Translate

Monday, July 15, 2013

സഭാനവീകരണത്തിനായി ഒരു ഫേസ്ബുക്ക്


Cover Photo
കാർട്ടൂണുകൾ പുസ്തകം വായിക്കുന്ന ഫലം ചെയ്യും. അല്മായശബ്ദത്തിലെ ഒരു സുഹൃത്തിന്റെ സഭാനവീകരണം ആസ്പദമാക്കിയ ഒരു ഫേസ് ബുക്കിലേക്ക് ഒന്ന് ബ്രൌസ് ചെയ്തപ്പോൾ  ആകർഷണീയങ്ങളായ പല ലേഖനങ്ങളും വായിക്കുവാൻ സാധിച്ചു. അതിനുള്ളിൽ  അറിവ്  നല്കും. അനേക കാർട്ടൂണുകളും ഉണ്ടെന്നുള്ളതാണ്  ഈ സൈബർ പേജിന്റെ പ്രത്യേകത. കാർട്ടൂണുകളിൽ ഒളിഞ്ഞിരിക്കുന്ന നർമ്മരസങ്ങൾ മനസിന്‌ കുളിർമ്മ നല്കുന്നു. കാർട്ടൂണുകൾ ജന്മനാ ചിലർക്ക് ലഭിക്കുന്ന കലയാണ്‌. ഏത് ശാസ്ത്രങ്ങളെയും കാർട്ടൂണുകളായി ചിത്രീകരിക്കുവാൻ ഈ കലക്ക്  സാധിക്കും. അനേക ഗ്രാഫിക്ക് നോവലുകളുമുണ്ട്. ഒരു കാലത്ത് അരവിന്ദന്റെ മനോരമയിൽ വന്നുകൊണ്ടിരുന്ന ചെറിയ മനുഷ്യരും വലിയ ലോകവുമെന്ന കാർട്ടൂണ്‍ പരമ്പര അന്നത്തെ ചെറുപ്പക്കാരുടെ ഒരു ഹരമായിരുന്നു. ബൌദ്ധിക തലങ്ങളിൽ വളരെയേറെ ഉയർന്ന മത നവീകരണങ്ങളുടെ കാർട്ടൂണ്‍ ശേഖരം തന്നെ ഈ ഫേസ് ബുക്കിൽ കാണാം.

ബാലപീഡകരായ പുരോഹിതരെ ആടുകളായി നയിച്ചുകൊണ്ട് കാർട്ടൂണിലെ മാർപ്പാപ്പാ ചോദിക്കുകയാണ്, " എന്തേ ഈ ആടുകളെ മേയ്ക്കാൻ ഞാൻ പോകണോ"? സൈബർ ലോകത്തിൽക്കൂടി സഭാനവീകരണം തേടി താളുകൾ മറിച്ച് ഒന്ന് ഒടിച്ചുപോയപ്പോൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ഫേസ് വിഭവങ്ങൾ  വളരെ രസകരവും വിജ്ഞാനപ്രദവുമായി തോന്നി. ഇതിനുള്ളിലെ  ലേഖനങ്ങളെല്ലാം  താല്പര്യപൂർവ്വം വായിച്ചു. സഭയുടെ നവീകരണ ചിന്താഗതികളോടെയുള്ള ഈടുറ്റ ലേഖനങ്ങൾ   ബുക്കിൽ നിറയേയുണ്ട്. ആരോ ഭാവനാസമ്പന്നരായവർ ഈ സൈബർബുക്കിനെ ചിത്രങ്ങൾസഹിതം മനോഹരമാക്കിയിട്ടുണ്ട്. അജ്ഞാതരായ ഇതിന്റെ ശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ.ഏറ്റവും എന്നെ ആകർഷിച്ചത് ഇതിലെ കാർട്ടൂണുകളാണ്. ഈ ഫേസ്ബുക്കിലുള്ള ഒരു കാർട്ടൂണ്‍ ഞാൻ വായനക്കാർക്കായി കടം എടുത്തത് ഇതേ പൊസ്റ്റിനോടുകൂടി    ചേർത്തിട്ടുണ്ട്. അറക്കൽ, ആലഞ്ചേരി പ്രഭുക്കളെപ്പോലുള്ളവരാണ്  കാർട്ടൂണിലുള്ളിലുള്ള പടങ്ങളിലെ വില്ലന്മാരെന്നും തോന്നിപ്പോയി. ചില  കാർട്ടൂണുകൾ മനസ് നിറയെ ചിരിപ്പിക്കും. കൂന്തൽ തൊപ്പിയും ധരിച്ച്, കൈകളിൽ അംശവടിയും പിടിച്ച് സ്വർണ്ണകുരിശും അണിഞ്ഞ്  രാജകീയ വേഷങ്ങളോടെയുള്ള  അഭിഷിക്തർ മഹാമുക്കവനെ  ചോദ്യം ചെയ്യലാണ്‌ മുകളിൽ  കാണിച്ചിരിക്കുന്ന  കാർട്ടൂണിൽകൂടി കാണുന്നത്.  തെരഞ്ഞെടുക്കപ്പെട്ട പത്രോസിന്റെ  പിൻഗാമിയോട്  രാജഗാംഭീര്യത്തോടെ അഭിഷിക്തർ ചോദിക്കുകയാണ്, "എന്തേ നിങ്ങളുടെ കഥ? നിങ്ങൾ തന്നെ ഹോട്ടൽ ബില്ലുകൾ കൊടുക്കുന്നുവോ? വെറും അലവലാതി അല്മേനികൾ  സഞ്ചരിക്കുന്ന ബസുകളിൽ യാത്ര ചെയ്തിരുന്ന നിങ്ങൾ ആര്? ഹേ മരകുരിശുകാരാ നിങ്ങൾ എന്തേ സ്വർണ്ണ കുരിശ് ധരിക്കാത്തത്?"

മഹാമുക്കവന്റെ മറുപടി ഇങ്ങനെയായിരുന്നു. " ഒരു പക്ഷെ ഞാൻ മനസിലാക്കിയത് തെറ്റായിരിക്കാം. പ്രിയപ്പെട്ടവരേ, സ്വയം പ്രഭുക്കളെന്ന് അഭിമാനിക്കുന്നവരേ, അറിയുക, ഞാൻ ഗലീലിയോയിലെ പാവപ്പെട്ട ഒരു മുക്കവന്റെ പിൻഗാമിയാണ്‌. എന്റെ  മുൻഗാമിയുടെ തൊഴിൽ വലകൾ നന്നാക്കുകയും  മത്സ്യം പിടിക്കുകയും ആയിരുന്നു. ഞാൻ വിചാരിക്കുന്നതും ചിന്തിക്കുന്നതും എളിയവനായ മുക്കവകുടിലിൽ പിറന്നവന്റെ പിൻഗാമിയായിട്ടാണ്.  ഞാൻ ഒരിക്കലും റോമാ  ചക്രവർത്തിയുടെ തുടർച്ചയല്ല. സീസറും കോണ്‍സ്റ്റാനും പത്രോസ് മുക്കവന്റെ കുടിലിൽ വന്നിട്ടില്ല."

ഇനി അല്മേനികൾക്കും നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്. "അഭിഷിക്തരെ,  ക്രിസ്തുവിനെ ക്രൂശിച്ചവരുടെ പാതകളാണ് നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. പാപത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കൊട്ടാരങ്ങളും വിലകൂടിയ കാറുകളും ഇടുങ്ങിയ വാതിലുകളിൽ ഒതുങ്ങുകയില്ല. കൂടാരപണിക്കാരനായ പൌലോസിനുപോലും നിങ്ങൾ  പണുതുണ്ടാക്കിയ  ഗോപുരങ്ങളും കത്തീഡ്രലുകളും നന്നാക്കുവാനോ പുതിയതായി പണിയുവാനൊ സാധിക്കുകയില്ല. പിശാച് നിങ്ങൾക്ക് നേരെ അട്ടഹസിക്കുന്നത് കാണുന്നില്ലേ? ഭൂമിയിൽ നിങ്ങൾ പിതാക്കന്മാരും  തിരുമെനിമാരുമോ? ഞങ്ങൾക്ക് ചിരിവരുന്നു.   ക്രിസ്തുവചനങ്ങളെ ധിക്കരിക്കുന്ന നിങ്ങൾക്ക് എന്തു   ശിക്ഷ  നടപ്പിലാക്കിയാൽ നീതിയുടെ പടവുകൾ കടക്കുവാൻ സാധീക്കും.  പൗലോസിന്റെ  കൂടാരവും  നിങ്ങൾ തകർത്ത് സഭയെ മാമ്മോന്റെ സൃഷ്ടിയാക്കി.  മരുഭൂമിയിലെ സ്നാപകന്റെ ശബ്ദം നിങ്ങൾ  കേള്ക്കുന്നില്ലേ? അവന്റെ വാറുകൾ അഴിക്കുവാൻ നിങ്ങൾ  യോഗ്യരോ? അവനെക്കാളും ബലവാനേറിയവനോ? അവന്റെ ഊടുവഴികൾ നയിച്ച മരുഭൂമിയിലെ സ്നാപകന്റെ ശബ്ദവും നിങ്ങൾ ധിക്കരിച്ചില്ലേ?  കാട്ടരുവിയിലെയും കാട്ടാറിലെയും  വെള്ളത്തിനുപകരം നിങ്ങൾ കുടിക്കുന്നത് ക്രിസ്തുവിന്റെ മുന്തിരിച്ചാറോ, ലഹരി വീഞ്ഞോ? നിങ്ങളുടെ തൊപ്പിയിൽ കാണുന്ന മയിലുകളും ക്ലാവർകുരിശും ശാത്താന്റെ വഴികാട്ടികളായി നിങ്ങളെ നയിക്കുന്നു. കഷ്ടംതന്നെ" 

വായിക്കാൻ സമയക്കുറവുള്ളവരും മടിയുള്ളവരും ഈ ബുക്കിലെ കാർട്ടൂണ്‍ മാത്രം കണ്ണോടിച്ചാലും സമകാലിക സഭയെപ്പറ്റി വിലയിരുത്തുവാൻ സാധിക്കും. അജ്ഞത മനുഷ്യനെ വിവേകമില്ലാത്തതാക്കുന്നു. വായനയുടെ അഭാവം അല്മേനിയെ രണ്ടാംക്ലാസ് നിലവാരത്തിലേക്ക് തരംതാഴ്ത്തി. സഭയെ നയിക്കുന്നവർക്ക്   മന്ദബുദ്ധികളുടെ ഒരു ലോകത്തെയാണ്  ആവശ്യവും. ഞായറാഴ്ചയിലെ പള്ളിയിലെ അച്ചന്റെ പ്രസംഗത്തിൽ സകല വിജ്ഞാനവും അടങ്ങിയിട്ടുണ്ടെന്നും ഒരു ധ്യാനം കൂടിയാൽ  ജ്ഞാനം പൂർണ്ണമായി എന്നും മിക്ക ഭക്തരും വിചാരിക്കുന്നു. എത്ര ഉന്നതമായ ഡിഗ്രിയുണ്ടെങ്കിലും ഒരു പുരോഹിതനെ കാണുമ്പോൾ കുഞ്ഞാടായി വായും പൊത്തി നില്ക്കും. പള്ളിയുടെ ഒരു കൈക്കാരൻസ്ഥാനം കിട്ടിയാൽ എതോ മഹത്തായത്‌ താൻ നേടിയെന്നാണ് കുഞ്ഞാടിന്റെ വിചാരം.

ഈ ഫേസ്ബുക്കിൽ പുരോഹിതരുടെ  ലൈംഗിക  പീഡനങ്ങളെപ്പറ്റിയുള്ള അർത്ഥവത്തായ   കാർട്ടൂണ്‍ വീഡിയോകളും കാണാം. ജുഗുപ്സാവഹമായ സഭയുടെ ഈ പോക്കിനെ സംബന്ധിച്ച ഏകദേശമായ ഒരു രൂപം ലഭിക്കും. "പുരോഹിതനെ കാണുമ്പോൾ "ഞാൻ കുഞ്ഞുങ്ങളെ മണക്കുന്നു" എന്നുപറഞ്ഞ്  പകച്ചു നിലക്കുന്ന മാർപാപ്പായുടെ  കാർട്ടൂണ്‍ കണ്ടാൽ കുറ്റബൊധമുള്ളവൻ ഒന്ന് ചൂളാതെയിരിക്കുകയില്ല. പ്രേ ബോയ്‌ എന്ന കാർട്ടൂണിൽ സഭയുടെ ഗർഭനിരോധക ഉറകളും ഗുളികകളുമാണ് ചിത്രീകരിച്ചിരിക്കുന്നത്.നവ വധുവുമായി ചുറ്റി കറങ്ങിയ ഒരു പുരോഹിതനെ പുറത്താക്കണമെന്ന വാർത്തയും ഈ ബുക്കിൽ നിന്ന് വായിച്ചു. അല്മായശബ്ദത്തിൽ പല വിഷയങ്ങളും ചർച്ചാ വിഷയങ്ങളായി അവതരിപ്പിക്കുന്നതുകൊണ്ട് ഇത്തരം വാർത്തകൾ പോസ്റ്റ്‌ ചെയ്യുവാൻ സാധിക്കാതെ വരുന്നു. അങ്ങനെയുള്ള കുറവുകൾ ഈ  ഫേസ് ബുക്ക്  പരിഹരിക്കുന്നുണ്ട്. വിജ്ഞാനപ്രദമായ പല കാര്യങ്ങളും വായിക്കുവാൻ സാധിക്കുന്നു.

"എന്തോന്ന്, ഞാൻ കുഞ്ഞുങ്ങളെ മണക്കുന്നു' എന്നുള്ള ബനഡിക്റ്റ് മാർപാപ്പായുടെ    ക്രോധത്തോടെയുള്ള പല്ലിറുമ്മലും പുരോഹിതൻ കുർബാനപണം പിരിക്കുന്ന ഒരു കൈയിലെ  പാത്രത്തിൽ കുഞ്ഞും മറ്റേ കൈയിലെ പാത്രത്തിൽ പണവും ഇടുന്ന കാർട്ടൂണും കാണുമ്പോൾ  കാർട്ടൂണ്‍കലയെ അഭിനന്ദിച്ചുപൊവുകയാണ്. ആകെക്കൂടി കാർട്ടൂണ്‍പടങ്ങൾ കാണുമ്പോൾ ഒരു സീരിയലുപോലെയോ അറിവിനെ തേടുന്നവർക്ക് ഒരു ഡോക്കുമെന്ററി പോലെയോ അനുഭവപ്പെടും. തകർന്ന പള്ളിഗോപുരങ്ങളുടെ കഷണങ്ങളെ ചുറ്റികകൊണ്ടും ഗ്ലൂകൊണ്ടും കൂട്ടിയോജിപ്പിക്കുന്ന ഫ്രാൻസീസ് മാർപാപ്പയുടെ കാർട്ടൂണും ചിന്തനീയമാണ്. ബാലപീഡവൈദികരെ മാർപാപ്പാ വടികൊണ്ട് തല്ലി ഓടിക്കുന്ന രംഗങ്ങളും ഉണ്ട്.

തന്മയത്വമായി വരച്ച കാർട്ടൂണുകളും വിജ്ഞാന പ്രദമായ ലേഖനങ്ങളും നിറച്ച് ഒരു ഫേസ്ബുക്ക് തയ്യാറാക്കിയ ഇതിലെ ശിൽപ്പികളെ എത്ര പുകഴ്ത്തിയാലും  മതിയാവുകയില്ല. ഒരിക്കൽ താഴെയുള്ള ലിങ്കിലേക്ക് പ്രവേശിക്കുന്നവർ,  വായനയിൽ താൽപ്പര്യമുള്ളവർ ഈ ബുക്കിന്റെ സ്ഥിര വായനക്കാർ  ആയിരിക്കുമെന്നതിലും  സംശയമില്ല. സമയക്കുറവുള്ളവർ കാർട്ടൂണുകളിലെ വിഭവങ്ങളിൽക്കൂടി സഭയുടെ തനിനിറവും മനസിലാക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങളെ സ്വാഗതം  ചെയ്യുന്ന ഫേസ്ബുക്കിലേക്ക് കടന്നുവരാം. സഭയെ സ്നേഹിക്കുന്നവർ കണ്ണോടിച്ച് ഈ ബുക്കിനെ  ഒന്ന് ലൈക്ക് ചെയ്യൂ. ഞാനും സമയമുള്ളപ്പോൾ വായനക്കാരനായി അവിടെ കാണും.Kerala Catholic Reformation:


 
5 comments:

 1. ഞാനും കുറേ പടങ്ങൾ ആസ്വദിച്ചു. ജനത്തിന് അവരുടെ ഇടയന്മാരെപ്പറ്റി എത്രമാത്രം പുച്ഛമുണ്ടെന്നു മനസ്സിലായി. കാണേണ്ടവർ മാത്രം ഇതൊന്നും കാണുന്നില്ലല്ലൊ!

  ReplyDelete
 2. That was unparalleled and superb, Jose, I mean the facebook of cartoons you posted in the Almayasabdam. I see it as the "Vajrayutham par excellence " to open the eyes of the blind or to help even the blind see. In latin there is a saying: Ridendo corrigere(corret the wrong doer by poking fun at them, more to make them feel ashamed than to hurt them). That is what cartoons do and we critics should do remembering that we too need to be corrected. For that we should see ourselves through the eyes of our critics capable of poking fun at us. In any case Jose, you are doing a great service in educating and enlightening all of us and kindly accept my sincere thanks.

  And dear Zach, your comment is timely. Those who need to see and read it don't do it. For that aren't we also at fault. Aren't we imitating those priests who scold those who do not come to church or are not present to hear the sermon? So we should find ways to bring it to their attention. Those of us who have their e-mails should do the good-samaritan job or Christopher service of carrying the message to them. On the whole they are considered blind. If so, is it right to blame the blind for not reading. It would be like blaming the lame for not running like us. I suggesgt to post it to the emails of all bishops and priests. May I invite better suggestions from the more enlightened? Thanks. jameskottoor@gmail.com

  ReplyDelete
 3. I guess shree Samuel Koodal has shared the link to many bishops. He has over a thousand mail-ids of bishops. Now I imagine how some of them go to their rooms and cry and a few laugh their guts out. Both are healthy exercises. What, according to me, our bishops lack is not understanding, but enough exercise, both of their bodies as well as their minds.

  ReplyDelete
 4. ഇതെല്ലം ഒരു തരം തട്ടിപ്പല്ലേ? ഇതിൽ എത്ര കാര്യങ്ങൾ സാമാന്യ ബുദ്ധിക്കു നിരക്കുന്നതാണ്?
  ശുധീകരണ സ്ഥലം ഒരു പത്തു വർഷത്തിനുള്ളിൽ കേട്ടിട്ടേ ഇല്ല !!
  നരകാഗ്നി/ പാമ്പും തേളും എല്ലാം ഉള്ള നരകം ബാല കഥകൾക്ക് കൊള്ളാം
  കുമ്പസാരം ഒരു തമാശ /
  മാതാവിന്റെ ഗർഭധാരണം ( ഈ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു, വിശ്വാസം അല്ലേ എല്ലാം)
  അത്ഭുതം ചെയ്യുന്ന/ അത്ഭുതം മാത്രം ചെയ്യുന്ന വിശുദ്ധർ (അല്ഭോന്സാ വിശുദ്ധ ആയ വകയിൽ രൂപതയുടെ ചിലവും ഇടപെടലും എന്ത്? ലാഭം അല്ലേ എല്ലാം
  വിശ്വാസത്തിലെ കാലാന്തരത്തിൽ ഉണ്ടായ മാറ്റങ്ങൾ !!
  മുള്ളു മടങ്ങൾ എവിടെ ?
  പുരോഹിതരുടെ ബ്രഹ്മചര്യം പ്രകൃതി വിരുദ്ധം

  ReplyDelete
 5. This comment has been removed by the author.

  ReplyDelete