Translate

Thursday, December 5, 2013

കൗതുകവാർത്തകൾ

സഭ  വാർത്തകളിൽ 

1) തിരുവനന്തപുരം: ഫ്രാൻസിസ് മാര് പാപ്പയെ അനുകരിച്ച് മെത്രാന്മാരായ തങ്ങളൊക്കെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നുവെന്ന്  ഡോ.സൂസപാക്യം പറഞ്ഞു. വേറിട്ട ശൈലിയിലൂടെ ലോകത്തെയാകെ സ്വാധീനിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിഞ്ഞിരിക്കുന്നു.



2  ) കോഴിക്കോട്: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ക്വാറി-ക്രഷര്‍ കമ്പനികളുടെ പരസ്യങ്ങള്‍. പശ്ചിമഘട്ട സമരത്തിന് പിന്നില്‍ ക്വാറി ഉടമകളെന്ന ആരോപണത്തിനിടെയാണ് ബിഷപ്പിന് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഷപ്പിന്റെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച ആഘോഷ പരിപാടികളുടെ അറിയിപ്പിനൊപ്പമാണ് ക്വാറി കമ്പനികളും പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

3 ) കോഴിക്കോട്: താമരശേരിയില്‍ വനം റേഞ്ച് ഓഫീസിന് തീയിട്ട സംഭവത്തില്‍ പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. ഒരു വൈദികനും പഞ്ചായത്ത് അംഗവും അക്രമത്തിന് നേതൃത്വം നല്‍കിയതായി വനംവകുപ്പ് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പുകടവ് വികാരി ഫാ. സജി, പഞ്ചായത്ത് അംഗം ജെയ്‌സണ്‍ കിഴക്കുന്നേല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച വ്യക്തമായ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം പോലീസിനു നല്‍കിയ റിപ്പോര്‍ട്ടിലും ഫാ.സജിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.

4) കോട്ടയം  : മദ്യലഹരിയിൽ  കാർ ഓടിച്ച പള്ളിവികാരി ആന്റണി  മണപ്പുറം നിറുത്തിയിട്ട കാർ  ഇടിച്ചു തെറുപ്പിച്ചു , നാട്ടുകാർ  തല്ലിച്ചതച്ച്  പോലീസിൽ  ഏൽപ്പിച്ചു  .രക്ഷപ്പെടുത്താൻ  ഉന്നതർ  .കാറിൽ നിന്നും മുന്തിയ വിദേശമദ്യം  പിടിച്ചെടുത്തിട്ടുണ്ട് .പാമ്പാടി  താലൂക് ആശുപത്രിയിൽ നടന്ന പരിശോധനയിൽ  ഫാദർ ആന്റണി മദ്യപിച്ചതായി സ്ഥിതീകരിച്ചു .

5 ) കാഞ്ഞിരപ്പള്ളി  : സീറോ മലബാർ  സഭയുടെ  "അല്മായ" കമ്മീഷൻ സെക്രട്ടറി  അഡ്വ:വി .സി . സെബാസ്റ്റ്യന്   ഷെവലിയർ പദവി . 2014 മാർച്ച്‌ 8  നു നടക്കുന്ന പ്രത്യേക ചടങ്ങിൽ  കർദ്ദിനാൾ  മാർ ജോർജ്  ആലഞ്ചേരി  സ്ഥാന ചിഹ്നങ്ങൾ  നല്കും .

 https://www.youtube.com/watch?v=yoDPPvPgGpo

6) ലണ്ടൻ : സെഹിയോൻ  മിനിസ്ട്രീസിന്റെ  ആചാര്യനും  " സുവിശേഷപ്രഘോഷകരുടെ  രാജകുമാരൻ " എന്നറിയപ്പെടുന്ന  ഫാദർ സേവ്യർഖാൻ  വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി  കണ്‍വെൻഷൻ മാൻചെസ്റ്റെരിൽ . പതിനയ്യായിരം ജപമാലകളും ,ആയിരത്തിലധികം കുരിശിന്റെ വഴികളും ,ഉപവാസങ്ങളും , കരുണകൊന്തകളും ,വിശ്വാസപ്രമാണങ്ങളും എന്നിങ്ങനെ നിരവധി പ്രാർത്ഥനകൾ ആണ് നടന്നു കൊണ്ടിരിക്കുന്നത് ,രക്തം വിയർപ്പാകുന്ന പ്രാർത്ഥനാ രീതികൾക്ക്  മുൻപിൽ  സ്വർഗം  അടഞ്ഞിരിക്കില്ല .
പതിനയ്യായിരം ജപമാലകളും ആയിരത്തലധികം കുരിശിന്റെ വഴികളും വിവിധ വ്യക്തികളുടെ തുടര്‍ച്ചയായ ഉപവാസങ്ങളും കരുണകൊന്തകളും വിശ്വാസപ്രമാണങ്ങളും എന്നിങ്ങനെ നിരവധി പ്രാര്‍ത്ഥനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അഭിഷേകാഗ്നി മാഞ്ചസ്റ്റര്‍ ടീമിനൊപ്പം സെഹിയോന്‍ യു കെ ടീമംഗങ്ങളും സര്‍വശക്തിയും സംഭരിച്ച് പ്രാര്‍ത്ഥനകള്‍ക്ക് ശക്തികൂട്ടിയപ്പോള്‍ രക്തം വിയര്‍പ്പാകുന്ന തരത്തിലുള്ള പ്രാര്‍ത്ഥനാരീതികള്‍ക്ക് മുന്നില്‍ സ്വര്‍ഗം അടഞ്ഞിരിക്കില്ല. - See more at: http://www.ukmalayalamnews.com/index.php?page=newsDetail&id=15986#sthash.ri0KkyAJ.BNvd0HtG.dpuf
മാഞ്ചസ്റ്റര്‍ : സെഹിയോന്‍ മിനിസ്ട്രീസിന്റെ ആത്മീയ ആചാര്യനും , സുവിശേഷ പ്രഘോഷണത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് - See more at: http://www.ukmalayalamnews.com/index.php?page=newsDetail&id=15897#sthash.ZMrqs3cd.KjY4FtXa.dpuf

 കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തികള്‍ക്കും കാവല്‍മാലാഖമാരുടെ സംരക്ഷണവും തിരുരക്തത്തിന്റെ സംരക്ഷണവും യാചിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം എല്ലാ ഞായറാഴ്ചകളിലും കണ്‍വന്‍ഷന്‍ വേദിയായ ജി-മെക്‌സിനുചുറ്റും നടന്നും മുട്ടുകുത്തിയും അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ടീമംഗങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നത് ഒരിക്കലും വിഫലമാകില്ല. -
 

: യു കെ യിലുള്ള മലയാളി കുടിയേറ്റത്തിനു ശേഷമുള്ള ഏറ്റവും വലിയ വിശ്വാസ കൂട്ടായ്മ ആയി മാറുന്ന മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ അതി നൂതന ശബ്ദ സാങ്കേതിക വിദ്യ ഒരുക്കുന്നത് ബ്ലാക്കാ ടീം ആണ്. X -Factor അടക്കമുള്ള യു കെ യിലെ ഒട്ടുമിക്ക മ്യൂസിക്‌ ഇവെന്റ്കളിലും പൊതു പരിപാടികളിലും ശബ്ദ സാങ്കേതിക വിദ്യ ഒരുക്കുന്ന ബ്ലാക്കാ ടീം തന്നെയാണ് അഭിശേകഗ്നി കണ്‍വെന്‍ഷനും ശബ്ദവും വെളിച്ചവും ഒരുക്കുന്നത് . ഫ്ലൈ വീല്‍ ബ്രാക്കറുകളില്‍ സിലിംഗിവുള്ളില്‍ സ്പീക്കറുകള്‍ സ്ഥാപിക്കുന്ന ലൈനറി സിസ്റ്റം ആണ് കണ്‍വെന്‍ഷന്‍ഹാളില്‍ ഉപയോഗിക്കുക ഇതിനാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഏത് ഭാഗതിരുന്നാലും ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ശ്രവിക്കാന്‍ സാധിക്കും

6 comments:

  1. ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ യൂറ്റുബിൽക്കൂടി തീപ്പൊരി പ്രസംഗം കേൾക്കുന്നത് ആദ്യമായിട്ടാണ്.കത്തോലിക്കാ കുടുംബങ്ങളിൽ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഇന്നത്തെ വൈദികരിലും കന്യാസ്ത്രികളിലും കുറവുകൾ വരുന്നതെന്ന് ശ്രീ സെബാസ്റ്റ്യൻ വിലയിരുത്തുകയുണ്ടായി. ഇത്രമാത്രം പ്രയാസപ്പെടുന്ന അല്മായ കമ്മീഷൻ സെക്രട്ടറി എന്തേ രണ്ട് മക്കൾകൊണ്ട് തൃപ്തനായിയെന്നും വ്യക്തമാക്കുന്നില്ല.. ലോകം മുഴുവൻ ശ്രീമാൻ അഭിവന്ദ്യ അറക്കനുമായി സഞ്ചരിക്കുന്നതുകൊണ്ട് സഭയുടെ ഉത്ഭാധിപ്പിക്കുക എന്ന തത്ത്വവും നടപ്പിലാക്കാൻ അദ്ദേഹത്തിന് സമയമില്ലായിരിക്കും. ഇന്റർവ്യൂ നടത്തുന്ന പെണ്ണിന്റെ വീട്ടിൽ അവർ ഏഴ് മക്കളെന്നു ആ പെണ്ണ് പറഞ്ഞപ്പോൾ ബഹുമാനപ്പെട്ട അല്മായ കമ്മീഷൻ സെക്രട്ടറി പിതാവിന്റെ സന്തോഷം ക്യാമറയിൽ സ്പഷ്ടമായി പ്രകടിക്കുന്നുമുണ്ടായിരുന്നു. പുറംനാടുകളിൽ സഞ്ചരിച്ച് സമയമില്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് കൂടുതൽ മക്കൾ എന്ന തത്ത്വം സ്വന്തം ജീവിതത്തിൽ സാധിക്കാതെ പോയത്.

    അല്മായ കമ്മീഷൻ സംഘടന നൂറ്റാണ്ടുകളായി വടക്കൻ തെക്കൻ തിരുവിതാംകൂറിൽ ഉണ്ടായിരുന്നുവെന്ന് ശ്രീ സെബാസ്റ്റ്യൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. അല്മായരിൽ നിന്നുള്ള ആദ്യത്തെ സെക്രട്ടറിയാണ് സെബാസ്റ്റ്യൻ എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

    ഈ വക്കീലിന് പത്രം വായിക്കാൻ സമയം കിട്ടുന്നില്ലെന്ന് തോന്നുന്നു. അച്ചന്മാരുടേയും കന്യാസ്ത്രികളുടെയും നിസ്തുല സേവനത്തെപ്പറ്റിയും ആതുര സേവനത്തെപ്പറ്റിയും വാതോരാതെ അദ്ദേഹം സംസാരിക്കുന്നുണ്ട്. ലോകത്ത് അച്ചന്മാരുടെ കുസ്രുതികളൊന്നും വാർത്തകളിൽ വായിക്കാൻ അദ്ദേഹത്തിന് സമയവുമില്ലെന്ന് തോന്നുന്നു. ലൈറ്റി വോയീസ് എന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ പത്രാധിപർ എന്ന നിലയിൽ അച്ചന്മാരെ പൊക്കി പറഞ്ഞാലേ ഇദ്ദേഹത്തിന്റെ കഞ്ഞികുടി നടക്കുകയുള്ളൂവെന്നും അറിയാം. ഏതായാലും ഉണ്ണുന്ന ചോറിന് ശ്രീ സെബാസ്റ്റിയൻ നന്ദി കാണിക്കുന്നുവെന്നും വ്യക്തമാണ്. കുറഞ്ഞപക്ഷം അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവ് അറക്കൽ പിതാവിന്റെ കുസ്രുതിയെങ്കിലും മനസിലാക്കേണ്ടതായിരുന്നു. അദ്ദേഹം എതിരു പറയുന്നവരെ ചെറുക്കാൻ ഗുണ്ടാകളെ വിടുമ്പോൾ ഈ സെബാസ്റ്റ്യൻ പറയുന്ന സഹോദര സ്നേഹം എവിടെ പോവുന്നുവെന്നും അറിയില്ല.

    പിതാക്കന്മാരെയും പുരോഹിതരെയും വിമർശിക്കുന്നവർക്ക് മറുപടി കൊടുക്കാത്തത് യേശു ക്രിസ്തുവിന്റെ സഹനമാതൃക പിന്തുടരുന്നതുകൊണ്ടെന്നും ഇന്റർവ്യൂ എടുക്കുന്ന പൊട്ടിപെണ്ണിനെ സെബാസ്റ്റ്യൻ വിശ്വസിപ്പിക്കുന്നുണ്ട്. കാമുകിയെ കുറ്റം പറഞ്ഞാൽ ചിലർക്ക് അസ്സഹ്യമാണെന്ന് അറിയാം.അതുപോലെ അച്ചന്മാരെ വിമർശിച്ചാൽ സെബാസ്റ്റ്യനും സഹിക്കില്ലെന്ന് കേട്ടിട്ടുണ്ട്. ശ്രീ സെബാസ്റ്റ്യൻ ക്രിമിനൽ വക്കീലോ സിവിൽ വക്കീലോ? സദാ രാജ്യം കറങ്ങുന്ന ഇദ്ദേഹത്തിന് കോടതിയിൽ പോവാൻ എപ്പോഴാണ് സമയം ലഭിക്കുന്നത്.? അതോ അദ്ദേഹത്തിന്റെ അഡ്‌വേക്കെറ്റുപദവിയും ഷെവലിയർ പദവിപോലെ താന്നെയോ? അച്ചന്മാരുടെ പുറകെ നടക്കാതെ, വിഡ്ഢിത്തര വാചാലത വിളമ്പാതെ പഠിച്ച തൊഴിൽ പ്രാക്റ്റീസ് ചെയ്ത് ഇദ്ദേഹത്തിന് ജീവിക്കരുതോ? ഷെവലിയർപട്ടം കിട്ടിയെങ്കിൽ ഇദ്ദേഹത്തിന്റെ മോതിരം മുത്തലുകൾ മൂലം അറിയപ്പെടുന്ന കൊമേഡിയൻ പിതാക്കന്മാരുടെ മോതിരങ്ങൾക്കെല്ലാം തേയ്മാനങ്ങൾ വന്നുകാണും.

    ഷെവലിയർ സെബാസ്റ്റ്യനെ പിതാവെന്ന് വിളിച്ചാൽ ശ്രീ കൂടൽസാർ പ്രതിക്ഷേധിക്കില്ലെന്ന് കരുതട്ടെ. ഷെവലിയറായി കഴിഞ്ഞാൽ എങ്ങനെ അവരെ വിളിക്കണമെന്നും അറിഞ്ഞുകൂടാ. ആദിമ മനുഷ്യൻ ഉണ്ടായത് പന്നിയും കുരങ്ങുമായുള്ള സങ്കരത്തിൽനിന്നാണെന്ന് പത്രങ്ങളിൽ ഗവേഷകരുടെ പടവുമായുള്ള റിപ്പോർട്ട് കണ്ടു. ഇതുപോലുള്ള വക്കീലന്മാരെ ഇന്റർവ്യൂ ചെയ്യുന്നവരെയും അതിനുള്ള പ്രതികരണ ഉത്തരങ്ങളും യൂടുബിൽ കാണുമ്പോൾ പന്നിയും കുരങ്ങനും ചേർന്ന സങ്കരവർഗമാണ് മനുഷ്യനെന്ന ഗവേഷകരുടെ അഭിപ്രായം സത്യമെന്നും തോന്നാറുണ്ട്.

    ReplyDelete
  2. മിസ്റ്റർ അറക്കലിനെക്കൊണ്ട് നിറഞ്ഞുനിൽക്കുന്ന അൽമായ കമ്മിഷന്റെ സെക്രട്ടറിക്ക് കിട്ടാൻ പോകുന്ന സ്ഥാനപ്പേര് കേട്ടപ്പോൾ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ! പണ്ടെങ്ങോ കേരളത്തിൽ ചിലർക്ക് ഈ പദവി നൽകിയിരുന്നതായി കേട്ടിട്ടുണ്ട്. Chevalier ഫ്രഞ്ച് വാക്കാണ്‌, വച്യാർത്ഥം കുതിരക്കാരൻ എന്ന്. ഇംഗ്ലീഷിൽ നൈറ്റ് (knight) എന്നൊരു പദവി രാജാവിന്റെ വിശ്വസ്തസേവകർക്ക് കൊടുക്കാറുണ്ടായിരുന്നതിനു സമാനമായി, വീരസേനാനി എന്നയർത്ഥത്തിൽ നെപ്പോളിയൻ സൃഷ്ടിച്ചതാണ് ഷവലിയെർ പദവി. സ്വേശ്ഛാധിപതികളെയും ആശ്വാരൂഢരായ പട്ടാളക്കാരെയും അനുസ്മരിപ്പിക്കുന്ന ഈ സ്ഥാനപ്പേര് ക.സഭയിൽ ഉപയോഗത്തിൽ വന്നതാകട്ടെ രാജാക്കന്മാരെപ്പോലെ വാണിരുന്ന പോപ്പുമാരും മെത്രാന്മാരും നയിച്ചിരുന്ന സഭാമാക്കൾ സൈന്യങ്ങളുടെ ദൈവത്തെയും ക്രിസ്തുരാജനെയും വാഴ്ത്തിക്കൊണ്ടാടിയിരുന്ന ഒരു കാലത്തായിരുന്നു. ഇപ്പോൾ വീണ്ടും അതെടുത്തുപയോഗിക്കുന്നവർ ആ പഴയകാലങ്ങളിൽ തന്നെ ഇന്നും ജീവിക്കുന്നു എന്നാണല്ലോ മനസ്സിലാക്കേണ്ടത്. കാലം മാറി, സഭയിൽ നേതൃത്വം മാറി, പോപ്പ് പോലും കത്തോലിക്കാ ദൈവത്തെ തള്ളിപ്പറഞ്ഞു, ഇതുവരെയുണ്ടായിരുന്ന പട്ടാളഭരണം അവിടെ ഇനി നടക്കില്ല എന്നൊന്നും തിരിച്ചറിയാത്ത കുറേപ്പേർ അവരുടെ സ്ഥാനചിഹ്നങ്ങളും വിലകെട്ട പാണ്‍ഡിത്യ സർട്ടിഫിക്കറ്റുകളും പേറി ലോകം ചുറ്റി നടക്കുന്നു, അതിൽ ഒരു നല്ല ശതമാനം ഇന്ത്യയിൽ നിന്നുള്ള ഉദരംഭരികളാണെന്നും തെളിയിക്കുന്നു, ഇത്തരം വാർത്തകൾ.

    ReplyDelete
  3. "അല്മായ കമ്മീഷൻ സംഘടന നൂറ്റാണ്ടുകളായി വടക്കൻ തെക്കൻ തിരുവിതാംകൂറിൽ ഉണ്ടായിരുന്നുവെന്ന് ശ്രീ സെബാസ്റ്റ്യൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്."

    അത് വെറുതെയങ്ങു പറഞ്ഞതല്ല. ഷെവലിയർ പദവി കിട്ടണമെങ്കിൽ തന്നെ ഇരുപതു വർഷത്തെ വിശ്വസ്തവും അസാധാരണവുമായ സേവനം നടന്നിരിക്കണം. അല്മായ കമ്മിഷൻ ഇന്നലെ മുളച്ചതായാൽ അതിനു വകയില്ലല്ലോ! നെപ്പോളിയന്റെ Legion of Honour ന്റെ അഞ്ച് ക്ലാസുകളിൽ എറ്റവും താഴ്ന്നതാണ് Chevalier.

    There are five class in the Legion of Honor :
    Chevalier (Knight): minimum 20 years of public service or 25 years of professional activity, and "eminent merits"
    Officier (Officer): minimum 8 years in the rank of Chevalier
    Commandeur (Commander): minimum 5 years in the rank of Officier
    Grand Officier (Grand Officer): minimum 3 years in the rank of Commandeur
    Grand Croix (Grand Cross): minimum 3 years in the rank of Grand Officier
    The "eminent merits" required to be awarded the order require the flawless performance of one's trade as well as doing more than ordinarily expected, such as being creative and contributing to the growth of others.

    ReplyDelete
  4. ദൈവം ക്രിസ്ത്യാനി അല്ല എന്ന് മാർപ്പാപ്പ പറഞ്ഞതിനാൽ ഇനി യൂസഫലിയ്ക്കും ,രവിപിള്ളയ്ക്കും ഒക്കെ ഷെവലിയർ പദവി കൊടുത്ത് "തിരു"സഭ ലോകത്തിനു തന്നെ മാതൃകയാവട്ടെ .

    ReplyDelete
  5. അല്മായകമ്മിഷനിലെ ഏക അല്മായനായ ബി.സി.സെബാസ്റ്റ്യന്റെ "തീപ്പൊരി പ്രസംഗം" ഞാനും മെനക്കെട്ടിരുന്നു കേട്ടു. അങ്ങേര് സൌദിയിൽ ആയിരുന്നപ്പോൾ വിശ്വാസികൾ ഒരുമിച്ചിരുന്ന് "വിഷയം വച്ച് പ്രാർഥിച്ച് ധാരാളം വിടുതലുകൾ നേടി" എന്നൊരു വാക്യം കേട്ടു. അതെന്താണെന്നൊരു പിടിയും കിട്ടിയില്ല. പിന്നെ അല്മായ കമ്മിഷന്റെ ദൌത്യം അദ്ദേഹം വ്യക്തമായി വിശദീകരിച്ചു - അതായത് പൌരസ്ത്യ കാനോണ്‍ നിയമങ്ങളിൽ അല്മായരെ ബാധിക്കുന്നവയെ ഫലവത്തായി പ്രാവർത്തികമാക്കുക. സഭയെന്നാൽ എന്താണെന്നും ഒരു സൂചന നല്കി - ചുരുക്കത്തിൽ, വൈദികരും സന്യസ്തരുമാണ് അദ്ദേഹത്തിനു സഭ. അപ്പോൾ, അച്ചന്മാർക്ക് വിശ്വാസികളെ തളക്കാനുള്ള വഴികൾ കണ്ടെത്തുകയെന്നതാണ് അല്മായകമ്മിഷന്റെ ദൌത്യം. സംശയമുള്ളവർ ആ വീഡിയോ ശ്രദ്ധിച്ചുകേൾക്കുക. ഷെവലിയർ സെബാസ്റ്റ്യന് എല്ലാ വിജയങ്ങളും നേരുന്നു.

    ReplyDelete
  6. ഇലനക്കി പട്ടിയുടെ കിറിനക്കിപ്പട്ടിയെന്നു പറഞ്ഞപോലെ അവാര്ഡു കള്ക്കും ബഹുമതികള്ക്കും പിന്നാലെ നടക്കുന്നവരെ മുട്ടി നടക്കാന്‍ മേലാത്ത ഈ കാലത്ത് തമാശകള്‍ അവസാനിക്കാതിരിക്കട്ടെ! പണ്ടത്തെ ഭാരത രത്നത്തിനുള്ള വില ഇപ്പോഴത്തേതിനില്ല. നമ്മളായിട്ട് എന്തിനാ കുറയ്ക്കുന്നെ, കൊടുത്തേക്കാം ഷെവലിയര്‍ പദവി; അതായിട്ടു നമ്മള്‍ കൊമ്പത്ത് കൊണ്ടുവെയ്ക്കണ്ടല്ലോ. ഷെവലിയര്‍ പദവി ഒരു അപമാനമായിട്ട്, കിട്ടിയവര്‍ കാണുന്നുണ്ടോയെന്നു ഞാന്‍ സംശയിക്കുന്നു. പാലാക്കാരന്‍ അതുപയോഗിക്കുന്നില്ല. കോഴിക്കോട്ടുകാരന്‍ അത് വിറ്റു കാശാക്കുന്നുമുണ്ട്. പണ്ട് ബ്രിട്ടിഷ്കാര്‍ കൊടുത്ത അവാര്ഡുകള്‍ വാങ്ങിയവര്‍ ഇന്ത്യാ സ്വാതന്ത്രം പ്രാപിച്ചപ്പോള്‍ വലിച്ച തല ഇന്നുവരെ വീണ്ടും നീട്ടീട്ടില്ല. സത്യത്തില്‍ അത്മായാ കമ്മീഷന്‍ സെക്രട്ടറിക്ക് അത് കൊടുക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല. സര്‍വ്വതും ഉപേക്ഷിച്ചുണ്ടും ഉണ്ണാതെയും നാടുമുഴുവന്‍ അലഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായില്ലേ? എത്ര ആളുകള്ക്കാ അദ്ദേഹം മൂലം മാനസാന്തരം വന്നത്. അത്മായന്റെയ സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം എത്ര യുദ്ധങ്ങള്‍ നയിച്ചു, എത്ര വിമാനങ്ങള്‍ കേറിയിറങ്ങി. അതൊക്കെ അങ്ങു മറക്കാന്‍ പറ്റുമോ?
    അമേരിക്കയില്‍ നിന്ന് ഒരു സജി അച്ചനെ ഈയ്യിടെ നാടുകടത്തി. അതിനെപ്പറ്റി ഒരമേരിക്കന്‍ കുഞ്ഞാട് പറഞ്ഞതിങ്ങനെ, “അതെങ്ങിനെയാ, അങ്ങേരുടെ കൈയ്യില്‍ ഒരു കുരിശു രൂപമുണ്ട്, ഏതു പെരുന്നാളും വന്നാലും അതും പൊക്കിപ്പിടിച്ചോണ്ട്‌ മുന്നില്‍ പോകും, ബിഷപ്പ് പല പ്രാവശ്യം വാണിംഗ് കൊടുത്തതാ.”

    അലൈനില്‍ വെച്ച് വീട്ടില്‍ വേലയ്ക്കു നില്ക്കുന്ന ഒരു ബീഹാറി സ്ത്രീയെ കണ്ടു. കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അവര്‍ അവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചപ്പോള്‍, അവരെ ഒരച്ചന്‍ പോട്ടക്ക് പറഞ്ഞുവിട്ടായിരുന്നുവെന്നു പറഞ്ഞു. അവര്‍ കുറെപ്പേരുടെ കൂട്ടത്തിലായിരുന്നത്രേ വന്നത്. ഞാന്‍ ചോദിച്ചു, അവിടെ വന്ന ആര്ക്കെങ്കിലും വ്യത്യാസം വന്നോയെന്ന്. നിഷേധാര്ത്തത്തില്‍ അവര്‍ തലയാട്ടി. അവിടെ പല ഭാഷകളില്‍ ധ്യാനം നടന്നിരുന്നതിന്റെ രഹസ്യം അന്നാ എനിക്ക് പിടികിട്ടിയത്. എത്ര അര ഷെവലിയര്മാതര്‍ ചേര്ന്നാലാ ഒരു ദിവസം കഴിഞ്ഞു കൂടുന്നത്.

    ReplyDelete