Translate

Sunday, July 8, 2012

നിയമാവര്‍ത്തനത്തിലെ ദശാംശവും കേരള കത്തോലിക്കാ സഭയും പിന്നെ സുപ്പീരിയര്‍മാരും

നിയമാവര്‍ത്തനത്തിലെ  ദശാംശവും കേരള കത്തോലിക്കാ സഭയും പിന്നെ സുപ്പീരിയര്‍മാരും 
യഹൂദ പൌരോഹിത്യ പാരമ്പര്യത്തില്‍ എഴുതപ്പെട്ട നിയമാവര്‍ത്തന പുസ്തകത്തില്‍ പറയുന്ന ദശാംശം ഈ അടുത്ത കാലത്താണ്  കത്തോലിക്കാ സഭയില്‍ ചൂഷണ മാര്‍ഗമാകാന്‍ പോകുന്നത്. അമേരിക്കയിലെ പണക്കൊതിയരായ ഇവാന്‍ജെലിക്കള്‍, പന്തക്കുസ്ത്ത , ടെലി ഇവാന്‍ജെലിക്കല്‍ തുടങ്ങിയ പ്രസ്ഥാനക്കാര്‍  ശുദ്ധമനസ്കരായ വിശ്വാസികളുടെ പണം പിഴിയാന്‍ വേണ്ടി പഴയനിയമ പത്തിലൊന്ന് പണപ്പിരിവ് സിദ്ധാന്ധം ദുരുപയോഗിച്ച്ചു കൊടീശ്വരന്മാരും ചൂഷകരും ആയി. അതിന്റെ ചുവടു പിടിച്ചു കേരളത്തിലെ പെന്തോക്കൊസ്ഥ വിഭാഗങ്ങളും ദശാംശം പിരിച്ചു പണക്കാരും എസ്റ്റേറ്റ്‌ ഉടമകളും ആയി. കത്തോലിക്കാ സഭയില്‍ ഈ അടുത്ത കാലത്ത് ചില കരിസ്മാടിക് സ്വാധീനത്തിന്റെയും പെന്തക്കോസ്ത സാമ്പത്തിക ശാസ്ത്രത്തിന്റെയും വിജയം കണ്ട കത്തോലിക്ക മെത്രാന്‍ സംഘവും ദശാംശം എന്ന പണപ്പിരിവ് ചൂഷണം ആരംഭിക്കുന്നതിന്റെ സൂചനയാണ്  പുതിയ ദശാംശ സാമ്പത്തിക വരുമാന സഭാശാസ്ത്രം. എന്നാല്‍ അതിനു കൂട്ട് പിടിക്കുന്നത്‌ ബൈബിളില്‍ നിന്നുള്ള വാക്കുകളും. താഴെ പറയുന്ന "തിരു വചന" ഭാഗമാണ് പ്രസ്തുത  വചനഭാഗം. ഈ മെത്രാന്മാര്‍ അവരുടെ ഇടയ ലേഖനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാന്‍ അത്മായ ശബ്ദം ശ്രമിക്കണം. ബൈബിള്‍ ക്വോട്ട് ചെയ്യുമ്പോള്‍ മുഴുവനും വേണം. മുറിച്ചു പറയുന്നത് സത്യം മൂടിവക്കല്‍ ആണ്. സത്യം മാത്രമേ നിങ്ങളെ സ്വതന്ത്രരാക്കൂ.
നിയമാവര്‍ത്തനം 14-22 മുതല്‍ 29 വരെ ഇങ്ങനെ പറയുന്നു. ദൈവ വചനം അല്ലെ ? അനുസരിച്ചേ പറ്റൂ മെത്രാന്മാരെ.
"വര്ഷം തോറും നിന്റെ വയലിലെ സകല  ഫലങ്ങളുടെയും ദശാംശം മാറ്റിവക്കണം. നിന്റെ ദൈവമായ കര്‍ത്താവ് തന്‍റെ നാമം സ്ഥാപിക്കുന്നതിന് തെരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തെ മുന്നില്‍ വച്ചു നിന്റെ ധാന്യങ്ങളുടെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലും നീ ഭക്ഷിക്കണം"
ദശാംശം മാറ്റി വക്കുന്നത് നിനക്കും നിന്റെ കുടുംബത്തിനും ഭക്ഷിച്ചു ആഘോഷിക്കാന്‍ ആണ് എന്ന് അര്‍ഥം. അല്ലാതെ മതത്തിന് വേണ്ടി ആണ് എന്ന് പറയുന്നില്ല. ഈ ഭാഗം അവര്‍ ആരെയും വായിച്ചു കേള്‍പ്പിക്കില്ല. കാരണം വരവ് ക ഇല്ല ക, ജനം ദശാംശം ചെലവു ക ആക്കും.
24 -...26 "ദൈവമായ കര്‍ത്താവ് നിന്റെ നാമം സ്ഥാപിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം നിനക്ക് ദശാംശം കൊണ്ടുപോകാന്‍ സാധികാത്ത ദൂരെ ആണെങ്കില്‍ , നീ സമൃദ്ധിയായി അനുഗ്രഹിക്കപ്പെടുമ്പോള്‍ , ആ ഫലങ്ങള്‍ വിറ്റ് പണമാക്കി  അവിടുന്ന് തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്ത് പോകണം.അവിടെ വച്ചു ആ പണം കൊണ്ട് നിനക്ക് ഇഷ്ടമുള്ള കാളയോ ആടുകളോ  വീഞ്ഞോ ശക്തിയുള്ള ലഹരിപാനീയങ്ങളോ വാങ്ങാം.നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ വച്ചു ഭക്ഷിച്ചു നീയും നിന്റെ കുടുംബാങ്ങങ്ങളും ആഹ്ലാദിക്കുവിന്‍."
ഇത്രയും നല്ല ദൈവം വേറെ ആരുണ്ട്‌. മനുഷ്യന്‍ നല്ല ഭക്ഷണവും വീഞ്ഞും ലഹരിയുള്ള മദ്യവും കഴിച്ചു കുടുംബ സമേതം വക്കേഷന് പോയി ആഹ്ലാദിക്കാന്‍ പറയുന്ന ദൈവം. ഇവിടെ ആദ്യം നിന്റെ ദശാംശം എങ്ങിനെ നീയും നിന്റെ കുടുംബവും ആസ്വദിക്കണം എന്നാണ്. ഈ കാര്യം ഏതെങ്കിലും പാസ്ടര്‍ മാരോ മേത്രാന്മാരോ പ്രസംഗിച്ചു  കേട്ടിട്ടില്ല. അവര്‍ ഈ വക കാര്യങ്ങള്‍ പറഞ്ഞാല്‍ ദൈവദൂഷണം ആകുമല്ലോ. പത്തിലൊന്ന് പോയിട്ട് നൂറിലൊന്നു പോലും കിട്ടില്ല എന്നറിയാം.
27 -29 "നിന്റെ പട്ടണത്തില്‍ ഉള്ള ലേവ്യരെ നീ അവഗണിക്കരുത് .എന്തെന്നാല്‍ നിനക്കുള്ളത് പോലെ ഓഹാരിയോ അവകാശമോ അവര്‍ക്കില്ല. മൂന്നാം വര്‍ഷം അവസാനം ആ കൊല്ലം നിനക്ക് ഫലങ്ങളുടെ എല്ലാം ദശാംശം കൊണ്ടുവന്നു നിന്റെ പട്ടണത്തില്‍ സൂക്ഷിക്കണം.നിന്റെ പട്ടണത്തില്‍ താമസിക്കുന്ന നിനക്കുള്ളതുപോലെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്നു അവ ഭക്ഷിച്ചു തൃപ്തി അടയട്ടെ. അപ്പോള്‍ നിന്റെ കര്‍ത്താവ് എല്ലാ പ്രവത്തികളിലും നിന്നെ അനുഗ്രഹിക്കും".
ഇവിടെയും ദശാംശം; ഒന്നുമില്ലാത്ത ലേവ്യര്‍ക്കും പാവങ്ങള്‍ക്കും ഉള്ളതാണ്. കേരള കാത്തോലിക്കാ സഭയോ അതിലെ മെത്രാന്‍മാരോ വൈദികരോ സന്യാസികളോ ഈ പറഞ്ഞ വിഭാഗത്തില്‍ പെടുന്നില്ല. പിന്നെ എങ്ങിനെ ദശാംശം എന്ന കാരുന്ന്യ പ്രവര്‍ത്തിയെ സഭകളും കാത്തോലിക്കാ സഭയും ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങളെ ചൂഷണം ചെയ്യുന്നു.ധൂര്‍ത്ത്‌, ആഡംബരം എന്നിവ ഒഴിവാക്കി പൊതുനന്മയ്‌ക്കായി സംഭാവന ചെയ്യാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദേശിക്കുന്നു. കെ.സി.ബി.സി. ആസ്‌ഥാന കാര്യാലയമായ എറണാകുളം പി.ഒ.സിയില്‍ നടന്ന കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലെ മെത്രാന്‍മാരുടെയും രൂപതാ വൈദിക പ്രതിനിധികളുടെയും സന്യാസസമൂഹം മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്‌ത യോഗത്തിന്റേതാണു നിര്‍ദേശം. ഇവര്‍ മണി മേക്കിംഗ് പ്രസ്ഥാനങ്ങള്‍ ആകാന്‍ പാടില്ല എന്ന് പറയുന്ന അടുത്ത നിമിഷം  തന്നെ പുതിയ തന്ത്രങ്ങള്‍ സമ്പത്തുണ്ടാക്കാന്‍ ജനങ്ങളെ പിഴിയുന്ന നയം ആത്മീയതയുടെ മറവില്‍ മെനയുന്നതു മാമോനെ ആരാധിക്കുന്ന മഹാ പാപം ആണ്. ആരും ഒന്നും ഇനി കൊടുത്തില്ലെങ്കിലും നടന്നു പോകാന്‍ ഉള്ള പണം സഭയില്‍ കുന്നു കൂടിയിട്ടുണ്ട്. ഇങ്ങിനെ പോയാല്‍ പാശ്ചാത്യ സഭയില്‍ സംഭവിച്ച പോലെ കേരളത്തിലും പള്ളികളും സന്യാസ,രൂപ താ വസ്തുവകകളും വില്‍ക്കേണ്ടി വരും. കാരണം പാപത്തിന്റെ ശമ്പളം മരണം ആണ്. അത് സഭക്കും ബാധകം ആണ്.
നിയമാവര്‍ത്തനം "ആവര്‍ത്തിക്കേണ്ട നിയമം  ആണല്ലോ ഇത്  അതുകൊണ്ട് പഴയ നിയമത്തിലെ ഈ ഒരു നിയമം മാത്രം ആവര്‍ത്തിക്കണം എന്ന് അവര്‍ നിര്‍ബ്ബന്ധിക്കുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. ഞാന്‍ വിചാരിച്ചത് നമ്മുടെ മേത്രന്മാര്‍ക്ക് അല്പം കൂടി നിലവാരം ഉണ്ടെന്നാണ് . കുറഞ്ഞ പക്ഷം ഇത് വായിക്കുന്ന വൈദികര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ വിവരക്കേടും പോക്കിരിത്തരവും ഇടവകകളില്‍ പ്രാവര്‍ത്തികമാക്കരുത് എന്ന് തന്നെ അല്ല രൂപ താ മീറ്റിങ്ങുകളില്‍ പ്രതിക്ഷേധിക്കുകയും വേണം. പണപ്പിരിവിന്റെ പത്തിലൊന്ന് പ്രമാണം പതിനൊന്നാം പ്രമാണം ആയി അടിച്ചെല്പിക്കുന്നതിലും നല്ലത് കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണ്. "നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വിശുദ്ധ ജനമത്രേ" എന്ന നിയമാവര്‍ത്തന വചനം കൂടി ഓര്‍ക്കുക വല്ലപ്പോഴും.
ജോണച്ചന്‍

No comments:

Post a Comment