Translate

Saturday, June 8, 2013

"വിവാഹകൌന്സിലിംഗ് കൊള്ള "!

ഒരു മനുഷ്യക്കുഞ്ഞ് പിറന്നലുടൻ അവൻ ഏതെങ്കിലും ഒരു മതത്തിന്റെ , സമുദായത്തിന്റ "കസ്ടടി  മരണത്തിനു" വിധിക്കപെട്ട ജീവിയാണ് സത്യം! ;എന്നിരുന്നാലും കേരളകത്തോലിക്കരെപോലെ ഇത്ര ഹതഭാഗ്യവാന്മാരായി ആരാനുമുണ്ടോ എന്നു പരതിനോക്കെണ്ടിയിരിക്കുന്നു . "കൂദാശ,കൂദാശാ"എന്നപേരിൽ ഓരോസഭകളും അവരവരുടെ പുരോഹിതവർഗത്തിന്റെ വിവരംകെട്ട രചനകൾ നീട്ടിച്ചൊല്ലി നേരം !കളയുകയാണ് പതിവ് . ഇവയിൽ 99 % വും സർവജ്ഞാനിയായ ഏതെങ്കിലുമൊരു ദൈവത്തോടു സാമാന്യബോധമുള്ള ഒറ്റമനുഷ്യനും ഉരിയാടാൻ (പ്രാർഥിക്കാൻ) കൊള്ളുന്നവയല്ല നിച്ചയം . എങ്കിലും പാവം ആടുകളെ ഈചൂഷകരിടയന്മാർ ഈവകചൊല്ലി "കൂദാശ" ചെയ്തുകളയും !   ക്രിസ്തു ഒരു കൂദാശയും ആരെയും പഠിപ്പിച്ചിട്ടില്ല ,കൂദാശക്കളി ചെയ്യാനൊട്ടു പറഞ്ഞിട്ടുമില്ല : എന്നിരിക്കെ ഈ കൂദാശകൾ  കണ്ടുപിടിച്ച ആദ്യ കത്തനാരെ, നമോവാകം ! അടിമകളോടു ഉടയവൻ എന്നകണക്കെ, "പെണ്ണാടൂ  എത്ര മക്കളെ പ്രസവിക്കണം" എന്നുവരെ വത്തിക്കാൻ പറയും , "അനുസരിച്ചോണം തിരുസഭയിൽ കൂടണമെങ്കിൽ" എന്നായി പാതിരി ! ഫാമിലി പ്ലാനിങ്ങിനു വേണ്ടി കോടികൾ  ചിലവഴിച്ച നമ്മുടെ രാജ്യത്തും   വത്തിക്കാൻ നിയമവാഴ്ച ജനത്തിനിടയിൽ നടത്തുന്നതു votebank പേടിച്ചു കണ്ടുകൊണ്ടിരിക്കുന്നത്  ഭരണാധികാരികൾക്ക് അപമാനകരമാണ് !ഇന്നിതാ പണ്ടെങ്ങുമില്ലാത്തൊരു പുതിയ തട്ടിപ്പ് !  ,"വിവാഹം ഇനിമുതൽ കല്യാണം കഴിക്കാത്ത കത്തനാർ നടത്തിത്തരേണ്ട " എന്നകാലം വരുവാൻ , ഈ കുബുദ്ധികൾ ഇന്നേ കളമൊരുക്കുന്നു "വിവാഹകൌന്സിലിംഗ് കൊള്ള "!  സർക്കാർ ഇതിലിടപെടണം ഇടപെട്ടേ മതിയാവൂ ."സമയമായില്ലപോലും ,സമയമായില്ലപോലും" ക്ഷമ നശിച്ചു ...സര്ക്കാരെ , സമയമായി.....പുരോഹിതവർഗം മനോരോഗികളായി !സർക്കാരു ചിലവിലിവരെ ചികിത്സിച്ചില്ലെങ്കിൽ "ന്യൂനപക്ഷം"  ഇവിടെ വെറും മൃഗങ്ങളാകും !അല്ല പാതിരിവർഗം ജനതയെ മൃഗങ്ങളാക്കും !.സൂര്യ tv ഈ വിഷയം കൈകാര്യം ചെയ്യാൻ ശ്രീ ശ്രീകണ്ഠൻനായരെ ചുമതലപ്പെടുത്തിയത്തിനു നന്ദി . "അല്മായശബ്ദം ബ്ലോഗിൽ" .ഇതിന്റെ വീഡിഒ കണ്ടതിലും രസാവഹമായിരുന്നു അതിലെ ശ്രീ .ജോസഫ്‌ matthewchaayante കുറിപ്പ് ! നാണമുള്ള ഒരു പാതിരിയും കേൾക്കാനിഷ്ടപ്പെടാത്ത സത്യങ്ങൾ !   കേരളത്തിൽ കത്തോലിക്കാസഭക്കെ ഈ അസുഖമുള്ളൂ ; തരം കിട്ടുന്നിടത്തെല്ലാം കാശു വാരാനുള്ള് തന്ത്രം ! പകൽകൊള്ള ! മറ്റു സഭകളും ഈ കുതന്ധ്രം കണ്ടുപകർത്തുമോ ആവോ..   ! അച്ചായനെന്തു കാട്ടിയാലും മനുഷ്യരെ നന്നാക്കുന്ന യോഗക്കാർ ഉടനതനുകരിക്കും   ....പകർച്ചാവ്യാധി ! നായർക്കും മറ്റാർക്കുമീ അസുഖമില്ലതന്നെ ....  അടുത്തജന്മത്തൊരു കത്തോലിക്കനാകാതെ മറ്റുവല്ല കാസ്റ്റിലും പിറക്കാൻ ശ്രമിക്കൂ ,പാവം ജനമേ.. അല്ലായെങ്കിൽ കർത്താവ് മൊഴിഞ്ഞതുപോലെ കത്തനാരേം പള്ളിയേം ജീവിതത്തിൽ നിന്നും ഒഴിവാക്കൂ.. ആദിമപിതാക്കന്മാർക്കു പള്ളിയും കത്തനാരും ,  ഇവറ്റകളുടെയീ ജല്പനക്കൂദാശയും ഇല്ലായിരുന്നല്ലോ.! (ഈ ജല്പനകൂദാസകളരുതെന്നാ കർത്താവ് നമ്മെ പഠിപ്പിച്ചതു) അവരൊന്നും ജീവിച്ചില്ലേ , മക്കളെ പെറ്റില്ലെ ? ക്രിസ്തുവിനെ അനുസരിച്ചാൽ മാത്രംമതി അച്ചായെൻ ഈ ഭൂമിയിൽ തന്നെ സ്വർഗം കാണും !സ്നേഹിക്കാനറിയാവുന്ന,സ്നേഹിക്കാൻ ഒരുക്കമുള്ള  ദമ്പതികൾക്കീ പാതിരിക്ലാസൊന്നും വേണ്ടാ... love പോയി പകരം lust ആയി!,അതാണീ കുഴപ്പങ്ങൾക്കുകാരണം...കത്തനാർ പുതിയ മേച്ചിൽപുറം തേടട്ടെ , ഇല്ലേൽ പണിയെടുത്തു ജീവിക്കട്ടെ ................എന്റെ ഒരനുഭവം പറയാം..എന്റെ മൂന്നാമത്തെ മകൻ ഒരു റീത്ത്കാരി കൊച്ചിനെ (തിരുപനംന്തപുരം കർദിനാളിന്റെ തിരുസഭ) വിവാഹം കഴിക്കണം !ഞങ്ങൾആണേൽ കോട്ടയം കത്തോലിക്കാ പാർട്ടിയും ...ആദാമ്മിനു തുണയായി,ഇണയായി ഔവായെ കൂട്ടിചേർത്തപോലെ അപ്പനപ്പൂപന്മാർ വിവാഹിതരായി,ഒരുകൊഴച്ചിലും ചരിത്രം ഇന്നയോളം റിപ്പോർട്ട്‌ ചെയ്തിട്ടുമില്ല . ഈ പയ്യനെ അങ്ങിനെ റീത്തുകാർ സമ്മതിക്കില്ല . ഒടുവിൽ അവൻ ആ പെങ്കൊച്ചിനെ കെട്ടാൻവേണ്ടിമാത്രം  ഒരാഴ്ച്ചത്തേക്ക് റീത്തിൽ ചേർന്ന്,വിവാഹ പരിശീലനക്ലാസ്സിലും പോയി .വിവാഹം കഴിഞ്ഞ പിറ്റേയാഴ്ച്ച് പയ്യൻ സകുടുംബം തിരിച്ചു കോട്ടയം കത്തോലിക്കയുടെ അടിമയുമായി !  ഇതു തികച്ചും പുരോഹിതമേല്കോയ്മയുടെ  ഒരു പുതിയ കീറാമുട്ടി നിയമം മാത്രമാണു പ്രീയരെ ...അദ്വൈദവാദിയായ മശിഹായെ പിൻപറ്റാനും , അയല്ക്കാരനെ സ്നേഹിക്കാനും , നല്ലശമരായനെപോലെ ത്യാഗയന്ജം നടത്താനും ഒരുകത്തനാരുടെയും പൊട്ടനിയമത്തിനു നമ്മെ ബലിയാടാക്കുകയും വേണ്ടാ ...           

1 comment:

  1. സ്വര്‍ഗംതേടി സ്വര്‍ഗത്തെതന്നെ പണയപ്പെടുത്തി കുപ്പായത്തിൻറെ ബലത്തില്‍ നാടുമുഴുവന്‍ റീയല്‍എസ്റ്റെറ്റുസാമ്രാജ്യം കീഴടക്കി. കോളേജിലും സ്കൂളിലും ഹോസ്പിറ്റലിലും കോഴ, ജനിച്ചാലും മരിച്ചാലും ജീവിച്ചാലും വിവാഹിതനായാലും അമിതധനത്തിൻറെ ആര്‍ത്തി, വിദേശത്തു കൂടെകൂടെ ഉല്ലാസയാത്ര, ചുറ്റും അല്ത്താരയിൽ പാട്ടുപാടുന്ന കൊച്ചു കുട്ടികള്‍; നോക്കൂ, കുപ്പായത്തില്‍ മാന്ത്രികശക്തിയും വശീകരണമന്ത്രവും ഉണ്ട്.

    (താമസിയാതെ പ്രസിദ്ധീകരിക്കുന്ന എന്റെ പുസ്തകത്തിൽനിന്ന്)

    ReplyDelete