Translate

Friday, July 26, 2013

എത്ര മഹോന്നതമിന്നു പുരോഹിതാ നീ ഭരമേറ്റ ............

നേര്ച്ചമൊഴി: 
വാഹനങ്ങളിലെ കൂള്‍ ഫിലിം നീക്കം ചെയ്ത സ്ഥിതിക്ക് സൈഡ് ഗ്ലാസ്‌ ഉള്ളില നിന്ന് മുണ്ടിട്ടു മൂടുന്നത് നല്ലാതാണെന്ന് മാര്‍ താഴത്തിനെയും തട്ടിലെനെയും നേര്ച്ചമൊഴി ഓര്മിപ്പിക്കുന്നു. മദ്യ വില്പന കുറഞ്ഞതിനാല്‍ 82 കോടി നികുതി ഇനത്തില്‍ സർക്കാരിന് കുറവ് വന്നതിനാല്‍ അതു നികത്താനാണോ തൃശൂര്‍ രൂപതയിലെ വൈദികരുടെ ചാര്‍ജ് ഉള്ള വികാരി ജനറാള്‍ വെള്ളമടിച്ചു മറ്റു വൈദികര്ക്ക് മാത്രക കാണിക്കുന്നത്. മുഖ്യമന്തിയുടെ ഓഫീസിലെ മുഖ്യന്റെ കൂടെയുള്ളവര്‍ തെറ്റ് ചെയ്തപ്പോള്‍ മുഖ്യന്റെ രാജി ആവശ്യപെടുന്ന പ്രതിപക്ഷത്തിന്റെ നയം ശരിയാണെങ്കില്‍ അരമനയില്‍ മാര്‍ താഴത്തിനോടൊപ്പം 365 ദിവസവും കഴിയുന്ന വികാരി ജനറാള്‍ വെള്ളമടിക്കാറുണ്ടെന്നു അറിഞ്ഞിട്ടും അതിനു കൂട്ട് നിന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ പദവി ഒഴിയണം എന്ന് വിശ്വാസികള്‍ പറഞ്ഞാല്‍ അവരെ കുറ്റംപറയുന്നതില്‍ കാര്യമില്ല

കടപ്പാട് https://www.facebook.com/KallurwestThrissurIndia

http://joyvarocky.blogspot.in/2013/07/arch-diocese-thrissur.html
http://trichurarchdiocese.org/search_pastoral_council.php?p=113

2 comments:

 1. ഈ പോലീസുകാരും സത്യസഭക്കെതിരായിത്തുടങ്ങിയോ? പത്തുനാല്‍പതു കൊല്ലം മുമ്പ്‌ ഒരു വീക്കെന്റില്‍ കോട്ടയത്തൊരു ഹോട്ടല്‍ മുറിയില്‍ നിന്ന്‌ രണ്ട്‌ ഇണപ്രാവുകളെ പോലീസ്‌ റെയ്‌ഡു ചെയ്‌ത്‌ പിടികൂടി. ആണ്‍പ്രാവ്‌ താനൊരു കോളേജ്‌ പ്രൊഫസറായ കത്തോലിക്കാ വൈദികനാണെന്നു വെളിപ്പെടുത്തിയതോടെ, പോലിസ്‌ എന്തു ചെയ്യണമെന്നറിയാതെ ഡി.വൈ.എസ.്‌പിയെ വിവരമറിയിച്ചു. വിവരം ലീക്കാകാതിരിക്കാന്‍ അദ്ദേഹം നേരിട്ടു മെത്രാസനത്തിലെത്തി, സംഗതി ബോധിപ്പിച്ചു ക്ഷമാപണവും നടത്തി പോന്നു. അച്ചനെ അരമനക്കോടതി വിചാരണചെയ്‌ത്‌ മറ്റൊരു പുതിയ കോളേജിലേക്കു സ്ഥലം മാറ്റി ശിക്ഷിച്ചു. ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞെന്നല്ലേ? വര്‍ഷങ്ങള്‍ക്കു ശേഷം ഈ പുതിയ കോളേജിന്റെ അല്‍മേനിയായ പ്രിന്‍സിപ്പലില്‍ നിന്നു നേരിട്ടുതന്നെ.
  ഇപ്പോള്‍ നമ്മുടെ പോലീസുകാര്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു. വികാരി ജനറാളിനെ വിചാരണചെയ്യാന്‍ ഇവിടെ അരമനക്കോടതിയില്ലേ?

  ReplyDelete
 2. തൃശൂ ർ വികാരി ജനറാൾ പോൽ പെരാമംഗലത്ത് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത് തെറ്റായിപ്പോയി; പാപവും ആയിപ്പോയി. തെറ്റായത് അധികം കുടിച്ചതുകൊണ്ടാണ്. പാപമായതും ആ കാരണം കൊണ്ടുതന്നെ. അദ്ദേഹം ചെയ്ത തെറ്റിന് കോടതിവഴി സമാധാനം പറയട്ടെ. പാപം ചെയ്തതിന് അദ്ദേഹം കുംബസാരിച്ചുകാണും എന്നു വിശ്വസിക്കാം.

  കോടതി വിഷയത്തിൽനിന്നും ഊരി പോരാൻ ഉമ്മൻ ചാണ്ടിയെ സ്വാധീനിച്ചാൽ മതിയല്ലോ. കാഞ്ഞിരപ്പള്ളി മെത്രാന് ഉമ്മൻ ചാണ്ടിയെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ തൃശൂ ർ മെത്രാപ്പൊലീത്താ താഴത്തിന് തീർചയായും അതിനു കഴിയും. അങ്ങനെ എല്ലാം ഭദ്രം.

  മദ്യപാനത്തെ കാക്കനാട് ഈയിടെയാണ് പാപലിസ്റ്റിൽ പെടുത്തിയത്.

  ഒരു ഡ്രിങ്ക് ഒക്കെ നല്ലതാണ്. പ്രത്യേകിച്ച് ഹാർട്ടിന്. ഡോക്ടെർമാർ കുറേശെ കഴിക്കുന്നത് നല്ലതാണന്നും ഉപദേശിക്കുന്നുണ്ട്.

  ഈ അടുത്ത നാളിൽ യു റ്റ്യൂബിൽ ഒരച്ചെൻറ്റെ ദിവ്യബലി സമയത്തെ പ്രസംഗം കേട്ടു. അദ്ദേഹത്തിൻറ്റെ ഇടവകയിലെ ഏതെങ്കിലും കുടുംബത്തിലെ വിവാഹ ചടങ്ങിൻറ്റെ തലേ ദിവസം ആ വീട്ടിൽ മദ്യം എടുത്തു എന്നറിഞ്ഞാൽ പിറ്റേദിവസം അദ്ദേഹം വിവാഹം നടത്തി കൊടുക്കുകയില്ല. വളച്ചുകെട്ടൊന്നും കൂടാതെ നേരെയാണ് അദ്ദേഹം പള്ളിയിൽ ഈ കാര്യം പ്രസംഗിച്ചത്. കേട്ടിച്ചുകൊടുത്തില്ലങ്കിൽ മെത്രാനെ പോയി കണ്ടോളാൻ ഇടവകക്കാർക്ക് താക്കീതും നല്കി. നമ്മുടെ കർത്താവ് കാനായിലെ കല്യാണത്തിന് 120-160 ഗ്യാലൻ ഒന്നാംതരം വീഞ്ഞാണ് വെള്ളത്തിൽ നിന്നുണ്ടാക്കി കൊടുത്തത്. കല്യാണത്തിന് വന്ന ആളുകൽ ഇഷ്ട്ടംപോലെ കുടിച്ചിരുന്നെന്ന് കലവറക്കാരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കല്യാണത്തിന് ഒന്നോ രണ്ടോ ഡ്രിങ്ക് കഴിക്കാൻ പാടില്ലാ എന്ന് വാശി പിടിക്കുന്ന വികാരി ഒരു മാനുഷനല്ല. ആടുകളെ അടിമകളാക്കി ഇട്ട് ഭരിക്കാൻ തത്രപ്പെടുന്ന അഹങ്കാരിയാണ്. യേശുവിനെ ശാപ്പാട്ടുരാമനും മദ്യപാനിയുമായിട്ടുപോലും അന്നത്തെ ജനങ്ങൽ വിലയിരിത്തി. ഈ വികാരിയൊക്കെ ഏതു സെമിനാരിയിലാണാവോ ബൈബിൾ പഠിച്ചത്.

  ഏഴും എട്ടും വയസ് പ്രായമുള്ള കുട്ടികൾക്ക് തിരുരക്തമായി വീഞ്ഞു നല്കുന്നത് അവർ ഭാവിയിൽ മ്ദ്യപാനികളാകാൻ കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അങ്ങനെ ലക്ഷക്കണക്കിന് മ്ദ്യപാനികളെ സഭ സൃഷ്ടിക്കുന്നുണ്ട്. ഇതിന് സഭക്ക് എന്ത് ഉത്തരമാണാവോ ഉള്ളത്?

  ReplyDelete