Translate

Wednesday, June 26, 2013

അഭിഷിക്തർ ജീവിക്കേണ്ടത് പ്രഭുക്കളെപ്പോലെയല്ല, മാർപാപ്പാ.ആഗോളതലങ്ങളിലുള്ള  പേപ്പസ്സിയുടെ   നയതന്ത്രജ്ഞരായ(നൂണ്‍ഷിയൊ) അഭിഷിക്തരോട് മാർപാപ്പാ പറഞ്ഞത് " സഭയാകുന്ന നൗകയെ നയിക്കുന്ന മെത്രാന്മാരായ നിങ്ങൾ ജനങ്ങളെ സേവിക്കേണ്ട ദാസന്മാരാണ്. യജമാനന്മാരല്ല.  മുരടിച്ച പ്രഭുത്വം നിങ്ങളിൽ ഇല്ലാതാക്കൂ.   നിങ്ങൾ നയിക്കുന്ന   രൂപതകളുടെ  നല്ല   കാവൽക്കാരനായി,   കർമ്മമാർഗങ്ങളിലൂടെ സഞ്ചരിക്കൂ. നന്മയുടെ പ്രവാചകരായി ലോകം നിങ്ങളെ അറിയട്ടെ.   വിശ്വസ്തതയോടെ   സഭയെ സേവിക്കുക.     ദൈവത്തിങ്കലേക്കുള്ള  വഴിയും സത്യവും ജീവനും  കുടികൊള്ളുന്നത് എളിയവനിലാണ് . അവിടെയാണ് നിങ്ങളുടെ മഹത്വവും  അറിയപ്പെടുന്നത്. "

വത്തിക്കാന്റെ 'നൂണ്‍ഷിയോസ്'  പദവി  നയതന്ത്ര ലോകത്തിലെ   സുപ്രധാനമായ  തീരുമാനങ്ങൾ ഉൾകൊള്ളുന്നതെങ്കിലും മാർപാപ്പാ   അവരുടെ പ്രവർത്തനങ്ങളെ തികച്ചും എളിയ രീതിയിൽ ചിത്രീകരിച്ചു.   മെത്രാനു വേണ്ട   എളിമയും സഭയിൽ അനുഷ്ഠിക്കേണ്ട  കർമ്മാനുഷ്ഠാനങ്ങളും മാർപാപ്പായുടെ  പ്രസംഗത്തിൽ  മുഴങ്ങി കേൾക്കാമായിരുന്നു.

 മാർപാപ്പാ  പറഞ്ഞു,  "നിങ്ങൾ ഇടയഗീതം മുഴക്കേണ്ട വൈദികരാണ്‌.  ഗ്രാമീണജീവിതം നയിച്ച  നിഷകളങ്കരായ ക്രിസ്തു ശിഷ്യരുടെ പ്രതീകങ്ങൾപോലെ ജനങ്ങളുമൊത്ത് സഹവസിക്കുക. അവർ നിങ്ങളുടെ സഹോദരർക്കും  ജന്മം നല്കിയ പിതാക്കന്മാർക്കും  തുല്യരാണ്.  " "ജാഗരൂകരായിരിക്കൂ ; നാളെയുടെ സ്വപ്നങ്ങളോ ആകാശകോട്ടകളോ അവർക്കില്ല. അവർ നിങ്ങളെപ്പോലെ അഭിഷിക്ത മാർഗം  തേടിയലയുകയില്ല. അഭിഷിക്തനാകുന്നവൻ ആത്മാവിൽ ദരിദ്രനായിരിക്കട്ടെ."  കൊട്ടാരസദൃശ്യമായ   രാജമന്ദിരങ്ങളിൽ  രാജകിരീടവും  അണിഞ്ഞ്‌ മനസിനുള്ളിൽ രാജകുമാരനായി  കരുതുന്ന  അഭിഷിക്തർക്കെതിരെ   മാർപാപ്പ   മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു. .

ഭൌതിക സുഖനിദ്രകളിൽ മുഴുകിയിരീക്കുന്ന വത്തിക്കാന്റെ  നൂണ്‍ഷ്യൊകൾക്കെതിരെയും മാർപാപ്പായുടെ താക്കീത് ഉണ്ടായിരുന്നു.  അവരോടായി മാർപാപ്പാ പറഞ്ഞു  " ഹൃസ്വമായ ഈ ജീവിതത്തിലെ  പ്രാപഞ്ചികതയുടെ  ലൌകികത വെടിഞ്ഞ് ആത്മീയതയുടെ പരിശുദ്ധി തേടൂ.  അന്ധകാരമായ ഈ ലോകത്തിന് നിങ്ങൾ ആത്മദീപം തെളിയിച്ചു  കൊടുക്കേണ്ടവരാണ്. അത്  ആത്മാവിനെ തേടിയലയുന്നവന്റെ സ്വയം കണ്ടെത്തലാണ്.   ബൂർഷാകളുടെയും  ചൂഷകരുടെയും   ആത്മീയത    ദൈവിക  മഹത്വമല്ല.   ശാന്തിയെ തേടൂ.  അന്വേഷിപ്പിൻ, കണ്ടെത്തും. ലളിതമായ ജീവിതത്തിൽ ആത്മാവിൽ സമ്പന്നത തേടൂ.  അവിടെയാണ് നിഷ്കളങ്കന്റെ ഹൃദയവും കുടികൊള്ളുന്നത്.

   വത്തിക്കാൻ നയതന്ത്രജ്ഞരുടെ  (ന്യൂണ്‍ഷിയോസ്)   രാജ്യങ്ങളായ രാജ്യങ്ങളിലെ  ചുരുങ്ങിയകാല സേവനം ക്ലേശകരമാണെന്നും  മാർപാപ്പാ സമ്മതിച്ചു. ഏതാനും വർഷങ്ങളിലെ സേവനശേഷം മറ്റൊരു രാജ്യത്തേക്ക്   സേവനം മതിയാക്കി  ഇവർക്ക്‌ സ്ഥലം  മാറി പോവേണ്ടതും ഒരു നിയോഗമാണ്.   അത്തരം  സ്ഥിരമല്ലാത്ത രാജ്യാന്തര  ജീവിതശൈലികൾ   മനസിലാക്കികൊണ്ട് മാർപാപ്പാ പറഞ്ഞു. " നിങ്ങൾ  അലഞ്ഞുനടക്കുന്ന ദേശാന്തര ഗമനം ചെയ്യുന്ന ഇടയരെപ്പോലെയാണ്.   സ്ഥിരമായ ഒരു വാസസ്ഥലം നിങ്ങൾക്കില്ല.  പീഠനം സഹിക്കുന്നവരെപ്പോലെ  സ്വയം ഇതൊരു ഇന്ദ്രീയ നിഗ്രഹമാണ്.  തനതായ ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ മാറ്റിവെച്ച്,  ആഗ്രഹങ്ങളെ കൈവെടിഞ്ഞ് പുതിയ പുതിയ  സുഹൃത്തുക്കളെയും ആത്മബന്ധങ്ങളെയും തേടി അലയുകയെന്നതും  ദുഖകരമാണ്." ഇത് ഉഷസാകുന്ന ആത്മീയതയുടെ  വളർച്ചയായി കരുതാമെന്നും മാർപാപ്പാ അഭിപ്രായപ്പെട്ടു. " നിലവിലുള്ള വസ്തുതകളും   ലോകത്തിന്റെ കാഴ്ചപ്പാടുകളും നൈരാരാശ്യം നിറഞ്ഞതാണ്‌. ആരും ഒന്നിലും ഒരിക്കലും തൃപ്തരല്ല. നല്ലവനായ ദൈവം സ്നേഹമുള്ളവനാണ്. നൈരാശ്യത്തിലൂടെയല്ല ജീവിതം. അവിടുന്ന് നമ്മെ ഒരിക്കലും  ഭഗ്നാശരാക്കുകയില്ല."

13 comments:

 1. എന്റെ ദൈവമേ , ഈ പോപ്പിന്റെ ഉൾവെളിവു കേരളത്തിലെ മെർസിടീസു മെത്രാന്മാർക്കു കൂടി നീ കൊടുക്കേണമേ ..ഇവരും സ്വയം അറിഞ്ഞു അറിവുള്ളവരാകട്ടെ! കുർബാനതക്സാ വായിച്ചു കൂദാശ ചൊല്ലുന്നതിരക്കിൽ , വി.മത്തായി പത്തിന്റെ പത്തൊക്കെ ഇവർ ഒന്നു കാണാൻപോലും മിനക്കെട്ടില്ല , പാവങ്ങൾ ! കാറുമാറി, കൂറുമാറി, ളോഹമാറി, നാണംമാറി , ആകെ മാറിപോയി !

  ReplyDelete
 2. ഈ പോപ്പിന് ഉൾ വെളിവുണ്ടെങ്കിൽ nuncio എന്ന സ്ഥാനവും ആ പണിക്കായി മറ്റു രാജ്യങ്ങളിൽ സസുഖം വാണരുളുന്ന 'അഭിഷിക്തരെയും മൊത്തം delete ചെയ്യുകയാണ് വേണ്ടത്. അവർ ചെയ്യുന്ന 'ഔദ്യോഗിക പണികളെല്ലാം ഒരൊറ്റ ടെലെഫോണ്‍ വിളികൊണ്ട് വത്തിക്കാനിലെ ഒരു സെക്രട്ടറിക്ക് ചെയ്യാവുന്നതേയുള്ളൂ. തന്നെയല്ല സുഖവാസം സാധ്യമല്ലാത്ത ദരിദ്രരാജ്യങ്ങളിൽ വത്തിക്കാന്റെ nuncios ഒട്ടില്ലതാനും! ഇങ്ങനെ soft speech ഉം കൊണ്ടിരുന്നു സമയം കളഞ്ഞാൽ അടുത്തതായി വരുന്ന (അത് ആലഞ്ചേരിയാണോ സനൽ ഇടമറുകിനെ വേട്ടയാടുന്ന ബോംബെക്കാരനാണോ എന്ന് ദൈവത്തിനറിയാം) വയസൻ ഇങ്ങേരു പോയതിന്റെ പിന്നോട്ട് ഒരായിരം കി.മീറ്റർ പോകില്ലെന്നുണ്ടോ? വാചകക്കസർത്തു നമ്മൾ ആവശ്യത്തിനു കേട്ടു. ഇങി വല്ലതും അങ്ങ് ചെയ്താട്ടേ, പിതാവേ!

  ReplyDelete
 3. Papal Nuncio എന്നാൽ പോപ്പിന്റെ സന്ദേശങ്ങൾ മറ്റൊരു രാജ്യത്തെ നയതന്ത്രാലയത്തെ ധരിപ്പിക്കുന്നവൻ (announce ചെയ്യുന്നവൻ) ആണ്. പോപ്പുമായുള്ള ബന്ധം മാത്രമാണ് അയാളുടെ അസ്തിത്വത്തിന്റെ മാനദണ്‍ഡം.

  അതുപോലെ, ജനത്തിനായി പണിയെടുക്കുമ്പോൾ മാത്രമാണ് ഒരു മന്ത്രിയും മന്തിയെന്ന സ്ഥാനത്തിന് അവകാശിയാകുന്നത്. അയാൾ കുടുംബസമേതം ചന്തക്കു പോകുമ്പോൾ, അല്ലെങ്കിൽ വാരാന്ത്യത്തിൽ ബന്ധുമിത്രാദികളുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ സ്റ്റേറ്റ് കാറിൽ കൊടിയും വച്ചു പോകുന്നത് അഹന്തയും വിവരക്കേടുമാണ്. അപ്പോൾ അയാള് വെറും മാണി അല്ലെങ്കിൽ കുഞ്ഞാലി അല്ലെങ്കിൽ ഉമ്മൻ ആണ്, കേരളമന്ത്രിയല്ല. അതുകൊണ്ട് വഴിയിൽ മര്യാദക്ക് വണ്ടിയോടിക്കുന്ന പൌരന്മാരെ ഹോര്ണ്‍ അടിച്ചു ഭയപ്പെടുത്തുന്നതും നൂറിൽ ഓവർറ്റേയ്ക്ക് ചെയ്യുന്നതും ചെറ്റത്തരമാണ്.

  അഭിഷിക്തർ എന്ന് പറയുന്നിടത്തും, ആര്ക്ക് വേണ്ടി അഭിഷിക്തർ ആയോ അവരിൽ നിന്ന് മാറി നിൽക്കുമ്പോൾ, അല്ലെങ്കിൽ അവരെ സേവിക്കാത്ത സമയങ്ങളിൽ അവരുടെ അഭിഷേകത്തിനു വിലയില്ല. കാരണം, ഒരു ഘടകത്തിന്റെ അർത്ഥം ഘടനയിൽ മാത്രമാണ്.ഒരു യന്ത്രത്തിന്റെ ഘടനയല്ല ഒരു ജൈവസമൂഹത്തിന്റെ ഘടന. ആദ്യത്തേതിൽ ഓരോ ഭാഗത്തിനും അതിൽ തന്നെ രൂപവും അർത്ഥവുമുണ്ടെങ്കിൽ, രണ്ടാമത്തേതിൽ ഒരുമിച്ചുള്ള പ്രവർത്തനത്തിലൊഴികെ ഒരു ഭാഗത്തിന് അർത്ഥമില്ല.

  ഈ വിഷയത്തിലേയ്ക്ക് കൂടുതൽ കടന്നു ചിന്തിക്കാൻ സഹൃദയരെ ക്ഷണിക്കുന്നു.

  ReplyDelete
 4. വാസ്തവത്തില്‍ പോപ്പ് ഒറ്റയ്ക്കല്ല ഈ യുദ്ധത്തിനിറങ്ങിത്തിരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കൂടെ ഒരു സമൂഹം ഉണ്ടെന്നുറപ്പ്.അനേകം സാത്വികര്‍ നിശ്ശബ്ദരായി വേറെയും ഉള്ളിലുണ്ട്. കത്തോലിക്കാ സഭ പുറമേ കാണിക്കുന്നത് മറ്റൊന്നാണെങ്കിലും,ആരുടെയൊക്കെയോ ദീര്‍ഘകാല പ്രാര്‍ത്ഥനകളുടെ ഫലമായിരിക്കാം ഈ സംഭവിക്കുന്നതിന്‍റെയൊക്കെ പിന്നിലെന്നു കരുതണം. മുകളില്‍ നിന്നും, ഉള്ളില്‍ നിന്നും, പിന്നെ പ്രജകളായ അത്മായരില്‍ നിന്നും ഒരുപോലെ സമ്മര്‍ദ്ദം ഉണ്ടാവുമ്പോള്‍ ഒരു പക്ഷേ സമൂലമായ ഒരു മാറ്റം സഭയില്‍ സംഭവിച്ചു കൂടായ്കയില്ല.

  ഒരു കാര്യം നമ്മളും മറക്കാന്‍ പാടില്ല; നത്തോലി അത്ര ചെറിയ മീനല്ല, അത്മായ ശബ്ദം ഒരു ചെറിയ പ്രസ്ഥാനവുമല്ല. ഇതിലെഴുതുമ്പോള്‍ ആ ചുമതലാബോധം എല്ലാ എഴുത്തുകാരും കാണിക്കണം. എങ്കിലേ ഇതിനൊക്കെ ഫലമുണ്ടാവൂ.
  വരമ്പത്ത് കൂലിയെന്ന വാശിയും പാടില്ല. ഭൂമിയോളം ക്ഷമയും വേണം.കടല്‍ കടക്കുന്നവന് കരയെത്തുംവരെ ഒരേ അനുഭവമായിരിക്കും. കര കാണാതെ അവന്‍ തുഴഞ്ഞേ തീരൂ. പ്രത്യാശയോടും പ്രതീക്ഷയോടും കൂടെ നമുക്ക് പ്രാര്‍ഥിക്കാം, 'അവിടുത്തെ ഇഷ്ടം ഇവിടെ എത്രയും വേഗം നടപ്പാക്കാണേ'യെന്ന്.

  ReplyDelete
 5. Nuncio മാരെല്ലാം മെത്രാൻപദവി ഉള്ളവരായിരിക്കണം എന്നത് എവിടുത്തെ നിയമമാണ്? സഭയെന്നാൽ വൈദിക, സന്യാസ ശ്രേണി ആണെന്നുള്ള അലിഖിത നിയമമാണ് ഇതിനു പിന്നിൽ. എന്തുകൊണ്ട് ഒരല്മായൻ ഈ സ്ഥാനത്തു വരുന്നില്ല?
  പള്ളി നടത്തുന്ന സ്കൂളുകളിലെല്ലാം വൈദികർ അല്ലെങ്കിൽ കന്യാസ്ത്രീകൾ മേൽനോട്ടം വഹിക്കുന്ന കേരളത്തിലെ ഇടപാട് തന്നെയല്ലേ റോമായിലും നടപ്പാക്കിയിരിക്കുന്നത്? ഈ തിരിച്ചുവ്യത്യാസം പിഴുതെറിഞ്ഞ് സഭയെ ഒന്നായി കാണാൻ എന്നാണു പുതിയ üപോപ്പിന് ബുദ്ധി വികസിക്കുക?

  ReplyDelete
 6. ഈ ഫേസ്ബുക്ക് പേജ് നിത്യവും സന്ദര്‍ശിക്കുന്നത് അല്മായശബ്ദംവായനക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രബുദ്ധതയും ഉളവാക്കും. https://www.facebook.com/KCRMove

  ReplyDelete
  Replies
  1. ഞാൻ പരീക്ഷിച്ചു നോക്കി. ഇപ്പോൾ എനിക്ക് പണ്ടത്തെതിലും ആത്മവിശ്വാസവും പ്രബുദ്ധതയും അനുഭവപ്പെടുന്നുണ്ട്. https://www.facebook.com/KCRMove
   എന്ന ലിങ്ക് അയച്ചു തന്ന iics നു നമര്ത്തോമ്മാക്കാരുടെ ന്ദി. സഭയിൽ നിന്ന് ആദ്ധ്യാത്മികമായ ഒന്നും കിട്ടിയില്ലെങ്കിലും ഇത്രയും നർമ്മം നമ്മുടെ ക്ലെർജിയുടെ കൈവശമുണ്ടല്ലോ എന്നത് നിർവ്രുതിദായകമാണ്. ഏതായാലും ഇവര നമ്മുടെ നിയമസഭാ മെമ്പർമാരെക്കാളും ഒട്ടും താന്നവരല്ല, അല്ലെലൂയ!
   മലയാളികൾ എങ്ങനെയായാലും ചിരിച്ചുകൊണ്ട് മരിക്കും. എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നത് ആലഞ്ചെരിയുടെ വേഷവിതാനങ്ങളാണ്. ഒട്ടും കുറഞ്ഞതല്ല മാർത്തോമ്മാ മെത്രാന്മാരുടെ വേഷം കെട്ട്. കുറഞ്ഞത്‌ പത്തു കുരിശുകളാണ് അവരുടെ കൈയിലും ദേഹത്തുമായി തിളങ്ങി നില്ക്കുന്നത്. ഇവരെല്ലാം ജനത്തിന് എന്തൊരു കുരിശുകളാണെന്നാണല്ലോ അവർതന്നെ വിളിച്ചു പറയുന്നത്.

   Delete
  2. Everyone WHO IS INTERESETED IN CATHOLIC REFORMATION SHOULD VISIT THE FACEBOOK PAGE People Around St Mary's Church Elamgulam and Elamgulam ALSO

   Delete
 7. Sree Joseph Matthew is doing a service par excellence by posting relevant articles in Malayalam (latest Popes Speech to Nuncios) in Almaya Sabdam. Two days ago when I read it in the internet I wanted to do it myself but here in Chicago I am hamstring with limited access to computer etc. So I couldn't do it. I also appreciate the positive comments by Jose Mattapally. Change can't happen instantly or everything at one shot. First the minds have to be prepared. That work is called preparing the soil for sowing the seeds. Every change must first happen in the minds and hearts of all of us -- leaders and followers.
  "What we call the beginning is often the end. And to make an end is to make a beginning. The end is where we start from." as T.S.Eliot says. In other words the end is the first in our intention and last in execution. We first think of a Jack tree full of fruits before we start finding the right seed and digging the soil to plant it. So let us all cooperate to do the spade work of digging the soil in the minds and hearts of our readers, whether friends, foes or critics. The end is most important that we arrive at the brotherly joint family of caring and sharing envisioned in the prayer Our Father: THEY KINGDOME COME HERE ON EARTH.
  So keep up the good work because your reward is great not in heaven, but already here below.
  James Kottoor

  ReplyDelete
 8. പ്രായോഗികമായി സഭയുടെ രാജകുമാരന്മാരുടെ കിരീടം തെറിപ്പിക്കുക സാധ്യമല്ലെങ്കിലും ഫ്രാൻസീസ് മാർപാപ്പായോട് പ്രത്യേക സ്നേഹവും ബഹുമാനവും എനിക്ക് തോന്നാറണ്ട്. സഭയുടെ ചെന്നായ്ക്കളുടെ ഇടയിൽ ജീവിക്കാതെ പൊതുവായ വാഹനങ്ങളിൽ സഞ്ചരിച്ചും എലിയും പാറ്റായുമുണ്ടായിരുന്ന അപ്പാർട്ട്മെന്റിൽ താമസിച്ചും അദ്ദേഹത്തിന് ജീവിച്ചാൽ മതിയായിരുന്നില്ലേ? സഭയെ രക്ഷിക്കാൻ ശ്രമിച്ചാലും അടുത്ത ഏതെങ്കിലും ഒരു വൃദ്ധൻ മാർപാപ്പായായി വന്ന് അദ്ദേഹം ഭാവന ചെയ്ത സർവ്വതും തകർക്കുമെന്ന് തീർച്ചയാണ്.


  ചില വിദേശ കർദ്ദിനാളുമാരുടെ ആഡംബര ജീവിതരീതി കാണുമ്പോൾ ശ്രീമാൻ ആലഞ്ചേരി മിതമായി ചിലവാക്കുന്ന ഒരു അഭിഷിക്തനായി തോന്നിപ്പോവും. ഡാളസിലെ പണക്കാരിയായ ഒരു സ്ത്രീയുടെ വിവാഹ ആശീർവാദത്തിനുവേണ്ടി അടുത്തയിട അമേരിക്കാ സന്ദർശിച്ച് മടങ്ങി കാക്കനാട് അരമനയിൽ ഇപ്പോൾ അദ്ദേഹം ഉണ്ടെന്നാണ് അറിവ്. ഇല്ലെങ്കിൽ ഏതെങ്കിലും വിമാനത്തിന്റെ കുളിമുറിയിൽ കാണും. അടുത്ത മാസം വാഷിംഗ്‌ടണിലെ വേളാങ്കണ്ണി മാതാവിനെ പുന: പ്രതിഷ്ഠിക്കാൻ ഈ പറക്കും അഭിഷിക്തൻ വീണ്ടും അമേരിക്കയിൽ പരിവാര സഹിതം എത്തുന്നുണ്ടെന്ന് മലയാള കുട്ടിപത്രങ്ങളിൽ വായിച്ചു. വൃദ്ധസ്ത്രീകൾ താലപ്പൊലിയുമായി അവിടെ സ്വീകരിക്കുവാൻ തയാറായി നില്പ്പുണ്ട്.


  വിമാനത്തിൽ ഒരു വർഷം ഒന്നാംക്ലാസിൽ ഒരു ലക്ഷത്തിൽ കൂടുതൽ മൈലുകൾ യാത്രചെയ്‌താൽ യാത്രികന് വിമാന കമ്പനികൾ 'സെനറ്റർ' പദവി നല്കും. സെനറ്റർ എന്നുള്ളത് വിമാന യാത്രക്കാരിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു വി ഐ പ്പി. ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഒരു അലങ്കാര പദവിയാണ്‌.


  ആഡംബരത്തിന്റെ മടിത്തട്ടിൽ ജീവിക്കുന്ന ചുവന്ന അരക്കെട്ടുള്ള ഒരു ജർമ്മൻ ഷെപ്പേർഡിന്റെ കഥയാണ് താഴത്തെ ലിങ്കിൽ ഉള്ളത്. അടുത്ത മാർപാപ്പായാകുവാൻ സാധ്യതയുള്ള ഒരു പ്രഭുവായ കർദ്ദിനാളിന്റെ ജീവിത മോഡസ്റ്റിയാണ് ഈ ലേഖനത്തിലെ വിഷയം. ജർമ്മനിയിലെ, ലംബർഗ് രൂപതാ കർദ്ദിനാളിന് ഇപ്പോൾ 52 വയസ് പ്രായം. സുദീർഘമായ അദ്ദേഹത്തിന്റെ ഭാവിജീവിതത്തിൽ അടുത്ത പതിമൂന്നാം പീയൂസ് മാർപാപ്പായാകുവാൻ സർവ്വവിധ യോഗ്യതകളുമുണ്ട്.


  ചെറുപ്പം മാറാത്ത ആശാൻ പ്രഭുത്വ ജീവിതമാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. ബാംഗളൂരിലെ ദരിദ്രകോളനിയിലെ ഒരു പ്രോജക്റ്റ് വെഞ്ചരിക്കാൻ അടുത്തനാളിൽ അവിടം സന്ദർശിച്ചിരുന്നു. എന്നും ഒന്നാം ക്ലാസ് വിമാനത്തിലെ യാത്ര ചെയ്യുകയുള്ളൂ. വിമാനത്തിൽ സെനറ്റർ എന്ന പദവിയുണ്ട്. ഒരു യാത്രക്കു 7000 പൌണ്ട് ചെലവേയുള്ളൂ. ഒന്നാം ക്ലാസിൽ യാത്രചെയ്യാൻ കൂടെ വികാരിജനറാൾ എപ്പോഴും കൂട്ടിനായി കാണും.


  ബാംഗളൂരിലെ പാറ പൊട്ടിക്കുന്ന പിള്ളേരുടെ ക്ഷേമത്തിനായി തുടങ്ങുന്ന ഒരു പദ്ധതി വെഞ്ചരിക്കാൻ ശ്രീമാൻ ജർമ്മൻ കർദ്ദിനാൾ വന്നതും ഒന്നാം ക്ലാസ് ലുഫ്ത്താൻസാ യാത്രാവിമാനത്തിൽ ആയിരുന്നു. ദൈവത്തിന്റെ ഈ മനുഷ്യൻ പാവങ്ങളെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. ലുഫ്ത്താൻസാ ജമ്പോജറ്റിന്റെ മുകളത്തെ ഡെക്കിലായി ആധുനിക രീതിയിൽ ഇദ്ദേഹത്തിനായി ഒരു ബെഡ്റൂം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം ഭാഗ്യവാനായ വികാരി ജനറാളിനും ആധുനിക സുഖസൌകര്യങ്ങളോടെ യാത്ര ചെയ്യാം.


  താമസിക്കാൻ ജർമ്മനിയിൽ ഒരു ധനികനുമില്ലാത്ത മണിമന്ദിരം കർദ്ദിനാളിനായി ഉയർന്നു വരുന്നു. പണി തീർന്നിട്ടില്ല. അദ്ദേഹത്തിൻറെ മൾട്ടിമില്ല്യൻ യൂറോകൊട്ടാരത്തെപ്പറ്റി കൂടതലായി ലേഖനത്തിൽ വായിക്കാം. പവിഴക്കട്ടകൾകൊണ്ട് നിരത്തിയിരിക്കുന്ന പണിതീരാത്ത രാജമന്ദിരത്തിന്റെ ഫോട്ടോകളും കാണാം. തീയോളജിക്ക് എസ്‌. എസ്. എൽ. സി ;പി.എച്. ഡി. എടുക്കുന്നവർക്ക്‌ ലിങ്ക് ചെയ്തിരിക്കുന്ന ഈ ലേഖനം ഗുണപ്രദവുമായിരിക്കും. പള്ളികളുടെ കെട്ടിടങ്ങളിൽ മഴ പെയ്യുമ്പോൾ ചോർച്ച ഇല്ലാതാക്കുവാൻ അദ്ദേഹത്തിന്റെ രൂപതയ്ക്ക് പണം ഇല്ലപോലും.

  രൂപതയിലുള്ള ആറു ലക്ഷം കത്തോലിക്കരിൽ ഭൂരിഭാഗത്തിനും ഈ അഭിഷിക്തനെ മടുത്തുകഴിഞ്ഞു. 'നൂണ്‍ഷ്യൊ' ആയി ഈ ജർമ്മൻ ഷെപ്പേർഡിനെ കയറ്റി അയക്കുവാനും ജനം ആഗ്രഹിക്കുന്നു. അവർക്ക് അദ്ദേഹത്തെ ഉൾക്കൊള്ളുവാൻ കഴിയുന്നില്ല.

  http://www.spiegel.de/international/germany/german-bishop-of-limburg-triggers-uproar-with-luxurious-lifestyle-a-851707.html


  ReplyDelete
 9. കല്യാണത്തിനും കൂടാനും,കച്ചേരി കേൾക്കാനും പോകുന്ന മന്ത്രി മാണിയും ഉമ്മനും അന്നേരം മന്ത്രിമാരല്ല,കാറിനു സ്പീടും വേണ്ടാ എന്ന സക്കരിയാചയന്റെ വാദം ശരിവയ്ക്കുമ്പൊൾ എനിക്കൊരു സംശയം ! ഇതര കത്തോലിക്കാസഭയിലെ ,യാകോബായ,ഓർത്തഡോൿസ്‌ ,csi പാതിരി ചന്തയിൽ പോകുമ്പോഴും ളോഹയിടുന്നു ,ഫുൾടൈം കത്തനാരായ ഇവർ വിവാഹിതരുമാണൂതാനും , വീട്ടിൽ ഭാര്യക്കുമുന്നിലും ഇതിയാൻ പാതിരിയാകുമോ ആവൊ ? പുരോഹിതൻ ആ കർമ്മം ചെയ്യുന്ന സമയം മാത്രം ളോഹ ധരിക്കുന്നതല്ലേ ഉചിതം ? അല്ലാത്തപ്പോൾ സാമാന്യജനമായിക്കൂടെ ? ഇതിനെന്തിനു സർവത്ര ളോഹ ? വഴിയിൽവച്ച് ഇവരെകണ്ടാൽ പതിവ് വിളി വേണോ അതോ പേരുമാത്രം മതിയോ mr ചേര്ത്തു ? എന്തായാലും എത്ര പ്രായമുള്ളവരെയും വെറും പേരുമാത്രം തിരികെ വിളിക്കുന്ന ഈ ളോഹകളുടെ വിവരക്കേടിനെ ,ഗുരുത്തദോഷത്തെ ഏതിനൊടുപമിക്കെണം ? ആവശ്യമില്ലാത്ത ബഹുമാനം കൊടുത്തിവരെ നാം നിഗളികളാക്കി സത്യം .സ്വയം മറന്ന ഇവരെ ആ കാലിത്തൊഴുത്തിന്റെ താഴ്മയും വിനയവും ഏശുകില്ല ഒരുനാളും !

  ReplyDelete
  Replies
  1. "വീട്ടിൽ ഭാര്യക്കു മുന്നിലും ഇതിയാൻ പാതിരിയാകുമോ ആവൊ? പുരോഹിതൻ ആ കർമ്മം ചെയ്യുന്ന സമയം മാത്രം ളോഹ ധരിക്കുന്നതല്ലേ ഉചിതം?"

   എന്റെ കൂടലച്ചായാ, ഇങ്ങനെ തെളിച്ചെഴുതിയാൽ നാളെ ഞാനെങ്ങനെ പള്ളിയിൽ കയറും? 'ഭാര്യക്കു മുന്നിലും' എന്ന് കഴിഞ്ഞുടനെ 'ആ കർമ്മം' എന്ന് പറയുമ്പോൾ ഏതു കർമ്മം എന്നത് വ്യക്തമാണ്. ളോഹയിട്ടുകൊണ്ട് എങ്ങനെ ആ കർമ്മം ചെയ്യും? ങാ, എന്നാ പറയാൻ. ആറു മീറ്റർ നീളമുള്ള സാരി ചുറ്റിയാണല്ലോ നല്ല വീടുകളിലെ മദാമ്മമാർ ഉറങ്ങാൻ കിടക്കുന്നത്. അപ്പോൾ പിന്നെ അതിനു ചേരുന്നത് ളോഹയെങ്കിൽ ളോഹ! അളാഹത്തിലല്ലല്ലോ അച്ചന്മാരുടെ ശ്രദ്ധ.

   കൂടലച്ചായൻ വേറെ നല്ല കാര്യം വല്ലതുമാണോ ഉദ്ദേശിച്ചത്? എങ്കിൽ ക്ഷമ ചോദിക്കുന്നു.

   Delete
 10. Shared at https://www.facebook.com/KCRMove

  ReplyDelete