Translate

Saturday, July 13, 2013

Malala Yousufzai

Malala Yousufzai UNOയിൽ നടത്തിയ പ്രഭാഷണം 

1 comment:

 1. ഈ വർഷത്തെ നോബൽ സമ്മാനത്തിന് മാലാലയെന്ന ഈ ചുണക്കുട്ടിയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. താലിബാന്റെ വെടിയുണ്ടകൾക്ക്‌ അവളുടെ നാവിനെ അടപ്പിയ്ക്കാൻ സാധിച്ചില്ല. അവൾ ഇന്ന് വിദ്യ നിഷേധിക്കുന്ന ലോകത്തിന്റെ കോടിക്കണക്കിനു പെണ്‍ക്കുട്ടികളുടെ പ്രതീക്ഷയാണ്. അവളുടെ യൂ.എൻ പ്രസംഗം കേൾക്കുന്നവരിൽ ആവേശമുണർത്തുന്നു. ബിസ്മില്ലാ. Allah is the All knowing.

  അമേരിക്കൻ ഉച്ചാരണബലത്തിൽ കേൾക്കുന്ന മലാലയുടെ പ്രസംഗം യൂ.എൻ. പരിഭാഷയെന്നു തോന്നുന്നു. പിങ്ക് ഉടുപ്പും പിങ്ക് സ്കാർഫും ധരിച്ചിരിക്കുന്ന ഈ പാകിസ്ഥാൻ പെണ്‍കുട്ടിയുടെ പ്രസംഗം കേൾക്കുന്നവരെ വികാരഭരിതരാക്കുന്നു. ഒരു പക്ഷെ നാളത്തെ സമാധാനത്തിന്റെ പതാക പറക്കുന്നത് മഹത്തായ പ്രതീക്ഷകളുമായി സമരത്തിനിറങ്ങിയിരിക്കുന്ന ഇവളുടെ കൈകളിലായിരിക്കാം. യൂ എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിനൊപ്പം ആയിരക്കണക്കിന് സ്കൂൾ കുട്ടികളോടും ലോക രാഷ്ട്രങ്ങളിലെ നയതന്ത്രജ്ഞരോടുമാണ് ഒരു പാക്കിസ്ഥാനിപെണ്ണ് ലോകത്തിലെ സർവ്വകുഞ്ഞുങ്ങൾക്കായി സമാധാനത്തിന്റെ സന്ദേശം നൽകുന്നത്.

  മനുഷ്യനെ സംസ്ക്കാര സമ്പന്നമാക്കുവാനും ജീവിതനിലവാരം ഉയർത്തുവാനും ആണായാലും പെണ്ണായാലും വിദ്യ നേടണമെന്ന് ഇവൾ ലോകത്തോടായി പറഞ്ഞു. "നമ്മുടെ ബലവത്തായ ആയുധങ്ങളാണ് പുസ്തകങ്ങളും പേനാകളും, സന്ദേഹമില്ലാതെ അവകൾ ഉയർത്തിപ്പിടിക്കൂ. ഒരു കുഞ്ഞ്, ഒരദ്ധ്യാപകൻ, ഒരു പേനാ, ഒരു ബുക്ക് മാറ്റങ്ങൾക്കായി ലോകമുണരാൻ മതിയാകും. വിദ്യ നേടുകയെന്നതാണ് അതിനുള്ള പരിഹാരം."

  "എന്റെ ലക്ഷ്യങ്ങളെയും പ്രതീക്ഷകളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കുവാൻ സാധിക്കുമെന്ന് ഭീകരർ ചിന്തിച്ചു. അവർക്ക് തെറ്റ് പറ്റിപ്പോയി. എന്നാൽ എന്റെ ജീവിതത്തിന് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ബലഹീനതയും ഭയവും നിരാശയും അവിടെ അസ്തമിച്ചു. പകരം മാനവികതയുടെ ഒരു നവ യുഗത്തിന്റെതായ ശക്തിയും ധൈര്യവും വീണ്ടെടുത്തു."

  വചനങ്ങൾകൊണ്ട് ആശയങ്ങളെ ഭീകരർ ആക്കുന്നവരെയാണ് മൗലികവാദികൾ എന്ന് പറയുന്നത്. ഒരു മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ അമിതമായി വിശ്വസിക്കുന്ന അതിയാഥാസ്തികരാണവർ. മതങ്ങളുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി വചനങ്ങളെ വളച്ചൊടിച്ച് സ്ത്രീയെ മുള്ളാമാരും പാസ്റ്റർമാരും പുരോഹിതരും തളച്ചിട്ടിരിക്കുകയാണ്. മൌലികവാദികളിൽ യാഥാസ്തികർ മാത്രമല്ല മിതവാദികളും ഉണ്ട്. ഇത്തരക്കാർ കാടൻയുഗങ്ങളിൽ എഴുതിയ പുസ്തകങ്ങളെ ദൈവവചനങ്ങളെന്ന് വിചാരിച്ച് മറ്റുള്ളവരെ തങ്ങളുടെ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അപകടം പിടിച്ച ഈ വചന മലാക്കുകൾ വെടിയുണ്ടകൾകൊണ്ടുപോലും ബുദ്ധി ജീവികളുടെ നാവുകൾ അടപ്പിച്ച ചരിത്രമാണ്എന്നും കേൾക്കുന്നത്.ഖുറാൻ സ്ത്രീയെ നിന്ദിച്ചിട്ടില്ല. എന്നാൽ ഷാരിയാ നിയമങ്ങൾ സ്ത്രീയെ താഴ്ത്തി കെട്ടിയിട്ടുണ്ട്.

  കാൻസർ വന്നാലും വൈദ്യൻ ദൈവമാണെന്നു പറഞ്ഞ് ചീകത്സിക്കരുതെന്ന് ഉപദ്ദേശിക്കുന്ന കപടഉപദേശികളുടെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് മെഡിക്കൽ കോളേജിൽ വിട്ടാണ്. മതഗ്രന്ഥങ്ങൾ പറഞ്ഞെന്ന് പറഞ്ഞ് സ്ത്രീ സ്വാതന്ത്ര്യത്തെ തടസമിടുന്ന ഇവരുടെ പെണ്‍പിള്ളേരുടെ കഴുത്തുകൾ കണ്ടാൽ കന്നുകാലിക്കൂട്ടിലെ പശുക്കളെപ്പോലെ തോന്നും. പർദ്ദായെ മാത്രം എന്തിന് പഴിക്കുന്നു? ഇവരുടെ പള്ളികളിൽ ചെന്നാൽ ക്രിസ്തുവിനെ ക്രൂശിച്ചെന്ന് പറഞ്ഞ് യഹൂദ ജനത്തെ മൊത്തം അധിക്ഷേപിക്കുന്നതും കേൾക്കാം. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് നടന്ന കഥക്ക് ഇന്നെന്തിന് യഹൂദ ജനത്തെ അധിക്ഷേപിക്കണം? ഇന്നും ഭീകരത വളർത്തുന്ന സഭ യഹൂദകൂട്ടക്കൊലകളിൽ മാപ്പ് പറഞ്ഞാലും കോടികണക്കിന് യഹൂദരുടെ രക്തതിന് മാപ്പാവുകയില്ല.

  ഏതു മതമാണെങ്കിലും മൌലികത അപകടം നിറഞ്ഞതാണ്‌. മതത്തിലുള്ള അവരുടെ അമിത വിശ്വാസമാണ് ഭീകരതയിലേക്ക് വഴി തെളിയിക്കുന്നത്. മതഭ്രാന്ത് മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. തങ്ങളുടെ വിശ്വാസം മാത്രം ശരി അപരന്റെ വിശ്വാസം തെറ്റെന്നും മൗലികവാദികൾക്ക് തോന്നലുകളുമുണ്ട്‌. മറ്റുള്ള വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ട്‌ സ്വന്തം വിശ്വാസംമാത്രം ശരിയെന്നും നീതികരിക്കും.

  1990ൽ അമേരിക്കയിലെ ഒക്ക് ലാഹാമ സിറ്റിയിൽ ക്രിസ്ത്യൻമൌലികത മൂത്ത് സർക്കാർ നികുതി നിലയങ്ങൾക്ക് ബോംബിട്ടത് കുപ്രസിദ്ധമായിരുന്നു. കുടുംബാസൂത്രണാലയങ്ങളിലും ഗർഭം അലസിപ്പിക്കുന്ന ക്ലിനിക്കുകളിലും മതമൌലികതയുടെ പേരിൽ ഭീകരലഹളകൾ ഉണ്ടാക്കുകയും പതിവായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഇസ്ലാംതീവ്രവാദികൾ മിഡിൽഈസ്റ്റ് രാജ്യങ്ങൾ മുഴുവൻ സമാധാനത്തിന് തടസം വരുത്തുന്നു. 2001 ലെ 9 /1 1 മതഭീകരരുടെ മത്തുപിടിച്ച ഒരു ദിനമായിരുന്നു. തന്മൂലം ആയിരകണക്കിന് ജനങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മൗലികവാദികളായ ഭീകരമുസ്ലിമുകൾ സ്വസമുദായത്തെ വെടിവെക്കുകയും മറ്റു സമൂഹങ്ങളുടെമേൽ ബോംബിടുകയും ചെയ്യുക നിത്യസംഭവങ്ങളായി ലോകവാർത്തകളിൽ നിറഞ്ഞിരിക്കുന്നു.

  ReplyDelete