Translate

Friday, July 20, 2012

പിളരുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപത-ശ്രീ കൊട്ടൂരുന്റെ ലേഖനത്തില്‍ക്കൂടിയുള്ള യാത്ര-2-

 സെബാസ്റ്റ്യന്‍ വെത്താനത്തി അച്ചന്‍റെ തഴച്ചു വളരുന്ന  ഷിക്കാഗോയിലെ  സീറോ മലബാര്‍സഭ തിളച്ചുരുകുന്ന  ഒരു അഗ്നിപര്‍വതമെന്നും കണ്ടു. പൊട്ടിയൊഴുകിയ ലാവാ ക്നാനായ് സമുദായത്തെയും പൊള്ളിച്ചു. ക്നനായ് സമുദായത്തിലും രണ്ടു ചേരികളിലായ്  ദ്വിന്ദ യുദ്ധം തുടങ്ങിയിട്ട് കാലങ്ങളായി. പത്രങ്ങളില്‍ സംഘട്ടനങ്ങളുടെ വാര്‍ത്തകളെയുള്ളൂ. ആര്‍ക്കു ജയമെന്നു ഉറപ്പിക്കുവാന്‍ സാധിക്കാത്ത ശക്തരായ രണ്ടു അമേരിക്കന്‍ ചേരികള്‍ സീറോ മലബാറും ക്നനായും,  മസില് പിടിച്ചുകൊണ്ടു  പരസ്പരം ചെളി വാരി എറിയുന്നു. സഭ വളരുന്നു, പിളരുന്നു. പിന്നെയും പിളരുന്നു. പിളരുംതോറും വീണ്ടും പിളര്‍പ്പു വിഭാഗങ്ങള്‍ കാണാം.

കോട്ടയം രൂപതയുടെ ക്നാനായ് സമുദായം ഇന്ന് ഒരു പ്രതിസന്ധിയിലാണ്. വിഷപുകകള്‍കൊണ്ടു മലിനമായ ക്നനായ്  സഭയും നിയന്ത്രിക്കുവാന്‍ സാധിക്കാതെ തകരുന്ന സീറോ മലബാര്‍ സഭയും ഒന്നായ ചുട്ടുപഴുത്ത ലാവായായി  വളര്‍ന്നു കൊണ്ടിരിക്കുന്നതും സെബാസ്റ്റ്യന്‍ വെത്താനത്തി അച്ചന്‍റെ കാഴ്ചപ്പാടാണ്. ഇവിടെ സീറോ മലബാറിന്റെ ശക്തി വിഭജിച്ചു വളരുന്നു. നാം ഒന്നായി  താഴേക്കു പതിയുന്നു. സ്നേഹിച്ചു ജീവിക്കേണ്ട മനുഷ്യ മനസുകള്‍ വീണ്ടും വിഭജനങ്ങളായി പരസ്പരം മല്ലടിക്കുന്നതും സീറോ മലബാര്‍ രൂപതയില്‍ കാണാം. പുരോഹിത ഗുരുക്കന്മാര്‍ ഇതു തിരിച്ചറിയണമെങ്കില്‍ കാലങ്ങള്‍ കഴിയണം. ഇന്നത്തെ മുറിവുകള്‍ കരിയാതെ വ്രണങ്ങളാകണം. ഉണര്‍ന്നു സഭയെ നയിക്കുന്നതിനു പകരം ഉറങ്ങിയാണ്  കുഞ്ഞാടുകള്‍ക്ക്പിമ്പേ നടക്കേണ്ട ഇടയര്‍ മുമ്പേ  നടക്കുന്നത്. ഉയര്പ്പിന്റെ ഉദയത്തില്‍ ശിക്ഷ്യന്മാര്‍ ഉറങ്ങി കിടന്നപ്പോള്‍ മേരി മഗ്ദലന  മാത്രം ഉണര്‍ന്നിരുന്നു. ഉയര്പ്പിന്റെ സുപ്രഭാതം കാണണ്ടേ!!! ഉറങ്ങി കിടക്കുന്ന അഭിവന്ദ്യ തിരുമേനിമാരെ ഉണര്‍ത്തേണ്ടതായും ഉണ്ട്.

അമേരിക്കയിലെ ക്നാനായ് സമുദായവും സീറോ മലബാര്‍ രൂപതയിലെ അങ്ങാടിയത്തിന്റെ നിയന്ത്രണത്തിലാണ്. ക്നാനായ് സമുദായത്തില്‍ ഒരാള്‍ മറ്റു സമുദായത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ സഭയില്‍ നിന്നു പുറത്താക്കും. എന്തുകൊണ്ട് ഇവര്‍ സഹോദരനെ പുറത്താക്കുന്നു? ഈ സമുദായം കത്തോലിക്കരുടെതല്ലേ? ക്നാനായ് സമുദായത്തിന് കത്തോലിക്കായെന്നു പറഞ്ഞാല്‍ അര്‍ഥം അറിഞ്ഞുകൂടെ.?

സ്വന്തം സമുദായത്തില്‍നിന്നു പുറത്താക്കുമ്പോള്‍  പുറത്താക്കുന്നവരുടെ മനസാക്ഷി  വേദനിക്കുകയില്ലേ ? ജനിപ്പിച്ച മാതാപിതാക്കളും പഠിപ്പിച്ച ഗുരുക്കളും നോക്കി നില്‍ക്കുന്ന സുഹൃത്തുക്കളും ഈ അനീതികള്‍ക്കു പ്രതികരിക്കാതെ കൂട്ട് നില്‍ക്കുന്നുവോ?

ബിഷപ്പായാലും പുരോഹിതരായാലും സത്യവും നീതിയും പ്രസക്തമല്ല. ശുദ്ധരക്ത വാദത്തിനെതിരായി ആരെങ്കിലും ശബ്ദിച്ചാല്‍ അവരുടെ വായ്‌ അടപ്പിക്കും. ഇത്തരം പിന്തിരിപ്പന്മാര്‍ക്ക് സ്നേഹത്തിന്റെ ഭാഷ മനസിലാകുകയില്ല. ശക്തിയേറിയ ഭാഷ മാത്രമേ മനസിലാവുകയുള്ളൂ.  അമ്മയായ നമ്മുടെ കത്തോലിക്കാ സഭയില്‍  ക്നാനായ എന്ന ഒരു പിന്തിരിപ്പന്‍ സഭ ആധുനിക നൂറ്റാണ്ടിനു തന്നെ അപമാനമാണ്. നമ്മുടെ സഭയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്നതുകൊണ്ടാണ് സഭയെ വേശ്യയെപ്പോലെ പിച്ചിക്കീറുവാന്‍ വരുന്നവരോട് മര്യാദ ഇല്ലാത്ത ഭാഷയില്‍ സംസാരിക്കുന്നതും.

 അല്‍മായ ശബ്ദത്തില്‍ പുരോഹിത പടക്കെതിരെ ശക്തരായ എഴുത്തുകാരും വിമര്ശകരുമുണ്ട്. എങ്കിലും പ്രതികരിക്കുവാന്‍ എവിടെ നമ്മുടെ സ്ത്ര്കളും പെണ്‍കിടാങ്ങളും? അയ്യയ്യേ, പുരോഹിതരുടെ പാദസേവ ഇന്നും തുടരുന്നുവോ? അടിമത്വം നിറുത്തിക്കൂടെ, സഭയാകുന്ന മാതാവിന്റെ മടിത്തട്ടില്‍ ചായൂ.അവള്‍ മഗ്ദലനാ കാര്കൂന്തല്കൊണ്ട് താലോലിച്ചു യേശുവിന്റെ  പാദങ്ങളിലാണ് നമസ്ക്കരിച്ചത്. ആശാരി ചെറുക്കന്‍ പുരോഹിതനല്ലായിരുന്നു.   പുരുഷ വര്‍ഗമായ പുരോഹിതര്‍ യേശുവിനെ വിളിച്ചാല്‍ വരുകയില്ല.

മെത്രാനും കര്‍ദ്ദിനാളിനും  താലപ്പൊലി പിടിക്കാതെ  സഭയെ പുരോഹിതരില്‍ നിന്നും വിടുവിക്കുവാന്‍ പുര്‍ഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് കഴിയും. സഭയെ ശുദ്ധീകരിച്ചു   പടക്കളത്തുനിന്നു പുറത്തു വരുമ്പോള്‍ ഓണപ്പുടവയും ഉടുത്തുകൊണ്ട് പൂക്കളുമായി കാത്തു നില്‍ക്കുന്ന  സ്ത്രീകളുടെ മുമ്പിലായിരിക്കും  നിങ്ങള്ക്ക്  സമാധാനമെന്ന് പറഞ്ഞു അവന്‍ വരുന്നതും.
പൊട്ടിത്തെറിക്കുന്ന അഗ്നി പര്‍വതങ്ങളുടെ ഒഴുക്കിനെ അവിടുന്ന് തടയും. സുന്ദരിയായ മഗ്ദലനാ മറിയമല്ലേ ഉണരുന്ന പ്രഭാതത്തിന്റെ ഉയര്പ്പിനെ അന്ന് സ്വാഗതം ചെയ്തത്.

പുരോഹിതര്‍ പഠിപ്പിച്ച പാപം എന്ത്? ഉണര്‍ന്നൂ ചിന്തിക്കൂ. പാപം എന്നു പറയുന്നതു കാനോന്‍ നിയമത്തിന്റെ സൃഷ്ടിയാണ്. മാനവ ജാതിക്കായി കത്തോലിക്കാ സഭ നല്‍കിയ ഏറ്റവും വലിയ സംഭാവന പാപത്തിന്റെ കുറ്റബോധമാണ്. പാപത്തിന്റെ പ്രതിഫലം മരണമെന്നു അവര്‍ പറയുന്നു.  സുഖലോലുപന്മാരായി  മണിമന്ദിരങ്ങളില്‍ കുടികൊള്ളുന്ന പുരോഹിതരെ അല്മെനികള്‍ വന്ദിക്കുവാന്‍ പണ്ടുള്ളവര്‍ കണ്ടുപിടിച്ച ഒരു സൂത്ര മാര്‍ഗമാണിത്.

തെറ്റുകള്‍ നാം ചെയ്യും. അതു മാറ്റപ്പെടുവാന്‍ സാദ്ധ്യമല്ലാത്ത   ലോകനിയമം ആണ്. തെറ്റുകളില്‍ വലുതും ചെറുതും കാണും. ഒരു കുഞ്ഞു നടക്കുന്നതും വീഴ്ച്ചയില്‍ക്കൂടിയല്ലേ? എഴുന്നെല്‍ക്കുന്നതും അങ്ങനെ തന്നെ. അറിവില്ലാതെ ചെയ്യുന്ന പാപങ്ങള്‍ക്ക്‌ നാം എന്തു പിഴച്ചു. ഇതു തിരിച്ചറിയുവാന്‍ അറിവും പൂര്‍ണ്ണ സ്വാതന്ത്ര്യവും അല്മെനിക്ക് വിട്ടു കൊടുക്കൂ.

 കോട്ടൂര്‍, പത്രാധിപര്‍ ആയിരുന്ന കാലത്ത് ഇങ്ങനെ എഴുതി. "നശ്വരതയുടെ മരണ മുഖമുടി അണിഞ്ഞ മിടുക്കനായ  പാപിയെ, സുന്ദരനോ  സുന്ദരിയോ ആവട്ടെ എനിക്ക് കണ്ടു മുട്ടണം. ഞാന്‍ ഇന്നും തേടി അലയുന്നു.  എന്റെ യാത്രയില്‍ ഇന്നുവരെ ഞാന്‍ അവളെ അവനെ കണ്ടു മുട്ടിയിട്ടില്ല." ഉപനിഷത്തുക്കള്‍ പറയുന്നു, പരോപകാരമേ പുണ്യം, പാപമേ പരപീഡനം. നിന്റെ അയല്‍ക്കാരനെ സ്നേഹിച്ചു അപരന്റെ മനസു വേദനിപ്പിക്കാതെയിരിക്കൂ. ഇതു ക്രിസ്തീയ ധര്‍മ്മമാണ്. പുരോഹിത മതമല്ല.


യേശുവിനോട് ആരോ ചോദിച്ചു. ഗുരോ, പാപം എന്നാല്‍ എന്താണ്. കുഞ്ഞേ, പാപം എന്നു ഒന്നില്ല. തലമുറകളായി മാമ്മോന്റെ നീണ്ട കുപ്പായം അണിഞ്ഞവരുടെ കപട കഥയാണിതെന്നും നീ അറിയുക.  ജെയിംസ്‌ കോട്ടൂര്‍ തുടരുന്നു. "ഒരിക്കല്‍ ഒരു സ്ത്രീ സുവിശേഷം തുറന്നു എന്നെ കാണിച്ചു.  ശരിയാണ്,പാപം എന്ന ഒന്നില്ലന്നു ഞാന്‍ കണ്ടു. യേശുവിന്റെ സത്യമായ ആ വാചകം. യേശു പറഞ്ഞത് മേരി മഗ്ദാലനായുടെ സുവിശേഷത്തിലുണ്ട്. ഈ വചനം ഒരു സ്ത്രീയാണ് എന്നെ കാണിച്ചു തന്നത്. പുരുഷനെക്കാളും  സത്യം അന്വേഷിക്കുവാന്‍ നല്ല ഗവേഷകരും മിടുക്കികളും സ്ത്രീകളല്ലേ?"

യേശുവിന്റെ മതത്തില്‍ വലിയവരും  ചെറിയവരുമില്ല. അവിടെ സുഹൃത്തുക്കളും സഹോദര സഹോദരികളും മാത്രം. സമസ്ത ലോകവും തുല്യരാണ്. കടലിന്റെ സംഗീതം ആസ്വദിച്ച മുക്കവ കുടിലുകളില്‍ നിന്നുമാണ്  സുവിശേഷ ഗീതങ്ങള്‍ ആദ്യം പാടിയത്. യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ഒരിക്കലും പുരോഹിതനായിരുന്നില്ല. പുരോഹിത വര്‍ഗത്തിനായും അവിടുന്ന് സ്വപ്നം കണ്ടിരിക്കുകയില്ല. ആരെയും പിന്ഗാമികളായും തെരഞ്ഞെടുത്തിരിക്കുകയില്ല.


യേശുവിന്റെ വചനങ്ങളെപ്പറ്റി‍ അറിവുണ്ടെന്ന് നടിക്കുന്ന അറിവില്ലാത്ത ഗുരുക്കന്മാരാണ്എന്നും കാണുന്ന  പിതാക്കന്മാരും പുരോഹിതരും. ഇവരുടെ പ്രഭാഷണങ്ങള്‍ ചിന്തിക്കുന്ന വിശ്വാസിക്ക് ഉള്‍ക്കൊള്ളുവാനും പ്രയാസം. പ്രിയ പുരോഹിതരെ നിങ്ങള്ക്ക് തെറ്റുപറ്റി. മുക്കവ കുടിലില്‍ അലഞ്ഞു നടന്ന ആശാരി പയ്യന്‍ രാജകീയ കുപ്പായമണിഞ്ഞ നിങ്ങളെ കണ്ടാല്‍ ഓടിക്കും. എന്നിട്ടു പറയും, ഇതു എന്റെ മതമല്ല, നിങ്ങള്‍ തൊഴുതുകൊണ്ടിരിക്കുന്നത് മാമ്മോനെയും കൊണ്സ്റ്റാന്റിന്‍ ചക്രവര്‍ത്തിയെയും  ആണ്. നിങ്ങള്‍ വിശ്വസിക്കുന്നത് യേശുവിന്റെ മതമെന്നു ആരു നിങ്ങളോടു പറഞ്ഞു.

അപ്പോസ്തോലകാലം മുതല്‍ രണ്ടു നൂറ്റാണ്ടുവരെ പൌരാഹിത്യം സ്ഥാപിച്ചിട്ടില്ലായിരുന്നു. ആരാണ് നമ്മെ നിയന്ത്രിക്കുവാന്‍ പേഗന്‍ ചക്രവര്‍ത്തിമാരുടെ  ഈ പിന്ഗാമികള്‍ക്ക് അനുവാദം കൊടുത്തതെന്നും അറിയത്തില്ല. അറ്റ്ലാന്റാ സീറോ മലബാര്‍ മഹാസമ്മേളനത്തില്‍ മുഴങ്ങുന്ന ശബ്ദവും ഇങ്ങനെ, അവനെ ക്രൂശിക്കുക, ക്രൂശിക്കുക. ദൃക്സാക്ഷികളായി മയില്‍ വാഹകനായ ആലഞ്ചെരിയും അങ്ങാടിയത്തും, ശിങ്കിടികളും  ബലിയാടുകളായി ആയിരക്കണക്കിന് കുഞ്ഞാടുകളുംകാണും.  മഹാസമ്മേളനത്തില്‍ സഭ വളരുന്നുവെന്ന സെബാസ്ത്യന്‍  വെത്താനത്തിഅച്ചന്റെ പ്രഭാഷണവും പ്രതീക്ഷിക്കാം.  തകര്‍ന്നു വീഴുന്ന ബാബേലിലെ മണിഗോപുരത്തിന്റെ മരണ കാഹളവും അവിടെ മുഴങ്ങി കേള്‍ക്കാം.

5 comments:

  1. "യേശുവിനോട് ആരോ ചോദിച്ചു. ഗുരോ, പാപം എന്നാല്‍ എന്താണ്. കുഞ്ഞേ, പാപം എന്നു ഒന്നില്ല. തലമുറകളായി മാമ്മോന്റെ നീണ്ട കുപ്പായം അണിഞ്ഞവരുടെ കപട കഥയാണിതെന്നും നീ അറിയുക. "ഒരിക്കല്‍ ഒരു സ്ത്രീ സുവിശേഷം തുറന്നു എന്നെ കാണിച്ചു. ശരിയാണ്,പാപം എന്ന ഒന്നില്ലന്നു ഞാന്‍ കണ്ടു. യേശുവിന്റെ സത്യമായ ആ വാചകം. യേശു പറഞ്ഞത് മേരി മഗ്ദാലനായുടെ സുവിശേഷത്തിലുണ്ട്. ഈ വചനം ഒരു സ്ത്രീയാണ് എന്നെ കാണിച്ചു തന്നത്. പുരുഷനെക്കാളും സത്യം അന്വേഷിക്കുവാന്‍ നല്ല ഗവേഷകരും മിടുക്കികളും സ്ത്രീകളല്ലേ?"(ജെയിംസ്‌ കോട്ടൂര്‍)
    പാപം ഇല്ലേ?മുകളില്‍ പറഞ്ഞത് യേശു പറഞ്ഞതോ സുവിശേഷത്തില്‍ ഉള്ളതോ? ഈ സംശയങ്ങള്‍ക്ക് ഉത്തരം പ്രതീക്ഷിക്കുന്നു.
    പാപിനിയായ മറിയം എന്നാണു അവള്‍ വിളിക്ക്പ്പെട്ടത്‌ തന്നെ. യേശു വന്നത് തന്നെ പാപികളെ രക്ഷിക്കാനാണ് എന്നാണു ബൈബിള്‍ പറയുന്നത് . പിന്നെങ്ങനെ യേശു പറയും പാപം എന്ന ഒന്നില്ല എന്ന്. എങ്കില്‍ ഹിട്ലരും , മുസോളിനിയും, സ്റ്റാലിനും ഭൂമിയിലാരും പാപികള്‍ അല്ലല്ലോ.നക്സല്‍ വര്‍ഗീസിനെ കൊന്നതിന്റെ കുറ്റബോധം കൊണ്ടല്ലേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റബോധം സഹിക്കാന്‍ ആവാതെ ജഡ്ജിന്റെ മുന്‍പില്‍ കുറ്റം ഏറ്റു പറഞ്ഞ ഹയിന്ദവന്‍ ആയ പോലീസ് കോണ്‍സ്റ്റബിള്‍ അതോ കാത്തലിക്ക പുരോഹിതന്‍ പറഞ്ഞത് കേട്ടാണോ കാനോന്‍ ലോ വായിച്ചിട്ടാണോ?. അല്ല. പാപം ഉണ്ട് എന്നും അത് അവനെ വേട്ടയാടും എന്നും സത്യമാണ്. കൊലപാതകം പാപം അല്ലെ? മോഷണം പാപം അല്ലെ ? കള്ളസാക്ഷി പാപം അല്ലെ? വ്യഭിചാരം പാപം അല്ലെ ? അല്ലെങ്കില്‍ പിന്നെന്താണ് ?. അകത്തോലിക്കാരും ഹിന്ദുക്കളും മുസ്ലിമ്സും എല്ലാം പാപ മോചനം കിട്ടാന്‍ ഗംഗസ്നാനം, ഹജ്ജു ,ശബരിമല, തീര്‍ഥാടനം, ഉപവാസം, നേര്ച്ച എന്നിവകള്‍ കഴിക്കുന്നത്‌ കത്തോലിക്ക പുരോഹിതര്‍ പറഞ്ഞിട്ടും കാനോന നിയമം അനുസരിച്ചും അല്ലല്ലോ? അപ്പോള്‍ പാപം കത്തിലോക്ക സഭയുടെ കണ്ടു പിടിത്തം ആണ് എന്ന് പറയുന്നത് ശരിയാണോ ?. മനുഷ്യ മനസാക്ഷിയില്‍ എഴുതി വച്ചിട്ടുള്ള ഒരു നിയമം അല്ലെ അത്?. ഏത് സമൂഹത്തിലും രാജ്യങ്ങളിലും മേല്പറഞ്ഞ അധാര്‍മികതകള്‍ പാപമായും തെറ്റായും കണക്കാക്കപ്പെടുന്നുണ്ട് . John8 :7 -11കല്ലെറിയാന്‍ കൊണ്ടുവന്ന സ്ത്രീയോട് യേശു പറഞ്ഞു "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.... മകളെ മേലില്‍ പാപം ചെയ്യരുത്" - തളര്‍വത രോഗിയോട് യേശു പറഞ്ഞു "നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്നും. നിങ്ങള്‍ ഞാന്‍ അവനാണ് എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും,
    ലുകെ 15 :7 ... അനുതപിക്കുന്ന പാപിയെകുരിച്ചു സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷം ഉണ്ടാകും. ലൂക്കാ ൧൭ :4 നിന്റെ സഹോദരന്‍ നിന്നോട് ഏഴു പ്രാവശ്യം പാപം ചെയ്യുകയും പശ്ച്ത്തപിക്കുകയും ചെയ്‌താല്‍ നീ ക്ഷമിക്കണം... യേശു പറഞ്ഞ ധൂര്‍ത്ത പുത്രന്റെ ഉപമയില്‍ " പിതാവേ അങ്ങേക്കും സ്വര്‍ഗത്തിനും എതിരായി ഞാന്‍ പാപം ചെയ്തു പോയി ...ലൂക്കാ 7 : 48 അവന്‍ അവളോട്‌ പറഞ്ഞു " നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരികുന്നു" യേശു മഗ്ദലന മരിയത്തോടും മറ്റു അനേക സന്ദര്‍ഭങ്ങളിലും പാപം ഉണ്ട് എന്നും അത് പൊറുക്കപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞിട്ട് "മേരി മഗ്ദാലനായുടെ സുവിശേഷത്തില്‍" ആരോടോ യേശു പാപം എന്നൊന്നില്ല എന്ന് പറയും എന്ന് തോന്നുന്നുണ്ടോ? അത് യേശു പറഞ്ഞതല്ല വേറെ ആരുടെയോ ഭാവന ആണ് എന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടോ?ആര്‍ക്കും വിശദീകരിച്ചു വഷളാക്കാവുന്ന ഒന്നായി മാറിയോ യേശുവിന്റെ സുവിശേഷം?

    ReplyDelete
    Replies
    1. ഒരു അഭിപ്രായം


      മറിയത്തിനെ പുസ്തകമെന്നു കരുതുന്ന പുസ്തകത്തിലെ ഭാഗം ഇങ്ങനെ
      --------------
      ലോകത്തിന്‍റെ പാപം എന്താണ്?
      ഗുരു പറഞ്ഞു
      പാപം എന്നതില്ല. പാപം നിലനില്‍ക്കുന്നത് നിന്റെ(മനുഷ്യന്റെ) ഉള്ളില്‍ മാത്രമാണ്. നീ ചിന്തിക്കാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ പാപത്തെ നിലനിര്‍ത്തുന്നു. അതുകൊണ്ടാണ് നന്മ നിങ്ങളുടെ മധ്യത്തിലേക്ക് വരാതിരിക്കുന്നതു.
      ==================

      ശ്രീ കോട്ടൂര്‍ പറഞ്ഞത് , ഏഴു ഭൂതങ്ങള്‍ പുറത്താക്കപ്പെട്ട വെളെന്നു മാത്രം പറയുന്ന മഗ്ദ്ധലനാ മറിയത്തിന്റെ പുസ്തകതിലുല്ലതാണ്.
      എന്നാല്‍ ചോദ്യം പാപമെന്നാല്‍ എന്തെന്നല്ല , മറിച്ച്‌ ലോകത്തിന്‍റെ പാപമെന്നാല്‍ എന്താണെന്നാണ്? പാപം എന്ന് ഏകവച്ചനത്തിലുല്ലതെല്ലാം ജന്മപാപത്തെക്കുരിച്ചും , പാപങ്ങള്‍ എന്നാല്‍ കര്മ്മപാപത്തെക്കുരിച്ചുമാണ് എഴുതിയിരുന്നത് . വിവരധോഷികളായ തര്‍ജിമാക്കാര്‍ തിരിച്ചും മറിച്ചും ഒക്കെ ഉപയോഗിച്ച് വികലമാക്കിയിട്ടുണ്ട് .

      ഏകവചനം ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

      ബഹുവചനം
      നിന്റെ പാപങ്ങള്‍ ഖമിക്കപ്പെട്ടിരിക്കുന്നു.

      ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ്‌ താനെന്നു പറഞ്ഞപ്പോള്‍ , നേര്ബുദ്ധിക്കാരനായ ശിമയോന്‍ ചോദിച്ച ചോധ്യമായിരിക്കമിത്?

      Delete
  2. കഴിഞ്ഞ വര്‍ഷം കല്ലരപ്പള്ളി പെരുന്നാള്‍ കുളമാക്കിയ ജോബിയെ പിടിച്ചത് നന്നായി. ഇല്ലെങ്കില്‍ കോട്ടയം രൂപതയുടെ അടുത്ത ഷെവലിയാര്‍ ആകുമായിരുന്നു .

    http://mangalam.com/index.php?page=detail&nid=590918&lang=malayalam

    ReplyDelete
  3. സുവിശേഷത്തിലെ വചനങ്ങള്‍ മനുഷ്യന്റെ കൃതിയാണ്. ചരിത്രപരമല്ല. യേശു പാപം ഉണ്ടെന്നു പറഞ്ഞതും കാവ്യാത്മകമായ സുവിശേഷ ഭാഗങ്ങളില്‍ സുവിശേഷകര്‍കൂട്ടി ചേര്‍ത്തതാണ്. യേശുവിന്റെ ജീവിതം കാണാത്തവര്‍ എഴുതിയ പുസ്തകം വിശ്വസിക്കാമെങ്കില്‍ തുല്യമായി തന്നെ മഗ്ദാലനായുടെ സുവിശേഷവും വിശ്വസിക്കാം.

    പുതിയ നിയമം തന്നെയെങ്കിലും സ്നേഹവും ഭക്തിയും പ്രേമവും കണ്ണുനീരും ഒത്തുചേര്‍ന്ന ഒരു ക്ലാസ്സിക്കല്‍ പുസ്തകം. തത്വവും കവിതയും ഭാവനകളും ഇട കലര്‍ന്ന കൊടാനുകൊടികളുടെ മനം കവര്‍ന്ന ഒരു പുസ്തകമാണ് പുതിയ നിയമം. മധുരിക്കുന്ന ഒരു നോവല്‍ പോലെയും പുതിയ നിയമം ഞാന്‍ വായിച്ചിട്ടുണ്ട്.

    റോമന്‍ രാജാക്കന്മാരെ തൃപ്തിപ്പെടുത്തുവാന്‍ പേഗന്‍ മതങ്ങളിലുള്ള കുരിശു മരണങ്ങളും പാപത്തിന്റെ കഥകളും ഇതില്‍ കൂട്ടിചേര്‍ത്തു. ഹൈന്ദവ മതങ്ങളില്‍ പാപത്തിന്റെ പ്രാശ്ചിത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും വേദങ്ങളും ശങ്കരന്റെ അദ്വൈതത്തിലും പാപത്തെ തിരസ്ക്കിരിക്കുന്നു.

    സ്വയം മനസിനെ ശുദ്ധീകരിച്ചു പരിശുദ്ധമായ ഹൃദയത്തിനു ഉടമയാകുക. പാപം ചെയ്തവന്‍ ഗംഗയില്‍ കുളിച്ചാലും പുരോഹിതമന്ത്രം കിട്ടിയാലും മനസ്
    ശുദ്ധീകരിച്ചില്ലെങ്കില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ പാഴ്ജോലികള്‍ മാത്രം.

    പാപം ഹിന്ദു മതങ്ങളിലും ഉണ്ടെങ്കില്‍ ദൈവികമല്ലാത്ത ഒരു വിശ്വാസം ക്രിസ്ത്യാനിക്ക് എന്തിന്. ആദ്യകാല യുഗങ്ങളില്‍ യഹൂദരെ നശിപ്പിക്കുവാന്‍ റോമാക്കാര്‍ യേശുവിന്റെ ജീവിതത്തിലും കെട്ടുകഥകള്‍ ഉണ്ടാക്കി. ലോകം കണ്ട പരിപൂര്‍ണ്ണ സ്വഭാവ ഗുണങ്ങളോടുകൂടിയ ഉത്തമനായ ഒരു സാഹിത്യനായകനാണ് യേശു. നല്ലവനായ യേശുവിനു ഒരു ചരിത്ര ഗ്രന്ഥം ഇല്ല. യേശു ചരിത്ര
    കഥാനായകനല്ലെങ്കിലും എന്റെ അമ്മച്ചി എന്നെ പഠിപ്പിച്ച യേശുവിന്റെ സ്ഥാനത്ത് മറ്റൊരു ദേവനെ എന്റെ ഹൃദയത്തിലും പ്രതിഷ്ടിക്കുവാന്‍ സാധിക്കുകയില്ല. യേശു ചരിത്ര സത്യമെന്ന് വിശ്വസിച്ചു ഞാന്‍ എന്തിന് എന്റെ മനസിനെ കളങ്കപ്പെടുത്ത ണം.

    മഗ്ദലനാ മറിയവും പോളും മത്തായിയും സുവിശേഷകരും എല്ലാം ഒരു വിശ്വാസം മാത്രമാണ് ജോണേ !!!!പണ്ട് വല്യമ്മച്ചിമാരെ പറ്റിച്ചതുപോലെ ഇന്നുള്ള സ്ത്രീകളെ വിശ്വസിപ്പിക്കുവാനും പ്രയാസം. പുരുഷന്മാരേക്കാളും വിദ്യാഭ്യാസ യോഗ്യതകള്‍ ഇന്ന് സ്ത്രീകള്‍ നേടി കഴിഞ്ഞു. സ്ത്രീ വിരോധിയായ പോളിനെ നമ്മുടെ സ്ത്രീ ജനങ്ങള്‍ വെറുക്കുവാനും തുടങ്ങി.

    A.D. 80 ല്‍ റോമന്‍ യഹൂദ യുദ്ധങ്ങള്‍ കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതുവാന്‍ തുടങ്ങിയത്. സുവിശേഷങ്ങള്‍ റോമ്മാക്കാരെ ജയിപ്പിക്കുവാന്‍ യഹൂദരെ താറടിച്ചു എഴുതിയ അക്കാലത്തെ ഒരു സാഹിത്യകൃതിയാണ്. യേശുവിന്റെ ജീവിതം സുവിശേഷത്തില്‍ പറയുന്നതുപോലെ ആയിരിക്കണമെന്നില്ല. ഇറാക്ക് യുദ്ധത്തില്‍ അമേരിക്കന്‍ പത്രങ്ങള്‍ എഴുതിയ വ്യാജ കഥകള്‍പോലെ യാഹൂദര്‍ക്കെതിരെ റോമ്മാക്കാര്‍ എഴുതിയ ഒരു പുസ്തകമാണ് സുവിശേഷങ്ങള്‍. അതില്‍ മായം ഒത്തിരി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ മായം ചെര്‍ത്തിരിക്കുന്നതും യഹൂദ വിരോധിയായ പോള്‍ ആയിരുന്നു.

    അങ്ങനെ മഗ്ദലന സുവിശേഷവും പോളിന്റെ സുവിശേഷവും തുല്ല്യവില കല്‍പ്പിക്കാം. മറ്റുള്ള സുവിശേഷകരുടെ ക്രിസ്തുവിനു ശേഷമുള്ള ജീവിതത്തെപ്പറ്റി ഒരു ചരിത്രകാരനും അറിവില്ല.

    ReplyDelete
  4. In the autobiography of Ingmar Bergman "The magic Mounain" there's a beautiful passage. His father was a pious pastor. Yet at one point he was forced to say: "Prime Minister Per Albin Hanssson should be shot. That whole socialist pack should be shot." When his wife objected to such hard words he continued: "What mustn't I say? Can't I say that we are governed by rabble and bandits?"

    It is quite understandable. When persons who we expect should be honest and straightforward do cheating and day light robbery like the church personalities do at the present day, people tend to disbelieve everything and reject even what is just normal and beautiful. That is what all these comments above show. We have been lead to a point where we just don't know what to believe and what not. The church that should be the embodiment of love and truth has wandered so far away from it, that at times, even gentle people say words like Ingmar Bergman's father did.

    Our eminent fathers and pharisees have led us so far away from truth, that one wonders whether there are, or ever will be, instruments which can measure a neurosis that so effectively gave the appearance of normality.

    ReplyDelete