്താപഥംവ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട 24ലേഖനങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ്.
പുസ്തകത്തിന്റെ കെട്ടും മട്ടും വിളിച്ചോതുന്നപോലെ തന്നെ അതിന്റെ ഉള്ളടക്കം ഗഹനമാണെങ്കിലും വെറും പൈങ്കിളി വായനക്കാരല്ലാത്ത,അത്യാവശ്യം
സ്വതന്ത്ര ചിന്താഗതി വെച്ചു പുലര്‍ത്തുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവണ്ണം ലളിതമായാണ് ഗ്രന്ഥകാരന്‍ തന്റെ ചിന്തകളെ ക്രമപ്പെടുത്തിയിരിക്കുന്നത്. 
പകരക്കുറിപ്പിലെ കുറിപ്പ് തന്നെ ഇതിന് മതിയായ തെളിവാണ്.'കുഞ്ഞുങ്ങളായിരിക്കുമ്പോള്‍, വിരസതകൊണ്ട് നിങ്ങള്‍ വളരാന്‍ തിടുക്കം കൂട്ടും. എന്നാല്‍ വളര്‍ന്നു കഴിഞ്ഞോവീണ്ടും കുഞ്ഞുങ്ങളേപ്പോലാകാന്‍ കൊതിക്കും. പണമുണ്ടാക്കാന്‍ ആരോഗ്യം പണയപ്പെടുത്തുംഎന്നിട്ട്,കളഞ്ഞുകുളിച്ച ആരോഗ്യം വീണ്ടെടുക്കാനായി ഉണ്ടാക്കിയ പണമെല്ലാം ചെലവാക്കും.ഭാവിയെപ്പറ്റി ആകാംഷയോടെ ചിന്തിച്ചിരുന്ന് ജീവിതത്തില്‍ അതുമിതുമില്ലാത്തവരായി അവസാനിക്കും. ഒരിക്കലും മരിക്കില്ലെന്നപോലെ ജീവിച്ചിട്ട് ഒട്ടും ജീവിച്ചില്ലല്ലോ എന്ന ദുഖത്തോടെ മരിക്കും'
ആരംഭത്തില്‍ തന്നെ വായനക്കാരന്ദൈവത്തിന്റെ പേരില്‍ ചില പാഠങ്ങള്‍കൂടി ഗ്രന്ഥകാരന്‍ നല്‍കുന്നതും ശ്രദ്ധേയമാണ്. നിങ്ങള്‍ക്കെന്തുണ്ട് എന്നതല്ല നിങ്ങളെന്തായിരിക്കുന്നു എന്നതാണ് പ്രധാനം. ഏറ്റവും കൂടുതല്‍ സമ്പാദിച്ചവനല്ല ഏറ്റവും കുറച്ച് ആവശ്യമുള്ളവനാണ് സന്തുഷ്ടന്‍ '.
അറിഞ്ഞതില്‍ നിന്നുള്ള മോചനംഎന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു 'അറിഞ്ഞതില്‍നിന്ന് വിടുതല്‍ നേടുകയാണ് സ്വതന്ത്രവും ആനന്ദകരവുമായ ജീവിതത്തിനാധാരം. അറിഞ്ഞതില്‍ നിന്നുള്ള മോചനത്തിനായി ഓരോവ്യക്തിയും കിണഞ്ഞു ശ്രമിക്കണം. അതിനുള്ള ഏക വഴിയാണ് ധ്യാനം.'
അറിവല്ല അവബോധമാണ് ആവശ്യമെന്ന് ബുദ്ധന്റെ ചിരി എന്ന ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നതിങ്ങനെയാണ്. നമ്മള്‍ സ്‌നേഹത്തെപ്പറ്റി ധാരാളം പഠിക്കുന്നു സ്‌നേഹിക്കുന്നില്ല. പ്രേമത്തെപ്പറ്റി വാദിക്കുന്നു പ്രേമിക്കുന്നില്ല. മൗനത്തെപ്പറ്റി വായിക്കുന്നു മൗനിയാകുന്നില്ല.'
'ഓംപൂര്‍ണമദ: പൂര്‍ണമിദം
പൂര്‍ണാത് പൂര്‍ണമുദച്യതെ
പൂര്‍ണസ്യ പൂര്‍ണമാദായ
പൂര്‍ണമേവാവ ശിഷ്യതേ'
മതങ്ങള്‍ കെട്ടിപ്പടുക്കുന്ന അന്ധകാരത്തിന്റെ തടവറയില്‍ നിന്ന് രക്ഷനേടണമെന്നുള്ളവര്‍ മാണ്ഡുക്യോപനിഷത്തിലെ ഈ ബീജശ്‌ളോകത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയാല്‍ മതിയെന്ന്'ആത്മാവുള്ളവരുടെ രഹസ്യങ്ങള്‍' എന്ന ലേഖനത്തില്‍ ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുന്നു.
വളരെ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയമാണ് 'സന്തോഷത്തിന്റെ പാഠഭേദങ്ങള്‍' എന്ന ലേഖനത്തിലെ പ്രതിപാദ്യം. 'ഏത് സുഖത്തേയും കെടുത്തുന്ന ഇരുട്ടാണ് ആര്‍ത്തി. അമിതമായ ആഗ്രഹങ്ങളില്ലാത്തവന് എത്ര ചെറുതും അത്യധികം വിലയുള്ളതാണെന്ന ഉള്‍ബോധമുണ്ടാകുന്നു. ഓരോ നിമിഷവും സുഖദായകമാക്കാമെന്നവന്‍ തിരിച്ചറിയുന്നു.'
നിസ്വാര്‍ത്ഥമായ എല്ലാ സ്‌നേഹബന്ധത്തിന്റേയും അടിസ്ഥാനം അദൈ്വതത്തിലേക്കുള്ള അഭിവാഞ്ചയാണ് എന്ന 'സ്‌നേഹത്തിന്റെ അദൈ്വതംഎന്ന ലേഖനത്തിലെ ചിന്ത ഉള്‍ക്കൊള്ളാന്‍ ഞാന്‍ ആദ്യം സൂചിപ്പിച്ച വിഭാഗത്തിലെ വായനക്കാര്‍ മതിയാകില്ല. എന്നാല്‍'മറ്റൊരാളുമായി ചേര്‍ന്ന് വളരുകഅങ്ങനെ ഇരുവരുടേയും പൂര്‍ത്തീകരണം സാദ്ധ്യമാക്കുക എന്ന അത്ഭുതമാണത്. സ്വായത്തമായ ഹൃദയ നൈര്‍മല്ല്യത്തിന്റെ തോതനുസരിച്ചുംസ്വയമില്ലാതാകാനുള് കഴിവനുസരിച്ചും മാത്രമേ ഈ അത്ഭതം സംഭവിക്കുകയുള്ളുഎന്ന വിശദീകരണം കുറച്ചാശ്വാസകരമാണ്.
ദമ്പതികള്‍ വായിച്ചിരിക്കേണ്ട ലേഖനം തന്നെയാണ് ദാമ്പത്യ സുഗന്ധം'.
 
'വളമിടാതെ ഇഷ്ടം പോലും വളരുകയില്ല എന്ന തിരിച്ചറിവില്ലാത്തവര്‍ ദാമ്പത്യത്തില്‍ മുരടിപ്പ് അനുഭവിക്കേണ്ടിവരും. അംഗീകാരമാണ് ഏറ്റവും വലിയ ദാമ്പത്യവളം.'
വളരെ പ്രധാനപ്പെട്ട മറ്റൊരു ചിന്ത ലേഖകന്‍ ഇങ്ങനെ പങ്കുവെക്കുന്നു'ദൈവമറിയാതെ മനുഷ്യ ശരീരത്തില്‍ കയറിക്കൂടിയ ഏതോ ദൂഷിത യന്ത്രങ്ങളാണ് ലൈംഗികാവയവങ്ങള്‍ എന്ന മട്ടിലാണ് അതേ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളിലും നമ്മുടെ സംസാര രീതിയും പ്ര
 വൃത്തിയും. 
അനന്തതയുടെ ചുരുളുകള്‍, അറിവിന്റെ അടരുകള്‍, ഇ
 = mc2 ജീവിതത്തില്‍ എന്നീ ലേഖനങ്ങള്‍ ഗ്രന്ഥകാരന്റെ ശാസ്ത്രബോധത്തിന് മകുടോദാഹരണങ്ങളാണ്.
ദൈവികതയെക്കുറിച്ച് വിശ്വാസത്തിന്റെ ശ്രോതസ്സുകള്‍' എന്ന ലേഖനത്തിലൂടെ സത്യസന്ധമായ ഒരു കാഴ്ചപ്പാടിലേക്ക് ഗ്രന്്ഥകാരന്‍ നമ്മെ ക്ഷണിക്കുന്നു. 'ദൈവം നമ്മില്‍ നിന്നും വേറിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയാണെന്ന ധാരണ തിരുത്തണം. നമ്മിലെന്നപോലെ മറ്റെല്ലാറ്റിലും അന്തര്‍ലീനമായിട്ടുള്ള നമ്മെ ആനന്ദിപ്പിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന പ്രതീകമായി ദൈവികതയെ കാണാനാവുമെങ്കില്‍ ജീവിത വീക്ഷണം മൊത്തത്തില്‍ മറ്റൊന്നായിത്തീരും.'
ക്രിസ്തീയത എന്തെന്ന് മനസ്സിലാക്കിയ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മനസ്സ് അറിയുമോ ഈ യേശുവിനെഎന്ന ലേഖനത്തില്‍ നാം കാണുന്നു.
ദൈവപുത്രന്റെ 'ഗമഒരിക്കലും അദ്ദേഹത്തിനു ഞാന്‍ അനുവദിച്ചുകൊടുത്തിട്ടില്ല. ഒരു രക്ഷകനോടുള്ള നന്ദിയുടെ കടമയും എനിക്ക് തോന്നിയിട്ടില്ല. ചോരയും നീരുമുള്ള മനുഷ്യപുത്രനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ അറിഞ്ഞിട്ടുള്ളത്. കൂട്ടു കൂടാനും ഇടക്ക് പിണങ്ങാനും അനുവദിക്കുന്ന ഒരു യുവ സുഹൃത്താണ് എനിക്ക് യേശു.'
അങ്ങനെ ധ്യാനത്തിലാരംഭിച്ച് അവബോധത്തിലെത്തി പ്രായോഗികതയിലൂന്നുന്ന ഒരു ചിന്താപഥമാണ് ഈ ഗ്രന്ഥം നമുക്ക് സമ്മാനിക്കുന്നത്

1 comment: