Translate

Sunday, December 8, 2013

ഇംഗ്ലണ്ടിലേക്കു വരുന്ന ധ്യാന ഗുരുക്കന്മാരോട് ഒരപേക്ഷ - ടോം ജോസ് തടിയമ്പാട്

 

10 comments:

 1. അഭിഷെഗാക്ന്നി [വാരി കോരി എറിയും വേണേ ചാടി പിടിച്ചു കൊള്ളണം ]
  സല്മാൻ ഖാനെ വെല്ലുന്ന പ്രതീകം സാക്ഷാൽ വട്ടാകാൻ
  കഴിഞ്ഞ ശനിയാഴ്ച ഈ സമയത്ത് ലിവർ പൂള്ളിൽ യുക്മാ കലാമേള അരങ്ങു തകർക്കുക ആയിരുന്നെന്ക്കിൽ ഇന്ന് തൊട്ടടുത്ത സംസ്ഥാനത്ത് മറ്റൊരു കലാ മാമാക്കം അരങ്ങു തകർക്കുന്നു .
  പ്രധാന മത്സര ഇനങ്ങൾ
  1.തലേ പിടുത്തം
  2. ഉന്തിയിടൽ
  3.അഭിഷെഗാക്ന്നി [വാരി കോരി എറിയും വേണേ ചാടി പിടിച്ചു കൊള്ളണം ]
  4.ഏറ്റു പറച്ചിൽ [ഏറെ കാലമായി ഉണ്ടായിരുന്ന ചൊറിച്ചിൽ ,വളം കടി ,പൊങ്ങാതിരിക്കൽ[ഐ mean കൈയുടെ ].മുട്ട് വേദന തുടങ്ങിയവൈക്ക് ഒരാഴ്ചത്തെ ആശ്വാസം .]
  5. പണ്ടാര പെട്ടിയിൽ നിക്ഷേപം [കുറഞ്ഞത്‌ ആനുവൽ സാലരിയുടെ പത്തു ശതമാനം ]
  [ഇശ്വര..അത് കിട്ടിയിട്ട് വേണം എനിക്കൊന്നു അർമാധിക്കാാൻ ]
  6. തുടർന്ന് നിങ്ങളെ വട്ടാക്കൾ പരുപാടിക്കു തുടക്കം [സല്മാൻ ഖാനെ വെല്ലുന്ന പ്രതീകം സാക്ഷാൽ വട്ടാകാൻ "
  7.പോരാം നേരാം പരിശുദ്ധാരൂപിയെ പ്ലാസ്റ്റിക് കവറിൽ ആക്കി തരും [കവരോന്നിനു പത്തു പൌണ്ട് ]
  8.വാട്ടാക്കലിന്റ്റ്റെ ഒലിപ്പീരു പ്രസംഗം [ഫ്രാൻസീസ് പപ്പാ കേൾക്കണ്ട ..കേട്ടാൽ പാപ്പാ വെടി വച്ച് കൊല്ലും ]
  9.അത്ഭുത പ്രവർത്തികൾ ഉച്ചത്തിൽ വിളിച്ചു പറയൽ
  [ഉദാഹരണം -ഇന്റർവ്യൂ ഈല്ലാതെ എന്നെ ഉടലോടെ ഓസ്ട്രലിയയിലേക്ക് കെട്ടിയെടുത്തു .ഞാൻ 10 പ്രാവശ്യം ഡ്രൈവിംഗ് ടെസ്റ്റ്‌തോറ്റിട്ടും വട്ടാക്കലചെന്റ്റെ അനുഗ്രഹത്താൽ എനിക്ക് ല്യ്സെന്സു കിട്ടി.
  [ദൈവത്തെയൊർത്തു ബാക്കിയുള്ളവർ സൂക്ഷിച്ചു വണ്ടി ഓടിക്കുക .] യെവൻ പോണ റൂട്ടിൽ പോകരുത് ,ഇല്ലെങ്കിൽ പെട്ടെന്ന് പര ലോകത്തെത്തും ]
  10.നിനക്ക് കടുക് മണിയോളം വിശ്വസമില്ലാത്തതുകൊണ്ട് നിന്റ്റെ ആവശ്യം സാധിക്കാൻ ഒരു മദ്ധ്യസ്ഥന്റ്റെ ആവശ്യം വേണം .
  അതുകൊണ്ട് ഞങ്ങളിൽ വിശ്വസിക്കുക എന്നെ പോലെയുള്ളവർ നിങ്ങൾക്ക് അത്ഭുതം കാണിച്ചു തരും
  [ vattaa khaan]

  സ്വയം വിശ്വാസമില്ലാത്ത നീയൊക്കെ എവിടത്തെ ക്രിസ്ത്യനിയാനെടോ
  ബെസ്റ്റ് കണ്ണാ ബെസ്റ്റ് ............. ]

  ഫ്രാൻസിസ് പിതാവേ ക്ഷമിക്കുക ..ഞങ്ങൾ ഇങ്ങനെയൊക്കെ ആയി പോയി ...

  ലോങ്ങ്‌ ലിവ് വട്ടാക്കെൽ the great pidichu pariyal
  ലോങ്ങ്‌ ലിവ് ദ പിടിച്ചു പറിയൽ !!!
  ലോങ്ങ്‌ ലിവ് 10% പിടിച്ചു പറിയൽ ..!!!!

  തള്ളെ !ഇവർ ഈ പണം കൊണ്ട് നമ്മുടെ നാട്ടുകാർക്ക് വേണ്ടി എന്തെകിലുമൊക്കെ ചെയ്യുമായിരിക്കും അല്ലെ ..
  എവിടെ ???
  അല്ല അണ്ണാ, ഈ ബിഷപ്പുമാരൊക്കെ കോണ്ഫെരെന്സു കൂടി ഇതൊക്കെ തോന്ന്യാസം എന്ന് പറഞ്ഞവര്ക്കൊക്കെ എന്ത് പറ്റിയ്യോ എന്തോ ??

  തള്ളെ ! മനസ്സിൽ കുറ്റ ബോതം തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യന്ത്രീകം !!
  പൌണ്ട്സ് ഇങ്ങനെ മുന്നിൽ കൊണ്ട് പോയി ചോരിഞ്ഞിടുമ്പോൾ ... ബിഷെപ്പുമാർ ജനത്തിനു മുന്നിൽ വിളമ്പിയ കവാത്ത് മറന്നുപോകുക സ്വാഭാവീകം !"!!!
  സ്വാഭാവീകം ????

  താല്കാലീക വേദന സംഹാരികളായ ഒളിക്കലുകളെയും വട്ടായിമാരെയും പൂജിച്ചു ശിഷ്ട്ട ജീവിതം ധന്യമാക്കുക ..
  ഞങ്ങൾ മലയാളികളാന്നെ..ഫയങ്കര ഭുധിയുള്ള 100 ശതമാനം മറ്റെതുള്ള മലയാളികൾ !!!![സാക്ഷരത ]
  നീ തമ്പുരാനോട്‌ തന്നത്താൻ പ്രാർത്തിച്ചാൽ ഒന്നും കിട്ടില്ലല്ലേ ...


  പണത്തിനു മീതെ പരുന്തും പറക്കുമോ ????  പാവം ഫ്രാൻസിസ് പപ്പാ ...തോൽവികൾ ഏറ്റു വാങ്ങാൻ അങ്ങേരുടെ ജീവിതം പിന്നെയും ബാക്കി .
  ഈ പുള്ളിക്കാരാൻ ഇതൊക്കേ കണ്ടിട്ട് എന്തിനാ ഇങ്ങനെ കുത്തിയിരിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല ......

  തള്ളെ !!!!ബുദ്ധിയുള്ളവർ ആരെങ്കിലും ഇങ്ങനെ യൊക്കെ എഴുതിയിടുമോ ..ഐ അം എ മണ്ടൻ മര മണ്ടൻ !!!

  By Canatious Athippozhiyil

  ReplyDelete
 2. അഭിഷേകാഗ്നികള്‍ യു.കെ.മലയാളികളില്‍ ആളി പടരുമ്പോള്‍ ...

  നാല്‍പതു പിന്നിട്ടവരും നല്പതിനോട് അടുത്ത് പ്രായമുള്ളവരുമാണ്‌ യു.കെ.യിലെ മലയാളി സമൂഹത്തില്‍ ഏറെയും. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്‌ പത്തു വര്‍ഷത്തെ മതബോധനം പൂര്‍ത്തിയാക്കിയവര്‍ . മറ്റു ജാതി മതസ്ഥര്‍ ശനിയും ഞായറും അവധിയായി ആഘോഷിക്കുമ്പോള്‍ ഞായറാഴ്ച ഏറെക്കുറെ പൂര്‍ണ്ണമായും കുര്‍ബാനയ്ക്കും തുടര്‍ന്ന് വേദപഠനത്തിനും വിനിയോഗിക്കേണ്ടി വന്നവരാണ് ക്രിസ്തീയ വിശ്വാസികളില്‍ പലരും.

  പിന്നീട് പഠനമോ ജോലിയോ ഒക്കെ സ്വപ്നം കണ്ട് അന്യ സംസ്ഥാനങ്ങളിലും അവിടെ നിന്ന് ഗള്‍ഫ്‌ രാജ്യങ്ങളിലുമായി ജീവിതം ഹോമിച്ചവര്‍ . അനുഭവങ്ങളുടെ പോള്ളലിലൂടെ ജീവിത ചക്രം തിരിച്ച അവരില്‍ പലര്‍ക്കും ജീവിതത്തില്‍ സാന്ത്വനത്തിന്റെ കുളിര്‍മഴ നല്‍കിയത് ജീവിത സഖികള്‍ ആണ്.

  നേഴ്സിംഗ് മേഖലയില്‍ ഈ രാജ്യം നേരിടുന്ന ക്ഷാമം ഇനിയും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒരു വ്യാഴ വട്ടക്കാലത്തില്‍ ഇവിടെ എത്തിയ മലയാളികള്‍ പലരും ഈ ക്ഷാമത്തിന്റെ തീക്ഷ്ണതയെ ശമിപ്പിക്കാന്‍ എത്തിയവരാണ് എങ്കില്‍ പോലും.

  ഇതില്‍ ആദ്യകാലത്ത് വന്നവരും അവസാനം വന്നവരും എന്ന വ്യത്യാസം പ്രകടമാണ്. വീടിന്റെ കാര്യത്തില്‍ , വണ്ടിയുടെ കാര്യത്തില്‍ , നാട്ടിലുള്ള ആസ്തിയുടെ കാര്യത്തില്‍ ... അങ്ങനെ പലതിലും.

  ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്‌ രണ്ടു മുറിയും ഒരു അടുക്കളയും തിണ്ണയും മാത്രമുള്ള കൊച്ചു വീടുകളില്‍ നാലഞ്ച് മക്കളും അപ്പനും അമ്മയുമായി കഴിഞ്ഞിരുന്നവരാണ് നമ്മള്‍ യു.കെ. മലയാളികളില്‍ പലരും (നേഴ്സുമാരും ഭര്‍ത്താക്കന്മാരും ഒക്കെ).

  ഇന്ന് നമ്മില്‍ പലരുടെയും ആസ്തികള്‍ കൂടി. കോടികള്‍ വില മതിക്കുന്ന വീടുകള്‍ നാട്ടില്‍ . ഇവിടെ അതിലും വില കൂടിയ വീടുകള്‍ക്ക്‌ നാം മോര്‍ട്ട്ഗേജ് അടയ്ക്കുന്നു. ആഡംബര കാറുകള്‍ , കുട്ടികള്‍ സുഖലോലുപര്‍ .... ഭൗതികതയുടെ ധാരാളിത്തം നമ്മെ വീര്‍പ്പ് മുട്ടിക്കുമ്പോഴും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും അഭിഷേകാഗ്നി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ധ്യാന സംരംഭങ്ങള്‍ ഇവിടെ വലിയ ലാഭകരമായ വ്യവസായമായി മാറിക്കൊണ്ടിരുന്നു.

  ഇതിന്റെ കാരണം ആരും അന്വേഷിക്കാറില്ല; പോകുന്നവരും പോകാത്തവരും. പോകാത്തവര്‍ക്ക് ഇതിന്റെ പേരില്‍ പണനഷ്ടം ഉണ്ടാകാറില്ല. പോകുന്നവര്‍ക്ക്‌ ഇതൊരു അമിത ചെലവാണ്. ഇവിടുത്തെ വാടക, വെള്ളം, കറന്റ്, ടാക്സ്‌, ഇന്‍ഷുറന്‍സ്‌, പെട്രോള്‍ , മോര്‍ട്ട്ഗേജ്, ബില്ലുകള്‍ക്ക് അതീതമായി ഒരു തുക ഇതിനായി നീക്കി വയ്ക്കണം.

  ഇതിന്റെ ആവശ്യമെന്ത് ? എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം ലഭ്യമാകും എന്ന് തോന്നുന്നില്ല. മതബോധനം ആയിരിക്കാന്‍ വഴിയില്ല; കാരണം ജീവിതത്തില്‍ പത്തു വര്‍ഷമെടുത്തു പഠിച്ച വിഷയം ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു വീണ്ടും പഠിക്കേണ്ടി വരിക എന്നതില്‍ അസ്വാഭാവികതയുണ്ട്.

  ഇനി ആധുനികമായി നമ്മള്‍ നേരിടുന്ന ജീവിത സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരു പരിഹാരമാണോ ഈ ധ്യാനാഭാസങ്ങള്‍ എന്നാണ് പരിശോധിക്കേണ്ടത്. ഇല്ല, അങ്ങനെ കാര്യമായ പ്രതിസന്ധികള്‍ പരിഹരിച്ചതായി കഴിഞ്ഞ ദീര്‍ഘകാല വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ എവിടെയും രേഖപ്പെടുത്തിയതായി അറിവില്ല.

  എന്നാല്‍ സമൂഹത്തിന് ഇത് ദോഷം ഒന്നും വരുത്തുന്നില്ല എങ്കില്‍ മറ്റുള്ളവര്‍ക്ക് പിന്നെ ഇതില്‍ കാര്യമെന്ത്? എന്ന് ചോദിച്ച് വായടപ്പിച്ചാല്‍ പോരേ? അതിനും കഴിയുന്നില്ല. പ്രാര്‍ത്ഥന, ഭക്തി, ധ്യാനം, ആരാധന ... തുടങ്ങിയ വിഷയങ്ങളില്‍ ആസക്തരായി ജോലി ഉപേക്ഷിച്ച് ജീവിത സഖികള്‍ കന്നിനെ പോലെ ജോലി ചെയ്യേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ഏറെ പ്രചാരത്തില്‍ ആയിട്ടില്ലെങ്കിലും നമ്മുടെ കൊച്ചു സമൂഹത്തില്‍ അങ്ങിങ്ങായി രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

  ഇതിന് അറുതി വരുത്തേണ്ട ബാധ്യത ധ്യാന ഗുരുക്കന്മാര്‍ക്കല്ല; പിന്നെയോ ചിന്തിക്കുന്ന ഇവിടുത്തെ മലയാളി സമൂഹങ്ങള്‍ക്കാണ്. ജീവിതത്തിന്റെ രണ്ടറ്റം തമ്മില്‍ കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ഒരാള്‍ ആത്മീയത, പ്രാര്‍ത്ഥന, ധ്യാനം, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു തടി തപ്പുന്നത് ഈ സമൂഹത്തില്‍ നീതീകരിക്കാവുന്നതല്ല.

  Sabu Jose.

  ReplyDelete
 3. അപ്പോൾ അമിതധ്യാനം, അമിതാതാരാധന, അമിതഭക്തി തുടങ്ങിയ "വട്ടായി"ലക്ഷണങ്ങൾ സ്വന്തം ഭാര്യമാരിൽ കണ്ടു മടുത്ത ആണുങ്ങൾ യുക്കെയിലും ഉണ്ടെന്നാണ് ഈ കമെന്റുകൾ സാക്ഷ്യം വഹിക്കുന്നത്. കേരളത്തിൽ ഇത് എന്നേ തുടങ്ങിയതാണ്‌! അതും അടുത്തുള്ള പള്ളികളിൽ മാത്രമല്ല, അയല്വക്കത്തും, പല വണ്ടി മാറിക്കേറി ചെന്നെത്തേണ്ടിടത്തും പോയി ഭക്തിമാർഗം പരിപോഷിപ്പിക്കുന്ന ഭാര്യമാരുടെ എണ്ണം കേരളത്തിലും കൂടിവരുന്നു. എവിടെയെങ്കിലും അല്പം വ്യത്യാസമുള്ള ഒരു പ്രാർഥനാരീതിയോ ആരാധനയോ (ഉദാ. രാത്രിയാരാധന) ഉണ്ടെന്നു കേട്ടാൽ അങ്ങോട്ട്‌ വിടും. എന്നിട്ട് തിരിച്ചുവന്ന് ഉറക്കവും തൂങ്ങി, മുട്ടിനു വേദനയുമായി മരുന്നുകളും വൈദ്യനും എവിടെയെന്നു തേടി നടപ്പാണ്.
  കഷ്ടമല്ലേ? ഇവരാരും സുവിശേഷങ്ങൾ പോലും മനസ്സിരുത്തി വായിക്കുന്നില്ലല്ലോ. അച്ചന്മാർ ചൂണ്ടിക്കാണിക്കുന്ന വചനങ്ങള മാത്രം കാണാതെ പഠിച്ചുവയ്ക്കും. എത്ര വ്യക്തമായി യേശു പറഞ്ഞിരിക്കുന്നു, എന്താണ് തേടേണ്ടത്, എവിടെയാണ് ദൈവം, എവിടെയാണ്, എന്താണ് ദൈവാരാധന എന്നൊക്കെ. എന്നാൽ യന്തത്തെപ്പോലെ ചില തരികിട പ്രഭാഷണങ്ങൾ നടത്തുന്ന വട്ടായിമാരെയാണ് നമ്മുടെ സ്ത്രീകൾക്കും ചില പുരുഷന്മാര്ക്കും കൂടുതൽ വിശ്വാസം.

  ഈ സ്ഥിരിവിശേഷം വന്നുഭവിക്കാൻ നമ്മുടെ നിർബന്ധിത വേദപഠന സമ്പ്രദായം നല്ലൊരളവിൽ കാരണമാകുന്നുണ്ട്. അശാസ്ത്രീയവും അന്ധവിശ്വാസപൂരിതവുമായ വിഷയങ്ങളാണ് അവിടെ കുഞ്ഞുങ്ങളുടെ തലയിൽ അടിച്ചുകയറ്റുന്നത്. അതും തുടർച്ചയായി പത്തുപത്രണ്ട് കൊല്ലം!

  ജ്ഞാനമാണ് മോക്ഷകാരണം, വൈദികരോടോത്തു മന്ത്രങ്ങൾ ഉരുക്കഴിച്ചതുകൊണ്ടോ, കർമ്മങ്ങൾ ചടങ്ങുകളായി നടത്തിയതുകൊണ്ടോ മോക്ഷം കിട്ടില്ലെന്ന് ആദ്യമായി പറയാൻ ധൈര്യപ്പെട്ടത് നമ്മുടെ പക്കനാരാണ്. "അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്" എന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകത്തിനു കെ. കേളപ്പൻ എഴുതിയ അവതാരികയിൽ ഇങ്ങനെയുണ്ട്: 'യുവാക്കളാണ് സമുദായത്തിന്റെ അമൂല്യ സ്വത്ത്. അവരുടെ ചൈതന്യം കെടുത്തുക എന്നതാണ് നമ്പൂതിരി സമുദായത്തിൽ നടപ്പുള്ള വേദാദ്ധ്യായനംകൊണ്ട് സാധിക്കുന്നത്. പഠിക്കേണ്ട കാലമത്രയും പാഴാക്കി വേദം പഠിപ്പിക്കുക എന്ന പേരിൽ അർത്ഥം മനസ്സിലാക്കാതെ കുറെ വാക്കുകൾ കാണാതെ പഠിക്കുന്ന കസർത്ത് സമുദായത്തിന്റെ വളർച്ചയെ തടയുന്നു.'

  ഇതേ ഫലമാണ് കത്തോലിക്കരുടെ മക്കളിലും നിര്ബന്ധിത വേദപാഠം വരുത്തിവയ്ക്കുന്നത്. അത് മനസ്സിനെ പരിഭ്രാന്തവും അന്ധവുമാക്കുന്നു. വേദപാഠമല്ല, ധാർമ്മികബോധനമാണ് സ്കൂളുകളിൽ, ജാതിമതഭേദമില്ലാതെ പകര്ന്നു കൊടുക്കേണ്ടത്. അതില്ലാത്തതുകൊണ്ടാണ് നമ്മുടെ സ്ത്രീകളും പുരുഷന്മാരും ഇങ്ങനെ പുരോഹിതതട്ടിപ്പുകളിൽ അഭയംതേടി സമയം കളയുന്നത്. സത്യം സ്വയം തേടിക്കണ്ടുപിടിക്കാനും അതിനായി നില്ക്കാനും ഉള്ള തന്റേടം അവരിൽ നഷ്ടപ്പെടുത്തുകയാണ് വേദപാഠം ചെയ്യുക. പിന്നീടവരെ ആടുകളെപ്പോലെ നയിക്കാൻ എളുപ്പമാണ്. അതാണ്‌ ധ്യാനക്കാരും ചെയ്യുന്നത്.

  ReplyDelete
 4. ഏറ്റവും ലളിതവും എന്നാൽ ആത്മാന്വേഷണത്തിനു ചൂണ്ടുപലകയും ആവേണ്ടുന്ന ചില വചനങ്ങൾ എടുത്തു കുഴച്ചു മറിക്കുന്നത് കേൾക്കുമ്പോൾ , ഇയാളെയൊക്കെ ഒന്നു നേരിട്ട് കണ്ടിരുന്നെങ്കിൽ എന്നു അരിശത്തോടെ വിചാരിച്ചു പോകുന്നു . 'ചൊറിച്ചിൽ മാറി' എന്നൊക്കെയുള്ള അനുഭവസാക്ഷ്യം കേട്ടിട്ടു വേണം ബാക്കിയുള്ളവർക്കു ദൈവവിശ്വാസം വർദ്ധിക്കാൻ ! സ്വന്തം ബുദ്ധിയെയും ഉൾവിളികളേയും പിശാചിന്റെ പ്രേരണകളായി വ്യാഖ്യാനിക്കുന്ന
  ഇവർക്കല്ലേ സത്യത്തിൽ ഈ പിശാചില്ലാതെ ജീവിക്കാൻ പറ്റാത്തത് ? മറ്റെല്ലാ കാര്യങ്ങളിലും നമ്മളെ തുണയ്ക്കുന്ന 'സാമാന്യബുദ്ധി' എന്നു പറയുന്ന ആ സാധനം എന്തുകൊണ്ടാണ് വിശ്വാസകാര്യത്തിൽ മാത്രം നമ്മൾ പള്ളിവക പറമ്ബിൽ കൊണ്ടു പോയി കുഴിച്ചിടുന്നത് ?

  ReplyDelete
 5. യു.കെ.യിലെ മലയാളികളില്‍ ബഹുഭൂരിപക്ഷത്തെയും കോരിത്തരിപ്പിച്ചുകൊണ്ട്‌ മാഞ്ചെസ്റ്ററില്‍ അഗ്നിബാധ ഉണ്ടായതിനുശേഷം ഫേസ്ബുക്കില്‍ അലയടിക്കുന്ന വട്ടായിതരംഗം എന്നെ കുറെ പിറകോട്ടു കൊണ്ടുപോയി.......

  തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ എന്റെ അയല്‍വാസിയും നല്ലവനും പോട്ട അഡിക്ടും ആയ സുഹൃത്ത് പോട്ടയില്‍ ഒരിക്കലെങ്കിലും പോകാന്‍ എന്നെ കണ്ടമാനം നിര്‍ബന്ധിച്ചിരുന്നു. അവിടെ ചെന്നുകയറിയാല്‍ ഏഴു ദിവസം പൂര്‍ത്തിയാകാതെ വെളിയില്‍ വരാന്‍ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞിരുന്നതിനാലും, ഇത്തരം കാര്യങ്ങളില്‍ അത്ര താല്പര്യം ഇല്ലാതിരുന്നതിനാലും ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞുമാറി. അപ്പോള്‍ സുഹൃത്ത്‌ ഒരു തുരുപ്പ് പുറത്തെടുത്തു – “നീ നിനക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ഥിക്കേണ്ടത് എന്ന പ്രബോധനം ഞാന്‍ പോട്ടയില്‍ മാത്രമാണ് കേട്ടിരിക്കുന്നത്.”

  സത്യത്തില്‍ ഞാന്‍ അതുകേട്ട് ഒന്നിളകി പോയി.

  മനുഷ്യന്‍ അടിസ്ഥാനപരമായി സ്വാര്‍ത്ഥനാണ്. ഒരുപക്ഷെ മാനവരാശിയുടെ നിലനില്പിനായി പ്രകൃതി അവനെ അങ്ങിനെ ഡിസൈന്‍ ചെയ്തതാകാം. എന്നിരുന്നാലും പൊതുവില്‍ മനുഷ്യറെ സ്വാര്‍ഥത മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കാത്ത അളവില്‍ അധികവും വിനാശകരവുമാണ്. യുഗങ്ങളായുള്ള മതങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് സ്വാര്‍ഥത ലോകത്ത് കുറഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ അവനെക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിക്കാന്‍ നിങ്ങള്ക്ക് കഴിയുന്നുണ്ടെങ്കില്‍, പോട്ടക്കാരെ,

  ഐ ലവ് യു.

  എന്നിട്ടും പാപിയായ ഞാന്‍ പോട്ടയില്‍ പോയില്ല.

  വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്റെ ഊരുചുറ്റല്‍ എന്നെ ലണ്ടനിലും പിന്നെ മാഞ്ചെസ്റ്ററിലും കൊണ്ടെത്തിച്ചു. അങ്ങിനെയിരുന്നപ്പോള്‍ അതാ വരുന്നു, ഇന്ന് ആര്‍ക്കും വേണ്ടാതായ, അന്ന് കത്തിക്കയറി നിന്നിരുന്ന ഒരു ദിവ്യന്‍. പര്‍വതത്തിന്റെ അടുത്തേയ്ക്ക് പോകാന്‍ മടിച്ച മുഹമ്മദിന്റെ അടുത്തേയ്ക്ക് പര്‍വതം വരുന്നു. എന്നിട്ടും മഹാപാപിയായ ഈയുള്ളവന്‍ മൂന്നുദിവസത്തെ മുഴുവന്‍ പരിപാടിയും കൂടാന്‍ തയ്യാറായില്ല, അവസാനത്തെ ദിവസത്തെ അവസാന സെഷന്‍ കൂടാന്‍ പോയി. കടലിലെ വെള്ളത്തിന്‌ ഉപ്പുണ്ടോ എന്നറിയാന്‍ ആ വെള്ളമെല്ലാം കുടിക്കേണ്ടതില്ലല്ലോ

  ആ രണ്ടുമണിക്കൂര്‍ സമയത്ത് ദിവ്യന്‍ വളരെയധികം സംസാരിച്ചില്ല; കൂടുതലും സമയം മൈക്ക്‌ ഒരു സ്ത്രീയുടെ കൈയിലായിരുന്നു. എങ്കിലെന്താ, ഗുട്ടന്‍സ്‌ പിടി കിട്ടി.

  “നിങ്ങള്‍ മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍ ദൈവത്തിന്റെ അനുഗ്രഹം പത്തിരട്ടിയായി നിങ്ങളുടെ മേല്‍ വര്ഷിക്കപ്പെടും.”

  ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു പ്രയോഗമാണ് മനസിലേയ്ക്ക് ഓടിയെത്തിയത് – ആണ്ടെ കിടക്കുന്നു ചട്ടീം ചോറും.

  ദൈവത്തിന്റെ അനുഗ്രഹം പത്തിരട്ടി കിട്ടുമെങ്കില്‍, ഏതു ലവനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ അവിടെ വന്നവര്‍ എല്ലാം തയ്യാര്‍. അവന്റെ സ്വാര്‍ഥത കുറഞ്ഞില്ല; ദശഗുണീഭവിച്ചു. പിന്നെ പതിവ് കൊട്ടും കുരവയും ഹലെലൂയ്യയും സോസ്ത്രത്തിന്റെ ആര്‍പ്പുവിളികളും തല്ലിപ്പഴുപ്പിച്ചുള്ള അത്ഭുതപ്രവര്‍ത്തനങ്ങളും.

  അന്നുമുതല്‍ ഞാന്‍ ഇവരെ ശരിയ്ക്കും വെറുത്തു.

  അന്നെനിക്ക് മനസിലായി ഇതിന്റെ പിന്നാലെ പായുന്നവരുടെ മനുഷ്യത്വമില്ലായ്മ, അവന്റെ അളവറ്റ സ്വാര്‍ഥത. ഇല്ല, ഈ തിരുമണ്ടന്മാര്‍ ഒരു കാലത്തും രക്ഷപ്പെടുകയില്ല.

  അപ്പനെയും അമ്മയെയും സഹോദരങ്ങളെയും കബളിപ്പിക്കുന്ന ഈ ദുഷ്ടകശ്മലന്മാര്‍ ഇത്തരം ആത്മീയ ദല്ലാളന്മാര്‍ (Spiritual Pimps എന്ന ആംഗലേയപദമാണ് കൂടുതല്‍ യോജിക്കുക) കാണിച്ചു കൊടുക്കുന്ന കുറുക്കുവഴികളിലൂടെ ദൈവത്തെയും കബളിപ്പിക്കാന്‍ ഇറങ്ങിതിരിച്ചിരിക്കുകയാണ്.

  ഇവരില്‍ നന്മയുടെ ഒരു അംശം പോലുമില്ല. ചാകാന്‍ പോകുന്നവന് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ നേര്ച്ചപെട്ടിയില്‍ ഉദാരമായി പൌണ്ടുകള്‍ ഇടുന്നത് നന്മകൊണ്ടല്ല, അവന്റെയൊക്കെ ആക്രാന്തം കൊണ്ടാണ്.

  ദൈവത്തെ കബളിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇവനെയൊക്കെ ഈ ദിവ്യന്മാര്‍ കുരങ്ങുകളിപ്പിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

  ടാഗോറിന്റെ ഈ വരികളുടെ അര്‍ഥം ഇവറ്റകള്‍ക്ക് മനസിലാകാത്തിടത്തോളം കാലം ദിവ്യന്മാര്‍ക്ക് സ്വര്‍ഗം ഭൂമിയില്‍ തന്നെ.

  "HERE IS THY footstool and there rest thy feet
  Where live the poorest, and lowliest, and lost."

  Alex Kaniamparambil

  ReplyDelete
 6. കർദ്ദിനാൾ ആലഞ്ചേരി സിനഡിനു ശേഷം പുറത്തിറക്കിയ സർക്കുലറിൽ നിന്നും ഏതാനും വാക്കുകൾ .
  The tendency to present retreats and conventions as mega shows manifesting over enthusiasm to attract mobs through advertisements and creating superstitions and fear complexes is to be avoided.

  ഇംഗ്ലണ്ടിൽ കഴിഞ്ഞ ആഴ്ച ഒരു മെഗാകണ്‍വെൻഷൻ നടന്നു - അഭിഷേകാഗ്നി 2013 .
  "പ്രവാചകൻ ", "സുവിശേഷപ്രഘോഷണത്തിന്റെ രാജകുമാരൻ" .സേവ്യെർഖാൻ വട്ടായി വരുന്നു !!!!!
  മാസങ്ങളായി നിരന്തരം ഓണ്‍ലൈൻ പരസ്യങ്ങൾ , പ്രൊമോ വീഡിയോസ് , ആഴ്ചകൾക്ക് മുൻപേ വേദിയായ ജിമെക്സിന് ചുറ്റും കൊന്ത ( വേദി ശുദ്ധീകരിയ്ക്കാൻ ), ഒരുക്കത്തിനായി " കാലേബ് പ്രാർത്ഥന " (അത് എന്ത് പ്രാർത്ഥനയാണാവോ ?) ഒരാഴ്ച മുൻപേ വോളന്റീർമാർക്ക് പ്രത്യേക ഒരുക്ക ധ്യാനം . സ്വർഗം തുറക്കും വീൽ ചെയറിൽ വരുന്നവർ നടക്കും എന്നൊക്കെ ,അത്ഭുതങ്ങളുടെ പെരുമഴ എന്നൊക്കെയായിരുന്നു പരസ്യം.
  മല പോലെ വന്നത് എലി പോലെ പോയി . സോസ്ത്രക്കാഴ്ച എടുക്കും മുൻപേ സൗജന്യമായി സീഡി ,പടം വിതരണം, പിരിവു കഴിഞ്ഞപാടെ പണം എണ്ണി , അതിനുശേഷം ദയനീയ അനൌണ്‍സ്മെന്റ് ഹാൾ വാടക പതിനെണ്ണായിരം പൌണ്ടാണേ .(പതിനെട്ടു ലക്ഷം ) .എന്നിട്ട് രണ്ടാമതും പിരിച്ചിട്ടാണ് ചെലവ് കാശ് ഒത്തത്. കുറച്ചുവർഷം മുൻപ് വട്ടായി വന്ന ഒരു വണ്‍ഡേ കണ്‍വെൻഷനു വലിയതുക കിട്ടിയിരുന്നു .അതിന്റെ ഇരട്ടിയിലധികം ആളുകൾ ഈ കണ്‍വെൻഷനു വന്നിരുന്നു .
  അങ്ങനെ അഭിഷേകാഗ്നിയുടെ ചൂട് കുറയാൻതുടങ്ങി . അടുത്ത കരിസ്മാറ്റിക് അവതാരത്തിന്റെ ഉദയത്തിനായി നമുക്ക് കാത്തിരിയ്ക്കാം .

  ReplyDelete
 7. വാചികധ്യാനം പോലും മനുഷ്യരെ ഒട്ടും മെച്ചപ്പെടുത്താത്തിടത്ത് ചുവരെഴുത്തു പ്രബോധനം എന്നൊരു വിദ്യ മുമ്പേ പ്രചാരത്തിലുള്ളതാണ്. അതായത് പള്ളി- മഠ- വിദ്യാലയഭിത്തികളിൽ ബൈബിൾ വചനങ്ങൾ എഴുതിപ്പിടിപ്പിക്കുക. ആ എഴുത്തുകൾ വായിക്കേണ്ടത് നടന്നും വണ്ടിയിലും പോകുന്ന യാത്രക്കാരാണ്. അതാരും ചെയ്യില്ലെന്നും, വായിച്ചാൽ തന്നെ വചങ്ങളുടെ അർത്ഥം ചിന്തിചെടുക്കാനുള്ള സാഹചര്യം സാധാരണയാർക്കും ഇല്ലെന്നുമറിഞ്ഞിട്ടും എന്തിനാണ് ഈ പാഴ്വേല എന്ന് ഞാൻ ഇത്തരം എഴുത്തുകൾ കാണുംപോഴൊക്കെ ചിന്തിക്കാറുണ്ട്.
  എന്റെ പഴയ ഇടവക അടിവാരത്ത് മൂന്നര കോടിയോളം ചെലവാക്കി തീർന്നുകൊണ്ടിരിക്കുന്ന പള്ളിയുടെ ചുറ്റുമതിലുകളിൽ ഇപ്പോൾ സപ്തവർണങ്ങളിൽ തീർത്ത ദീര്ഘച്ചതുരങ്ങളിൽ തിരുവചനങ്ങൾ കോറിയിട്ടുകൊണ്ടിരിക്കുകയാണ്. ഇനിയിപ്പോൾ അടിവാരംകാരെല്ലാം വേദവാക്യങ്ങൾ ഉരുവിട്ട് പരശുദ്ധരായിക്കൊള്ളും എന്നായിരിക്കാം വികാരിയുടെ മനസ്സിലിരുപ്പ്. അർത്ഥമില്ലാത്ത മിഥ്യാനുകരണം അല്ലാതൊന്നുമല്ല ഇതും.

  വല്ല വിധേനയും ഒരു തരത്തിൽ ജീവിച്ചുപോകുന്ന ധാരാളം കുടുംബങ്ങളെ അച്ഛൻ പിരിച്ചു പിരിച്ച് വെറും അസ്ഥിയും തൊലിയുമാക്കിക്കഴിഞ്ഞു. പലരുടെയും കദനകഥകൾ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. അച്ഛനെപ്പറ്റി പരാതിയുമായി പാലാ അരമനയിൽ ചെല്ലുന്നവരെ സ്വീകരിക്കാൻ മൂന്നു മെത്രാന്മാരിൽ ഒരാൾക്കും സമയമില്ല.

  ഏതായാലും ഈ 28 ന് ചുരുങ്ങിയത് രണ്ടു മെത്രാന്മാരുടെ സാന്നിദ്ധ്യത്തിൽ കൊട്ടും കുരവയുമായി പള്ളി ദൈവത്തിനു തുറന്നു കൊടുക്കും. എല്ലാരും വരണേ. ഇപ്പോഴേ പറഞ്ഞേക്കാം, ദൈവം ആ ആലയത്തിൽ കാണില്ല. കോണ്‍ക്രീറ്റിന്റെയും സ്റ്റീലിന്റെയും ഈ കൂടാരത്തിൽ മനുഷ്യനുപോലും ശ്വാസം മുട്ടും, അപ്പോഴാ ദൈവം അതിനുള്ളിൽ വസിക്കുക!

  ReplyDelete
 8. അഭിഷേകധ്യാനം കൂടിക്കൂടി നട്ടെല്ലു വാഴപ്പിണ്ടിയാകുന്ന കാഴച്ചയും ഇപ്പോൾ എനിക്കു നേരിട്ടു കാണാം . പേരിനു പോലും ഒരു നിലപാടെടുക്കാൻ എന്തു മാത്രം മനുഷ്യരോട് അഭിപ്രായം ചോദിക്കേണ്ടി വരുന്നു, ദയനീയമാണത് . അതിനേക്കാൾ ദയനീയമാണ് പ്രാർത്ഥനകളും. മകന് വിദേശത്ത് ഉന്നത ജോലി ലഭിച്ചാൽ വചനോത്സവത്തിൽ സാക്ഷ്യപ്പെടുത്തിയേക്കാം എന്നങ്ങു നേർന്നേക്കുവാ കണ്ണും പൂട്ടി. എന്തുതരം സംസ്കാരമാണിത് ? പുതിയ ആത്മീയത, ഇത്തരം conditional offers നേടിയെടുക്കലും , അതിന്റെ അനുഭവസാക്ഷ്യങ്ങളുമാണ് എന്ന തിരിച്ചറിവിൽ അറപ്പു തോന്നുന്നു !!
  ദൈവപരിപലനയിൽ ആശ്രയിക്കുന്നു എന്നീക്കൂട്ടർ പറയുന്നതു മുഴുവൻ കാര്യത്തോടടുക്കുമ്പോൾ ശുദ്ധമായ ഇരട്ടത്താപ്പാണെന്ന് മനസിലാക്കാൻ മാരകബുദ്ധിയൊന്നും വേണ്ട . ആത്യന്തികമായി ആശ്രയിക്കുന്നത് പണത്തിൽ തന്നെയാണ് , യാതൊരു തർക്കവുമില്ലതിൽ . പണത്തിനു പണം തന്നെ വേണം , അതിനൊരു ബദൽ ഇനിയും കണ്ടുപിടിച്ചിട്ടില്ല; പരിപാലിക്കാൻ പണത്തിനേ കഴിയൂ എന്നു ചുരുക്കം. കൊട്ടും കുരവയും കിന്നരവുമൊക്കെ എടുത്തു വെറുതെയല്ല ഈ മനുഷ്യർ മിനക്കെടുന്നത് , പണം കായ്ക്കുന്ന മരം മുളച്ചു പൊന്തുന്നതു വരെ ബഹളം വെക്കും. നാട്ടിലെ മണ്ണിനു ഫലപുഷ്ടി പോരെങ്കിൽ ആ വിത്ത് യൂറോപ്പിൽ കൊണ്ടു നടും. നമ്മൾ ദൈവവിശ്വാസികളാണ് എന്നു വിശ്വസിക്കാനോ അല്ലെങ്കിൽ വിശ്വസിപ്പിക്കാനോ ഉള്ള ശ്രമങ്ങളാണ് ഈ അഭിഷേക ധ്യാനങ്ങളിൽ നടക്കുന്നത്. അതുവഴിയുള്ള ലക്ഷ്യങ്ങളാവട്ടെ , മേല്പ്പറഞ്ഞ ഉന്നത ജോലിയടക്കം നമ്മുടെ സ്വകാര്യ ലാഭങ്ങളും. വിശ്വസിച്ചാൽ ഉപകാരമുള്ള എന്തിനോടും മനുഷ്യർ ഒട്ടി നിൽക്കും, ആ മാനസിക നിലയെ എത്ര യുക്തി ഭദ്രമായാണ് ഈ പരാദങ്ങൾ ചൂഷണം ചെയ്യുന്നത് ? വെറുതെ , ഈ നിയോഗപ്രാർത്ഥനകൾ മാറ്റിനിർത്തിയാൽ ദൈവത്തെ തേടുന്ന എത്ര പേരുണ്ടാകും ഈ ഗ്രൂപ്പിൽ ? കുരിശുമെടുത്തു പുറകേ വരാൻ പറഞ്ഞ ആ ചങ്ങാതിയെ കിട്ടിയിട്ട് ഈ പുതിയ കാലത്തിൽ എനിക്കെന്തു ലാഭം ? ഈ മനുഷ്യരെ മനസ്സിലാക്കാവുന്നതേയുള്ളൂ….

  ശ്രീ . ജോർജ് മൂലേചാലിൽ എഴുതിയ കത്തോലിക്കാ സഭയുടെ കവല പ്രാർത്ഥനകൾ എന്ന കുറിപ്പ് ഓർത്തു പോകുന്നു .

  അലറി വിളിപ്പതെന്തിനു മൌലവീ , ബധിരനോ പ്രഭു ?(കബീർ ദാസ് )

  ReplyDelete
 9. പറഞ്ഞിട്ടുള്ളതുപോലെ വേറെ നേരംപോക്കൊന്നും ഇല്ലാത്തപ്പോൾ ശാലോം റ്റിവി ഒന്ന് തുറക്കണം. ഒരു ചെറുപ്പക്കാരൻ അൽമേനി നിന്ന് കീറുകയാണ്. ഒരച്ചൻ അരുളിക്കാ എന്ന സ്വർണ്ണക്കിണ്ണം എടുത്തുയർത്തുന്നു. നടുക്കുള്ള തുളയിൽ ചളുങ്ങിയ കടലാസ് പോലെ "ദൈവപുത്രൻ" ഉണിഞ്ഞു നോക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം. ഇപ്പോൾ രോഗശമനം നടക്കും, എന്നും പറഞ്ഞ് ആ ചെറു വട്ടൻ ഘാനാ വട്ടായിയുടെ രീതിയിൽ കാൽവിരലുകളിൽ കുത്തി ശരീരത്തെ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നു. യേശുവേ- വേ- വേ-വേ-വേ- കനിയണേ- ണേ- ണേ-ണേ- എന്നുള്ള അവന്റെ അലർച്ചയോടെ ബോധംകെടാൻ പോകുന്ന മനുഷ്യരുടെ മുഖങ്ങൾ പ്രത്യക്ഷപ്പെടുന്നു. വേ- വേ-വേ-, ണേ-ണേ-ണേ-ണേ-.... അത്ഭുതങ്ങൾ കാത്തിരുന്നു മടുത്തവർ കണ്ണീരൊഴുക്കുന്നു. കടലാസ് കഷണം തിരിച്ച് ലോഹപ്പെട്ടിയിൽ. ഇതെന്നും ആവർത്തിക്കുന്നു. അത്ഭുതങ്ങൾ തേടി വിഡ്ഢി മലയാളികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക്‌ ഓടുന്നു. ഇവർക്കൊന്നും ജീവിക്കണ്ടേ? ഈ നല്ല ഭൂമിയും പ്രകൃതിയും അവര്ക്ക് ഒന്നും നല്കുന്നില്ലേ? ഇതെന്തൊരു ജനം!

  ReplyDelete
 10. അനൂപ്‌/ടോം ജോസ് ,
  ഈ പറഞ്ഞ കോളേജ് പ്രിൻസിപ്പൽ പാലാ സൈന്റ്റ്‌ തോമസ്‌ കോളേജ് പ്രിൻസിപ്പൽ ആയിരുന്നോ? എങ്കിൽ ഇതല്ല ഇതിലുമപ്പുറം പ്രതീക്ഷിക്കാം

  ReplyDelete