Translate

Tuesday, July 2, 2013

"ഓണം വരാൻ ഒരു മൂലം വേണം "

                                                                                                 "ഓണം വരാൻ ഒരു മൂലം വേണം "  മലയാളത്തിലെ ഒരു ചൊല്ലാണിതു ! മൂലം വന്നതു കാരണമാണീ ഓണം വന്നതു തന്നെ , എന്നൊരു വെന്ഗിയവും അതിലുണ്ട് !  ചുരുക്കിപ്പറഞ്ഞാൽ കാരണമില്ലാതെ ഒരു കാര്യമില്ല എന്നുതന്നെ .ഓരോ കാര്യത്തിനും ഒരു കാരണം പിന്നിലുണ്ടെന്നു കാണണം !  കാരണം കണ്ടാൽ കാര്യത്തെ മനസിലാക്കാൻ ,അതുപോലെ കാര്യം കണ്ടാൽ കാരണത്തെ മനസിലാക്കാൻ മനുഷ്യനൊഴികെ സകലജീവനങ്ങൾക്കും ദൈവം തിരിച്ചറിവും കൊടുത്തിട്ടുണ്ടുപോലും !                                                                                                    "ലോകാവസാനം"എന്നൊന്നസാധ്യമാണെങ്കിലും , ഓരോ ക്രിസ്ത്യാനിയും മരണം വന്നു വിളിക്കും വരെ , ലോകാവസാനം ഉണ്ടെന്നുതന്നെ വിശ്വസിച്ചിരുന്നു ; എന്റപ്പച്ചനും അമ്മയും വരെ !അവരൊക്കെ  മരിച്ചുകഴിഞ്ഞു കാലമെത്ര കഴിഞ്ഞിട്ടും ലോകം പഴയതുപോലെ പോകുന്നു എന്നു കണ്ടിട്ടന്തംവിട്ടു നിൽക്കുകയാണീ ഗഗനവീഥിയിൽ വെറും മൂന്നാംക്ലാസ്   പ്രേതങ്ങളായി നമ്മുടെ പിതാമഹന്മാർ ആകാശത്തിലെ അന്തമായ നക്ഷത്രങ്ങൾ പോലെ ; അല്ല കടൽക്കരയിലെ മണൽപോലെ ! "പാതിരിപ്പടയുടെ ഒരു പറ്റീരുപണി"; കർത്തവു   വീണ്ടും വരുന്നുമില്ല, അന്ത്യവിധി ഒട്ടു നടത്തുന്നുമില്ല ! ഇതുകാരണം ഒരു പരേതാത്മാവിനും സ്വർഗ്ഗ/നരകങ്ങൾ ലഭിക്കാതെയുമായി ...കാലാകാലമായി മരിച്ചവർക്കയുള്ള പ്രാർഥനാകൂദാശ കത്തനാരുടെ  കീശവീർക്കാൻ മാത്രം ! " ഇത് ചതി,കൊടും ചതി",എന്നോർത്തിരിക്കുകയായിരുന്നു ഞാനും ..                                                                                                                                                                               പറയാൻ വന്നകാര്യം ,കഴിഞ്ഞ ദിവസം TV ഇൽ കണ്ടു "സ്വവർഗവിവാഹം" അമേരിക്കയിൽ ശരിവച്ചെന്നു !എന്റെ ദൈവമേ .......   രണ്ടാണുങ്ങൽ  ഗാഢചുംബനം കൊടുത്തു സ്ക്രീൻ നിറഞ്ഞു നിൽക്കുന്നു , ഒരു പരസ്യമെന്നൊണം  ! സൊദൊമ്മിനെ ഗോമോറയെ "സ്വവർഗരതി" എന്ന പാപം കാരണം നശിപ്പിച്ച യഹോവാ നാണിച്ചു തലകുനിക്കുന്നതും ഞാൻ കണ്ടേ കണ്ടൂ ...കണ്ടെന്റെ ഉൾകണ്ണിൽ ......                                                                                                                                                  1972 jan 26 നു ഞാനാദ്യമായി നെതെർലാണ്ട്സിൽ പോയപ്പഴാണറിയുന്നത് അവിടങ്ങളിൽ ഹോട്ടലുകളിൽ രണ്ടു പെണ്ണുങ്ങളെ  ഒന്നിച്ചു താമസിപ്പിക്കില്ലാ , അതുപോലെ രണ്ടാണ്‌ങ്ങളെയും ഒരേ മുറിയിൽ താമസിക്കാൻ നിയമം അനുവദിക്കുന്നില്ല  ! നമ്മുടെ നാട്ടിൽ നിയമം  ദോശ മറിച്ചിട്ടപോലെയും ! കാരണം തിരക്കിയപ്പോൾ സ്വവർഗരതിയിൽ താല്പര്യമുള്ള ഒരു തലമുറ അവിടുത്തെ ക്രിസ്ത്യാനികൾക്കിടയിലുണ്ടുപോലും ! കഴിഞ്ഞവാരം പാവം പോപ്പ് തന്നെ ഒരുകൂസലുമില്ലാതെ ആദ്യമായി  ലോകത്തോട്‌ പറഞ്ഞു "കത്തോലിക്കാ സഭയിലെ പാതിരിവർഗം ഒട്ടുമുക്കാലും സ്വവർഗരതിപ്രിയരാണെന്നു "...ഹാ! കാതേ മടങ്ങുക ..കണ്ണേ മടങ്ങുക ! ഇതാവസാനകാലമായി ; വേദങ്ങളിലെ പ്രളയകാലമായി.! എട്ടുകാലി താൻ തന്റെ വയറ്റിൽനിന്നും പുറത്തിറക്കിയ നൂലുകൊണ്ട്  വിരിച്ച വല ഒടുവിൽ തന്നിൽത്തന്നെ മടക്കി സ്വീകരിക്കുന്നതുപോലെ "സൃഷ്ടി /സ്ഥിതി /ലയ" മെന്നപോലെ അവസാനത്തിന്റെ തുടക്കമായതുപോലെ ! മനനമുള്ള മനസുകൾ , ഈ ക്രിസ്തീയത നശിച്ച പുരോഹിതവർഗത്തോടും സഭകളോടും രാജ്യങ്ങളോടും ശാപവാക്കുകൾ അലറി മുറവിളിക്കേണ്ട നേരമായി... ഹല്ലെലുയ്യാ പാട്ട് നിര്ത്തൂ..മൗനമാകട്ടെ ഈ ദുഖകാലത്തിനു.മറുപടി !.   "സ്ത്രീപീഢനം" കാരണം സത്യത്തിൽ പീഢിതരായ ഭാരതീയരും ഈ പകർച്ചാവ്യാധിയാൽ വലയുമോ ആവോ ? ജനപ്പെരുപ്പം തടയാനാവുമെങ്കിലും തലമുറകൾ ഇല്ലാതായി , മനുഷ്യവംശം  ഭൂമിയിൽ ഇല്ലാതാകുമോ എന്തോ !കർത്താവിനെ വിറ്റുപജീവനം അസൂയാവഹമാക്കിയ പുരോഹിതപ്പടയെ , ബൈബിളിന്റെ വചനപ്പോരുൾ ലോകത്തുയർത്താൻ വ്രിഥാ           സുവിശേഷപ്രകടനം നടത്തിയ ദൈവമില്ലാത്ത നാടുകളെ നിങ്ങൾക്കു ഹാ കഷ്ടം  !               

1 comment:

  1. പുരുഷ-പുരുഷ ലൈംഗികവാസനയുള്ളവരെ മനുഷ്യരും പുരോഹിതരും വെറുക്കുന്നുണ്ടെങ്കിലും ദൈവം വെറുക്കുന്നുവെന്ന മതതീവ്രവാദികളുടെ അഭിപ്രായത്തോട് യോജിക്കുവാൻ സാധിക്കുന്നില്ല. സ്വവർഗരതിക്കാർ വളരെ ദയാശീലരും ആരോഗ്യം ഉള്ളവരും സ്നേഹമുള്ളവരുമാണെന്ന് പടിഞ്ഞാറൻ രാജ്യങ്ങളിൽ പത്തുമുപ്പത് വർഷം ജീവിച്ചവർക്ക് മനസിലാകും. ഒരു ഓഫീസിൽ ജോലി ചെയ്‌താൽ വിവാഹിതരും മക്കളുമുള്ളവരെക്കാൾ ജോലികാര്യങ്ങളിൽ സമർത്ഥർ സ്വവർഗ ലൈംഗികപ്രേമികളെന്ന് കാണാം. സ്ത്രീ-പുരുഷ ലൈംഗിക പങ്കാളികളെപ്പോലെ സ്വവർഗക്കാർ അവരുടെ പങ്കാളിയോട് വളരെ വിശ്വസ്ഥരാണെന്നും കാണാം. ഭൂരിഭാഗം സ്വവർഗക്കാരും പങ്കാളിയുമായി മരണംവരെ ജീവിക്കുന്നു. ദത്ത് എടുക്കുന്ന മക്കളെയും നല്ല രീതിയിൽ വളർത്തുന്നു. സ്വവർഗ മനുഷ്യരായി ജനിച്ചുപോയതും അവരുടെ തെറ്റുകൊണ്ടല്ല. പിന്നെ എന്തിന് ദൈവം അവരെ വെറുക്കണം.

    പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികതയെ ബൈബിൾ എതിർക്കുന്നുണ്ട്. ബൈബിൾ എഴുതിയ കാലത്ത് ഗ്രീസിൽ വ്യപിചാരത്തിനായി ആണ്‍കുട്ടികളെ വില്ക്കുന്ന പതിവുണ്ടായിരുന്നു. ബൈബിൾ എതിർത്തിരിക്കുന്നതും അത്തരം സ്വവർഗ വ്യപിചാരികൾക്കെതിരായിട്ടാണ്. അന്നത്തെ ദുഷിച്ച സാമൂഹിക വ്യവസ്ഥക്കെതിരെ പ്രാവാചകർ പോരാടിയെന്നു വേണം കരുതുവാൻ.

    വൈദിക ബാലപീഡകളുടെ കാരണങ്ങൾ തേടി കേരളാ യൂണിവേർഴ്സിറ്റി പ്രത്യേക ഗവേഷണാലയങ്ങൾ തുറക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണ്. കേരളത്തിൽ തന്നെയെങ്കിലും പത്തിലൊന്നിൽ ഒരു പുരോഹിതൻ പിള്ളേരെ പിടുത്തക്കാരെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു. അത്തരക്കാർ അഭിഷിക്തർവരെയുണ്ട്. പ്രധാന കാരണം ഉഷ്ണരാജ്യത്തിലെ അവരുടെ വേഷവും കൊഴുത്ത താറാവിറച്ചി, കാളഇറച്ചി തീറ്റിയെന്നും അറിയുന്നു. സസ്യാഹാരം ഒരു പക്ഷെ ഇവരുടെ ലൈംഗിക ഉത്തേജനം കുറച്ചേക്കാം. അങ്ങനെ കുട്ടികളെ പീഡിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടാം. എന്തായാലും പുരോഹിത ബാലപീഡരോഗങ്ങൾക്ക് സമഗ്രമായ ഒരു ഗവേഷണം ആവശ്യമായിരിക്കുന്നു.


    ഭക്തജനങ്ങളും പുരോഹിതരോട് അടുക്കുന്നത് സൂക്ഷിക്കണം. ഇടവകകളിലും സെമിനാരികളിലും ഹൊസ്റ്റലുകളിലും ചുമതലകളുള്ള പ്രശ്നക്കാരായ ബാലപീഡവൈദികരെ കൌണ്‍സിലർമാരായി ധ്യാനകേന്ദ്രങ്ങളിൽ അയക്കാറുണ്ട്. പലരും കള്ളുകുടിയന്മാരും വെറിയന്മാരുമാണ്. ധ്യാനത്തിൽ സംബന്ധിക്കുന്നവരുടെ ഏകദേശ സ്വഭാവം മനസിലാക്കി പ്രവചനം നടത്തി പറ്റിക്കുകയും ഇവരുടെ ചുമതലകളിൽപ്പെടുന്നു. പണം തട്ടിപ്പിനുള്ള മറ്റൊരു വഴിയാണ് ഈ അടവ്. നിങ്ങളുടെ പ്രശ്നങ്ങൾ പറയേണ്ടത് ഇവരോടല്ല. അതിന് പ്രസിദ്ധരായ ഡോക്ടർമാർ അനേകർ കേരളത്തിൽ ഉണ്ട്. ധ്യാന ഗുരുക്കളെയും കൌണ്‍സിൽമാരെയും സൂക്ഷിക്കുക. അവർ പോയി ആദ്യം വൈദികരെ നന്നാക്കട്ടെ.

    സാമൂഹ്യവിരുദ്ധരായ ഇവരിൽ നിന്നും വളർന്നുവരുന്ന തലമുറകളെ എങ്ങനെ രക്ഷിക്കാം? അതിൽ മാതാപിതാക്കളാണ് പ്രത്യേകം സൂക്ഷിക്കേണ്ടത്. പുരോഹിതരുടെയും കന്യാസ്ത്രികളുടെയും ഹോസ്റ്റലിൽ നിന്ന് പഠിച്ച് വിദ്യാഭാസം നടത്തിയിട്ടുള്ള മാതാപിതാക്കൾ പുരോഹിത-കന്യാസ്ത്രികളുടെ ലസ്ബിയൻ-ഗേ ചരിത്രങ്ങൾ പറയും. അവർ പറയുന്ന കാര്യങ്ങൾ മുഴുവൻ സത്യവുമാണ്.


    താഴെ പറയുന്ന വിവരങ്ങൾ ഗവേഷണങ്ങളിൽ ഉൾടുത്താം.

    1. സാമാന്യജനത്തിൽനിന്നും വ്യത്യസ്ഥമായി ബാലപീഡകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിന്റെ കാരണംഎന്ത്?

    2. ഇത്തരം പുരോഹിതർക്ക് പീഡനത്തിന്റെ പൂർവകാല ചരിത്രം ഉണ്ടോ?

    3. ഇവരുടെ മാതാപിതാക്കൾക്കും ഇങ്ങനെയുള്ള സ്വഭാവ ദൂഷ്യങ്ങൾ ഉണ്ടായിരുന്നുവോ?

    4. സെമിനാരി ജീവിതത്തിൽ മറ്റുള്ള പുരോഹിതർ ഇവരെ പീഡിപ്പിച്ചിരുന്നുവോ?

    5. അരമനയിൽ ബാലപീഡകരായ പുരോഹിതരുടെ റിക്കോർഡുകൾ സൂക്ഷിക്കുന്നുണ്ടോ?

    6. ഇങ്ങനെയുള്ള പുരോഹിതർക്ക് മറ്റ് മാനസിക പ്രശ്നങ്ങൾ ഉണ്ടോ?

    7.കൊഴുത്ത ആഹാരം പുരോഹിതരിൽ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടോ? സസ്യാഹാരം ഭക്ഷിച്ചാൽ മാറ്റം ഉണ്ടാകുമോ?

    8. സമൂഹത്തെ നശിപ്പിക്കുന്ന ഇവർ പുരോഹിതർ ആകുവാൻ യൊഗ്യരോ?

    9. ഇവർ പീഡിപ്പിക്കുന്ന കുട്ടികൾ 18 വയസിന് താഴെയുള്ളവരെയോ അതിന് മുകളിലുള്ളവരെയോ?

    10. പള്ളിയിൽ കുർബാനക്ക് പാടാൻ ഇഷ്ടപ്പെടുന്നത് ആബേലിന്റെ ഗീതങ്ങളൊ?

    11. പുരോഹിതർ മുഖത്തോട് മുഖം നോക്കിയാണോ സംസാരിക്കുന്നത്, അതോ കള്ള ലക്ഷണങ്ങളോടെയോ? സംസാരഭാഷയിൽ അമിതമായ ലൈംഗികചുവയുണ്ടോ.


    ഇങ്ങനെ അനേകവിവരങ്ങൾ യൂണിവേർഴ്സിറ്റികൾ ശേഖരിച്ച് ഈ സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം തേടണം. ഇല്ലെങ്കിൽ വളരുന്ന തലമുറകളെ സാമൂഹ്യദ്രോഹികളായ വൈദികർ നശിപ്പിച്ചുകൊണ്ടിരിക്കും.

    ReplyDelete