Translate

Tuesday, July 3, 2012

ഒരു രഹസ്യം.

ജൊസഫ് മറ്റപ്പള്ളി

ആരാണ് ഏറ്റവും സന്തോഷമുള്ള വ്യക്തി? എന്താണ് സന്തോഷത്തിന്റെ രഹസ്യം?  ഏറ്റവും സന്തോഷമുള്ള വ്യക്തികള്‍  സിറോ മലബാര്‍ കത്തോലിക്കര്‍ ആവാനേ വഴിയുള്ളൂ എന്നാണു ഞാന്‍ ചെറുപ്പത്തില്‍ കരുതിയിരുന്നത് - അങ്ങിനെയായിരുന്നു ഞാന്‍ പഠിച്ചതും മനസ്സിലാക്കിയതും. പക്ഷെ, കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ ചിന്താഗതിക്ക് മാറ്റം വന്നു. ഒരു തികഞ്ഞ മതവിശ്വാസി, അതേതു  മതത്തില്‍പ്പെട്ടതാണെങ്കിലും, സന്തോഷവാനായിരിക്കാം എന്ന് അന്ന് ഞാന്‍ കരുതി. കുറേക്കൂടി മുന്നോട്ടു പോയപ്പോള്‍, മതങ്ങളും സന്തോഷവും തമ്മില്‍ ഞാന്‍ ചിന്തിച്ചതുപോലെ പോലെ അത്ര ഇഴുകിചേര്‍ന്നല്ല  കഴിയുന്നതെന്ന് മനസ്സിലായി. എങ്കിലും ഞാന്‍ ചോദിച്ചുകൊണ്ടെയിരുന്നു, ആരായിരിക്കണം ഏറ്റവും നല്ല സന്തോഷവാന്‍?


ഈ ചോദ്യത്തിനുത്തരം തേടി,  ആദ്യം ഞാന്‍ അന്വേഷിച്ചത് ഏറ്റവും കൂടുതല്‍ കാലം ജിവിച്ചിരുന്നിട്ടുള്ള വ്യക്തികളെയാണ്. അതിനു കാരണം, ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്നവനെ ദിര്‍ഘകാലം ഇവിടെ ആരോഗ്യത്തോടെ ജിവിക്കാനും കഴിയൂവെന്ന ലളിതമായ ഒരു തത്വമാണ്. ആ അന്വേഷണം ഏറ്റവും ദിര്‍ഘകാലം വിവാഹ ജിവിതം നയിച്ച വ്യക്തികളിലെക്കായി. അങ്ങിനെയാണ്, ലോകത്തിലെ പതിനേഴാം റാങ്കുകാരനുമായി ഒരു മാധ്യമം നടത്തിയ അഭിമുഖം ഞാന്‍ വായിക്കാന്‍ ഇടയായത്. വിചിത്രമായിരുന്നവരുടെ ജിവിതം. എങ്ങിനെയോ പരസ്പരം കണ്ടുമുട്ടി ഇഷ്ടപ്പെട്ടു, എവിടെയോ രജിസ്ടര്‍ ചെയ്തു, ഒപ്പം ചേര്‍ന്ന് ജീവിതവും തുടങ്ങി. ഔദ്യോഗികമായി ഒരു വിവാഹമോ തല്‍സംബന്ധമായ എന്തെങ്കിലും ചടങ്ങുകളോ നടത്തിയതായി അവര്‍ക്ക് ഓര്‍മ്മയില്ല .... പക്ഷെ അവര്‍ ആജിവനാന്തം സ്നേഹിച്ചു ജിവിച്ചു. പള്ളിയേയും പട്ടക്കാരെയും പറ്റിയൊക്കെ പറയാതിരുന്നതുകൊണ്ട്, അവരുടെ സന്തോഷത്തിന്‍റെ  രഹസ്യം, എല്ലാത്തിനെയും സ്വികരിച്ചും എല്ലാറ്റിനെയും സ്നേഹിച്ചും ഉള്ള ഒരു ജിവിതമായിരുന്നിരിക്കാം എന്ന് ഞാന്‍ അനുമാനിച്ചു.  ഒന്നാം റാങ്കുകാരന്‍ എന്ത് പറയുന്നു എന്ന് അറിയാനായി ഗിന്നസ് ബുക്കിലെക്ക് ഞാന്‍ മടങ്ങി. ആ ദമ്പതികളെപ്പറ്റി വായിച്ചപ്പോഴാണ് മറ്റൊരു തമാശ. അവര്‍ ഇരുവരും നല്ല ദൈവ വിശ്വാസികളായിരുന്നു,  പക്ഷെ ഇരുവരും രണ്ടു ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു താനും, ജീവിതകാലം മുഴുവന്‍ അവരവരുടെ വിശ്വാസവുമായാണ് കഴിഞ്ഞതും. ഒരു പ്രത്യേക മതമല്ല സന്തോഷത്തിനു കാരണമെന്ന് കാണാന്‍ ബാക്കിയുള്ളവരുടെ കഥകളും കൂടി ധാരാളം മതിയായിരുന്നു.

എന്‍റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കിട്ടാതിരുന്നതുകൊണ്ടാണ് എന്‍റെ അന്വേഷണം ഏറ്റവും സന്തോഷവാന്മാരായ സമൂഹങ്ങളിലേക്ക് തിരിഞ്ഞത്.  ആ പോക്കിലാണ് കഴിഞ്ഞ ദശകത്തിന്റെ അവസാനം ഭാഗത്ത് നടത്തപ്പെട്ട ഒരു വലിയ അന്തര്‍ദ്ദേശിയ സര്‍വ്വേ എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. 128 രാജ്യങ്ങളിലായി നടത്തിയ ഈ സര്‍വ്വേ പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ടരായി കണ്ട രണ്ടു രാജ്യങ്ങള്‍ ഡെന്‍മാര്‍ക്കും, ഫിന്‍ലാന്‍ഡും  ആയിരുന്നു. എന്നെ നിരാശപ്പെടുത്തിയത്, ഇന്ത്യയുടെ സ്ഥാനം ദരിദ്ര  രാജ്യമായ എത്യോപ്യാക്കും, കലാപകലുഷിതമായ ലിബിയായ്ക്കും ഒക്കെ വളരെ പിന്നില്‍ ആയിരുന്നു എന്ന വസ്തുതയാണ്.

ലോകത്തിലെ വിശിഷ്ട മതങ്ങളെന്നു അഭിമാനിക്കുന്ന ഒന്നിന് പോലും ഒരു ജനതയെയും ആദ്യപത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.  ദൈവത്തെ അറിയുന്നവനെ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാന്‍ കഴിയൂവെന്ന  യേശുവിന്‍റെ കാഴ്ചപ്പാട് എത്ര സത്യമാണെന്ന് ഞാന്‍ ചിന്തിച്ചു. ഉള്ളില്‍ സന്തോഷമുള്ളവന്റെ  മുഖത്തു അത് തിരിച്ചറിയാം; പുറമേ കാണുന്നത് ദുഃഖമാണെങ്കില്‍ ഉള്ളിലും അതായിരിക്കണം. ഭാരതം സന്തോഷത്തിന്റെയും  സംതൃപ്തിയുടേയും  ലോകത്തുനിന്ന് വളരെ അകലെയാണെന്നു കാണുന്നുവെങ്കില്‍ അതിന് ഒരൊറ്റ അര്‍ത്ഥമേയുള്ളൂ, മതങ്ങള്‍ വാഗ്ദാനം നല്‍കിയ സ്വര്‍ഗ്ഗരാജ്യം  വെറും മിഥ്യയായിരുന്നുവെന്നുതന്നെ. സന്തോഷവും, ശാന്തിയുമൊക്കെ ദൈവിക വരങ്ങളാണ്, അവയ്ക്ക് നമുക്കര്‍ഹാതയുമുണ്ട്, പക്ഷെ അതന്വേഷിക്കുന്നവനെ ലഭിക്കൂ. പാരമ്പര്യം അന്വേഷിക്കുന്നവന്  പാരമ്പര്യം കിട്ടും, സത്യം അന്വേഷിക്കുന്നവന്‍ സത്യം കണ്ടെത്തും, സന്തോഷം അന്വേഷിക്കുന്നവന്‍ സന്തോഷത്തിനും യോഗ്യതനേടും.

19 comments:

  1. ഒരു വ്യക്തിയുടെ സന്തോഷം,സുഖദുഃഖം ഇവകളെല്ലാം ഒരു ആഗോളസര്‍വ്വേ
    പഠിച്ചതുകൊണ്ട് തീരുമാനിക്കുവാന്‍ സാധിക്കുകയില്ല. സന്തോഷത്തേയും ദുഖത്തെയും
    കൈകാര്യും ചെയ്യുന്നതും ഒരുവന്റെ
    മനോധൈര്യം അനുസരിച്ചിരിക്കും.

    ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍പോലും ജീവിതത്തില്‍ അഭിമുഖികരിക്കുവാന്‍ സാധിക്കുകയില്ല. കൂടുതലും മക്കളെ സ്വതന്ത്രമായി ചിന്തിക്കുവാന്‍ അനുവദിക്കാതെ മക്കള്‍ക്ക്‌വേണ്ടി സര്‍വതും
    ചെയ്തുകൊടുക്കുന്ന മാതാപിതാക്കള്‍ അവസാനം കാണുന്നത് എല്ലാം മാതാപിതാക്കളുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്ന മക്കളെ ആയിരിക്കും. ദുഖസമിശ്രമായ ജീവിതത്തില്‍ സ്വതന്ത്രമായ തീരുമാനങ്ങളോ ജീവിതത്തിന്റെ വെല്ലുവിളികളോ നേരിടുവാന്‍ ഇവര്‍ക്ക് സാധിക്കാതെയും വരുന്നു.

    അങ്ങനെ വളരുന്ന തലമുറകള്‍ക്ക് നിസാര സംഗതികള്‍പോലും പരിഹാരംകാണാതെ ചിലപ്പോള്‍ സ്വയം ദുഃഖം നിയന്ത്രിക്കുവാന്‍ ആവാതെ നശിക്കുന്നതും കാണാം.

    ചിലര്‍ക്കു പള്ളിയില്‍ പോയാല്‍, കുമ്പസാരിച്ചാല്‍, അമിതമായി പ്രാര്‍ഥിച്ചാല്‍ സന്തോഷം കിട്ടും. അങ്ങനെ സന്തോഷം കാണുന്നവര്‍ സന്തോഷിക്കട്ടെ.

    മറ്റുചിലര്‍ക്കു നീണ്ട കുപ്പായം ഇട്ടു കാണുന്നവരെയും കപടഭക്തരെയും വെറുപ്പ്‌. ഇവര്‍ക്കു പള്ളിയിലോന്നും സന്തോഷം കിട്ടുകയില്ല. അങ്ങനെയുള്ളവരെയും ഉപദേശങ്ങള്‍ കൊടുക്കാതെ പുരോഹിതര്‍ക്ക് വെറുതെ വിട്ടുകൂടെ? ഇഷ്ടമുള്ള ദൈവത്തിന്റെ രൂപവും അവരുടെ മനസ്സില്‍നിന്ന് പള്ളി വിഭ്രാന്തികള്‍ മാറ്റുവാന്‍ ശ്രമിക്കുന്നതെന്തിന്?

    പള്ളിയിലും പോട്ടയിലും അമിത ഭക്ത്തിമൂലം കിടക്കുന്ന അനേകര്‍ പ്രശ്നങ്ങള്‍കൊണ്ട് നീറി പുകയുന്നവരാണെന്നും കാണാം. ദുഃഖങ്ങളും
    പ്രശ്നങ്ങളും സര്‍വതും യേശുവിനു സമര്‍പ്പിക്കുവാന്‍ ഉപദേശവും. ഇത്രയുമായാല്‍ സന്തോഷത്തെ ആരെങ്കിലും പ്രാപിക്കുന്നുണ്ടോ?

    പാസ്കല്‍ എന്ന തത്വചിന്തകനില്‍ "ആനന്ദം നമ്മില്‍ തന്നെയുള്ളതല്ല, നാമില്ലാതെയും
    നമ്മെകൂടാതെയും ആനന്ദിക്കുവാനും സാദ്ധ്യമല്ല".
    സിഗ്മണ്ട് ഫ്രോയിഡ് അഭിപ്രായത്തില്‍ "മനുഷ്യന്‍ മതത്തില്‍നിന്നും സ്വതന്തനാവുന്നെങ്കില്‍ അവന്റെ ജീവിതം സാധാരണ അവസ്ഥയിലേക്കുള്ള വഴിയാകാം. സാന്മാര്‍ഗികതയോടെയുള്ള ആനന്ദം നിറഞ്ഞ പൂര്‍ണ്ണമായ ഒരു ജീവിതത്തിറെ തുടക്കവും ആകാം."

    സിഗ് മണ്ട് ഫ്രോയിഡ് മതത്തില്‍ വിശ്വസിച്ചിരുന്നില്ല. എങ്ങനെ ആനന്ദം കണ്ടെത്താമെന്ന് അദ്ദേഹവും ഒരു പരീക്ഷണവും നടത്തിയിട്ടില്ല.

    ഭാര്യയും ഭര്‍ത്താവും കിടപ്പറയില്‍ കുഞ്ഞുങ്ങള്‍ക്കല്ലാതെ ലൈംഗികക്രീടകള്‍ ചെയ്‌താല്‍ പാപമാണെന്ന് പഠിപ്പിച്ചും വിശ്വാസികളെ മതം
    പേടിപ്പിച്ചിരുന്നു. ഭയത്തില്‍ക്കൂടി അവനില്‍ ദുഖവും ഉണ്ടാക്കിയിരുന്നു. മതത്തിന്റെ അളവു കോല്‍കൊണ്ട് സന്തോഷത്തെ അളക്കുവാന്‍ സാധിക്കുകയില്ല.

    ചിലര്‍ക്കു മതവും സന്തോഷം നല്‍കും. ഞായറാഴ്ചകളില്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവുകയെന്നുള്ളത്, സ്ത്രീജനങ്ങള്‍ക്ക്‌ പണ്ടു കുശല വര്‍ത്തമാനം, സൊള്ളാന്‍ കിട്ടുന്ന ഒരു അവസരമായിരുന്നു.

    മതവിശ്വാസമില്ലാത്തവരെക്കാള്‍ ബുദ്ധിമാന്മാരായി സമൂഹം കല്പ്പിചിരിക്കുന്നതും മത
    വിശ്വാസികളെയാണ്. അങ്ങനെയും മിഥ്യാചിന്താ സന്തോഷവും ചിലര്‍ക്കു ലഭിക്കുന്നു.

    മതം ചുരുളിനുള്ളില്ലാക്കി ഉപജീവനം നടത്തുന്ന
    വെന്തിക്കൊസുകാര്‍, കരിഷ്മാറ്റിക്ക്കാര്‍ കുടിക്കുകയില്ല, വലിക്കുകയില്ല. മറ്റു ദുര്‍ഗുണങ്ങളുമില്ല.അങ്ങനെ ദുരിതപൂര്‍ണ്ണമായ ആയുസ് അവര്‍ക്ക് നീട്ടികിട്ടി സന്തോഷം നേടുന്നു. നിന്റെ ഉദരത്തിനായി അല്‍പ്പം മദ്യപിക്കാമെന്നുള്ള വചനം മറുഭാഷയില്‍ക്കൂടി മറ്റൊരു രൂപത്തിലും ഇവര്‍ നിര്‍വചനം കൊടുക്കും.നീ വ്യപിചാരം ചെയ്യരുതേന്നു അപരനോട് വേദമൂതും.അതും സ്വയം ഒരു ആനന്ദം.

    തൊഴിലില്ലായ്മ, അസുഖങ്ങള്‍ ഭേദമാക്കല്‍,
    സുഖപ്രസവം എന്നിവകള്‍ക്കുള്ള മരുന്നുകള്‍ പോട്ടയിലും വെന്തിക്കൊസു മതത്തിലും സുലഭമാണ്. സുഖത്തിനുള്ള ചീകത്സക്ക് പേരുകേട്ട ഡോക്റ്റര്‍മാരായ
    പോട്ട വൈദ്യ കലാശ്രേഷ്ടന്മാരും പാസ്റ്റര്‍മാരും ദിവ്യമന്ത്രം നല്‍കി അവസാനം പണം ഈടാക്കി നിങ്ങളെ പാപ്പരും ആക്കും.

    ReplyDelete
    Replies
    1. നമ്മുടെ ജീവിത ഉദ്ദേശം പണമോ സുഖസൌകര്യമോ ആധുനിക ടെക്കനോളജി മുഴുവനായ ആഡംബരം നിറഞ്ഞ കാറുകളോ ആയിരിക്കണമെന്നില്ല. സുഖഭോഗ ജീവിതത്തില്‍ ഒരുവന്‍ സന്തോഷം നേടണമെന്നും ഇല്ല. ഇങ്ങനെ ഭാഗ്യവാന്മാരെക്കാളും സന്തോഷം ചിലപ്പോള്‍ നിര്‍ധന കുടുംബങ്ങളിലും കാണാം.

      നമുക്കു വേണ്ടത് മനസിനുള്ളില്‍ സന്തോഷം. പരസ്യത്തിലെ ലഡു പൊട്ടിക്കുന്ന സന്തോഷമല്ല. ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന സൃഷ്ടിയിലെ സന്തോഷം വിത്യസ്ത രീതിയിലാണ്. ചിലര്‍ മറ്റുള്ളവരേക്കാള്‍ സന്തോഷവാനായിരിക്കും. തലച്ചോറില്‍ക്കൂടി പ്രവര്‍ത്തിക്കുന്ന സന്തോഷത്തിന്റെ തരംഗങ്ങളെ സ്വയം മാറ്റുവാനും സാധിക്കും.എങ്ങനെ!!! ഉത്തരം പരിശ്രമത്തില്ക്കൂടി കാണാം.

      സന്തോഷം എന്നു പറയുന്നതും തലച്ചോറിനുള്ളിലെ ഒരു കര്‍മ്മ പരിപാടിയാണ്. നാം ഉദ്ദേശിച്ചാല്‍ ഈ മസ്തിഷ്ക്ക പ്രവര്‍ത്തനങ്ങളെ മാറ്റി എഴുതുവാനും സാധിക്കും. പരമമായ നമ്മുടെ ലക്ഷ്യവും സന്തോഷം കൈവരിക്കുകയെന്നുള്ളതാണല്ലോ.ആത്യന്തികമായ മനസിന്റെ സുഖം നേടുന്നുവെങ്കില്‍ സ്വയം സമാധാനവും ലഭിക്കും.

      മനുഷ്യന്‍ സന്തോഷം തേടുന്നത് അനേക വഴികളില്‍ കൂടിയാണ്. ഒരുവന്റെ പരമാനന്ദം എവിടെയെന്നു നിശ്ചയമില്ലെങ്കില്‍ പരീക്ഷണംതുടരൂ. അനേഷിച്ചു സ്വയം കണ്ടെത്തണം. പല വകകളില്‍ നിന്ന് എവിടെ ആനന്ദം ലഭിക്കുന്നുവെന്നും തേടിപിടിക്കണം. ചിലപ്പോള്‍ ഉത്തരങ്ങള്‍ നമുക്കു തന്നെ വിസ്മയങ്ങള്‍ ജനിപ്പിച്ചേക്കാം. സന്തോഷം ഉള്ളവരുമായുള്ള സഹവാസവും നമ്മില്‍ സന്തോഷം ഉണ്ടാക്കും. ദുഖിതരും കൊപിഷ്ടരും നിരാശയുള്ളവരും ഒത്തുള്ള ജീവിതം നമ്മുടെ സന്തോഷത്തേയും ഇല്ലാതാക്കും. അവരുടെ ദുഖവും നാം വഹിച്ചു നടക്കാതെ സ്വയം മനസിനെ ഉണ്മയിലേക്ക് മടക്കി കൊണ്ടുവരണം. അവിടെയാണ് നമ്മുടെ വിജയവും.

      നാം ദുര്‍വിധി മൂലം ദുഖിതരാകുമ്പോള്‍ മനസിനെ ഏകാഗ്രമാക്കി അനുഗ്രീഹതമായ മറ്റു ദിനങ്ങളിലേക്ക് സ്വയം മനസിനെ പുറകോട്ടും കൊണ്ടുപോകാം. നമുക്കു വേണ്ടി നന്മ ചെയ്തവരോടായി കൃതജ്ഞതയും
      ഹൃദയ മന്ത്രങ്ങളാക്കി ഉരുവിടാം.

      മറ്റുള്ളവര്‍ നമുക്കു നന്മ ചെയ്തിട്ടുണ്ടെങ്കില്‍ സുപ്രഭാതത്തില്‍ ചിന്തിക്കുക. അയാളുടെ നന്മയുടെ ഉറവിടവും മഹത്വവും കണ്ടു നന്ദി രേഖപ്പെടുത്തുന്നുവെങ്കില്‍ അവിടെ സ്വയം തൃപ്തിയായി വേണ്ടുവോളം സന്തോഷവും ലഭിക്കും. ചിലപ്പോള്‍ ഒരു നല്ല വാക്കു മതി വ്യക്തികള്‍ തമ്മിലുള്ള മത്സരവും ശത്രുതയും പരസ്പരം ഇല്ലായ്മ ചെയ്യുവാനും.

      തീരാത്ത പ്രശ്നങ്ങള്‍ ചിന്തിക്കുന്നതിനു പകരം അടുത്ത പടിയിലേക്കു കടക്കൂ!!! എങ്ങനെ നിരാശ നിറഞ്ഞ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാം? പ്രശ്നങ്ങള്‍ എത്ര കഠിനം അങ്ങനെ ചിന്തിക്കാതെയിരിക്കൂ.ആരെങ്കിലും നിരുത്സാഹപ്പെടുത്തിയാലും അന്വേഷണവും പരീക്ഷണവും തുടരണം. നമ്മുടെ ചിന്തകളെ പ്രശ്ന പരിഹാരങ്ങള്ക്കായി വളര്‍ത്തുമെങ്കില്‍ തീര്‍ക്കുന്ന പ്രശ്നങ്ങളില്‍ നാം അവസാനം സന്തോഷം കൈവരിക്കും.

      നമ്മെ സ്നേഹിക്കുന്ന ചുറ്റുപാടില്‍ കഴിവതും സമയം ചിലവഴിക്കുക. ടെലഫോണ്‍വഴിയോ സ്വകാര്യ സംഭാഷണം വഴിയോ സുഹൃത്തുക്കളെ നേരില്‍ സന്ദര്‍ശിച്ചോ സന്തോഷം കൈവരിക്കാം. ആത്മാര്‍ഥമായ ഒരു സുഹൃത്ത് നമ്മില്‍ ആത്മ സന്തോഷവും പ്രദാനം ചെയ്യും.

      ലോകത്തെ നമുക്കു നിയന്ത്രിക്കുവാന്‍ സാധിക്കുകയില്ല. അനിയന്ത്രിയമായ ആ ഓട്ടം തന്നെ നമ്മില്‍ ദുഃഖം ഉണ്ടാക്കിയേക്കാം. കാരണം, ചുറ്റുമുള്ള ലോകം നമ്മുടെ കൈപത്തിക്കുള്ളിലല്ല. മാറ്റങ്ങള്‍ ചിലപ്പോള്‍ നമ്മില്‍ തന്നെ വേണ്ടിവരും. ചുറ്റുമുള്ളവരെയും മനസിലാക്കണം, സ്നേഹിക്കണം, അവരുടെ വ്യക്തിഗുണങ്ങളെയും അംഗീകരിക്കണം.

      സ്വയം നമ്മോടു ഇങ്ങനെ ചോദിക്കൂ,ഞാന്‍ ആയ നീ ആര്, അങ്ങനെ
      നീ ആരെന്നു നിന്നെ തന്നെ അംഗീകരിക്കൂ.നിന്നെത്തന്നെ മനസിലാക്കി സ്നേഹിക്കൂ. നീ തന്നെ സ്വയം ആകൂ. എങ്കില്‍ അതു തന്നെ നമ്മുടെ ജീവിതത്തിലും നിനക്കായി മറ്റുള്ളവരും ചെയ്യും.

      ഒന്നു പൂര്‍ത്തികരിക്കാതെ മറ്റൊന്നിലേക്കു എടുത്തു ചാടരുത്. ഓരോ ദിവസവും നമ്മാല്‍ ആവുന്നത്ര കടമകള്‍, ജോലി ചെയ്യുക. നമ്മുടെ മനസിനെ സ്വതന്ത്രമാക്കി ഓരോ കഠിന നിമിഷവും നാം നമ്മില്‍ തന്നെയാവണം. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും നമ്മുടെ കര്‍മ്മങ്ങളില്‍, പ്രവൃത്തികളില്‍ അങ്ങേയറ്റം ആനന്ദവും കണ്ടെത്തണം. മനസിന്റെ മായയില്‍ നമ്മെ തന്നെ സുഖപ്പെടുത്താം.

      ദിവസത്തില്‍ സ്വയം നാം തന്നെ ചീകത്സിക്കൂ!!! മധുരമുള്ള ചോക്കളേറ്റു, മീനച്ചിലാറ്റിലെ കുളി, നഗ്നപാദനായി പുല്മേടയില്‍ക്കൂടിയുള്ള നടപ്പ്, മലയോരങ്ങളിലെയും താഴ്വരകളിലെയും ഇളംകാറ്റു ഏശുക,
      ഇമ്പമേറിയ കാറ്റിന്റെ പാട്ട്, ഉച്ച കഴിഞ്ഞുള്ള ചെറിയ ഉറക്കം അങ്ങനെയങ്ങനെ മനസിനും കുളിര്‍മ്മ കിട്ടും.

      സ്വയം മനസിനെ ചീകത്സിച്ചു ലഭിക്കുന്ന സന്തോഷവും നാം അര്‍ഹിക്കുന്നതു തന്നെയാണ്. അത് കുളിമുറിയിലെ മൂളിപ്പാട്ടാണെങ്കിലും. ഒന്നും സാധ്യമല്ലെങ്കില്‍ കണ്ണാടിയുടെ മുമ്പില്‍ ആരും കാണാതെ ഒന്നു പൊട്ടി ചിരിക്കൂ. ദുഃഖങ്ങള്‍ അറിയാതെ നിന്നില്‍ നിന്ന് പുറത്തു പൊയ്ക്കോളും. കണ്ണാടിയിലെ പ്രതിബിംബം നിന്നെ ഭ്രാന്തന്‍ എന്നു വിളിച്ചോട്ടെ. അവിടെ ഞാന്‍ മാത്രം സന്തോഷവാന്‍.

      Delete
    2. എന്റെ വ്യക്തിപരമായ അഭിപ്രായം - സന്തോഷം , ആഹ്ലാദം , ആനന്ദം എന്നിവ എന്താണെന്ന് മനസിലാക്കിയാല്‍ , ജീവിതം കുറച്ചു മനസിലാക്കാം

      സന്തോഷം കിട്ടൂന്നതു , ദേഹത്തിനു (ജട ) ( body) പോഷണം കിട്ടുമ്പോഴാണ് , ഉദ: ഇഷ്ട്ട ഭക്ഷണം , മദ്യം, രതി , ലഹരി ,.... ഇതുകൊണ്ട് കിട്ടുന്ന സുഖം നൈമിഷീകം മാത്രം . അതുപോലെ എല്ലാം പണം കൊടുത്ത് വാങ്ങാവുന്നതും .

      ആഹ്ലതം കിട്ടുന്നത് ദേഹി (SOUL ) ക്ക് ക്ക് പോഷണം കിട്ടുമ്പോഴാണ്.( SOUL അഥവാ ദേഹിയെന്നാല്‍ ആല്മാവെന്നു നമ്മള് തെറ്റിദ്ധരിച്ചിട്ടുണ്ട് ) ഉദ:- പണം , അധികാരം , ഇഷ്ട്ട വിനോദങ്ങള്‍ ( ചൂതുകളി , ചതുരംഗം , മറ്റു വിനോദ ഉപാധികള്‍ ) ....... . ഇതിന്‍റെ സുഖം കുറച്ചുകൂടി നീണ്ടു നില്‍ക്കുന്നതാണ്. എങ്കിലും തല്കലികം .

      ആനന്ദം (JOY ) എന്നുള്ളത് നമ്മളിലെ ദൈവാല്‍മാവിനു (SPIRIT ) പോഷണം ലഭിക്കുമ്പോഴാണ്. ഉദ: നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ , ഭക്തി ,പ്രാര്‍ദ്തിക്കുമ്പോള്‍, ആരാധിക്കുമ്പോള്‍ , നമ്മുടെ ഇല്ലയ്മയില്‍നിന്നും മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ......,

      ആദ്യ രണ്ടു അവസ്ഥയും , താല്കാകികവും , പലതും പണംകൊണ്ട് സാധിക്കുന്നതും , എന്നാല്‍ നീട് PIധാരാളം കുഴപ്പങ്ങള്‍ ഉള്ളതുമാണ് . എന്നാല്‍ മൂന്നാമത്തെ അവസ്ഥ വളരെ നീണ്ടു നില്‍ക്കുന്നതും , പാര്‍ശ്വ ഭലങ്ങള്‍ ഇല്ലാത്തതുമാണ് . യേശു എപ്പോഴും പറയുന്നത് ആനന്ദത്തെ കുറിച്ചാണ് , അത് ദേഹത്തെയോ, ദേഹിയെയോ അല്ല ആല്‍മാവുമായി ബന്ധപ്പെട്ടനിരിക്കുന്നത് .

      പക്ഷെ ഞാനുള്‍പ്പടെ ,എല്ലാര്‍ക്കും , ദേഹത്തെയും , ദേഹിയെയും ,ത്രുപ്തിപ്പെടുത്താനാണ് ഈ ജിവിതമെന്നാണ് വിജാരം.



      Pleasure is on the physical and material manifestation level.


      Happiness is found in between the tangible physical level and the energy oF emotion. Happiness is a feeling or emotion that is expressed and explained by physical tangible events.


      Joy is a pure energy of spiritual emotion. Joy is a state of being that is elevated above all physical and tangible events.

      Delete
    3. എന്റെ ആനന്ദം ഞാന്‍ ഒരു ക്രിസ്തിയാനി ആണ് എന്നതാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ എന്റെ വേദനകളില്‍, പരാജയങ്ങളില്‍, തിരസ്കാരങ്ങളില്‍ , ഇല്ലയമകളില്‍, എല്ലാം തകര്‍ന്നു പോകുമായിരുന്നു. എന്നെ ഒരു നല്ല ക്രിസ്തിയാനി ആക്കിയത് കത്തോലിക്ക സഭയാണ് എന്ന് പറയാം. എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചതും സ്നേഹം ആണ് ആനന്ദം എന്ന് പഠിപ്പിച്ചതും കത്തോലിക്ക സഭയാണ്. യേശുവും യേശു പഠിപ്പിച്ച സ്നേഹവും മാത്രം മതി സന്തോഷമായിരിക്കാന്‍. ബാക്കി എല്ലാം താല്‍ക്കാലിക സുഖങ്ങള്‍ മാത്രമാണ്.

      Delete
    4. 1. താങ്കള്‍ ഒരു ക്രിസ്ത്യാനിയായതുകൊണ്ട് ആനന്ദം ലഭിക്കുന്നുവെന്നു പറയുന്നു. എങ്കില്‍ ക്രിസ്ത്യാനിക്കു മാത്രമാണോ ആനന്ദം? ക്രിസ്തുവിനു മുമ്പുള്ള പ്രവാചകര്‍ക്ക്‌ ആനന്ദം ഇല്ലായിരുന്നോ? അന്നും ക്രിസ്തു ഉണ്ടായിരുന്നുവെന്നു മണ്ടത്തരം പറയാതെ ഒരു ഉത്തരം തരാമോ?

      2."ക്രിസ്ത്യാനിയല്ലായിരുന്നുവെങ്കില്‍ വേദനകളില്‍, പരാജയങ്ങളില്‍, തിരസ്കാരങ്ങളില്‍ , ഇല്ലയമകളില്‍, എല്ലാം തകര്‍ന്നു പോകുമായിരുന്നു?"

      ദൈവശാസ്ത്രം മാറ്റിവെച്ച് ഈ തത്വത്തെ ശാസ്ത്രീയമായി വിവരിക്കാമോ? ക്രിസ്ത്യാനിയല്ലാത്ത മുഴുവന്‍ ലോകവും തകരുന്നുവെന്നാണോ താങ്കള്‍ അര്‍ഥമാക്കുന്നത്? ഈ കാണുന്ന ശാസ്ത്രീയ ലോകമെല്ലാം കണ്ടെത്തിയത് പരാജയവും വേദനകളും തട്ടി തകര്ന്നവരാണോ?

      3."എന്നെ ഒരു നല്ല ക്രിസ്തിയാനി ആക്കിയത് കത്തോലിക്ക സഭയാണ് എന്ന് പറയാം"
      കത്തോലിക്കാ സഭയും ക്രിസ്ത്യാനിയം തമ്മിലുള്ള വിത്യാസവും ഒന്നു വിവരിക്കാമോ?

      4."എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചതും ആനന്ദം പഠിപ്പിച്ചതും കത്തോലിക്ക സഭയാണ്"

      സ്നേഹം ആരെങ്കിലും പഠിപ്പിക്കുന്നതാണോ?ഒരു മാതാവിന് കുഞ്ഞു ജനിക്കുമ്പോള്‍ ഉണ്ടാകുന്ന സ്നേഹം പഠിപ്പിക്കുന്നതും കത്തോലിക്കാ സഭയാണോ? സ്വന്തം മാതാപിതാക്കള്‍ എന്തുകൊണ്ട് സ്നേഹം പറഞ്ഞു തന്നില്ല.

      സ്നേഹം പഠിപ്പിക്കുന്ന കത്തോലിക്കാ സഭയും കോളേജു കോഴ, മെത്രാന്‍ പുരോഹിത ആഡംബരം, ക്രിസ്തു പഠിപ്പിച്ച സ്നേഹം മുതലായവകള്‍ തുലനം ചെയ്തു ഒന്നു വിശദമാക്കാമോ ?

      5."യേശുവും യേശു പഠിപ്പിച്ച സ്നേഹവും മാത്രം മതി സന്തോഷമായിരിക്കാന്‍. ബാക്കി എല്ലാം താല്‍ക്കാലിക സുഖങ്ങള്‍ മാത്രമാണ്."

      ഭൂമിയിലെ സന്തോഷത്തെപ്പറ്റി യേശു പഠിപ്പിച്ചത് വചനത്തില്‍
      കാണുന്നില്ല. സ്വര്‍ഗീയ സന്തോഷത്തെപ്പറ്റി വായിച്ചിട്ടുണ്ട്. ഒന്നു വിശദമാക്കാമോ?

      Delete
    5. "എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചതും സ്നേഹം ആണ് ആനന്ദം എന്ന് പഠിപ്പിച്ചതും കത്തോലിക്ക സഭയാണ്."

      താങ്കള്‍ എഴുതിയത് മനസ്സിലായി എന്ന് തോന്നുന്നു. താങ്കള്‍ പറയുന്നത് ശരിയാണെങ്കില്‍ സ്നേഹം, ആനന്ദം ഇതൊക്കെ കത്തോലിക്കാസഭയുടെ കുത്തകയാണ്. ആ സഭയ്ക്ക് വെളിയില്‍ ഇതൊന്നും ഇല്ല. കഞ്ഞികുടിക്കാന്‍ വകയില്ലാത്തവന് ജോലി വേണമെങ്കില്‍ കോടികള്‍ കൊടുക്കേണ്ടി വരുന്നത് അവരുടെ സ്നേഹം കൊണ്ടാണ്. സഭയുടെ കോളേജ്കളില് ഗെസ്റ്റ്‌ ആയി അധ്യാപനം നടത്തുന്നവന് നക്കാപ്പിച്ച ശമ്പളം കൊടുക്കുന്നത് "സ്നേഹം" കൊണ്ടാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ക്കൊപ്പം നിന്നതും, കത്തോലിക്കാ വൈദികര്‍ Concentration Campകളില്‍ പ്രവര്ത്തിച്ചിരുന്നതും കാരുണ്യം കൊണ്ടാണ്. സ്വാമി വിവേകാനന്ദനെ പോലുള്ളവര്‍ ആനാം വെള്ളം ദേഹത്ത് വീഴാത്തതിനാല്‍ വെറും ചവറ്....

      താങ്കള്‍ തരാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കാമോ? അനോണിമസ് ആയിട്ടല്ലേ എഴുതിയത്. അതുകൊണ്ട് എന്ത് വിഡ്ഢിത്തരവും എഴുതാമല്ലോ.

      താങ്കളുടെ പ്രതികരണത്തില്‍ നിന്നും എനിക്ക് ലഭിച്ച സന്ദേശം ഇതാണ്, "It is better to be an unhappy Socrates than to be a happy pig!"

      Delete
    6. അനോണിമസ്സിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
      1- ഞാന്‍ "എന്‍റെ" കാര്യം ആണ് പറഞ്ഞത്. അത് പോലെ അനേകര്‍ ഉണ്ട് എന്നും എനിക്ക് അറിയാം.നാട്ടുകാരുടെ കാര്യമല്ല. പിന്നെ സാധാരണ മനുഷ്യര്‍ പറയുന്ന സുഖത്തെ കുറിച്ചോ സന്തോഷത്തെ കുറിച്ചോ അല്ല ഞാന്‍ ആനദം എന്നാ വാക്ക് കൊണ്ട് ഉദ്ദേശിച്ചത്.അതൊരുപക്ഷേ ഭാരതീയ മഹര്‍ഷിമാര്‍ പറയുന്ന ഒരു ആനന്ദം ഉണ്ടല്ലോ ഒന്നുമില്ലെങ്കിലും എല്ലാം ഉള്ളപോലെ സന്തോഷിക്കുന്ന ഒരവസ്ഥ. അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. ബൈബിളില്‍ മലയിലെ പ്രസംഗത്തിലും യോഹന്നാന്റെ സുവിശേഷത്തിലും, ലേഖനങ്ങളിലും ഈ സ്നേഹത്തെ പറ്റി സന്തോഷത്തെ പറ്റി ഒത്തിരി ഉണ്ട്. ഞാന്‍ വന്നത് നിങ്ങള്ക്ക് സന്തോഷമുണ്ടാവാനും അത് പൂര്‍ണം ആവാനും വേണ്ടിയെന്നു യേശു പറഞ്ഞിട്ടുണ്ട്. ആനന്ദം ആര്‍കും ആകാം. പക്ഷെ യഥാര്‍ത്ഥ ക്രിസ്തിയാനിക്ക് പൂര്‍ണമായും സന്തുഷ്ടനായിരിക്കാന്‍ സാധിക്കും എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ . ക്രിസ്തു "മത" വിശ്വാസി എന്നല്ല ക്രിസ്തിയാനി എന്നത് കൊണ്ട് ഞാന്‍ അര്‍ഥം ആക്കുന്നത്. ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ എന്നാണു. പ്രവാചകന്മാര്‍ക്കു മുന്‍പ് ക്രിസ്തു ഉണ്ടായിരുന്നു എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. "ഞാന്‍ അബ്രാഹത്തിന് മുന്‍പേ ഉണ്ടായിരുന്നു" "ആദിയിലെ ഉണ്ടായിരുന്നവനെ നിങ്ങള്‍ ഇപ്പോള്‍ അറിയുന്നു" അദാമിനും ആനന്ദം ഉണ്ടായിരുന്നു (അങ്ങിനെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍)പ്രവാചകന്മാര്‍ക്കും ഉണ്ടായിരുന്നിരിക്കാം. ആധുനിക കാല്ലത്തു ജീവിച്ചിരുന്ന നിത്യ ചൈതന്യ യതിക്കും,കൃഷ്ണ മൂര്‍ത്തിക്കും ഉണ്ടായിരിക്കാം.ഒരു പക്ഷെ തെരുവിലിരുന്നു പിച്ച തെണ്ടുന്ന പലര്‍ക്കും ഉണ്ടാവാം. ദൈവ വിശ്വാസി അല്ലാത്ത ബില്‍ ഗയിറ്റ്സിനും ഉണ്ടാവാം. അതവരുടെ അനുഭവം ആണ്. വ്യക്തിപരമായ അനുഭവങ്ങളെ വിഡ്ഢിത്തരം എന്ന് വിളിക്കുന്നത്‌ ശരിയോ?ചിലരെ കത്തോലിക്കാ മതം സ്വാര്‍ത്ഥരും, കൊലപാതകികളും വരെ ആക്കിയിട്ടുണ്ടാവം. അതവരുടെ അനുഭവം.
      2- ശാസ്ത്രം ഒത്തിരി നന്മകളോടൊപ്പം ഒത്തിരി തിന്മകളും തരുന്നു. ഉദാ: പെട്രോള്‍ എഞ്ചിന്‍- ഗതാഗതം ഉണ്ടാക്കി അതോടൊപ്പം ഗ്ലോബല്‍ വാമിങ്ങിനും കാരണമായി. ശാസ്ത്രം ആണ് ഏറ്റവും സമാധാനപരമായ മതം എന്നാണു എന്‍റെ അഭിപ്രായവും അനുഭവവും. ക്രിസ്തീയ മൂല്യങ്ങള്‍ ഇല്ലാത്തതെല്ലാം തകരും എന്നതിന് ചരിത്രം സാക്ഷിയാണ്. ഏറ്റവും നല്ല ഉദാഹരണം കത്തോലിക്കാ സഭ തന്നെ. ക്രിസ്തീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ കത്തോലിക്കാ സഭ ചരിത്രത്തില്‍ ജീര്‍ണിച്ചതു നമ്മുടെ കണ്മുന്‍പില്‍ തന്നെ തെളിവല്ലേ. പിന്നെ മറ്റുള്ളതിന്റെ കാര്യം പറയണോ.ശാസ്ത്രത്തിനു ക്രിസ്തീയ മൂല്ല്യം നഷ്ടപ്പെട്ടാല്‍: സൈബര്‍ സെക്സ് , aattom ബോംബ്‌ ,മിസ്സയിലുകള്‍ , suicide ബോംബിങ്ങ്സ് , അബോര്‍ഷന്‍,രാസായുധങ്ങള്‍,ഗ്യാസ് ചയ്മ്ബെര്‍ അങ്ങിനെ എത്രയെത്ര ഉദാഹരണങ്ങള്‍.ക്രിസ്തിയാനി അല്ലാത്ത എല്ലാം തകരും എന്ന് ഞാന്‍ പറഞ്ഞില്ല. ശാസ്ത്രം ക്രിസ്തിയാനി അല്ലല്ലോ. നല്ല ഒരു ക്രിസ്തിയാനി നല്ല ഒരു "ശാസ്ത്രയാനി" (ശാസ്ത്രത്തെ അനുഗമിക്കുന്നവന്‍)കൂടി ആയിരിക്കണം.

      Delete
    7. അനോണിമസ്സിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
      3- ഒരു നല്ല ക്രിസ്തിയാനി ആവാന്‍ കത്തോലിക്കന്‍ ആവണം എന്നില്ല. ക്രിസ്തു മതത്തില്‍ അംഗം ആകണം എന്നും ഇല്ല. കത്തോലിക്കന്‍ = ക്രിസ്തിയാനി എന്നര്‍ത്ഥം ഇല്ല. ക്രിസ്തിയാനി എന്ന് വച്ചാല്‍ ക്രിസ്തുവിനെ അനുകരിക്കുന്നവന്‍ എന്നര്‍ത്ഥം. ക്രിസ്തു പറഞ്ഞ പോലെ സ്നേഹിക്കുന്നവന്‍ ജീവിക്കുന്നവന്‍ ക്രിസ്തിയാനി ആണ്. ഒരു വ്യവസ്ഥാപിത മതത്തിന്റെയും നാലുവര കോപിയെഴുത്തു പുസ്തകം ആവശ്യം ഇല്ല. എല്ലാ കത്തോലിക്കരും കൃസ്തിയാനികള്‍ അല്ല. എല്ലാ ക്രിസ്തിയാനികളും കത്തോലിക്കരും അല്ല.കത്തോലിക്കന്‍ എന്ന് വച്ചാല്‍ കത്തോലിക്കാ മതത്തില്‍ വിശ്വസിച്ചു അതിലെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവന്‍. അല്ലങ്കില്‍ അതിലെ അഗത്വം ജന്മനാലോ, സ്വന്ത ഇഷ്ട പ്രകാരമോ ഉള്ളവരാണ് കത്തോലിക്കര്‍.
      4- കുഞ്ഞിനെ അമ്മ സ്നേഹിക്കുന്നു, അമ്മയെ കുഞ്ഞു സ്നേഹിക്കുന്നു. ഇത് ഏതു പട്ടിക്കും പാമ്പിനും പൂച്ചക്കും തോന്നുന്ന സ്നേഹം ആണ് . അത് ആരും പഠിപ്പിക്കണ്ട. അതിനെ natural instinct എന്ന് വിളിക്കും നിങ്ങള്‍ക്കറിയാവുന്ന പോലെ. വെറും ബയോ കെമിസ്ട്രി മാത്രം. ആ സ്നേഹത്തെ കുറിച്ചല്ലല്ലോ യേശു പഠിപ്പിച്ചത്. ശത്രുവിനെ സ്നേഹിക്കുകയും അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന, അവനു ദാഹിക്കുമ്പോള്‍ വെള്ളവും വിശക്കുമ്പോള്‍ ഭക്ഷണവും കൊടുക്കുന്ന സ്നേഹം.മുഖത്തു ചവിട്ടുമ്പോള്‍ ഉളുക്കിയ കാല് തിരുമ്മി കൊടുക്കുന്ന സ്നേഹം. ഈ സ്നേഹം പറഞ്ഞു തന്നതിനെ കുറിച്ചാണ് ഞാന്‍ എഴുതിയത്. നിനക്കവനെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവനെ സ്നേഹിക്കണം എന്ന് പഠിപ്പിച്ച കാര്യം. വേദനയില്‍ പോലും മന്ദഹസിക്കാന്‍ പഠിപ്പിച്ച സ്നേഹം. മുറിയപ്പെടുമ്പോഴും തിരസ്കരിക്കപെടുമ്പോഴും സ്വയം ശൂന്യമാക്കാന്‍ പഠിപ്പിച്ച സ്നേഹം. ഇതൊക്കെ "എന്നെ" പഠിപ്പിച്ചത് സഭയാണ് എന്നാണു പറഞ്ഞത്. സമൂഹവും മറ്റെല്ലാ പരിശീലനങ്ങളും മത്സരിക്കാനും,തോല്പിക്കാനും ജയിക്കാനും ഭരിക്കാനും ആണെന്നാണ്‌ എനിക്ക് തോന്നുന്നത്. ആണെന്നാണ് കണ്‍‌തുറന്നു നോക്കിയാല്‍ കാണാന്‍ ആവുക. സര്‍വയിവല്‍ ഓഫ് ദി ഫിറെസ്റ്റ് എന്നാ നാച്ചുറല്‍ ലോ ആണ് പലപ്പോഴും ഭരിക്കുന്നത്‌.

      Delete
    8. "താങ്കള്‍ തരാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കാമോ? അനോണിമസ് ആയിട്ടല്ലേ എഴുതിയത്. അതുകൊണ്ട് എന്ത് വിഡ്ഢിത്തരവും എഴുതാമല്ലോ"
      മിസ്റ്റര്‍ അലക്സ്‌ കണിയാം പറമ്പില്‍ ചോദിച്ചതിനു അനോണിമാസിനോട് പറഞ്ഞ ഉത്തരങ്ങളില്‍ ഉണ്ട്. എന്നാലും കൃത്യമായ ചോദ്യം ആയതു കൊണ്ട് എഴുതുന്നു. അനോണിമസ് അല്ലാതെയും എന്ത് വിഡ്ഢിത്തരവും എഴുതാം എന്നും വ്യക്തമായി.
      ഒന്ന്- സ്നേഹം , ആനന്ദം എന്നത് കത്തോലിക്ക സഭയുടെ കുത്തക അല്ല എന്നതിന് തെളിവാണ് അല്‍മായ ശബ്ദത്തിലെ ചില കത്തോലിക്കരുടെ ആനന്ദക്കുറവും ചിലരുടെ ആനന്ദവും. കത്തോലിക്ക സഭക്ക് പുറത്തു ആനന്ദം ഉണ്ട് . ഒസാമ ബിന്‍ ലാദന്‍ ആനന്ദവാന്‍ ആയിരുന്നു നയന്‍ ഇലവന്‍ നടന്ന ശേഷം അയാളുടെ ആനന്ദം നമ്മള്‍ ടിവിയില്‍ കണ്ടതാണല്ലോ. മുസ്ലിം ലോകം മുഴുവനും ആനന്ദത്തില്‍ ആഘോഷിക്കുന്നത് നമ്മള്‍ കണ്ടതാണ് അപ്പോള്‍. ഷോക്ക്‌ ആന്‍ഡ്‌ ഓവ് നു ശേഷം റാംസു ഫെള്‍ഡു ആനന്ദിക്കുന്നത് നമ്മള്‍ കണ്ടതാണ്. സദ്ദാമിനെ പിടിച്ചപ്പോള്‍ പലരും ആനന്ദിക്കുന്നതും നമ്മള്‍ ആസ്വദിച്ചു. താങ്കള്‍ പറയുന്ന ആനന്ദം ആപേക്ഷികമാണ് . ഒരു കുഞ്ഞുണ്ടാവുമ്പോള്‍ ആനയും , ആടും ആനന്ദിക്കും. അതിനും കത്തോലിക്ക സഭ വേണ്ട.
      രണ്ടു -സ്വാമി വിവേകാനന്ദന്‍ എന്നാ വ്യക്തിയുടെ കാര്യവും ഞാന്‍ പറഞ്ഞതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ഹന്നാന്‍ വെള്ളം വീണവര്‍ എല്ലാം ആനന്ദം അനുഭവിക്കുന്നവരും നല്ലവരും സന്ത്ഷ്ടരും ആണെന്ന് ഞാന്‍ പറഞ്ഞില്ല. എന്‍റെ തലയില്‍ ഹന്നാന്‍ വെള്ളം വീണത്‌ കൊണ്ട് മാത്രം എനിക്ക് എന്തെങ്കിലും ഗുണമുണ്ടായി എന്നും ഞാന്‍ പറഞ്ഞില്ല.
      3-ഞാന്‍ ഉദ്ദേശിച്ച സന്ദേശം വളരെ സിമ്പിള്‍ ആണ്. ആനന്ദത്തെ കുറിച്ച് പലരും പറഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ ജീവിതത്തില്‍ എങ്ങിനെ ഏതു സാഹചര്യത്തിലും നിരാശനാവാതെ ആനന്ദം കണ്ടെത്തി എന്ന് ഷയര്‍ ചെയ്തു അത്ര മാത്രം. അതിനു എന്നെ സഹായിച്ചത് സഭയില്‍ നിന്നും കിട്ടിയ ക്രിസ്തീയത ആണ് എന്നര്‍ത്ഥം. എന്‍റെ അനിയന്മാരും പെങ്ങള്മാരും കത്തോലിക്കര. പക്ഷെ അവര്‍ എന്നെ പോലെ സന്തുഷ്ടര്‍ അല്ല എല്ലാം ഉണ്ടെങ്കിലും. അതായത് കത്തോലിക്കര്‍ ആയാല്‍ എല്ലാവരും സന്തുഷ്ടര്‍ ആണ് എന്ന് ഞാന്‍ അര്‍ഥം ആക്കിയില്ല.ഞാന്‍ "എന്‍റെ" കാര്യം ആണ് പറഞ്ഞത്
      4 -സഭയിലെ അഴിമതിയെക്കുറിച്ച് ?: ഞാന്‍ കത്തോലിക്ക സഭ എന്ന് പറഞ്ഞതും എന്റെതായ വിധത്തില്‍ ആണ്. കത്തോലിക്ക സഭക്ക് രണ്ടു മുഖങ്ങള്‍ ഉണ്ട് . ഒന്ന് ആധ്യലമിക കത്തോലിക്ക സഭ. അതാണ്‌ കര്‍ത്താവ് സ്ഥാപിച്ചത്. മറ്റേതു ഭൌതിക കത്തോലിക്ക സഭ. അതാണ്‌ മനുഷ്യന്‍ ഉണ്ടാക്കിയത്.നമ്മള്‍ അല്ലെങ്കില്‍ നിങ്ങള്‍ എതിര്‍ക്കുന്ന കത്തോലിക്ക സഭ അതാണ്‌. ജോലിക്ക് കോഴ വാങ്ങുന്നതും നക്കാപ്പിച്ച ശമ്പളം കൊടുക്കുന്നതുമായ ഭൌതിക സഭയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഈ വക വൃത്തികെടുകളില്‍ കുടുങ്ങാതെ ജീവിക്കുന്ന ഒരു ആത്മീയ കത്തോലിക്ക സഭ ഉണ്ട്. ഒരേ നാണയത്തിന്റെ രണ്ടു വശം പോലെ അതും മറുവശത്ത്‌ ശോഭിക്കുന്നുണ്ട് എന്നാണ് എന്‍റെ അനുഭവം. അതിനുള്ള തെളിവുകള്‍ അല്‍മായ ശബ്ദത്തില്‍ തന്നെ കാണാവുന്നതാണ്. ഇന്നത്തെ കത്തോലിക്ക സഭയില്‍ യേശു എന്ന ഒരു വാളുണ്ട്. അത് സഭയെ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. നല്ലതിനെ ചീത്തയില്‍ നിന്നും മാറ്റി വളര്‍ത്തുന്നു. ഗോതമ്പ് ചെടിയെ കളകളോടൊപ്പം തന്നെ ആണ് കര്‍ത്താവ് വര്‍ത്തുന്നത് എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. . കണ്ണുണ്ടെങ്കില്‍ കാണാം. ആത്മാവുണ്ടെങ്കില്‍ വിവേചിച്ചറിയാം
      It is better to be a happy anonymous than to be an unhappy nonymous

      Delete
    9. രണ്ടാം ലോക മഹായുദ്ധത്തില്‍ സഭ ഹിട്ലരോട് ഒപ്പം നിന്നു എന്ന് പറയുന്നതും കത്തോലിക്കാ വൈദികര്‍ Concentration Campകളില്‍ പ്രവര്‍ത്തിച്ചു എന്ന് പറയുന്നതും അലക്സിന്റെ ചരിത്ര ബോധം ഇല്ലായ്മയയെ ഞാന്‍ കണക്കാക്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ വൈദികര്‍ concentation ക്യാമ്പുകളില്‍ പീടിപ്പിക്കപ്പെടുകയാണ് ചെയ്തത്.
      The German bishops issued a collective pastoral on 19 August 1936 to endorse Hitler's support for Franco.[2] The Vatican felt it necessary to issue two encyclicals opposing the policies of Mussolini and Hitler: Non Abbiamo Bisogno in 1931 and Mit Brennender Sorge in 1937, respectively. Mit Brennender Sorge included criticisms of Nazism and racism.

      According to John Jay Hughes, church leaders were realistic about the Concordat’s supposed protections.[22] Cardinal Faulhaber is reported to have said: "With the concordat we are hanged, without the concordat we are hanged, drawn and quartered."[citation needed] In Rome the Vatican secretary of state, Cardinal Pacelli (later Pius XII), told the British minister to the Holy See that he had signed the treaty with a pistol at his head. Hitler was sure to violate the agreement, Pacelli said — adding with gallows humor that he would probably not violate all its provisions at once.[22]

      The real issue was not, as the Nazis contended, a struggle with 'political Catholicism', but that the regime would tolerate the Church only if it adapted its religious and moral teaching to the materialist dogma of blood and race - that is, if it ceased to be Christian."[23]

      When the Nazi government violated the concordat (in particular article 31), German bishops and the Holy See protested against these violations. Between September 1933 and March 1937 Pacelli issued over seventy notes and memoranda protesting such violations. When Nazi violations of the Reichskonkordat escalated to include physical violence, Pope Pius XI issued the 1937 encyclical Mit brennender Sorge.[24][25] quotation "Violence had been used against a Catholic leader as early as June 1934, in the 'Night of the Long Knives' ... by the end of 1936 physical violence was being used openly and blatantly against the Catholic Church.

      Throughout the country, monasteries, convents, seminaries, schools and other religious institutions were shut down.

      The Germans treated the Church most harshly in the annexed regions, as they systematically closed churches there; most priests were either killed, imprisoned, or deported to the General Government. Between 1939 and 1945, an estimated 3,000 members of the Catholic clergy in Poland were killed; of these, 1,992 died in concentration camps, 787 of them at Dachau, including bishop Michał Kozal.

      No exception was made for Poland's higher clergy. Bishop Michael Kozal of Wladislava died in Dachau; Bishop Nowowiejski of Płock and his suffragan Bishop Wetmanski both died in prison in Poland; Bishop Fulman of Lublin and his suffragan Bishop Goral were sent to a concentration camp in Germany.

      In 1939, 80% of the Catholic clergy and five of the bishops of the Warthegau region had been deported to concentration camps. In Wrocław, 49.2% of the clergy were dead; in Chełmno, 47.8%; in Łódź, 36.8%; in Poznań, 31.1%. In the Warsaw diocese, 212 priests were killed; 92 were murdered in Wilno, 81 in Lwów, 30 in Kraków, 13 in Kielce. Seminarians who were not killed were shipped off to Germany as forced labor.

      Of 690 priests in the Polish province of West Prussia, at least 460 were arrested. The remaining priests of the region fled their parishes. Of the arrested priests, 214 were executed, including the entire cathedral chapter of Pelplin. The rest were deported to the newly created General Government district in Central Poland. By 1940.

      Delete
    10. ----ഞാന്‍ "എന്‍റെ" കാര്യം ആണ് പറഞ്ഞത്. അത് പോലെ അനേകര്‍ ഉണ്ട് എന്നും എനിക്ക് അറിയാം.നാട്ടുകാരുടെ കാര്യമല്ല.----നാട്ടുകാരായ അല്‍മായ ശബ്ദത്തില്‍ ഉള്ളവര്‍ക്കും എന്തെങ്കിലുംപ്രയോജനപ്പെടെണ്ടതു
      എഴുതരുതോ ? സ്വന്തംകാര്യം കിടക്കറ രഹസ്യംപോലെ ഇവിടെ പറയണോ?

      ---ഞാന്‍ വന്നത് നിങ്ങള്ക്ക് സന്തോഷമുണ്ടാവാനും അത് പൂര്‍ണ്ണം ആവാനും വേണ്ടിയെന്നു യേശു പറഞ്ഞിട്ടുണ്ട്---ഇതും ഭൌതിക സുഖത്തെയല്ല യേശു ഉദ്ദേശിച്ചത്. ഞാന്‍ വന്നുതു കലഹം ഉണ്ടാക്കാന്‍, സഹോദരങ്ങളെ തമ്മില്‍ കൂട്ടിയടിപ്പിക്കുവാന്‍ എന്നും മറുവചനവും ഉണ്ട്. എന്തു വിശ്വസിക്കണം? ഇതിനെല്ലാം അര്‍ഥം ഐഹികജീവിതത്തില്‍ എന്നല്ലേ? യേശു വന്നതും ഭൌതിക സുഖം തെടിയല്ലെന്നും അറിയത്തില്ലേ?

      ---ഒന്നുമില്ലെങ്കിലും എല്ലാം ഉള്ളപോലെ സന്തോഷിക്കുന്ന ഒരവസ്ഥ--- മഹര്‍ഷിമാര്‍ പറഞ്ഞ തത്വം. ദുഖത്തെ മുഴുവന്‍ യേശുവിനു സമര്‍പ്പിക്കുക. ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ലായെന്നൊക്കെ യേശു പറഞ്ഞതും ഇതു തന്നെയല്ലേ? വേദങ്ങളില്‍ ഉള്ളതു ബൈബിളില്‍ എഴുതിയവര്‍ കട്ടെന്നും അര്‍ഥം. പുതിയതായി ഒന്നും യേശു പറഞ്ഞില്ല. സ്വന്തം കാര്യംമാത്രം എഴുതിയ താങ്കള്‍ക്കും താങ്കള്‍ അറിയുന്നവര്‍ക്കും മാത്രം യേശു ജനിച്ചതെന്നും തോന്നും. ഇന്നായിരുന്നുവെങ്കില്‍ ബൈബിള്‍ എഴുതിയവനു നേരെ
      പകര്‍പ്പവകാശത്തിനു കേസ് കൊടുക്കാമായിരുന്നു.

      ---യഥാര്‍ത്ഥ ക്രിസ്തിയാനിക്ക് പൂര്‍ണമായും സന്തുഷ്ടനായിരിക്കാന്‍ സാധിക്കും---

      ഞാന്‍ അറിഞ്ഞടത്തോളം അനോണിമസ്സായ ഈ അശരീരി മാത്രമേ
      പൂര്‍ണ്ണസന്തോഷമുള്ള ക്രിസ്ത്യാനിയായി കാണുന്നുള്ളൂ.
      ക്രിസ്തുപോലും സന്തോഷവാന്‍ അല്ലായിരുന്നു. യേശു ചിരിച്ചതായി പുതിയ നിയമത്തില്‍ ഒരു സ്ഥലത്തും ഇല്ല. അങ്ങനെ ഒരു വികാരം യേശു സ്വന്തം അമ്മയുടെ അടുത്തോ ശിഷ്യന്‍മാരുടെ അടുത്തോ പ്രകടിപ്പിച്ചിട്ടില്ല. ഒരിക്കലും സന്തോഷിക്കാത്ത യേശു എങ്ങനെ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കും. കൂടെ നടന്ന ശിക്ഷ്യന്മാരും അധികാരികളെ പേടിച്ചായിരുന്നു ജീവിച്ചിരുന്നത്. പിന്നെ, എന്തു ഭൌതിക സന്തോഷം യേശു തന്നു.

      -- ക്രിസ്തിയാനി എന്നത് കൊണ്ട് ഞാന്‍ അര്‍ഥം ആക്കുന്നത്, ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ എന്നാണു--
      വെറുതെ അനുഗമിച്ചു കുരിശും ചുമന്നു നടക്കാതെ രണ്ടു കപ്പക്കു പോയി വളം ഇടരുതോ? ആയുസിനെ പാഴാക്കാതെ, പെണ്ണുംകെട്ടി സന്തോഷം തേടി പോവരുതോ? ബിഷപ്പിന്റെ സ്വര്‍ണ്ണ കുരിശു കിട്ടിയാല്‍ ഞാനും കഴുത്തില്‍ ഇടുമായിരുന്നു. സ്വര്‍ണ്ണത്തിനു തീ പിടിച്ച വിലയും.

      എബ്രാഹത്തിനു മുമ്പും യേശുവും ഈ എഴുതുന്ന അനോണിമസും താങ്കളും ഉണ്ടായിരുന്നു.ജനിക്കുന്നതിനുമുമ്പ് ഒരു പരമാണുവായി എന്റെ അപ്പനില്‍ ഞാനും ഉണ്ടായിരുന്നു. പരമാണു ഒരിക്കല്‍ അമ്മയുടെ അണ്ഡത്തില്‍ വീണു പുത്രനെയും പ്രസവിച്ചു. ഞാനും അനോനിമാസ്സും ജനിക്കുന്നതിനു മുമ്പും ഉണ്ടായിരുന്നു.

      ക്രിസ്തീയ മൂല്യങ്ങള്‍ കത്തോലിക്കാ സഭയില്‍ മുഴുവന്‍ നശിച്ചെങ്കില്‍ പിന്നെ എങ്ങനെ താങ്കള്‍ക്കു മാത്രം,അല്ലെങ്കില്‍ താങ്കള്‍ അറിയുന്നവര്‍ക്ക് മാത്രം കത്തോലിക്കാസഭ സ്നേഹം തന്നു.താങ്കളുടെ യുക്തികള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗത്തിലേക്ക് യാത്ര തിരിച്ച ധര്‍മ്മപുത്രരും പുറകെയുണ്ടായിരുന്ന പട്ടിയും പരിവാരങ്ങളെപ്പോലെയും തോന്നുന്നു. വിശ്വസിച്ചാല്‍ മാത്രം മതി, ചിന്തിക്കരുതെന്നുള്ള പുരോഹിത പ്രമാണങ്ങളും ഇങ്ങനെ തന്നെ പറയുന്നു. താങ്കള്‍ പറഞ്ഞതൊന്നും യുക്തിയില്‍ ദഹിക്കുന്നില്ല.

      സൈബര്‍ സെക്സും ആറ്റംബോംബും ഉണ്ടാക്കിയതും കത്തോലിക്കാ സഭയാണോ? സൈബര്‍സെക്സ് സ്ത്രീകളെ കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന പുരോഹിതര്‍ക്കും ഒരു ആശ്വാസമാണ്. ആറ്റംബോംബും ലോകത്തെ പേടിപ്പിച്ചു സമാധാനം നിലനിര്‍ത്തുന്നു. അതിനും സ്നേഹം ഉണ്ട്. സൈബര്‍ സെക്സും ആറ്റംബോംബും കത്തോലിക്കാസഭയും അങ്ങനെ സ്നേഹവും സമാധാനവും നല്‍കുന്നു.

      Delete
    11. വേദനയില്‍ പോലും മന്ദഹസിക്കാന്‍ പഠിപ്പിച്ച സ്നേഹം. മുറിയപ്പെടുമ്പോഴും തിരസ്കരിക്കപെടുമ്പോഴും സ്വയം ശൂന്യമാക്കാന്‍ പഠിപ്പിച്ച സ്നേഹം.

      I love you Anonymous:)

      Delete
    12. അല്‍മായ ശബ്ദത്തില്‍ ഉള്ളവര്‍ക്കും എന്തെങ്കിലുംപ്രയോജനപ്പെടെണ്ടതു
      എഴുതരുതോ ? സ്വന്തംകാര്യം കിടക്കറ രഹസ്യംപോലെ ഇവിടെ പറയണോ?
      ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രയോജനപ്രദം അല്ലെങ്കില്‍ ബ്ലോഗ്‌ മാസ്റ്റര്‍ അത് പബ്ലിഷ് ചെയ്യരുത്. ഇപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു കൂടെ.നിങ്ങള്‍ എഴുതുന്ന പലതും നിങ്ങളുടെ അനുഭവം അല്ലെ? സത്യത്തില്‍ എല്ലാവര്ക്കും പ്രയോജനപ്പെടാന്‍ വേണ്ടിയാ എന്‍റെ അനുഭവം എന്ന് പറഞ്ഞത്. പിന്നെ എല്ലാ കത്തോലിക്കരുടെയും കാര്യം പറയാന്‍ എനിക്കെങ്ങിനെ പറ്റും. എന്നെ ആരും അതിനു ചുമതലപ്പെടുത്തിയിട്ടില്ല.ഉദാഹരണത്തിന് ദിവസവും പള്ളിയില്‍ പോകുന്ന കത്തോലിക്കന്‍ ആയ ശ്രീ പടന്നമാക്കല്‍ കത്തോലിക്കന്‍ എന്നതില്‍ സന്തുഷ്ടന്‍ അല്ല എന്നറിയാവുന്ന ഞാന്‍ എങ്ങിനെ എല്ലാവരും എന്ന് പറയും. എനിക്കറിയാവുന്ന പല കത്തോലിക്കരും വളരെ ദുഖിതര്‍ ആണ്. അത് കൊണ്ട് ആണ് എന്നെ പോലെ ,യേശു പറഞ്ഞ പോലെ സ്നേഹിച്ചാല്‍ "നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍" എന്ന് സുരേഷ്ഗോപി പറയുന്നത് പോലെ ഞാന്‍ എന്‍റെ കാര്യമാക്കി തട്ടി മൂളിച്ചതു എന്‍റെ പോന്നു സാറന്മാരെ. അതിനിത്ര കോപിക്കാന്‍ എന്തിരിക്കുന്നു. പലരും കിടക്കറ രഹസ്യങ്ങള്‍ പോലെ പലതും പറയാനുള്ള ഒരു സ്ഥലം കൂടി ആണല്ലോ അല്മയശബ്ദം. ഭാര്യ കേള്‍ക്കാന്‍ ചെവി തരില്ല.എന്‍റെ പട്ടി പോലും കേള്‍ക്കില്ല.( ദുര്യോധനന്റെ പട്ടിയെപോലെ)മക്കള്‍ പറയും pappa you are boring ! പിന്നെ ആരോട് ഞാന്‍ ചൊല്ലും.
      യേശുവും അഞ്ചക്ഷരം പഠിക്കാത്ത അപ്പോസ്തോലന്മാരും വേദം കോപ്പി അടിച്ചു എന്ന് പറയുന്നത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കുക. ഒരിക്കല്‍ അമേരിക്കകാരന്‍ തല മുടിയെക്കാള്‍ ഖനം കുറഞ്ഞ ഒരു ഫൈബര്‍ കണ്ടു പിടിച്ചു. ജപ്പാന്‍ കാരന്‍ അതിനു നടുവിലൂടെ ഒരു ദ്വാരം ഉണ്ടാക്കി അതിലൂടെ വൈദ്യതി കടത്തിവിട്ടു. ഇന്ത്യ ക്കാരന്‍ അത് വാങ്ങി അതിനു മുകളില്‍ made in India എന്നെഴുതി മിടുക്കനായി. ലോകത്തില്‍ എന്ത് കണ്ടുപിടിത്തം വന്നാലും ഉടന്‍ ഇന്ത്യക്കാരന്‍ പറയും അത് പണ്ടിവിടെ കണ്ടു പിടിച്ചതായിരുന്നു എന്ന്. അതൊരു average ഇന്ത്യക്കാരന്റെ വീക്ക്നെസ്സാണ്. ഹിഗ്ഗ്സ് ബോസോണ്‍ കണത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോഴും ഇന്ത്യക്കാരന്റെ അവകാശവാദം പല മലയാള പത്രങ്ങളിലും കണ്ടു.

      "വെറുതെ അനുഗമിച്ചു കുരിശും ചുമന്നു നടക്കാതെ രണ്ടു കപ്പക്കു പോയി വളം ഇടരുതോ? ആയുസിനെ പാഴാക്കാതെ, പെണ്ണുംകെട്ടി സന്തോഷം തേടി പോവരുതോ?"

      ജോസുകുട്ടിച്ചായ ആ കുരിശിന്റെ ഭാരം കാരണം പെണ്ണ് കെട്ടി. അവള്‍ പല പ്രാവശ്യം കുരിശിന്റെ ഭാരമിറക്കി തന്നു. ഇപ്പോള്‍ പറയുന്നു ഇനി തന്നത്താന്‍ ചുമന്നോ എന്ന്. വേണെകില്‍ വേറെ എവിടെ എങ്കിലും പോയി വേറെ ആരെ കൊണ്ടെങ്കിലും ഇറക്കിക്കോ എന്ന്. ഞാന്‍ എന്ത് ചെയ്യും. സാറിനെപ്പോലെ വിവരവും അനുഭവവും ഉള്ള ചില അല്മായര്‍ പറഞ്ഞിട്ടാണ് അങ്ങിനെ ചെയ്തത്. ഇപ്പോള്‍ അല്മായനും ഇല്ല കെട്ടിയ പെണ്ണും ഇല്ല. ചന്തുവിന് തോല്‍ക്കാന്‍ ഇനിയും ജീവിതം ബാക്കി. പെണ്ണ് കെട്ട് , പെണ്ണ് കെട്ട് എന്ന് പറയാന്‍ എളുപ്പമാണ്.പെരുവഴി ആധാരം എന്ന് പറഞ്ഞപോലെ ആയി. കപ്പക്ക്‌ കിളച്ചും നോക്കി. കാര്യമായ വളവും ഇട്ടു. ഏഹെ. കാര്യമായ വിളവും കിട്ടിയില്ല. മുഞ്ഞ വന്നു. ആ കുരിശിനെ കുറിച്ചാണ് അച്ചയന്മാരെ ഞാന്‍ പറഞ്ഞ കുരിശു. പെണ്ണ് കെട്ടിയാല്‍ സന്തോഷം കിട്ടുമെന്ന് ആരാ പറഞ്ഞത്. ഇദ്ദേഹത്തിനു കിട്ടിക്കാണും. എന്നുവച്ച് എനിക്ക് കിട്ടണം എന്നുണ്ടോ?.കത്തോലിക്കന്‍ സന്തോഷവാന്‍ ആകും എന്ന് ഞാന്‍ പറഞ്ഞ പോലെ ഇരിക്കും.. അച്ചന്മാരെ ആരെന്തൊക്കെ പറഞ്ഞാലും പെണ്ണ് കെട്ടരുത്. പ്രലോഭനങ്ങളില്‍ ഇടറാതെ പിടിച്ചു നില്‍ക്കുക. അറിഞ്ഞു കൊണ്ട് വാരിക്കുഴിയില്‍ വീണിട്ടു അലറിയിട്ടു കാര്യമില്ല എന്നോര്‍ക്കണം.
      എനിക്കറിയാം ജോസുകുട്ടി ഒത്തിരി സഹിച്ചു എന്ന്. ഞാന്‍ ജോസുകുട്ടിയെ പഴിക്കുന്നില്ല.പ്രാര്‍ത്ഥിക്കാറുണ്ട്. I can understand you . I ask your forgiveness for what they have done to you . You deserve a big apology . ആ കാപാലികര്‍ ചെയ്തത് എന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ദുഷ്ടന്‍ വിതച്ച കളകള്‍ നല്ലവയെ ഞെരുക്കുന്നുണ്ടാവാം. കളകള്‍ക്കിടയില്‍ തഴച്ചു വളരുന്ന നല്‍ചെടികളും ധാരാളം ഉണ്ട് മാഷെ.

      Delete
    13. മാര്‍പാപ്പപോലും കത്തോലിക്കാസഭ യഹൂദരോടുള്ള ക്രൂരതയില്‍ പരസ്യമായി ക്ഷമ ചോദിച്ചു. എങ്കിലും നമ്മുടെ തീയോളജിയില്‍ ജീവിതം കളഞ്ഞ അനോണിമസ് സമ്മതിക്കുകയില്ല. അലക്സിനു ചരിത്ര ബോധമില്ലെന്നു പറഞ്ഞു എന്തൊക്കെയോ ഇവിടെ കട്ട് ആന്‍ഡ്‌ പേസ്റ്റ് നടത്തിയിട്ടുണ്ട്.

      സ്കൂളില്‍ ചരിത്രം പഠിപ്പിക്കുമ്പോള്‍ ക്ലാസ്സില്‍കയറാതെ അനോണിമസ് നടന്നതിന്റെ അറിവ് കേടെന്നു മാത്രമേ പറയുവാന്‍ സാധിക്കുകയുള്ളൂ. യഹൂദരുടെ കൂട്ടക്കൊലയില്‍ സഭയുടെ നിലപാടില്‍ മാര്‍പാപ്പ ക്ഷമ പറഞ്ഞപ്പോള്‍ ലോകത്തിലെ യഹൂദ നേതാക്കാന്‍മാര്‍ ആഹ്ലാദിച്ചു. നാസികളുടെ പിതാവായ പച്ചെല്ലി എന്ന പന്ത്രണ്ടാം പീയൂസ് ആയിരുന്നു അന്നു സഭ ഭരിച്ചിരുന്നത്. അദ്ദേഹം നാസികളെ അനുകൂലിച്ചില്ലെങ്കില്‍ ജോണ് പോള്‍ എന്തിനു ക്ഷമ പറഞ്ഞു.

      നാസികളുടെ കൂട്ടായിരുന്ന കത്തോലിക്കാസഭയെ ഇവിടെ വിശേഷിപ്പിക്കുവാന്‍ തുടങ്ങിയാല്‍ അനേക വാല്യങ്ങളുള്ള പുസ്തകങ്ങള്‍ തന്നെ വേണ്ടി വരും.സഭ ഒളിവില്‍ നാസികളെ സഹായിച്ചെന്നു പരസ്യമായ തെളിവുകളോടെ എന്നും ചരിത്രസത്യമാണ്.

      എലിപ്പാട്ട് പാടുന്ന റാറ്റ്സിംഗരുടെ(Ratzinger)ചില പ്രസ്താവനകളില്‍ പ്പോലും ഇതു സ്പഷ്ടമാണ്. ഇപ്പോഴത്തെ ഈ മാര്‍പാപ്പാ നാസികള്‍ കത്തോലിക്കാ ഇസത്തിനു വിരോധികളെന്നു സമ്മതിക്കുന്നുവെങ്കിലും യഹൂദ വിരോധം അദ്ദേഹത്തിന്‍റെ അനേക പ്രഭാഷണങ്ങളിലും പുസ്തകങ്ങളിലും ഉണ്ട്.

      ഇദ്ദേഹം തന്നെ എഴുതിയിരിക്കുന്നു, സഭ യഹൂദവിരോധം പുലര്‍ത്തുന്നില്ലെങ്കിലും ജനങ്ങളുടെ മനസ്സില്‍ തുളച്ചു കയറിയ യഹൂദ വിരോധത്തെ തുടച്ചു കളയുവാന്‍ സഭയ്ക്ക് സാധിക്കുന്നില്ല.

      ഹിറ്റ്ലറിനെ പരസ്യമായി സഹായിച്ച പല തെളിവുകളും വത്തിക്കാനില്‍ നിന്നും ചോര്‍ച്ച പോയതും വിവാദമായിരുന്നു. കത്തോലിക്കാ സഭയിലെ അനേക ബിഷപ്പ്മാരും പുരോഹിതരും നാസികള്‍ക്കൊപ്പം ഒറ്റുകാരായും പരസ്യമായും പ്രവര്‍ത്തിച്ചിരുന്നു. നാസികള്‍ക്കെതിരെ പ്രവര്‍ത്തിച്ച ചിലരെ, പുരോഹിതരെ നാസികള്‍ കൊന്നുവെന്നും ശരിതന്നെ.

      ക്രോയേഷ്യായിലും ബാള്‍ക്കിനിലും ഉള്ള നാസികളുടെ സര്‍ക്കാരുകളെ സഭ ഒരു പാവയെപ്പോലെ ആവുന്നടത്തോളം കൂട്ടകൊലകള്‍ക്ക് സഹായിച്ചു. നാസികള്‍ക്ക് വേണ്ടി നാസികളെക്കാള്‍ അന്ന് പ്രവര്‍ത്തിച്ചതും അവിടുത്തെ സഭയായിരുന്നു.

      ദൈവമില്ലാത്ത തത്വശാസ്ത്രമാണ് നാസികളുടെതെന്നു 2000ത്തില്‍ പോപ്പ് പോള്‍ പറഞ്ഞു. എന്നാല്‍ 1933 ലെ ചരിത്രരേഖകളില്‍ അന്ന്
      ആവശ്യപ്പെട്ടതു ജര്‍മ്മന്‍കത്തോലിക്കര്‍ നാസികളെ സംരക്ഷിക്കണമെന്നും സ്നേഹിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നാണ്.

      കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇല്ലാതിരുന്ന ചരിത്രത്തെ വിക്രുതമാക്കുവാന്‍ പുരോഗമന പുരോഹിത സാഹിത്യകാരന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടറിലും ചരിത്രം മായിച്ചു കളയുവാന്‍ ഇവര്‍ പടയൊരുക്കം തുടങ്ങി.

      അനോനിമസ്സെ, പേരുസഹിതം ഒരു contributer എന്ന നിലയില്‍ വരുന്നുവെങ്കില്‍ വിവാദമായ ഈ ചര്‍ച്ചയില്‍ ഞാന്‍ കൂടുതല്‍ വിവരങ്ങളുമായി വരാം. അശരീരിയോടും ദൈവത്തോടും എനിക്ക് സംസാരിക്കുവാന്‍ പ്രയാസവുമുണ്ട്. ഇവിടെ സന്തോഷത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു, ഇപ്പോള്‍ ജര്‍മ്മനിയുടെയും കത്തോലിക്കാസഭയുടെയും നാസി കൊലകള്‍വരെ എത്തി.

      Delete
    14. This gentleman is a great entertainer and, to me, he looks like the alter ego of former – not late – John.

      He does more than entertaining. Even though you can’t agree with him (I don’t know how any one in his sanity can accept what he says), his temerity to try to convince us about a non-existing face of the Catholic Church deserves kudos. His arguments have a weird force. Gosh, what such men cannot do to the little lambs!

      He comes out with historic blunders but his nonsense will have many takers. Who said, Genius may have its limitations, but stupidity is not thus handicapped?

      I admire you, man!

      Delete
    15. This comment has been removed by the author.

      Delete
    16. ---ഞാന്‍ പഴിക്കുന്നില്ല.പ്രാര്‍ത്ഥിക്കാറുണ്ട്. I can understand you . I ask your forgiveness for what they have done to you . You deserve a big apology . ആ കാപാലികര്‍ ചെയ്തത് എന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ദുഷ്ടന്‍ വിതച്ച കളകള്‍ നല്ലവയെ ഞെരുക്കുന്നുണ്ടാവാം. കളകള്‍ക്കിടയില്‍ തഴച്ചു വളരുന്ന നല്‍ചെടികളും ധാരാളം ഉണ്ട് മാഷെ.----

      അനോണിമസ് എഴുതിയത് വളരെ ഇഷ്ടപ്പെട്ടു.---- തഴച്ചു വളരുന്ന കളകളിലും നല്ചെടികള്‍ ധാരാളം----. എത്രയോ ഹൃദയത്തില്‍ ആഞ്ഞടിക്കുന്ന സത്യമായ വാക്യം. ഒരു ജീവിതം മുഴുവന്‍ എന്റെയും തത്വം ഇതായിരുന്നു. സത്യമാണ് അനോണിമസ് എഴുതിയതും.

      എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആയതുകൊണ്ട് കൂടുതല്‍ എഴുതുന്നില്ല. ഒരു കാലഘട്ടത്തില്‍ ഈ അനീതിയെപ്പറ്റി അനേകര്‍ സംസാരിക്കുമായിരുന്നു. എനിക്ക് ആത്മബലം തന്ന ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു. കാലം മുറിവുകള്‍ ഉണക്കി തന്നു. അതുകൊണ്ട് ഞാന്‍ ഈ നാട്ടില്‍ ആയി. എനിക്ക് അനേകരെ സഹായിക്കുവാനും സാധിച്ചു.

      Delete
  2. വിവാഹമോ ശവമടക്കോ നടത്താന്‍ പള്ളിയും , അച്ചനും, കപ്യാരും വേണമെന്ന് ബൈബിളിലെവിടെയോ ഉണ്ടെന്നാണ് പലരുടെയും ധാരണ . ബൈബിളില്‍ അങ്ങിനെയൊന്നുമില്ല , യേശു തന്റെ അമ്മയുടെ കുടുംബത്തിലെ ഒരു കല്യാണത്തില്‍ പങ്കെടുത്തിട്ടു പോലും , വിവാഹം നടത്തിക്കൊടുത്തില്ല എന്ന് ശ്രദ്ധിക്കുക . അതുപോലെ , യേശുവോ ശിഷ്യരോ ആരുടേയും , ശവമടക്കോ , വിവാഹമോ നടത്തിക്കൊടുത്തിട്ടില്ല . അവരെ അയച്ചപ്പോള്‍ പറഞ്ഞേല്‍പ്പിച്ച കാര്യങ്ങളില്‍ ഒന്നായിരുന്നില്ല വിവാഹ ശിസ്രൂഷയും , ശവമടക്ക് ശിശ്രൂസയും .

    എന്റെ വിവാഹം , പള്ളിയിലായിരുന്നു , മക്കാള്‍ കല്യാണം കഴിച്ചാല്‍ , അവര്‍ക്കിഷ്ട്ടമാനെങ്കില്‍ അതും പള്ളിയിലായിരിക്കും - ഇതൊന്നും ആവശ്യമല്ലെങ്കില്പോലും പൊതുജനത്തെ ത്രുപ്തിപ്പെടുത്തെണ്ടേ ?- നടത്തുക .

    ReplyDelete
  3. വിവാഹം നടത്താനും ശവമടക്കിനും പുരോഹിതന്‍ വേണം എന്നില്ല. ഒന്നിനും പുരോഹിതന്‍ വേണ്ട. പക്ഷെ അത് കത്തോലിക്ക സഭയുടെ മാത്രം കണ്ടു പിടിത്തമല്ല. കത്തോലിക്ക സഭ adichelpicchthum അല്ല. എല്ലാ മതത്തിലും സംസ്കാരങ്ങളിലും ഉള്ള ഒരു ആചാരം ആണ്. ആ ആചാരം കത്തോലിക്കരും തുടരുന്നു അതിനു ഒരു ദൈവശാസ്ത്രവും ഉണ്ടെന്നു മാത്രം. ഏറ്റവും മഹത്തരം എന്ന് ചിലര്‍ വിളിക്കുന്ന ഹിന്ദു മതത്തിലും ഇസ്ലാം യഹൂദ സിഖു മതങ്ങളിലും കല്യാണത്തിനും ശവമടക്കിനും അവരുടെ പുരോഹിതര്‍ കാര്‍മികത്വം വഹിക്കാരുണ്ട്. ഒസാമ ബിന്‍ലാദന്റെ ശവം കടലില്‍ എറിയുന്നതിന് മുന്‍പ് അവരുടെ മുക്രിയെ വിളിച്ചിരുന്നു. പൊതു ശ്മശാനത്തില്‍ അടക്കണം എങ്കില്‍ ആര്‍ക്കും അതാകാം. കത്തിച്ചു കടലില്‍ ഒഴുക്കം. ആരും വിലക്കുന്നില്ല. ധീരന്മാര്‍ അങ്ങനെ ചെയ്യട്ടെ.കര വിഴുങ്ങിയാലും കടല്‍ വിഴുങ്ങിയാലും ഫലം ഒന്ന് തന്നെ. ചീഞ്ഞഴിയുക, ശവശരീരത്തോടും മരിച്ച ആളോടും ഉള്ള ബഹുമാനം മാത്രമാണ് പ്രധാനം. കല്യാണത്തിന്റെ കാര്യം വല്ലാത്ത തമാശ തന്നെ ആണ് ഒന്ന് ചിന്തിച്ചാല്‍. ഇന്ന് മുതല്‍ മരണം വരെ സെക്സ് നടത്തി ജീവിക്കാന്‍ ഉള്ള പെര്‍മിഷന്‍ കൊടുക്കാനും പുരോഹിതന്‍ വേണം. ബൈബിളില്‍ പറയുന്ന പോലെ അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു എന്നങ്ങു വിചാരിച്ചാല്‍ പോരെ. പോര. ചിലര്‍ക്കത് പോര. മെത്രാനും അച്ചനും ഒക്കെ വേണം. പക്ഷെ കന്യാസ്ത്രീകള്‍ക്കു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോലും കേരളത്തില്‍ അനുവാദം ഇല്ല. പാവങ്ങള്‍ പെണ്ണുങ്ങള്‍.

    ReplyDelete