Translate

Tuesday, July 23, 2013

സകല അല്മായർക്കും വേണ്ടിയുള്ള പ്രാർത്ഥന



നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസരായ അല്മായക്ക് യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തി അഭയം നല്കണമെ. അങ്ങേ പള്ളിക്കുവേണ്ടി ദിവസം തോറും  വേലചെയ്ത് തഴബുപിടിച്ച കരങ്ങളെ മലിനമാക്കാതെ കാക്കണമെ. അങ്ങേ വിലയേറിയ തിരുരക്തത്താ  നനയുന്ന അവരുടെ നാവുകളെ നിമലമായി കാത്തുകൊള്ളണമെ. വിശുദ്ധമായ തിരുവിവാഹജീവിതം തെരഞ്ഞെടുത്തിരിക്കുന്ന അല്മായരേയും അവരുടെ അരുമ സന്താനങ്ങളേയും പരിശുദ്ധമായി കാത്തുകൊള്ളണമെ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകായതികത്വത്തിനിന്നും  സംരക്ഷിക്കണമെ. അല്മായരുടെ പ്രയഗ്നങ്ങ ഫലസമുദ്ധങ്ങളായി   ഭവിക്കട്ടെ. അവരുടെ അദ്ധ്വാനത്തിന്റ്റെ ഫലങ്ങ അനുഭവിക്കുന്ന വൈദികക്ക് ഇഹലോകത്തി ആനന്ദവും പരലോകത്തി നിത്യസൗഭാഗ്യവും കണമെ. ലോകരക്ഷകനായ  ഈശോ, അങ്ങേ  അല്മായരെ വിശുദ്ധീകരിക്കണമെ. വജനങ്ങളുടേയും  രാജ്ഞിയായ മറിയമെ അല്മായര്ക്കുവേണ്ടി പ്രാഥിക്കണമെ
ആമേ

7 comments:

  1. പ്രാർത്ഥനയെപ്പറ്റി കാലാകാലങ്ങളായി മനുഷ്യർ വച്ചുപുലർത്തുന്ന തെറ്റായ ധാരണയിൽ നിന്ന് കുരുക്കുന്നതാണ് ഇത്തരം ആഗ്രഹസാഫല്യ യാചനകൾ എന്നാണ് എനിക്ക് പറയാനുള്ളത്. സത്യം പറഞ്ഞാൽ, ഇത്തരം പ്രാർത്ഥനകൾ എന്തിനുവേണ്ടിയാണ്? നമ്മൾ ആഗ്രഹിക്കുന്ന വഴിയേ ദൈവവും പോകണം എന്നല്ലേ ഈ വക വാചിക കേഴലുകളിലൂടെ നമ്മൾ പറഞ്ഞു വയ്ക്കുന്നത്? അടിയുറച്ച ദൈവവിശ്വാസത്തിൽ ജീവിക്കുന്നവര്ക്ക് അങ്ങനെയുള്ള ആഗ്രഹങ്ങൾ ഉണ്ടാവുന്നതെങ്ങനെ എന്നെനിക്കു ഒട്ടും മനസ്സിലാകുന്നില്ല. തന്നെയല്ല, നിത്യപുരോഹിതൻ, ലോകരക്ഷാകനായ ഈശോ, രാജ്ഞിയായ മറിയം, തിരുരക്തം, തിരുവിവാഹജീവിതം, തുടങ്ങിയ പ്രയോഗങ്ങളിൽ തിരുകിവചിരിക്കുന്ന ആശയങ്ങൾ മതത്തിന്റെ അടിമത്തത്തിൽ നിന്ന് മുളച്ചവയാണ്. വൈദികരും ഈ പ്രാർത്ഥനയിൽ സ്ഥലംപിടിക്കുന്നുണ്ട്. അതുകൂടി കണ്ടപ്പോൾ, ശരിക്കും ഒരു പ്രാർത്ഥനയോ അതോ ഒരു സറ്റയറോ (കളിയാക്കൽ) ഈ വരികൾ എന്നെനിക്കു നിശ്ചയിക്കാൻ കഴിയുന്നില്ല.
    ഓർത്തുനോക്കിയാൽ ഈ പറയുന്ന നല്ല കാര്യങ്ങളെല്ലാം നമുക്ക് സ്വയം നേടാവുന്നവയാണ് - പ്രാർഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലത് സഹായിക്കുന്ന കരങ്ങളാണെന്നു നമ്മൾ മനസ്സിലാക്കിയാൽ മാത്രം മതി. അതായത്, ദൈവമുണ്ടെന്നറിയുമ്പോഴും ദൈവമില്ലാത്തതുപൊലെ ജീവിക്കുക.

    ഈയിടെയാണ് അനേകായിരം ദാരുണകഥകളുടെ ബാക്കിയായി ഒരു പിഞ്ചു ബാലന്റെ കഥ നാം കേട്ടത് - സ്വന്തം അപ്പനും രണ്ടാനമ്മയും കൂടെ കൊല്ലാക്കൊല ചെയ്ത ജീവൻ. അവൻ രക്ഷപ്പെട്ട് തിരിച്ചുപോയി എന്നിരിക്കട്ടെ. എന്നാലും അവന് ഒരു മനുഷ്യജീവിതം തുടരാനാവുമോ? അത്തരം കുഞ്ഞുങ്ങളെ സ്വീകരിച്ച്, അഭയവും സ്നേഹവും നല്കി വളർത്താൻ ഉതകുന്ന ഒരു സംവിധാനം ഉണ്ടാക്കാൻ പള്ളികളും അല്മായരും ഒരുമിച്ചു ശ്രമിച്ചാൽ സാധ്യമല്ലേ? അങ്ങനെ എത്രയെത്ര അരുമജീവനുകൾ കരിഞ്ഞമർന്നു പോകുന്നു. തുടർന്ന് സംരക്ഷിക്കാൻ വഴിയില്ലെങ്കിൽ, അത്തരം കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടുവന്ന് കോമയിൽ നിന്നുണർത്തി, സുഖപ്പെടുത്തിയിട്ട് എന്തുണ്ട് നേട്ടം? ക്രിസ്തീയ സ്നേഹം ഉണ്ടെങ്കിൽ, ഇത്തരം കുഞ്ഞുങ്ങളെ സ്വീകരിച്ച് സ്വന്തം കുഞ്ഞായി കരുതി വളർത്താൻ അതിനു ശേഷിയുള്ളവർ മുന്നോട്ടു വരേണ്ടതല്ലേ? അത് ചെയ്യാതെ, അവനുവേണ്ടി നമ്മൾ പ്രാർഥിച്ചിട്ടു വല്ല ഗുണവുമുണ്ടോ?

    ReplyDelete
  2. ചന്തമേറിയ പൂവിലും ശബളാഭമാം
    ശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്ര-
    ചാതുരി കാട്ടിയും
    ഹന്ത! ചാരുകടാക്ഷ മാലകളർക്ക-
    രശ്മിയിൽ നീട്ടിയും
    ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു-
    മീശനെ വാഴ്ത്തുവിൻ!

    (കുമാരനാശാൻ - സങ്കീർത്തനം)

    ReplyDelete
  3. "നിത്യപുരോഹിതൻ" എന്നൊക്കെ ക്രിസ്തുവിനെ കത്തനാരൊരു ചന്തത്തിനു വിളിക്കുന്നെങ്കിലും (പുരോഹിതനെ അടിമുടി വെറുത്തിരുന്നു മശിഹാ) നമ്മുടെ കളരിക്കൽ സാറ് ഇത് സറ്റയറായി കാച്ചിയതാണെന്റെ സക്കരിയാച്ചായാ. "ഈശനോട് പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ,നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന ! മുന്തിരിതൻ കൊമ്പിനോടു ചില്ലയൊന്നും യാചിക്കില്ല, പ്രാപിച്ചവർ പരസ്പ്പര പൂരകമൊന്നായ് " എന്നറിയാം ചക്കൊച്ചായനു. "നിങ്ങൾ യാചിക്കുംമുന്പേ നിങ്ങളുടെ പിതാവറിയുന്നുവല്ലോ" എന്ന ക്രിസ്തുവിന്റെ മൊഴി ഓരോനിമിഷവും മനസ്സിൽ നുണയുന്ന ചാക്കൊച്ഛയന്റെ കളിയാക്കൽ നന്നായി >

    ReplyDelete
  4. മത്തായി പറഞ്ഞു, ലൂക്കോസ് പറഞ്ഞന്നൊക്കെ ബൈബിളിനെ അധിഷ്ഠിതമാക്കി പ്രാർഥിക്കണമെന്ന് പറയുന്നതിലും യുക്തിയൊന്നും കാണുന്നില്ല. കാരണം ബൈബിൾ പലയിടത്തും പരസ്പര വിരുദ്ധമായിട്ടാണ് പറഞ്ഞിരിക്കുന്നത്. പ്രാർഥനയുടെ കാര്യത്തിൽ സാക്ക്‌ പറഞ്ഞതാണ് ശരി. "അധരങ്ങളിലെ പ്രാർഥനകളെക്കാൾ കൈകൾകൊണ്ട്‌ അർപ്പിക്കുന്ന സേവനങ്ങളാണ് മഹത്വമെറിയത്‌" . അത് അഭിഷിക്തരുടെ കപടഭക്തിക്ക് ഒരു അപവാദമാണ്.

    മത്തായി 6:7-8 ലൊക്കെ ആവർത്തിച്ചുള്ള പ്രാർഥനയെ യേശു എതിർക്കുന്നുണ്ട്. പഴയനിയമത്തിലെ രാജാക്കന്മാരിൽ കാളക്കുട്ടിയെ ബലിയർപ്പിച്ചുകൊണ്ട് പേഗൻവിശ്വാസികൾ 'ബാൽ' എന്ന ദൈവത്തെ ആവർത്തിച്ചാവർത്തിച്ച് വിളിക്കുന്നുണ്ട്. ദൈവം വിളികേൾക്കാതെ വന്നപ്പോൾ അവർ കാളക്കുട്ടിയെ ഭക്ഷിച്ച് ബലിപീഡത്തിന് ചുറ്റും നൃത്തം ചെയ്യുന്നതായും സൌന്ദര്യാത്മകമായി ബൈബിളിൽ വർണ്ണിച്ചിട്ടുണ്ട്. വായിക്കുന്നവന് ദൈവങ്ങൾ തമ്മിൽ അസൂയയുണ്ടോയെന്നും തോന്നിപ്പോവും.

    കത്തോലിക്കരുടെ പ്രാർഥനരീതികളെ പരിഹസിച്ച് നവീകരണസഭക്കാർ അവരുടെ വെബ്‌പേജുകൾ നിറച്ചിട്ടുണ്ട്. വെറും അർഥമില്ലാത്ത വാദങ്ങൾ എന്നേ പറയാൻ സാധിക്കുകയുള്ളൂ. ആദ്യം സ്വയം പ്രാർഥിക്കുന്നതിന്റെ പോരായ്മകൾ പ്രാർഥിക്കുന്നവർ മനസിലാക്കട്ടെ. ക്രിസ്തീയത പ്രാർഥനയിൽ മാത്രം ഒതുക്കുന്നതല്ല.


    വചനത്തിൽ ക്രിസ്തു പറഞ്ഞിരിക്കുന്നത് പേഗൻവിശ്വാസികളോടാണ്. എതിർത്തതും പേഗൻ ദൈവത്തെയായിരുന്നു. ഹൈന്ദവരും ഹരിനാമ കീർത്തനങ്ങൾ അനേകതവണകൾ ആവർത്തിക്കാറുണ്ട്‌. അത് അവരുടെ ധ്യാനത്തിന് സഹായകമാണ്. ഹൈന്ദവർ രുദ്രാക്ഷ ഉരുട്ടുന്നതുപൊലെ കത്തോലിക്കർ ജപമാല ഉരുട്ടുന്നു. ജപമാലയിലെ ഓരോ കുരുവിലും യേശുവിന്റെ ജീവിതം മനസ്സിൽ ധ്യാനിക്കുന്നതും ഹരിനാമ കീർത്തനത്തിൽ രുദ്രാക്ഷ ഉരുട്ടുന്നതും ഒരേ തത്ത്വത്തിൽ ആണ്.

    എല്ലാ മതങ്ങളും അന്ധവിശ്വാസങ്ങൾ കുത്തിനിറച്ച വിശ്വാസത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്. അതുപോലെ ജപമാലയും കത്തോലിക്കാസഭയുടെ അടിസ്ഥാനതത്ത്വമാണ്. അന്ധമായി വിശ്വസിക്കുന്നവർക്ക് ജപമാല മനസിനൊരു ആശ്വാസമാണ്. ജപമാലയോടൊപ്പം ചെണ്ടകൊട്ടും കുഴലൂത്തും നടത്തി പ്രാർഥനക്കാർ ശബ്ദംകൊണ്ട് അന്തരീക്ഷത്തെ മലിനമാക്കി പൊതുജനദ്രോഹം നടത്താറുണ്ട്‌.

    ആവർത്തനങ്ങൾ എല്ലാ മനുഷ്യന്റെയും ജീവിതത്തിന്റെ ഭാഗമാണ്. കമിതാക്കൾ "I love you" എന്ന് ആവർത്തിച്ചാവർത്തിച്ച് പറയും. അതുപോലെ ദൈവത്തെ പ്രേമിക്കുന്നതും വികാരങ്ങൾ ദൈവത്തോട് ആവർത്തിക്കുന്നതും മനുഷ്യസഹജമാണ്. അക്ഷരങ്ങൾ പഠിക്കുമ്പോഴും അക്കങ്ങൾ പഠിക്കുമ്പോഴും ആവർത്തിച്ചാവർത്തിച്ച് പഠിക്കാറുണ്ട്. ദൈവത്തെ അറിഞ്ഞ് സ്നേഹിക്കുവാനും ചിലർക്ക് ഇങ്ങനെയുള്ള ആവർത്തനം കൂടിയേ തീരൂ. മനുഷ്യന്റെ ഈ ബലഹീനതകൾക്ക് എന്തെങ്കിലും പരിഹാരുമുണ്ടോയെന്നും തോന്നുന്നില്ല.

    ആവർത്തന പ്രാർഥനകളെ എതിർക്കുന്ന നവീകരണക്കാരുടെ പള്ളിയിലും പുരോഹിതൻ അൾത്താരയുടെ മുമ്പിൽ നിന്നുകൊണ്ട് വധുവരന്മാരുടെ സമ്മതം മൂന്നു പ്രാവിശ്യം ആവർത്തിച്ചു ചോദിക്കുന്നത് കേട്ടിട്ടുണ്ട്. യേശു തന്നെയും പല പ്രാവിശ്യം ആവർത്തിച്ച് പ്രാർഥിക്കുന്നതായി ബൈബിളിൽ കാണാം. യേശുവിന് ബൈബിളിലെ വചനങ്ങളെ പരസ്പര വിരുദ്ധമായി കാണാമെങ്കിൽ എന്തുകൊണ്ട് മനുഷ്യർക്കായി കൂടാ?

    പൂങ്കാവനത്തിൽ പ്രാർഥിച്ച യേശുവിനുപോലും മൂന്നുപ്രാവിശ്യം പിതാവിനോട് പ്രാർഥിക്കേണ്ടി വന്നെങ്കിൽ മനുഷ്യൻ മൂവായിരം പ്രാവിശ്യം പ്രാർഥിച്ചാൽ എങ്ങനെ തെറ്റുപറയും? അന്ത്യഅത്താഴത്തിലും യേശു "ഇതെന്റെ ഓർമ്മക്കായി ചെയ്യുവിൻ" എന്ന് പറഞ്ഞതും ഒരു തരം ആവർത്തനഭാഷ തന്നെയാണ്. യേശു പഠിപ്പിച്ച "സ്വർഗസ്തനായ പിതാവേ" എന്ന പ്രാർഥനയും ജീവിതത്തിൽ ഒരിക്കൽ ഉരുവിട്ടാൽ മതിയല്ലോ. യേശു ഈ പ്രാർഥന എന്നും ആവർത്തിക്കരുതെന്ന് പറഞ്ഞില്ല. പ്രാർഥന ഉരുവിട്ട് ധ്യാനിക്കാൻ പറഞ്ഞിരിക്കും. ഇതിൽനിന്നും മനസിലാക്കേണ്ടത് ബൈബിൾ എന്നുള്ള പുസ്തകത്തിലെ വചനങ്ങൾ ഓരോരുത്തരുടെയും സൌകര്യത്തിന് തിരിച്ചും മറിച്ചും വ്യാഖ്യാനിക്കാമെന്നല്ലേ?

    പ്രാർഥനയെന്നുള്ളത് എങ്ങനെ പ്രാർഥിക്കണമെന്ന് വ്യക്തിക്ക് വിട്ടുകൊടുക്കുന്നതായിരിക്കും നല്ലത്. ഞാൻ ഒരിക്കലും പ്രാർഥിക്കാറില്ല. എന്തുകൊണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ എന്റെ തനതായ ചിന്തയെന്നു മാത്രമേ എനിക്ക് മറുപടിയുള്ളൂ.

    ReplyDelete
  5. വളരെക്കാലംകൂടി ഒരു മലയാളം ദിവ്യബലിയിൽ ഈ അടുത്ത നാളിൽ സംബന്ധിക്കുവാൻ ഇടയായി. ദിവ്യബലി തീർന്നപ്പോൽ വൈദികനും വിസ്വാസികളുംകൂടി പുരോഹിതർക്കുവേണ്ടിയുള്ള ഒരു പ്രാർത്ഥന ചൊല്ലുന്നത് കേട്ടു. അതിനെ കോപ്പിയടിച്ചാണ് (plagiarism ?) അല്മായർക്കായി ഞാൻ ഈ പ്രാർത്ഥന എഴുതിയത്. കാക്കനാട്ട് നമ്മുടെ മേല്പട്ടക്കാർ സിനഡിനായി കൂടുമ്പോൾ അല്മായർക്കുവേണ്ടി അവര്ക്ക് പ്രാർഥിക്കണമെന്ന് തോന്നിയാൽ ഇതിന്റ്റെ കോപ്പികൾ എടുത്താൽ മതിയല്ലോ.

    പുരോഹിതർക്കുവേണ്ടിയുള്ള പ്രാർത്ഥന സൃഷ്ടിച്ചത് ആരാണന്ന് എനിക്കറിയില്ല. ഒരു പുരോഹിതനാകാനെ അതിനു വഴിയുള്ളൂ. കാരണം പൌരോഹിത്യത്തെ ഇത്ര മഹനീയമായി മഹത്വപ്പെടുത്താൻ ഒരു പുരോഹിതനേ തുനിയു. പണ്ട് ബ്രാഹ്മണൻ അവരെത്തന്നെ മഹ്ത്വപ്പെടുത്തിയിരുന്നതുപോലെ ഇന്ന് കത്തോലിക്കാ പുരോഹിതർ സ്വയം മഹ്ത്വപ്പെടുത്തുന്നു. ആ മഹ്ത്വപ്പെടുത്തൽപ്രാർത്ഥന ദിവ്യബലിക്കുശേഷം എല്ലാവരെക്കൊണ്ടും ചൊല്ലിക്കുന്നു. വിശ്വാസപ്രമാണം ചൊല്ലിക്കാത്ത ഏതെങ്കിലും ഒരു പള്ളിച്ചടങ്ങ് നിങ്ങൾ ക്കൂടിയിട്ടുണ്ടോ?

    പണ്ടൊരിക്കൽ അല്മായശബ്ദതിൽ ആരോ എഴുതി: "ബൈബിൾ പഠിപ്പിക്കാൻ തനിക്കാരാണ് അഭിഷേകം തന്നത്?" എന്ന്. ഇതൊരു വൈദികൻ എഴുതിയതാകാനെ വഴിയൊള്ളൂ. പാശ്ചാത്യ നാടുകളിൽ ധാരാളം സ്ത്രീകൾ കത്തോലിക്കാ സർവ്വകലാശാലകളിൽ ബൈബിൾ പഠിപ്പിക്കുന്നുണ്ട്. അവർക്കാരാണാവോ അഭിഷേകം നല്കിയത്? ആര്യന്മാർ എഴുതിയ വേദം കേൾക്കുന്ന ശൂദ്രൻറ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നൊരു ബ്രാഹ്മണനിയമം ഉണ്ടായിരുന്നു. അതുപോലെ അഭിഷേകം കിട്ടാത്ത ആരെങ്കിലും ബൈബിൾ പഠിപ്പിച്ചാൽ മതവിചാരണ കോടതിയിൽ അവരെ എത്തിച്ചേക്കും. അതിനും അല്മേനി തയ്യാർ. കാരണം ദൈവം അല്മേനിക്ക് കൊടുത്ത ബുദ്ധി തലച്ചോറിൽവച്ച് പൂട്ടിയിരുക്കയാണ്. ഭയ-ഭക്തി വികാരങ്ങളാണ് ഫണം പൊക്കിനില്ക്കുന്നത്.

    ശ്രീ നെടുങ്കനാല് പറയുംപോലെ ഇത്തരം പ്രാർത്ഥനയിലോ ഇതിലെ പദപ്രയോഗങ്ങളിലോ ദൈവത്തോട് ഇരക്കുന്നതിനോടോ എനിക്കും യോജിപ്പില്ല. ഈ പ്രാർത്ഥന എന്റെ സൃഷ്ട്ടിയല്ലല്ലോ. കോപ്പിയടിയല്ലേ.

    ReplyDelete
  6. വയലിലെ പൂവ്
    യേശുവിന്റെ അതുല്യമായ ഉൾക്കാഴ്ച്ചകളിൽ എന്നെ അത്യധികം ആകർഷിച്ചിട്ടുള്ള ഒന്നാണ്, തന്റെ സർവ്വ രാജകീയ പ്രൗഢിയിലും ആഡംഭരത്തിലും സോളമൻ ചക്രവർത്തിക്കുപോലും, ഏതോ വയലിൽ ഇന്നു വിടർന്ന് നാളെ കൊഴിഞ്ഞുപോകുന്ന ഒരു പൂവിനോളം സൌന്ദര്യം ഉണ്ടായിരുന്നില്ല എന്ന വിലയിരുത്തൽ.

    ഇത് മനസ്സിലാക്കാൻ പഴ്യകാലങ്ങളിലെ രാജകീയ പൊങ്ങച്ചങ്ങളെപ്പറ്റി അറിവുണ്ടായിരിക്കുന്നതിനോടൊപ്പം നിശബ്ദധ്യാനത്തിലൂടെ ലഭ്യമാകുന്ന മറ്റൊരു ബോദ്ധ്യവും ആവശ്യമാണ് - ആതായത്, വഴിയരുകിൽ, വിശേഷിച്ച് ആർക്കുമായിട്ടല്ലാതെ, വിരിഞ്ഞുനില്ക്കുന്ന കാട്ടുപൂവിന്റെ വശ്യതയെന്തെന്നാൽ, അതിന്റെ അനന്യ രൂപം, അനുനയിപ്പിക്കുന്ന നിറക്കൂട്ടുകൾ, മൃദുലത, സൌരഭ്യം, തൃപ്തി എന്നിവയ്ക്ക് പുറമേ, സൂക്ഷ്മ നിരീക്ഷണത്തിൽ മാത്രം നാം തിരിച്ചറിയുന്ന തുറവ്‌, അഭയം, ആകാംക്ഷയില്ലാത്ത ക്ഷണികത തുടങ്ങിയവയെല്ലാം ചേരുന്ന ധന്യതയാണ്‌ എന്ന സത്യം. ആ പുഷ്പംപോലുമറിയാതെ, ഈ ധന്യത അതിലൂടെ ബഹിർഗമിക്കുകയാണ്. ഇതെല്ലാമുണ്ടായിട്ടും, അതിന്റെ യഥാർത്ഥ വശ്യത ഉള്ളിൽനിന്നാണ് വരുന്നത്. അതിനു ജന്മമൊരുക്കിയ കുരുവിന്റെയും അതിനെ പ്രസവിച്ച ചെടിയുടെയും ഉല്ലിലൊളിഞ്ഞിരുന്ന സർവ സമ്പത്തുമാണ് ഒരു പൂവ് വിരിയുമ്പോൾ പ്രത്യക്ഷീഭവിക്കുന്നത്. ആരും കാണാനില്ലെങ്കിലും പ്രകാശിതമാകുന്ന ഈ സൌന്ദര്യത്തെ വെല്ലാൻ കഴിയുന്നതൊന്നും ഈ ലോകത്തില്ലെന്നാണ് യേശു പറയുന്നത്! തന്റെ ഏകാന്തനിമിഷങ്ങളിൽ പ്രകൃതിയോട് ഇത്തരത്തിൽ അലിഞ്ഞുചേരാനായി എന്നതാണ് യേശുവിന്റെ മഹത്വം. അതാണ്‌ ആത്മാവിനു ഭക്ഷണമാകുന്ന പ്രാർത്ഥന. അങ്ങനെ കിട്ടിയ ഉള്കാഴ്ച്ചകളിലൂടെയാണ് ഈ മനുഷ്യപുതനെ സുവിശേഷങ്ങൾ ഒരു വിശ്വഗുരുവാക്കി നമുക്ക് കാണിച്ചുതരുന്നത്.

    ReplyDelete
  7. "ഉലകം ഇതു നിന്റെ ചിത്രഭവനം ഒന്നോർക്കിൽ ,പാറും ശലഭചിറകിൽ അധികരമ്യരചന കാണ്മൂ ഞാൻ ; നിമിഷതാളങ്ങൾ , രാഗസ്തുതികളാണെങ്ങും ! ദേവാ , അനുവദിക്കീക്രിപണനെന്നെ ഏറ്റു പാടീടാൻ " എന്ന് ഞാൻ പണ്ട് പാടി ...വയലിലെ പൂവ് വിശ്വസൌന്ദര്യത്തിന്റെ ഒരു നിമിഷകണികയായി ക്രിസ്തുവിനു തോന്നിയെങ്കിലും അവനെ, അവന്റെ തിരുവചനങ്ങളെ , നാളിതുവരെ മനസിലാക്കാൻ ശ്രമിക്കുകകൂടി ചെയ്യാത്ത വെറും കള്ളനാണയമാണീ പുരോഹിതവർഗം ആകമാനം ! "കർത്താവേ കർത്താവേ എന്ന് വിളിക്കുന്ന ഏവനുമല്ല, പിന്നയോ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നാവനെ " എന്ന വചനത്തിലൂടെ കർത്താവ് പ്രാർഥനയെ വെറുക്കുന്നു എന്നും , മനസിന്റെ അറയിൽ കയറി ധ്യാനത്തിലൂടെ അവനെ കണ്ടെത്താനും നമ്മോടു പറയുന്നതിനോടൊപ്പം , നീതിശാസ്ത്രിയോട് "നല്ലശമരായനാകൂ നിത്യജീവനെ പ്രാപിക്കുവാൻ" എന്ന് മൊഴിയുന്നതിൽനിന്നും പള്ളികളിലെ ജല്പനങ്ങളിളല്ല ദൈവം പ്രസാദിക്കുന്നതു ; പകരം അയൽക്കാരനെ സ്നേഹിക്കുന്ന ത്യാഗം ചെയ്യുവാൻ മാനവനെ ഉണർത്തുകയാണു മശിഹാ ചെയ്തതെന്ന് ഞാൻ മനസിലാക്കുന്നു.

    ReplyDelete