Translate

Monday, July 1, 2013

ഗായത്രി മന്ത്രം

ആത്മാവിന്റെ മഹത്വത്തിൽ വിശ്വസിക്കുകയും അതിന്റെ വിശുദ്ധിയെ തേടുകയും ചെയ്യുന്ന ഏതൊരാൾക്കും ആലപിക്കുകയും ശ്രദ്ധിച്ചിരുന്ന് ധ്യാനിക്കുകയും ചെയ്യാൻ വളരെ ഉപകരിക്കുന്ന ഗായത്രി മന്ത്രം താഴെ കൊടുക്കുന്നു. മനോഹരമായി തോന്നിയ അതിന്റെ ഒരാലാപനത്തിന്റെ ലിങ്കും ചേർക്കുന്നു. 

Add caption


ഗായത്രി മന്ത്രം 

ഓം, ഭുർ ഭുവ സ്വഹ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന:
പ്രചോദയാത് 

Om, the physical, subtle and causal
That revered ray of light
Let us meditate on that divine effulgence
May that light direct our intellect.

Insight: Savithri, the divine light, the primal vibrations
extend across the physical, the unseen subtle world of thoughts
and the higher plane of divine causation.
It leads to the discovery of truth.

8 comments:

 1. "കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ" എന്ന ഗാനംപോലെ ,സക്കരിയാചായാ, ഇതിനെന്തേ ഇത്രയും താമസം വന്നു ?

  ReplyDelete
  Replies
  1. നമ്മുടെ പൈതൃകമായി ഇങ്ങനെയെന്തെല്ലാം വിശുദ്ധമാം കിരണങ്ങൾ കണ്ടെത്തിയതും കണ്ടെത്താനുമിരിക്കെ, അമ്പത്തിമൂന്നുമണിജപം മാത്രം ചൊല്ലി നമ്മുടെയാളുകൾ എന്തിനിങ്ങനെ വിരസതയനുഭവിക്കുന്നു? അന്യ മതങ്ങളിലെ ഇത്തരം ആത്മഗീതങ്ങൾ കണ്ടെടുത്ത് നമുക്ക് പങ്കുവയ്ക്കാം.

   Delete
 2. http://www.youtube.com/watch?v=CHpA6qotiwg

  പല നൂറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങളിൽ, പള്ളികളിലും വിശേഷിച്ച് സന്യസ്ഥ കൂട്ടായ്മകളിലും, പ്രചാരത്തിലിരുന്ന Gregorian Chant ന്റെ രീതിയിലുള്ള ഗായത്രി മന്ത്രത്തിന്റെ ഒരാലാപനം ഈ ലിങ്കിൽ ശ്രവിക്കാം.

  ഈ മന്ത്രം അതിന്റെ മൂല (സംസ്കൃത) ലിപിയിൽ വായിച്ച് ആലപിക്കാവുന്ന മറ്റൊരു ലിങ്കാണ് താഴെ കൊടുത്തിരിക്കുന്നത്.

  http://www.youtube.com/watch?v=AneCWoU7AIY&list=PL1CE154B7CA6E5F19

  ReplyDelete
 3. A friend of mine sent me this about Gayathri Manthra.

  Gayatri Mantra - Chant & Invocation Of Gayathri

  OM BHUR BHUVAH SWAH
  TAT SAVITUR VARENYAM
  BHARGO DEVASYA DHEEMAHI
  DHIYO YO NAH PRACHODAYAT

  Meaning Of The Gayatri Mantra

  Om: The primeval sound
  Bhur: The physical world
  Bhuvah: The mental world
  Swah: The celestial, spiritual world
  Tat: That; God; Transcendental Paramatma
  Savitur: The Sun, Creator, Preserver
  Varenyam: Most adorable, Enchanting
  Bhargo: Luster, Effulgence
  Devasya: Resplendent, Supreme Lord
  Dheemahi: We meditate upon
  Dhiyo: The intellect, Understanding
  Yo: May this light
  Nah: Our
  Prachodayat: Enlighten, Guide, Inspire

  ReplyDelete
 4. ബ്രഹ്മാവിന്റെ കൂട്ടുകാരിയാണ് ഗായത്രിദേവി. ബ്രഹ്മാവിന്റെ പേരില് അമ്പലങ്ങൾ ഇല്ല. ഗായത്രിദേവി സരസ്വതി ദേവിയുടെ പുനവതാരവും. അഞ്ചു വിഭിന്ന മുഖഭാവങ്ങളാണ് ദെവിക്കുള്ളത്. ഭൂമി, വെള്ളം, വായു, അഗ്നി, ആകാശം എന്നിങ്ങനെ അഞ്ച് പ്രപഞ്ചഘടകങ്ങളുടെ ഉറവിടമായി മുഖഭാവങ്ങളെ കരുതുന്നു. പത്ത് കൈകളിൽ വഹിക്കുന്നതും അഞ്ചുതരം ആയുധങ്ങളാണ്.

  ഗായത്രി, സരസ്വതി, സാവിത്രി, എന്നിവർ ത്രിമൂർത്തികളായ സ്ത്രീദൈവങ്ങളായി കരുതുന്നു. ക്രിസ്ത്യാനികള്ക്ക് ഈ ദൈവാവതാരങ്ങളെപ്പറ്റി അറിവുകൾ പരിമിതമാണ്. ശിവലിംഗം, കൈകാലുകൾ, തലകൾ എന്നിവകളെ അടിസ്ഥാനമാക്കി ദേവിദേവന്മാരുടെ മനുഷ്യാവയവങ്ങളെ പരിഹസിക്കുവാനെ ക്രിസ്ത്യാനികൾക്ക് അറിയത്തുള്ളൂ. . ത്രിമൂർത്തികളായ ദേവസ്ത്രീകളുടെ നാമത്തിൽ ദിവസത്തിൽ മൂന്നുപ്രാവിശ്യം ഗായത്രിമന്ത്രം ഉരുവിടുന്നു. സുപ്രഭാതത്തിലെ മന്ത്രത്തിൽ ഉപവിഷ്ടയായിരിക്കുന്നത് ഗായത്രിയാണ്.

  കുസൃതി നിറഞ്ഞ അമ്പാടി കൃഷ്ണനെ സ്നേഹിക്കാത്തവർ ആരാണുള്ളത്. എനിക്കെന്നും അമ്പാടികുട്ടനെ ഇഷ്ടമാണ്. ഇതറിഞ്ഞാൽ പള്ളിയിലച്ചൻ കലിതുള്ളും. അമ്പാടികുട്ടന്മാരെ നമ്മുടെ മക്കളായും കൊച്ചുമക്കളായും ചുറ്റും കാണാം. യേശു പറഞ്ഞതും "നിങ്ങൾ ശിശുക്കളെപ്പോലെ ആകുവിൻ" എന്നാണ്. നെയ്‌ കക്കുന്നതും ദേവസ്ത്രീകളുടെ തുണി വാരുന്നതും നമ്മുടെതന്നെ കരുമാടി കുട്ടന്മാരാണ്. "അവരെ തടയരുതോരുനാളും" എന്നാണ് യേശുവും പറഞ്ഞത്. കൃഷ്ണന്റെ ജീവിതം പ്രതിഫലിച്ചതും പൂർണ്ണനായ ഒരു മനുഷ്യന്റെ തനി സ്വരൂപത്തിലായിരുന്നു.

  ഒരു മനുഷ്യന് നന്മ മാത്രമേയുള്ളുവെന്ന് പഠിപ്പിച്ചാലും വിശ്വസിക്കാൻ പ്രയാസം തന്നെ. ഗായത്രിയാണ് 'ഋഗ് വേദങ്ങൾ' കൈകാര്യം ചെയ്യുന്നത്. അഗ്നിയും ഗായത്രിയിലാണ് അർപ്പിച്ചിരിക്കുന്നത്. സനാതനത്തിൽ അഗ്നി വളരെ പ്രാധാന്യമുള്ളതാണ്. ഗായത്രിയായ അഗ്നി ദേവത പരിശുദ്ധിയെ സൂചിപ്പിക്കുന്നു. കവിതകളിൽ വൃത്തങ്ങളും അലങ്കാരങ്ങളും കാത്തുസൂക്ഷിക്കുന്നതും ഗായത്രിയാണ്. അറിവുള്ളവർ മാത്രമേ ഗായത്രിമന്ത്രം ഉരുവിടാവൂയെന്നും നിയമം ഉണ്ട്.

  ഗായത്രി മന്ത്രമെന്നാൽ ദൈവത്തെ സാഷാത്ക്കരിക്കുകയെന്നതാണ്. മന്ത്രങ്ങൾ ഉരുവിടുന്നതും പരമാത്മാവിനെ പ്രാപിക്കലാണ്. ആത്മീയമായി ഉയർന്ന ശ്രേണികളിൽ സഞ്ചരിക്കുന്നവർക്കേ ഗായത്രിമന്ത്രം ഉരുവിടാൻ അവകാശമുള്ളൂ. ഇതെല്ലാം അറിവിനെ മറ്റുള്ളവർക്ക് പകരാൻ ആഗ്രഹിക്കാത്ത ബ്രാഹ്മണൻ ഉണ്ടാക്കിയ നിയമങ്ങളാണ്. അവൻ തന്നെയാണ് വേദങ്ങൾ ശ്രവിക്കുന്ന ശുദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കാൻ പറഞ്ഞതും. അവന്റെ തോളിൽ പൂണൂലും പൂണൂലിന്റെ അറ്റത്തൊരു താക്കൊലുമുണ്ട്. പൂണൂൽ അരക്കുകെട്ടിയ പാതിരി കൈകളിൽ പത്രോസിന്റെ താക്കോലും പിടിക്കുന്നു. ഇവരാണ് സ്വർഗ വാതിലുകൾ തുറന്നുകൊടുക്കേണ്ടവരും.

  ReplyDelete
  Replies
  1. ബ്രഹ്മാവിന് ക്ഷേത്രങ്ങൾ ഉണ്ട് കേട്ടോ.. രാജസ്ഥാനിലും കേരളത്തിലുമാണ് (തിരുനാവായക്ക്‌ അക്കരെ തവനൂർ (താപസനൂർ - തപസ് ചെയ്തിരുന്നവരുടെ ഊര്, ദേശം) രണ്ടു ക്ഷേത്രങ്ങൾ ഉള്ളത്. വേറെയും ക്ഷേത്രങ്ങൾ ഉണ്ട്.

   Delete
  2. Dear Sanathanan

   ബ്രഹ്മാവിന് ക്ഷേത്രം ഉണ്ടെന്നുള്ള വിവരം അറിഞ്ഞതിൽ സന്തോഷവും നന്ദിയും. എനിക്ക് ലഭിച്ച ഈ ധാരണ സംസ്കൃത ഡോക്റ്റർ ബിരുദമുള്ള മഹാരാഷ്ട്ര ചിപുവാൻ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട എന്റെ ഒരു സുഹൃത്തിൽ നിന്നുമായിരുന്നു. ഹരേ രാമാക്കാരുടെയും മറ്റു ഹിന്ദു സംഘടനകളുടെയും സൈബർ പേജുകളിൽ ബ്രഹ്മാവിന് അമ്പലങ്ങൾ ഇല്ലെന്നും കാണുന്നു. താഴെ കാണുന്ന ലിങ്ക് ഒന്ന് തുറന്നു നോക്കൂ.?

   http://www.iskcondesiretree.net/forum/topics/why-there-is-no-lord-brahma-temple


   Delete
 5. അച്ചായ ലോകത്തോടു "ലോകമേ ഗീത പാടൂ "എന്ന കാലത്തിന്റെ രോദനം (എന്റെ കരളിന്റെ യാചന)കേട്ടനുസരിച്ച് കർമ്മനിരതനായ എന്റെ സക്കറിയ മാപ്പിളയ്ക്കൊരു ചക്കരയുമ്മ !

  ReplyDelete