Translate

Sunday, July 28, 2013

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !                                                                                         അൾത്താരയിൽ കത്തനാരുടെ ശിങ്കിടിപ്പയ്യനായി കൌമാരകാലം കഴിച്ചുകൂട്ടിയ എനിക്കു അന്നു മുതലേ മനസിനെ അംബരപ്പിച്ച ഒന്നായിരുന്നീ പാതിരി/മെത്രാൻ/ബാവാമാരുടെ നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും ! ആരാണിതു രൂപകല്പന ചെയ്തതു ? , എന്തിനു വേണ്ടി ചെയ്തു?എപ്പോൾ,എവിടെ,എന്തുകൊണ്ടുണ്ടാക്കി ? ഈമാതിരി 100 ചോദ്യങ്ങൾക്ക്  ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ...പക്ഷെ 40 വയസുവരെ ഇവറ്റകളോടുള്ള  എന്റെ അമിതമായ "സംഗം" കാരണം സംഗതി എനിക്ക് പിന്നീടു പിടികിട്ടി ! തട്ടിപ്പ്,വെറും തട്ടിപ്പ് ! കോട്ടയത്തെ ഏതോ ഒരു വെറും തയ്യൽക്കാരന്റെ കരവിരുതുമാത്രം!  പറച്ചിലോ "യഹോവാ മോശയൊടു കല്പിച്ചതെന്നു " ....ആദിമരെ ഉടുതുണിയില്ലാതെ മെനഞ്ഞവൻ , തന്റെ സൃഷ്ടിയിൽ ഒന്നിനും നാണം മറയ്ക്കാൻ ഒന്നും കൊടുക്കാത്ത യഹോവാ , ഈ പാതിരിക്കുമാത്രം അടിവസ്ത്രം മുതൽ തലപ്പവുവരെ ഉണ്ടാക്കാൻ രൂപകല്പന ആരുടെയോ ചെവിയിൽ ഏതോ ഭാഷയിൽ എന്നോ ഓതി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ഇന്നും മനസാകുന്നില്ല .... മറിച്ചു് , ദൈവം മോശയൊടു കൽപ്പിച്ചതാണെങ്കിൽ സകലമാനസഭകളിലും ഇവയ്ക്കു ഏകഭാവം ഏകനിറം വരേണ്ടതുമാണല്ലോ ?! അഹരോന് കുപ്പായം തുന്നിച്ച യഹോവാ . ഇന്നിപ്പോൾ കേരളത്തിൽ വന്നാൽ 100/1000 മാതൃക ളോഹകളും  തൊപ്പികളും അംശവടികളും വിലകൂടിയ ആർഭാഡതകളും , അരമനകളും കാറുകളും കണ്ടാൽ അമ്പരന്നുപോകും സംശയമില്ല തെല്ലും .. പണ്ട് മോശയോട്  സംസാരിച്ച യഹോവാ മകനെ കുരിശിച്ചതു കാരണം പിന്നീഭൂമിയുടെ നാലരികിൽപോലും വന്നിട്ടില്ല , ഈ കുരിശടികളും പള്ളിക്കുരിശുകളും കാണാനുള്ള ഭയംകൊണ്ട്! കാളകളെയും ആടുകളെയും കൊന്നു അതിന്റെ ചോര അൾത്താരയിൽ തളിക്കുന്ന പന്നപ്പണിയായിരുന്നു അഹരോന്!.അതിനു അരക്കെട്ടും ളോഹയും സൌകര്യമുള്ളതാണുതാനും    . പക്ഷെ മശിഹാ ആ ബലി നിർത്തലാക്കിയില്ലേ ?പകരം ശമരായനിലൂടെ , പോരാഞ്ഞു      കാൽവരിയിലും  തന്റെ ജീവത്യാഗം കാണിച്ചു; ബലി വേണ്ടാ ത്യാഗം മതി എന്നരുളിയവൻ പൌരോഹിത്യം നിർത്തലാക്കിയില്ലേ ? പത്രോസും മറ്റു 11 ശിഷ്യന്മാരും ളോഹയിട്ടു തൊപ്പിയും വച്ചു കുർബാന ചൊല്ലിയിരുന്നോ? എങ്കിൽ അതേതു പള്ളിയിൽ ? ഏതു ഭാഷയിൽ? ഏതുരീതിയിൽ? പറയൂ പറയൂ കർദ്ദിനാളെ..പറയൂ പറയൂ കത്തനാരെ .. നമുക്കിനിയും "സംഗമല്ല" പകരം  "നിസംഗത" ആണിവറ്റകളോടു ഇനിയും മേലിൽ തലമുറകൾക്ക് അവശ്യം വേണ്ടത്. അതിനായി ഒന്നാമതായി , നാം മശിഹായെ അറിയുക, വി.മത്തായി ആറിന്റെ അഞ്ചുമുതൽ നല്ലോണ്ണം വായിച്ചു ഓരോമനസും മനസിലാക്കുക . രണ്ടാമതായി പള്ളിയിൽപോയാലും അവിടെ  ഒരു "സമൂഹം" എന്ന കാഴ്ച്ചപ്പാടോടെ മാത്രമാകുക നാമും നമ്മുടെമനസും ! ..ഇത് പറഞ്ഞപ്പോളാണ്  ഇന്നലെകേട്ട ഒരു സിനിമാ ഡയലോഗ്  ഓർമ്മവന്നത്  "ഐശ്വര്യറോയ്,കരീനാക്കപ്പൂർ മുതലായ സുന്ദരിമാരെ കണ്ടു മനം ഭ്രാമിക്കാതെ , അന്നേരം  അവർക്ക് വയറിളകുന്നതൊന്നോർത്താൽ മതി"  അതുപോലെ ഇക്കൂട്ടരുടെ തലപ്പാവും  ളോഹയുടെ നിറഭംഗിയും കണ്ടു നാം ഭ്രാമിക്കാതെ ഇവറ്റകൾക്ക് വയറിളകുന്ന സീൻ ഒന്നു മനസ്സിൽ ഓർത്താൽ ,  ഭക്തി മാറി "ച്ച്ചേ"എന്ന പുച്ഛമായി മാറും മനമായമനമാകെ  ! പള്ളി വിശുദ്ധവുമാകും ..മശിഹായും പാവം യഹോവയും ഹപ്പിയുമാകും !. 

1 comment:

  1. "ആഗോളമായ് പൌരോഹിത്യം സോടോമ്യരെപ്പോലെയായി, മലങ്കരേൽ ബിഷൊപ്പിനും സ്വവർഗരതി..പ്രേയസിനായ് തമ്മിൽത്തല്ലി തകരുമീ സഭകളിൽ ശ്രേയസ് എന്തെന്നറിയാത്ത ഇടയരേറി " (അപ്രിയ യാഗങ്ങൾ) എന്നു പാടിത്തുടങ്ങിയ എനിക്കു , ആത്മീകഅന്ധത കാരണം മശിഹായെ മറവായിരിക്കുന്ന തലമുറയോട് ഒന്നേ വീണ്ടും പറയുവാനുള്ളൂ.. അമ്മയുടെ മുന്നീർകുടത്തിൽക്കിടന്നു പള്ളിയിൽ ചെന്നന്നുമുതൽ മരിച്ചു പ്രേതമായി ഉലകംചുറ്റുമ്പൊൾ പള്ളിയിലകപ്പെട്ടാലും ഏതൊരുവനും കേൾക്കാവുന്ന കൂദാശാ,കുർബാനകളിലെ ആവർത്തനവിരസത "അല്മായശബ്ദം " വായനക്കാർക്കുണ്ടായി എന്നു പറഞ്ഞാലതു എനിക്ക് മനസിലാകുന്നില്ല ! പ്രീഡിഗ്രി തോറ്റ വിവരദോഷി പുരോഹിതൻ,"സ്വവര്ഗരതി , GAY " എന്നു പാവം പോപ്പും സമ്മതിച്ച പുരോഹിതൻ ജാഡവേഷം (ളൊഹമെലെളൊഹയിട്ടു തലപ്പാവും വച്ചു മോശയുടെ പാമ്പായ വടിയേയും കളിയാക്കാൻ ഒരു വടിയുമേന്തി,) ആളെ കളിപ്പിക്കാൻ അൾത്താരയിൽ നിൽക്കുമ്പോൾ ഹാസ്യവും പുച്ചവുവാണു സാമാന്യ ബുദ്ധിക്കു തോന്നുക എന്നേ എനിക്കു വീണ്ടും പറയുവാനുള്ളൂ..ശരീരത്തിനു വയസായതുകൊണ്ട് വയറിളകാൻ വല്ലപ്പോഴും മരുന്നു കഴിക്കുന്ന എനിക്കു വയറിളക്കം അസ്ലീലമെന്നും തോന്നിയില്ല ഒരിക്കലും !..ശ്ലീലവും അശ്ലീലവും തമ്മിൽ വേർതിരിക്കാൻ "ആശാൻ ബാല്ല്യത്തിലെത്തണം" എന്നേ എനിക്കു പറയുവാനുമുള്ളൂ.. വായനക്കാരനു രുചിക്കുന്നതുതന്നെ വായിക്കണമെങ്കിൽ ഒരുവൻ സ്വയമായി ഒന്നെഴുതി പിന്നെ അതു വീണ്ടും മതിവരുന്നതുവരെ വായിച്ചാലെ ശരിയാകൂ.. എഴുതുന്നചവനെ എഴുത്തിന്റെ വേദന അറിയുള്ളൂ.. "സർഗവേദന"! മച്ചിക്കെവിടെ പേറ്റുനോവ്‌ ? .

    ReplyDelete