Translate

Friday, December 20, 2013

സ്വതന്ത്ര കത്തോലിക്കരായവരുടെ ടെലികോണ്‍ഫ്രൻസ്


 

സ്വതന്ത്ര കത്തോലിക്കരായവരുടെ ഒരു ടെലികോണ്‍ഫ്രൻസ് നാളെ (12/20/ 2013) ന്യൂയോർക്ക് സമയം രാത്രി 9 മണിയ്ക്ക് നടത്തുവാൻ തീരുമാനിച്ചതായി ഇതിലെ സംഘാടകൻ ശ്രീ തോമസ്‌ തോമസ്, ന്യൂ ജേഴ്സി ഒരു അറിയിപ്പിൽ പറയുന്നു. നാളെ ഈ മീറ്റിംഗിന്റെ ആരംഭമെന്ന നിലയിൽ താൽപര്യമുള്ള എവർക്കും പങ്കുചേരാം. ടെലി കൊണ്‍ഫറൻസിൽ (Tel. Conference) പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ഡയൽ ചെയ്ത് പ്രവേശിക്കുക. 1-619-326-2772, അതിനുശേഷം 7704086 access code ഡയൽ ചെയ്ത് # key പ്രസ് ചെയ്‌താൽ ഈ ഗ്രൂപ്പിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾ ശ്രീ തോമസ്‌ തോമസ്‌ Tel.201-289-7256 നമ്പരിൽ വിളിച്ചാൽ അറിയുവാൻ സാധിക്കും. ഏവർക്കും സ്വാഗതം. ഞാനും അല്മായശബ്ദത്തിലും സത്യജ്വാലയിൽ എഴുതുന്ന ചിലരും പങ്ക് ചേരുന്നുണ്ട്.
 
British Pathram
 
 
 
 
 

 
 

2 comments:

  1. "മുറുക്കിക്കൊട്ടുന്നത് നിർത്താനാണ്"! പൌരോഹിത്യം പാപക്കുഴിയിൽ അനുദിനം മുങ്ങിത്താണുകൊണ്ടിരിക്കെ, പാപമോചനക്കുമ്പസാരക്കൂടുകൾ കാലിയാക്കുവാൻ ഇനിയും കാലം അധികം കാത്തിരിക്കില്ല ! കയ്യാപ്പായുടെ സുന്നഹദോസു "അവനെ കുരിശിക്കാൻ" അന്ന് കൂടിയെങ്കിൽ, ഇന്നത്തെ കളർ ളോഹകളുടെ സുന്നഹദോസുകൾ അവൻറെ നാമംപോലും കുരിശിലേറ്റുവാൻ പുതിയപുതിയ കുതന്ത്രങ്ങൾ മെനയുവാൻ വേണ്ടിമാത്രമാകുന്നു! ഇന്നത്തെ ക്രിസ്തുമതം ക്രിസ്തു ഭാവന ചെയ്തതല്ല , പകരം കുബുദ്ധികളായ പുരോഹിതരുടെ സ്വാർത്ഥമിമിക്സ്ഷോകളാണെന്ന അവബോധം, എന്ന കലികാലദുഖസത്യം, ആവരേജു മനസുകൾക്കു വെളിവായതുകാരണം ,അനേകായിരങ്ങൾ ഈ ചാതിക്കുഴിയിൽ നിന്നും കയറിക്കൊണ്ടിരിക്കയാണ്! ചതിക്കപ്പെട്ടവരുടെ തലമുറകളുടെ ഒന്നാം സുന്നഹദോസാണിതു ! നമുക്കുമൊന്നിക്കാം ..ഉണരൂ മനസുകളേ...

    ReplyDelete
  2. .സ്വതന്ത്ര കത്തോലിക്കരുടെ ചർച്ചാവേദിയായ ഒരു ടെലിയോഗം 12/20/2013 വെള്ളിയാഴ്ച ന്യൂയോർക്ക് സമയം രാത്രി ഒമ്പതുമണി തുടങ്ങി രാത്രി പത്തരയ്ക്ക്‌ വിജയകരമായ ചർച്ചകൾക്ക് ശേഷം അവസാനിച്ചു. പ്രസിദ്ധ സാമൂഹിക പ്രവർത്തകനും വിവിധ മത സാംസ്ക്കാരിക സംഘടനകളുടെ സംഘാടകനും സഹകാരിയുമായ ന്യൂജേഴ്സിയിലെ ശ്രീ തോമസ്‌ തോമസിന്റെ പ്രയത്നഫലമാണ് ഇങ്ങനെ ആഗോള സമൂഹമുൾപ്പെട്ട ഒരു ടെലിസമൂഹത്തിനെ സംഘടിപ്പിക്കാൻ സാധിച്ചത്. ആദ്യ കാലങ്ങൾമുതൽ എന്റെ സുഹൃത്തും അമേരിക്കൻ മലയാളി സമൂഹങ്ങളിൽ അറിയപ്പെടുന്ന പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയും സംഘാടകനുമായ ശ്രീ ഏ.സി. ജോർജായിരുന്നു ഈ യോഗത്തിന്റെ മോഡറേറെട്ടർ. അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ നർമ്മസല്ലാപങ്ങൾ യോഗം അവസാനിക്കുംവരെ തിളങ്ങിയിരുന്നു. സത്യജ്വാല എഡിറ്റർ ശ്രീ ജോർജ് മൂലേച്ചാലിന്റെ പങ്കാളിത്വം സദസിനെ സന്തോഷിപ്പിക്കുകയും ഏവർക്കും പ്രത്യേക ശ്രദ്ധേയവുമായിരുന്നു. സഭാ നിവീകരണത്തെക്കുറിച്ചും കഴിഞ്ഞകാല സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഹൃസ്വമായ ഒരു വിവരണം അദ്ദേഹം സദസിന് നല്കി. കെ.സി.ആർ.എം. പാലാ സംഘടനയുടെ ചരിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു. സത്യജ്വാലയുടെ കാര്യക്ഷമമായ നടത്തിപ്പും അതിലെ ബുദ്ധിമുട്ടുകളും ശ്രീ ജോർജ് സദസ്യരെ ബോദ്ധ്യപ്പെടുത്തി.

    യോഗത്തിൽ പങ്കെടുത്ത എല്ലാവരും തന്നെ വ്യത്യസ്ഥ മേഖലകളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ചവരായിരുന്നു. കളരിക്കൽ ചാക്കോച്ചൻ ഭാവി പരിപാടികൾക്കായി ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും സദസ് അംഗീകരിക്കുകയും ചെയ്തു. പുരോഹിത സ്വേച്ഛാധിപത്യത്തിനെതിരെയുള്ള രോഷമായിരുന്നു പൊതുവേ സദസിൽ ഒരേ സ്വരത്തിൽ ശബ്ദിച്ചത്. ബൌദ്ധിക തലങ്ങളിൽ അല്മായരെ എങ്ങനെ പുരോഗമന ചിന്താഗതിയിലേക്ക് നയിക്കാമെന്നും ചർച്ചകളിൽ പ്രതിധ്വനിച്ചിരുന്നു അല്മായ മുന്നേറ്റത്തെ സംബന്ധിച്ച നാഴികക്കല്ലായ ഈ ടെലികൊണ്ഫെറൻസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് ഞാൻ എഴുതുന്നുണ്ട്.

    ReplyDelete