Translate

Thursday, August 29, 2013

Corruption in US & India!

 

Political Downfall from Grace


Corruption is not Indian Democracy’s monopoly. While India lets free most big fish from its net, in US they are caught & taught, there are bitter consequences for betraying public trust.

James Kottoor


Poverty anywhere is a threat to prosperity everywhere. So is corruption anywhere, a threat to probity, uprightness and clean life everywhere. This is more so today since we are forced to live in a global village due to instant internet connectivity making everyone living anywhere in the world, our next door neighbour.

India may still be in the grip of a hangover celebrating the 67th Independence Day and liberation from colonial looters of the country for years. Foreign domination has stopped but domination of looting continues unabated, what is worse, with gigantic Himalayan proportions. Only difference is, 67 years ago it was by white skinned foreign Lords, now it is by worse brown skinned Indian princely class called politicians of differing hues.

The tribe of Leaders who expelled the colonial conquerors did it without resorting to the brutal might of an army or the use of a deadly shot from any soldier gone wild. It was done by the moral might of the disarming smile of a single man ridiculed as the Naked Fakir. Yes to that extent he was self-emptying and gave up every comfort possible to comfort and enrich the Daridranarayans of his country. That singular example attracted a galaxy of men of moral power and selfless service for the nation like Nehruji, Patelji and Sastriji.

Corruption goes Scot-free

Corruption at high echelons of political power was almost unheard of then. But now after 67 years we hear of nothing else! We are deluged and suffocated, day in and day out, with torrents of corruption hurtling down to our nose from the dizzy heights of political power-wielders who have replaced our bygone foreign colonial looters. What is most bewildering is the callous routine reaction to this on-going day-light robbery as something quite normal and nothing unexpected, from both the electorate and elected leaders.

Even those who are caught with massive loot in hand and seen by the whole nation in candid cameras are allowed to go scot free on the plea they are not proved guilty in our courts of law. These courts, all know, work over time to cultivate job seeking lawyers in the legal profession to bleed for long, not to protect, the victims of injustice, so that the truth of the saying– “Justice delayed is justice denied” – is proved beyond doubt for the whole world to see.

Why this travesty? Because laws are made here for law makers who are law-breakers themselves, not to protect the helpless public called the Aam Aadmi.Reportedly there are any number of criminals in our parliament, 163 tainted MPs and 15 Ministers facing corruption charges. Think of entrusting rapists in parliament to come up with fool-proof laws to protect victims of rape!

That is why it has now become a topic of hot discussion: whether political parties should or should not come under the preview of RTI? Who does not know that honesty, transparency and rule of law should be golden norms for those who handle public office and public money? But even these golden rules must have exceptions for the benefit of our politicians and political parties, it is argued and insisted upon now.

What has brought this great nation of great minds like Mahatmaji to this miserable, shameful impasse? It is not, we don’t have enough rules to protect the exploited, marginalized and vulnerable. It is because no rule is applied when the culprits happen to belong to powerful political families, parties or corporations.

Political Fall from Grace

It is in this context that the case of Jesse Jackson Jr. 48, and wife Sandra Stevens Jackson 49, a powerful political couple in Chicago, caught and punished for using campaign funds for self-aggrandizement comes as a wakeup call. It should help to drive some good sense into our corrupt politicians trying to divert attention from prodigal misuse of campaign funds being collected already in view of elections 2014 and equally to wake us the electorate to be on the lookout to boot out such corrupt and criminal candidates at the voting booth.

On August 13th former U.S. Rep. Jesse Jackson Jr. was sentenced to 2 1/2 years behind bars for stealing $750, 0000 from his campaign fund while his wife, former Ald. Sandi Jackson, is to serve one year for filing false tax returns according to published reports. The Jacksons admitted using campaign credit cards to make approximately 3,100 personal purchases over seven years starting in August 2005.


Among the expenses were, a $466 dinner at the Mandarin Oriental’s CityZen restaurant; $10,000 for multiple flat-screen TVs and DVD players from Best Buy; $2,300 in transportation services at Disney World and much more. Prosecutors have rated this case as one of the worst abuses of campaigns funds ever documented. So it has attracted headlines and elaborate reports in various national dailies like Chicago Sun Times, New York Times, Washington Post and Los Angeles Times.

Mr. Jackson was elected to US Congress in 1995 at the age of 30 from the South Side of Chicago with the help of his father, Rev. Jesse L. Jackson Sr. He became one of the most prominent young black politicians in the country, working on issues related to health care and education for the poor. But according to reports his reputation was damaged in recent years after revelations that he had an extramarital affair and there were also allegations that he might have been involved in a scheme to buy Barack Obama’s vacant Senate seat after Mr. Obama was elected president.His wife used his campaign funds as a “personal piggy bank.”

Fruit of Outright Theft

According to Sun times he spent 17 years serving the district until he resigned in disgrace last November. “Jacksons’combined income in 2011 was nearly $350,000, putting the couple among the top 10 per cent household incomes in the country and giving them no financial need to steal. His journey from the halls of Congress to federal prison is a tragedy of his own making.”


U.S. Attorney Ronald C. Machen Jr. said, “Jackson’s political potential was unlimited, but he instead chose to treat his campaign account as a personal slush fund, stealing from the people who believed in him so he could live extravagantly. He squandered his great capacity for public service through outright theft. The prison sentence imposed today should serve as a wake-up call to other public officials who believe there are no consequences for betraying the public trust.” It was indeed a fall catastrophic from pinnacle of power and pride, fashion and posh living.

“I was wrong”

“His public fall from grace has already made an example of him, warning other politicians and elected officials of the dangers of personal use of campaign funds,” Jackson’s attorneys wrote in their sentencing memos.

On his part Jackson admitted publicly: “I didn’t separate my personal life from my political life, and I couldn’t be more wrong….I misled the American people, I misled the House of Representatives….I was wrong and I do not fault anyone.”

Prosecutors had asked the judge to sentence him to a prison term of four years, which falls on the lower end of federal guidelines. The defence team instead pleaded for shorter prison term on grounds of his mental health and “devastating consequences” to the couple’s two children – aged 13 and 9. It was finally settled for 2 ½ years for Jackson and one for his wife.

Lessons to Learn

There are any number of lessons to be learned from this incident. Political corruption happens in the oldest and largest democracies. In the US when the corrupt are caught they are transparently tried, shamed and presented as a warning for those prone to misdeeds. That seldom happens in India, especially in the case of politicians. In US those caught, usually admit publicly their wrong doing and beg for mercy from the public. In India political jail birds come out pretending themselves to be Mr. Cleans and even the public is not ashamed to give them a hero’s welcome and even to elect them for another term.

But as a towering exception like a lotus in the dirt there stands out Sri Manik Sarkar (CPI), Chief Minister of Tripura, called "cleanest and poorest CM in the country"(See Wikipedia & Google for more), also the purest and impeccably honest among Indian CMs since elected first in 1998 at the age of 49. He was elected 4th time in 2013 as CM, one time more than Gujarat’s Modi. Still he has no home or car of his own. He donates all his salary to CPI (M), and lives on a monthly allowance of Rs 5000/- the party gives. His bank balance is stated as Rs. 6500/- and he resorts to zero publicity in the media for self promotion.


It is not the lure of profits only but the vision of prophets that should guide Bharat. If India is to become an economic power and scale moral heights as the Light of the East it once used to be, it has to start a herculean national campaign to instil in our younger generation at least from high school level the ideas and ideals of selfless service of our freedom fighters, their honesty, integrity and probity in personal and public life, their esteem for work as worship and their self-discipline and dedication to unity and universal values, their commitment to live harmoniously in an unparalleled multicultural and multifaceted society that is India.

The writer can be contacted at:jameskottoor@gmail.com

================

8 comments:

  1. അഴിമതിയെപ്പറ്റി ഏതു നേരത്ത് പറഞ്ഞാലും ഇന്ത്യയിൽ അത് അസ്ഥാനത്താവില്ല. ശ്രീ ജെയിംസ്‌ കോട്ടൂർ ഈ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ലോകത്തെവിടെയും എന്നും അഴിമതികൾ നടന്നുകൊണ്ടിരിക്കുന്നു, അങ്ങ് പരിശുദ്ധ വത്തിക്കാനിൽ വരെ. മടുത്ത്, ഒരു പോപ്പ് സ്ഥാനത്യാഗം വരെ ചെയ്യേണ്ടിവന്നു. ജെയിംസ്‌ ചൂണ്ടിക്കാണിക്കുന്ന വ്യത്യാസം, അമേരിക്കയിൽ അഴിമതിക്കാരെ പാഠം പഠിപ്പിക്കാൻ നിയമം ഉപയോഗപ്പെടുത്തുമ്പോൾ, ഇന്ത്യയിൽ നിയമം അവരോടൊത്ത് നിന്ന് ജനത്തെ തോല്പ്പിക്കുന്നു എന്നതാണ്. ഈയിടെ ഉമ്മൻ ചാണ്ടി സർക്കാരിനെ ഇറക്കാനെന്നും പറഞ്ഞ് കോലാഹലം സൃഷ്ടിച്ചവർ മുന്നിൽ കണ്ടത് അടുത്ത തിരഞ്ഞെടുപ്പിനു വേണ്ട കാശുണ്ടാക്കാനുള്ള ഒരു സൂത്രപ്പണിയായിരുന്നു എന്ന് ആർക്കാണ് തിരിയാത്തത്? അഴിമതിയുടെ നവീന രീതികളാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. പ്രോട്ടസ്റ്റന്റ് പാതിരിയായിരുന്ന ജെസ്സി ജാക്സണും ഭാര്യയും പൊതു പണം സ്വന്തമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നതിന്റെ പേരിൽ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടു. അദ്ദേഹം തെറ്റ് സമ്മതിക്കുകയും രാജ്യത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഇവിടെയോ? തെറ്റ് കണ്ടെത്തി വിധിക്കപ്പെട്ട് ജയിലിൽ കിടന്നിട്ട് ഇറങ്ങുന്നവനും ഏതോ ചതിയിൽ പെട്ടവനെപ്പോലെ സ്വന്തം നിഷ്ക്കളങ്കതയുടെ സർട്ടിഫിക്കെറ്റും പൊക്കിപ്പിടിച്ചാണ് നടപ്പ്! ഒരു സുപ്രീം കോടതി ജഡ്ജിക്ക് പോലും തെറ്റ് സമ്മതിക്കാനുള്ള സത്യസന്ധതയില്ലെങ്കിൽ പിന്നെ ആരിലാണ് നാമത് പ്രതീക്ഷിക്കേണ്ടത്? പരിശുദ്ധ മെത്രാൻ അറക്കലിന്റെ നടപടികളിൽ ജനദ്രോഹക്കുറ്റം ചുമത്താവുന്ന, ജനങ്ങൾക്കറിയാവുന്ന, എത്ര കേയ്സുകളുണ്ട്. അതിലൊന്നിന്റെയെങ്കിലും ഉത്തരവാദിത്തം അയാൾ ഏറ്റെടുക്കുന്നുണ്ടോ? ഇങ്ങനെ, നമ്മുടെ നാട്ടിൽ കേന്ദ്രമന്ത്രിമാർ തൊട്ട് മെത്രാപ്പോലീത്താമാർവരെ ദരിദ്ര ജനത്തിന്റെ വയറ്റിപ്പിഴപ്പിനുള്ളതിൽ നിന്ന് കട്ടുവാരി വയറു വീർപ്പിക്കുന്നതു കാണുകയും അറിയുകയും ചെയ്യുന്ന നിയമപാലകർ പോലും ജനങ്ങളുടെ പക്ഷത്തല്ല, കള്ളന്മാരുടെ കൂടെക്കൂടി കവർച്ചമുതലിൽ പങ്കുപറ്റുന്നു.

    ത്രിപുരയുടെ മുഖ്യൻ മാണിക് സർക്കാരിനെ പ്പോലുള്ളവർ ഈ നാടിന്റെ അഭിമാനമാണ്. പക്ഷേ, എത്രയുണ്ട് അത്തരക്കാർ? കമ്യൂണിസവും പ്രസംഗിച്ചു നടക്കുന്ന ബാക്കി ഏവരും തന്നെ ഒന്നാന്തരം കള്ളന്മാരാണ്. എന്നിട്ടും അവർ തിരഞ്ഞെടുപ്പിൽ ജയിക്കുന്നു, വീണ്ടും വീണ്ടും പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിടാൻ വേണ്ടി മുന്തിയ സര്ക്കാര് വാഹനങ്ങളിൽ സാവാരി ചെയ്ത് ഞെളിയുന്നു, വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്നു.

    അങ്ങനെ നോക്കുമ്പോൾ, എവിടെയാണ് നമുക്കൊരു ഭാവി? ഞാനത് കാണുന്നത് നമ്മുടെ സ്വന്തം ഇന്ത്യൻ റുപ്പിയിലാണ്. ഇന്ത്യൻ രൂപയുടെ വില അനുദിനമെന്നോണം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഞാൻ പറയുന്നത്, അത് ഇനിയും ഇടിയണം. നമ്മുടെ അഴിമതിരാജാക്കന്മാർ കൂട്ടിവച്ചിരിക്കുന്ന പണ്ടങ്ങൾകൊണ്ട് അവർക്കോ അവരുടെ അടുത്ത തലമുറകൾക്കോ ഒരു ഗുണവും ഉണ്ടാകാത്തത്ര അതിന്റെ വില നഷ്ടപ്പെടണം. ജീവിക്കണമെന്നുള്ളവർ സ്വന്തം കൈകൊണ്ടു മണ്ണിൽ പണുത് ഉണ്ടാക്കുന്നത്‌ നിന്ന് ജീവിക്കേണ്ട സാഹചര്യം ഉണ്ടാവണം. എങ്കിലേ ഈ നാട് നന്നാവൂ. ഇന്നത്തെ രീതിയിൽ കള്ളന്മാർ മാത്രം തടിച്ചു കൊഴുക്കുന്നതിലും മെച്ചം, നമ്മളെല്ലാം എല്ലും തൊലിയുമായിപ്പോയാലും, സ്വന്തം വിയർപ്പിന്റെ വിലയായ ഭക്ഷണം ഭുജിക്കുന്നവരായി അഭിമാനത്തോടെ ജീവിക്കുന്നതാണ്.

    ReplyDelete
  2. Congratulations Shri James for the timely review. Revival of India is our immediate need. Swami Sachidananda Bharathi has come forward to fight corruption. All are invited for the One day Tyagarchana Mahayajna at Gandhibhavan, Ernakulam
    on Tuesday 3rd September 2013 (9AM – 6 PM)

    Under the spiritual leadership of Swami Sachidananda Bharathi and under the patronage of Dharma Bharathi Mission and Dharma Rajya Vedi, a one day fasting and prayer meeting is proposed at Gandhi Bhavan Ernakulam. All are invited. This is organized as part of the Great Second Independence Struggle initiated by Swami Sachidananda Bharathi with an intention to rebuild a poverty-free, caste-free and corruption-free India. The immediate purpose of the programme is:
    1. To express our deep concern about the growing corruption and violence in Kerala

    2. To raise public opinion against the move by political parties to enact new laws to free themselves from RTI Act and Supreme Court Judgment and

    3. To pray for young leaders of character, courage and competence who will take up the political leadership of the State and the Nation

    Interested people may kindly contact the Convener: P Sherfudeen (09446435770)

    ReplyDelete
  3. Joseph Mannancheril

    8:50 AM (1 hour ago)

    Why a mere Supreme Court Judge, we have examples of Chief Justice of India from our own/God's own Country who is not willing to admit his crimes/corruption. In Face Book recently seen some allegations of Mukesh Ambani having a/c in Swiss Banks. and about his clout in Media.

    Joseph Mannancheril, Mumbai

    ReplyDelete
  4. അഴിമതികൾ ലോകം മുഴുവനും ഉണ്ട്. എന്നാൽ സാധാരണക്കാരനെ അഴിമതികൾമൂലം ബുദ്ധിമുട്ടിക്കുന്ന രാജ്യം ഇന്ത്യാ മാത്രമേ കാണുകയുള്ളൂ. ഭാരതത്തിൽ അഴിമതികൾ ഇറക്കുമതിചെയ്തത് ബ്രിട്ടീഷുകാരെന്ന് ചിലർക്ക് ധാരണയുണ്ട്. അത് ശരിയല്ല. സാമ്പത്തിക, സാംസ്ക്കാരിക, സാമൂഹിക നിലവാരങ്ങളിൽ അഴിമതികൾക്ക് ഭാരതചരിത്രത്തോളം പഴക്കമുണ്ട്.

    പൌരാണിക തത്ത്വചിന്തകനായ കൌടല്ല്യായുടെ അർഥശാസ്ത്രത്തിൽ അഴിമതികളെപ്പറ്റിയും അതിന് കല്പ്പിക്കേണ്ട ശിക്ഷാവിധികളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. അഴിമതികളെ നിവാരണം ചെയ്യാൻ നൂറുകണക്കിന് പുസ്തകങ്ങളുമുണ്ട്. ഒരു ശാസ്ത്രവും അഴിമതിയെ ഇല്ലാതാക്കുവാൻ വ്യക്തമായ ഒരു ഉത്തരം നല്കുന്നില്ല.

    അഴിമതിയെന്ന തണുത്തുറഞ്ഞ ഈ മഞ്ഞുകട്ടിയെ അടിച്ചു തകർക്കാൻ കെല്പ്പുള്ള സാമൂഹിക, മത, രാഷ്ട്രീയ നേതാക്കന്മാരാരും മുമ്പോട്ട് വരുകയില്ല. കാരണം അഴിമതിക്കറ പുരണ്ട മലിനമായ അവരുടെ കരങ്ങൾ അതിനായി ഉയരുകയില്ല. അശക്തരായ ഈ നേതാക്കന്മാരെ നന്നാക്കുന്നതിനുമുമ്പ് ആദ്യം ജനങ്ങളെ പൌരധർമ്മം എന്തെന്ന് പഠിപ്പിക്കുകയാണ് വേണ്ടത്.


    ജനാധിപത്യത്തെപ്പോലെ അഴിമതിക്കും നിർവചനം കൊടുക്കണം. അഴിമതിയെന്നത് ജനങ്ങളുടെ നിലനില്പ്പിനായി ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുത്തവർക്കായും ശുദ്ധമാനപള്ളിക്കായും സ്വരുപ്പിച്ചു വെച്ചിരിക്കുന്ന ഒരു നിധിയെന്ന നിർവചനം കൊടുക്കാം. ഈ പണം കോളേജ് നടത്തുന്നുവർക്കും, മെത്രാനും വികാരിക്കും മൂന്നാംകിടരാഷ്ട്രീയക്കാർക്കും കൊട്ടാരങ്ങൾ പണിയാനും മണിമന്ദിരങ്ങളിൽ താമസിച്ച് സുഖംജീവിതം നടത്തുവാനും കോഴയായി നൽകാനുള്ളതാണ്.


    അമേരിക്കയിലെ അഴിമതികൾ സാധാരണക്കാരനെ ബാധിക്കില്ല. അത് ഈ നാട്ടിൽ തെണ്ടാൻവരുന്ന വിലകുറഞ്ഞ ബിഷപ്പുമുതൽ കർദ്ദിനാൾവരെയും രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ഉമ്മൻ ചാണ്ടിവരെയും അറിയാം. അവരെല്ലാം അഴിമതിക്ക് പരിഹാരം കാണുവാൻ അശക്തരുമാണ്. ഒരു ജനനമരണ സർട്ടിഫിക്കേറ്റിന് പഞ്ചായത്ത് ഓഫീസർ കൈക്കൂലി മേടിക്കാതെ കീഴ്ജീവനക്കാരൻവഴി മേടിക്കുന്നുവെങ്കിൽ ഈ പങ്കാളിത്തകച്ചവടം എങ്ങനെ നിയമത്തിന്റെ ദൃഷ്ടിയിൽ വരും. സാധാരണജനത്തിന് നിലനില്പ്പിനായി ഇത്തരം കൈക്കൂലി കൊടുത്തേ മതിയാവൂ. ഇല്ലെങ്കിൽ സാധാരണക്കാരന്റെ ജീവിതം നരകതുല്ല്യമാകും. അമേരിക്കൻ ജീവിതത്തിൽ താഴെക്കിടയിലുള്ള അഴിമതികൾ സാധാരണക്കാരൻ അഭിമുഖികരിക്കേണ്ടിവരില്ല. ഭാരതത്തിൽ കൈക്കൂലി കൊടുക്കുകയെന്നത് ജനത്തിന്റെ നിലനില്പ്പിന്റെ പ്രശ്നമാണ്.
    (Continued...)

    ReplyDelete
    Replies
    1. വടക്കേഇൻഡ്യയിൽ പഠിക്കുന്ന കാലങ്ങളിൽ ചെന്നയിലുള്ള പോർട്ടേഴ്സിന് അഞ്ചുരൂപ ടിപ്പുകൊടുത്ത് സീറ്റുപിടിച്ച കാലങ്ങളും ഓർക്കുന്നു. അത് കൊടുത്തില്ലെങ്കിൽ ഒറ്റകാലേൽ രണ്ടുദിവസം ഡൽഹിക്ക് യാത്ര ചെയ്യണമായിരുന്നു. അങ്ങനെയും ചെറുപ്പകാലങ്ങളിൽ സാമൂഹ്യദ്രോഹം ചെയ്ത് ഞാൻ യാത്രയും ചെയ്തിട്ടുണ്ട്.

      അക്കമിട്ട് ചില സമൂഹത്തിന്റെ ദ്രോഹങ്ങൾ താഴെ സൂചിപ്പിക്കട്ടെ.

      1. കേരളത്തിൽത്തന്നെ ഒരു കുട്ടിയെ സ്കൂളിൽ ചേർക്കേണ്ട മാതാപിതാക്കളുടെ കഷ്ടപ്പാടും ചിന്തിക്കണം. ഒരു സീറ്റിനായി തുല്ല്യയോഗ്യതയുള്ള നൂറ് അപേക്ഷകരും കാണും. നൂറ് മാതാപിതാക്കളോട് മത്സരിക്കണം. എല്ലാവർക്കും ഡോക്റ്ററും എൻജിനീയറും ആയാൽമതി. ആ മത്സര ഓട്ടത്തിൽ കൂടുതൽ പണം കൊടുക്കുന്നവൻ സമൂഹത്തിൽ വിജയിക്കും.

      2. ഒരു വിമാനയാത്ര കഴിഞ്ഞ് മണിക്കൂറോളം കസ്റ്റംസിൽ ലൈനിൽ നില്ക്കേണ്ട ഗതികേട് കേരളത്തിലെ വിമാനത്താവളങ്ങളിൽ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. കഴിവും പ്രാപ്തിയുമില്ലാതെ ജോലിചെയ്യുന്ന സർക്കാരിന്റെ വെള്ളാനകളെ കൌണ്ടറിൽ കാണാം. ചിരിക്കാത്ത മുഖഭാവങ്ങളോടെയുള്ള മനുഷ്യരെ കാണണമെങ്കിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ വന്നാൽ മതി. യാത്രക്കാർ തിരക്കുള്ള സമയത്ത് സൂത്രശാലികളായ ജോലിക്കാർ ജോലി ചെയ്യാൻ മടിയായിട്ട് ചായ കുടിക്കാൻ പോവും. സിനിമാതാരങ്ങളൊ രഞ്ചിനി ഹരിദാസ്സോ വന്നാൽ വെള്ളം ഒലിപ്പിച്ചുകൊണ്ട് ഓഫീസർമാർ മുമ്പിൽ കാണും. അങ്ങനെ ജനം നന്നാകാതെ നാട് എങ്ങനെ നന്നാകും.

      3. ഒരു വിമാനം വന്നെത്തിയാൽ കുഞ്ഞുങ്ങളുള്ള സ്ത്രീകളെയും ചുറ്റുമുള്ളവരെയും ഇടിച്ചുതള്ളി എല്ലാവർക്കും ഉടൻ മുമ്പിൽതന്നെ നില്ക്കണം. ഇത് മലയാളിയുടെ ചോരയിൽ കിട്ടിയ ഒരു സ്വഭാവമാണ്. സീറ്റുകൾ റിസർവ് ചെയ്തകാര്യവും അവർ മറക്കുന്നു. ഇങ്ങനെ ഉന്തിയുംതള്ളിയും മുന്നിൽ എത്തുന്നവർ മറ്റുള്ളവരോട് അനീതികാണിക്കുന്നുവെന്നും മനസിലാക്കുന്നില്ല. മൊത്തം പരിസരബോധം നഷ്ടപ്പെടുത്തി ആദ്യം വിമാനത്തേൽ കയറണം ഇറങ്ങണം എന്നുള്ള മത്സരവും സാമൂഹ്യദ്രോഹമെന്ന് ജനം മനസിലാക്കുന്നില്ല.


      4. വിദേശത്തുള്ള ഒരാൾ മക്കളെ വിവാഹം കഴിപ്പിക്കാൻ നാട്ടിൽവന്നാൽ സ്ഥലത്തെ വികാരിയുടെ കൊയ്ത്തുകാലമായി. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി ചുരുങ്ങിയ ദിവസങ്ങൾക്കായിട്ടാണ് വരന്റെയും വധുവിന്റെയും കുടുംബമെത്തുന്നതെന്നും ബുദ്ധിമാനായ വികാരിക്കറിയാം. എങ്ങനെ പിഴിയണമെന്നും അറിയാം. അയ്യായിരം ഡോളർ എങ്കിൽ അയ്യായിരം പതിനായിരമെങ്കിൽ പതിനായിരം കൊടുത്ത് വിവാഹം നടത്തിയേ പൊവുകയുള്ളൂവെന്നും പള്ളിയിലച്ചനറിയാം. ചുരുങ്ങിയ അവധി, മടങ്ങിവന്നാൽ ജോലിപ്രശ്നം എന്നിവകൾ പരിഗണിച്ച് വികാരിയുടെ മുമ്പിൽ മുട്ടുമടക്കിയേ തീരൂ.


      കായംകുളം കൊച്ചുണ്ണികളും ഇത്തിക്കര പരമുക്കളുമാണ് അരമനപിതാക്കന്മാർ. ഇന്നത്തെ ഇത്തികണ്ണികൾ ഉള്ളവനിൽനിന്നും ഇല്ലാത്തവനിൽ നിന്നും പിടിച്ചുപറിച്ച് സ്വന്തം ഖജനാവ് നിറക്കുന്നുവെന്നുമാത്രം. അഴിമതിയോടെ സ്വന്തം നാട്ടിൽ ജീവിക്കേണ്ട ദുരവസ്ഥ പേടിച്ചാണ് ഞാൻ എന്റെ ജീവിതം അമേരിക്കയിൽ ഉറപ്പിച്ചത്. ഇവിടെയും വൻകിട അഴിമതികൾ ഉണ്ടെങ്കിലും അത് സാധാരണ ജീവിതത്തെ ബാധിക്കാറില്ല.


      കേരളത്തിൽ ശുദ്ധമനസ്സോടെ ജീവിക്കുന്ന സാധാരണക്കാരന്റെ ജീവിതം ദുരിതം നിറഞ്ഞതായിരിക്കും. അഴിമതി ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഒരു രാഷ്ട്രീയക്കാരൻ, ഒരു പണക്കാരൻ, നൂറു രൂപ നോട്ടുകൾ വിതറിയാൽ അയാളെ സഹായിക്കാൻ ചുറ്റും ജനം കൂടും. ഒരു അഭിഷിക്തൻ വന്നിറങ്ങിയാൽ പെട്ടിയെടുക്കാനും ഡോർതുറക്കാനും ജനം ഇടിച്ചുകയറ്റമായി. ഇതിനെല്ലാം പരിഹാരമായി മനുഷ്യന് സ്വബോധവും പൌരധർമ്മവും നല്കുന്ന ക്ലാസുകൾ ചെറുതലമുറകൾക്ക് നൽകിയാൽ അടുത്ത തലമുറകളെ രക്ഷിച്ചെടുക്കാം. അനേകമനേകം സാധാരണ ജനങ്ങൾക്ക്‌ കോഴ കൊടുക്കാൻ നിവൃത്തിയില്ല. അവരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കും. അഴിമതികൾക്ക് രാജ്യത്തെ കുറ്റംപറയുന്നതിനൊപ്പം അത് പ്രോത്സാഹിപ്പിക്കുന്ന ജനത്തേ യും കുറ്റംപറയണം. ആദ്യം നന്നാകേണ്ടത് മനുഷ്യനാണ്.

      Delete
  5. This comment has been removed by the author.

    ReplyDelete
  6. ഏറ്റവും മഹത്തും സംസ്കൃതവുമായിരുന്ന ഒരു പാരമ്പര്യത്തിന്റെ അവകാശികളായ നമ്മൾ ഇന്ത്യാക്കാർ ഇത്ര മാനം കെട്ട അഴിമതിക്കാരായിത്തീര്ന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല. വന്നുവന്ന് ഇപ്പോൾ സ്വന്തം മക്കളെപ്പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മൾ, മലയാളികലുട്ല്പ്പെടെയുള്ള ഇന്ത്യാക്കാർ. ഇക്കാര്യത്തിൽ കാതലായ മാറ്റം വരണമെങ്കിൽ നമ്മുടെ ഇളം തലമുറയ്ക്ക് അതായത് പ്രൈമറി ക്ളാസ് തുടങ്ങി ശരിയായ സന്മാര്ഗശിക്ഷണം നല്കാൻ ഒരു പദ്ധതി കെട്ടിപ്പടുക്കണം. അത് വേദപാഠ ക്ലസ്സുകളല്ല, മറിച്ച്, മനുഷ്യർ അന്യോന്യം ഇടപെടുമ്പോൾ അനുസരിക്കേണ്ട സാന്മാർഗിക നിയമങ്ങളെയും മര്യാദകളെയും കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുന്ന ഒരു ശിക്ഷണ രീതിയായിരിക്കണം. വിദേശരാജ്യങ്ങളിൽ ഇതിനായിത്തന്നെ ആഴ്ചതോറും ക്ളാസ്സുകൾ ഉണ്ട്. തെറ്റിൽ തഴങ്ങിയവരെ ഇനി തിരുത്തുക പ്രായോഗികമല്ല. ഇക്കാര്യത്തിനായി തിരഞ്ഞെടുത്ത ഒരു അദ്ധ്യാപക നിരയെത്തന്നെ രൂപികരിക്കേണ്ടിയിരിക്കുന്നു. ചെറുപ്പക്കാരായ വൈദികർ മുന്നോട്ടു വരുമെങ്കിൽ കത്തോലിക്കാ സഭക്ക് ഇക്കാര്യത്തിൽ വളരെയധികം ചെയ്യാം. VSIM (Vishva Shanti International Mission) പോലുള്ള സംരംഭങ്ങൾക്കും ഇതിനുവേണ്ടി മുന്നോട്ടു വരാം.

    ReplyDelete
  7. Thomas Perumpallil, Poonjar, sent me this comment.

    ശ്രീ സാക്,എന്തു കൊണ്ടാണ് ഒരാൾ അഴിമതിക്കാരനകുന്നത്? ഒരുവന്റെ അത്യാഗ്രഹം മൂലമാണ്. കൂടുതൽ പണം ഉണ്ടാക്കാൻ വേണ്ടി വളഞ്ഞ വഴികൾ സ്വീകരിക്കുന്നു. മക്കൾക്ക് ഏഴു തലമുറവരെ ജീവിക്കാനുള്ള സ്വത്ത് ഉണ്ടാക്കി കൊടുക്കയാണ്. അങ്ങനെ വരുംതലമുറകളെ അലസന്മാരും ധൂർത്തരും ആക്കിതീർക്കുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, അത്യാവശ്യം പണവും. അവർ ജോലി ചെയ്ത് ജീവിക്കട്ടെ. അഴിമതിക്കാർക്ക് നല്ല ശിഷ കൊടുക്കണം. ശാരിരിക ശിക്ഷയാണ് വേണ്ടത്.

    പ്രതികരണം: വളരെ ശരിയാണ്, തോമസ്‌. വിദേശത്തൊക്കെ, ജോലി പഠിക്കുന്ന സമയമായാൽ കിട്ടുന്ന സ്റ്റൈഫണ്ടിന്റെ ഒരംശം മാതാപിതാക്കൾക്ക്‌ കൊടുത്തുകൊണ്ടാണ് പിള്ളേർ വീട്ടില് താമസിക്കുന്നതുപോലും. ജോലിയായാൽ അവർ സ്വന്തം വീട് വാടകക്കെടുത്തു പോകും. പിന്നെ അവരുടെ ജീവിതമായി. എന്നാൽ, അവിടെയും ഉണ്ട് മലയാളികൾ, മക്കളെ മുന്തിയ കാറും വാങ്ങിക്കൊടുത്ത്, ഒരു ചെലവുകാശും ചോദിക്കാതെ സ്വന്തം വീട്ടിൽ തുടർന്ന് താമസിക്കാൻ നിർബന്ധിക്കുന്നവർ. ഇത്തരം മക്കൾ ഒടുവിൽ മാതാപിതാക്കളെ കബളിപ്പിച്ച്‌ വീടും ബാക്കിയും തട്ടിയെടുക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മലയാളി എവിടെ ചെന്നാലും നല്ല കാര്യങ്ങൾ പഠിക്കില്ല. എല്ലാവരെയും കുറ്റം പറഞ്ഞ്, ജോലിസ്ഥലത്തും കബളിപ്പിച്ചു നടക്കും.

    പ്രത്യേകിച്ച്, പെണ്ണുങ്ങൾ ഒരു നല്ല മിടുക്കനെ ചാക്കിട്ടു പിടിച്ചാൽ പിന്നെ പണിയാനേ പോകില്ല. അവരുടെ കുരുട്ടുബുദ്ധിയുടെ പ്രയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അങ്ങനെ കഴിയും. കൂടിവന്നാൽ രണ്ടു പൂച്ചയെ വളർത്തും. അതവരുടെ മക്കളും ശീലിക്കും. ഗുണം പിടിക്കാത്ത ഒരു വർഗ്ഗമാണ് നമ്മൾ. ഇതൊക്കെ എവിടെ നിന്ന് കിട്ടുന്ന പാരമ്പര്യമാണോ കർത്താവേ!

    ReplyDelete