Translate

Thursday, May 14, 2015

ആത്മയോഗ്‌ ജ്ഞാനപടികൾ

Displaying imagejpeg.jpg

S.J.Ananth

ലോകമെങ്ങും അറിയപ്പെടുന്ന ഒരു ബൈബിൾ ഉപമയുണ്ട്‌ - ധൂർത്തപുത്രന്റെ കഥ.
അർത്ഥവത്തായ ഒരു ആത്മോപദേശമാണത്‌. സായൂജ്യത്തിലേക്കുള്ള എട്ടു പടികൾ അതിലുണ്ട്‌.
തന്റെ ഉണ്മ ആത്മാവാണെന്നും,  ആത്മാവ്‌ പ്രകാശമാണെന്നും, ഞാൻ ആ പ്രകാശത്തിലാകയാൽ, ആ പ്രകാശം എന്നിലാകയാൽ ഞാൻ പ്രകാശമാണെന്നും അറിയാതെ  പ്രകാശത്തിനു പുറം തിരിഞ്ഞപ്പോൾ മുമ്പിൽ കണ്ട നിഴലിന്റെ ഇരുട്ടിൽ അകപ്പെട്ട്‌ ആന്തരിക അസ്വസ്ഥതയിലും അസന്തുഷ്ടിയിലും കഴിയുന്ന ആളിന്റെ മാനസിക അവസ്ഥയാണ്‌ ധൂർത്തപുത്ര കഥ.

പ്രകാശത്തിനു പുറംതിരിഞ്ഞ്‌ നടന്നു നീങ്ങിയപ്പോൾ നിഴലിനു നീളവും വ്യാസവും വർദ്ധിച്ച്‌ ആകെ അന്ധകാരമായി. അങ്ങനെ ചെന്നകപ്പെട്ടത്‌ കൂരിരുട്ടിൽ അഥവാ ചെളിക്കുണ്ടിൽ. ഇനി തിരികെ തന്റെ സഹജാവസ്ഥയെ പ്രാപിക്കാൻ എട്ടു പടികൾ കയറണം.

1 - അറിയുക
ഒരുനാൾ ധൂർത്ത പുത്രനു ബോധോദയമുണ്ടായി. അതായത്‌ താൻ ഇവിടെ ഇങ്ങനെ കിടന്നു നരകിക്കേണ്ടവനല്ലെന്നും, തന്റെ സഹജാവസ്ഥയിലേക്കൊന്നു തിരിഞ്ഞാൽ മതിയെന്നും.
ഞാൻ പിതാവിന്റെ ഭവനത്തിൽ പിതാവുമൊത്ത്‌ പ്രകാശത്തിൽ പ്രകാശമായി കഴിഞ്ഞവനാണ്‌. ഞാനാണ്‌ അവിടം വിട്ട്‌ തലതിരിഞ്ഞു നടന്നതും ഇവിടിങ്ങനെ ആയതും. അവൻ പിടഞ്ഞെണീറ്റു.

2 - അഭിമുഖമാകുക (തിരിയുക)
 തന്റെ സ്വത്വത്തിനു നേരെ അവൻ തിരിഞ്ഞു. തിരിഞ്ഞ നിമിഷം നിഴൽ പിന്നിലായി; വന്ന ഇടവും പ്രകാശവും അതാ അങ്ങകലെ! ഇപ്പോൾ ഞാൻ ഇങ്ങിവിടെ, പ്രകാശം അങ്ങവിടെ . ഇതാണ്‌ ദ്വൈതാവസ്ഥ. ഇപ്പോഴും എന്റെ പിന്നിൽ നീണ്ട നിഴൽ ഉണ്ട്‌. വെളിച്ചത്തിൽ നിന്ന് വളരെ അകലെ ആയതിനാൽ നിഴലിനു നീളവും കൂടുതലാണ്‌. ഇനി ആ കൂരിരുട്ടിലേക്കു തിരിയുന്ന പ്രശ്നമില്ല. എനിക്ക്‌ ഇവിടം വിടണം.

3 - അകലുക
കൂരിരുട്ടിൽ നിന്ന് അഥവാ ചെളിക്കുഴിയിൽ നിന്ന് കര കയറണം. കുഴിയിൽ നിന്ന് അകന്നാലും, ചേറിന്റെ മണവും നിറവും എന്നിൽ അവശേഷിക്കും.  അതെല്ലാം കഴുകി വൃത്തി വരുത്തി വേണം പ്രകാശത്തിലേക്ക്‌ അടുക്കാൻ. പരമാനന്ദത്തിന്റെ കൊടുമുടി കയറാൻ ഒരുങ്ങുന്നവൻ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വേണം അതിനൊരുമ്പെടാൻ എന്ന് ആചാര്യന്മാരെല്ലാം പറഞ്ഞു വച്ചിട്ടുണ്ട്‌.

4 - അടുക്കുക
സാധന, സ്വാദ്ധ്യായം, തപസ്സ്‌, സമർപ്പണം എന്നിവയിലൂടെ സത്യത്തോട്‌/ വെളിച്ചത്തോട്‌ അടുക്കുക എന്നതാണ്‌ അടുത്ത പടി. ഇവിടെയാണ്‌ പ്രലോഭനങ്ങളും, പ്രതികൂല സാഹചര്യങ്ങളും നമ്മെ പുറകോട്ടു വലിക്കുക. ഇവിടെയാണ്‌ പൗലോസാചാര്യന്റെ വാക്കുകൾ ഓർക്കേണ്ടത്‌: " നിങ്ങൾ ജാഗരൂകരായിരിക്കുവിൻ, വിശ്വാസത്തിൽ ഉറച്ചു നിൽക്കുവിൻ, പൗരുഷവും കരുത്തുമുള്ളവരായിരിക്കുവിൻ... (be alert, be firm in faith, be brave, be strong..) ഇവിടെ സാധനക്ക്‌ വളരെ പ്രസക്തിയുണ്ട്‌. സാദ്ധ്യമായ ഒന്നിനെ സാധിക്കാൻ വേണ്ടി സാധകൻ ചെയ്യുന്ന പ്രവർത്തിയാണ്‌ സാധന. അതായത്‌ ഉൽഭവസ്ഥാനത്തേക്ക്‌ തിരികെ നടക്കുന്നതിന്‌ സത്യാന്വേഷിക്ക്‌ ഒരു സഞ്ചാര സഹായി. തങ്ങളിൽത്തന്നെയുള്ള ശക്തിവിശേഷങ്ങളെ പരിശീലനത്താൽ ഉജ്ജ്വലിപ്പിക്കലിന്‌ ( ഹെബ്രാ.5:14) ഈ അവസ്ഥയിൽ ഒത്തിരി പ്രാധാന്യമുണ്ട്‌.

5 - അരികിലാകുക
പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത്‌ ലക്ഷ്യസ്ഥാനത്തിനരികെ എത്തിയാൽ രക്ഷപ്പെട്ടു എന്നു പറയാം. മഹത്‌ ജ്യോതിയിൽ നിന്ന് അകന്നു പോയത്‌ എന്റെ മനസ്സാണ്‌. മഹത്‌ ജ്യോതി എന്നെ അകറ്റി മാറ്റിയതല്ല. അതിനാൽ എന്റെ തിരിച്ചുവരവിൽ യാതൊരു ഭാവഭേദവുമില്ലാതെ എന്നെ ഉൾക്കൊള്ളുന്നതാണ്‌ ആ മഹത്‌ ശക്തി. ധൂർത്തപുത്രന്റെ കഥയിലെ പിതാവ്‌ പുത്രനെ അത്യാഹ്ലാദമോടെ വാരിപ്പുണർന്ന് വീടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയതുപോലെ മഹത്‌ ജ്യോതിയിലേക്കു ഞാൻ പ്രവേശിക്കുന്നു. ഇപ്പോൾ ഞാൻ പ്രകാശവലയത്തിനുള്ളിലാണ്‌. ഞാൻ പിതാവിന്നരികെ, പിതാവ്‌ എന്റെ അരികെ. ഇതല്ലെ വിശിഷ്ടാദ്വൈതാവസ്ഥ?

6 - അകത്താകുക
ഇനി ഞാനൊന്നുമറിയേണ്ട. പിതാവ്‌ എന്നെ വീടിനകത്തേക്കു കൂട്ടിക്കൊണ്ടുപോകും. ചുരുക്കത്തിൽ, ഞാൻ എന്റെ സഹജാവസ്ഥയെ പുൽകുന്നു. ഇതാണ്‌ പരമാനന്ദാവസ്ഥ. ഇപ്പോൾ ഞാൻ പ്രകാശത്തിനുള്ളിൽ, പ്രകാശം എനിക്കു ചുറ്റിലും. ഇപ്പോൾ മുന്നിലും പിന്നിലും നിഴലില്ല.

7 - അതാകുക
സമ്പൂർണ്ണ വിമോചനത്തിന്റെ സുഖ സുന്ദരാവസ്ഥ!
ഇനി ഞാനും പ്രകാശവും ഒന്നാകുന്നു. പിതാവിനോട്‌ എനിക്ക്‌ യാതൊന്നും ചോദിക്കേണ്ടതില്ല. ഞാനും പിതാവും ഒന്ന്. ഈ ഒരവസ്ഥയെക്കുറിച്ചു സെന്റ്‌ പോൾ പറഞ്ഞു: ഇത്‌ കണ്ണുകൾ കാണുകയോ, ചെവികൾ കേൾക്കുകയോ മനുഷ്യ മനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.

8 - അതേകുക
ഞാൻ പ്രാകശത്തിലായാൽ/ഞാൻ പ്രകാശമായാൽ എന്നിൽ നിന്നു പ്രവഹിക്കുന്നതും പ്രകാശം. ദൈവവും ഞാനും ഒന്നാകുന്ന ഒരവസ്ഥയിൽ സ്നേഹം, ദയ, ക്ഷമ, വിശ്വസ്തത, സന്തോഷം, ആത്മസംയമനം, സൗമ്യത, നന്മ, സമാധാനം എന്നീ പുണ്യങ്ങളുടെ വിളഭൂമിയായി മാറും, എന്റെ ജീവിതം.
ചുരുക്കത്തിൽ, ദൈവ മനുഷ്യ ഐക്യം - പരമസത്യത്തിലേക്ക്‌ ഒരു മടക്ക യാത്ര -  കേന്ദ്രത്തിലേക്ക്‌ ഒരു കടന്നുചെല്ലലും കണ്ടുമുട്ടലും - അതാണ്‌ ആത്മയോഗ്‌.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. പരമസത്യത്തിലേക്ക്‌ ഒരു മടക്ക യാത്ര ! ധൂർത്തപുത്രനെപ്പോലെ നമുക്കും ഈ അടിമത്തം വെടിഞ്ഞു "ഘര്‍ വാപ്പാസി" ഒന്ന് രുചിക്കാം ! ഇന്ന് വിവിധയിനം ക്രിസ്തീയവിശ്വാസ ആചാരങ്ങള്‍ മുതുകില്‍ പേറി അലയുന്ന സഭകളില്‍, പാതിരി/പാസ്റെര്‍ ഒരുക്കിയ ചൂഷണ/അടിമത്തത്തില്‍ തലമുറകളായി വലയുന്ന ദൈവമക്കളെ ,ഇതിലെ വരൂ ..ഇതാണ് മടക്കയാത്രയുടെ കവാടം ! ധൂര്‍ത്തപുത്രനെപ്പോലെ നാം സ്വയം ഇന്നത്തെ നമ്മുടെ ഈ ദുരവസ്ഥയെ മനസിലാക്കി വേഗം മടങ്ങിയോടാം, ക്രിസ്തുവെന്ന വഴികാട്ടി കാണിച്ചു തന്ന ജീവന്റെ വഴിയിലൂടെ രക്ഷയെന്ന സായൂജ്യം പ്രാപിക്കാം !
    അവന്റെ രാജ്യത്തില്‍ നമുക്കും അയല്‍ക്കാരനെ സ്നേഹിക്കാനാകും ! ക്നാനായ കത്തോലിക്കരെ ,ഉഴവൂരെ നവീകരനക്കാരെ ..ഇതിലെ ഇതിലെ .. ഇടപ്പള്ളികളില്‍ വീണ്ടുംവീണ്ടും പള്ളികള്‍ പണിതു പണിതു നമ്മുടെ കാശും കീശയും കാലിയാക്കുന്ന കാളപ്രമാണങ്ങ്ളില്‍ നിന്നും വിട ! പാതിരിമാരുടെ ചതിക്കുന്ന ഇടയലേഖനങ്ങളെ വിട! നമ്മുടെ പിതാമഹന്മാര്‍ക്ക് എന്നോ എന്തിനുവേണ്ടിയോ നഷ്ടപ്പെട്ട ആത്മീയഭോധത്തിലേക്ക് നമുക്ക് മടങ്ങിയോടാം ...ഗീതയും വേദാന്തങ്ങളും നമുക്ക് തുണയായി ഉണ്ടല്ലോ ! മാനസാന്തരപ്പെട്ട ധൂരത്തപുത്രതലമുറകളെ ഇതിലെ ഇതിലെ..

    ReplyDelete
  3. കൈ വെട്ടാൻ കൂട്ടുനിന്നവൻ നാളെ നമ്മുടെ തലവെട്ടാൻ മടിക്കുമോ?. അതും ഈ അമേരിക്കയിൽ വച്ച്!!.

    തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ റ്റി. ജെ. ജോസഫ് സാറിന്റെ കൈവെട്ടാൻ കൂട്ടുനിന്ന ഒന്നാം
    പ്രതിയുടെ സ്ഥാനത്ത് കാണേണ്ട ആളാണ് ഫാ. മാനുവേൽ പിച്ചളക്കാട്ട്. നാട്ടിൽ നിന്നാൽ പിടിക്കപ്പെടും
    എന്ന അവസ്ഥയിലായപ്പോൾ സഭ ഈ പിച്ചളക്കാടനെ അമേരിക്കയിലേക്ക് കയറ്റിവിട്ട് സംരക്ഷണം നൽകി,
    ചിക്കാഗോരൂപതയുടെ കീഴിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. ടെക്സാസിലെ ഡാളസ്സിലുള്ള സീറോ
    മലബാർ സഭയുടെ കീഴിലുള്ള സെന്റ് തോമസ് ചർച്ചിൽ മാസങ്ങൽക്ക് മുൻപ് വികാരിയച്ചൻ വെക്കേഷന്
    പോയപ്പോൾ ഈ കുറ്റവാളിയായ മാനുവേൽ പിച്ചളക്കാടനായിരുന്നു ഇൻ ചാർജ്. അന്ന് ജനം ഇദ്ദേഹത്തെ
    അറിഞ്ഞിരുന്നില്ല എന്നുമാത്രമല്ല ഇദ്ദേഹത്തെ പറ്റിയുള്ള യഥാർത്ഥ കഥകൽ പിന്നീടാണ് പത്രമാദ്ധ്യമങ്ങൽ
    പുറത്തുവിട്ടത്. സത്യത്തിൽ ഈ പിച്ചളക്കാടൻ മാത്രമാണ് ജോസഫ് സാറിന്റെ ഇന്നത്തെ ഈ അവസ്ഥക്ക്
    പ്രധാന കാരണം. വളരെ നീചവും നിന്ദ്യവുമായ ഹീനകൃത്യം ചെയ്യാൻ കൂട്ടുനിന്ന ഈ മാനുവേൽ അച്ചനെ
    വീണ്ടും ഗാർലാണ്ട് പള്ളിയുടെ ചുമതല ഏൽപ്പിക്കുകയെന്നുവച്ചാൽ അത് കഴിഞ്ഞതിനേക്കാൽ വലിയ
    അപരാതമായിപ്പോകുകയില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പൈശാചികവും നിന്ദ്യവും മായ പ്രവൃത്തി
    ചെയ്യുന്നവരെ മാത്രമെ ചിക്കാഗോ അരമനയുടെ കീഴിൽ വേലചെയ്യാൻ അനുവദിക്കൂ എന്നു വല്ല വഴിപാടും
    ബിഷൊപ് ജെക്കബ് അങ്ങാടിയത്ത് കൈക്കൊണ്ടിട്ടുണ്ടോ.

    കഴിഞ്ഞമാസം കൻസാസ് സിറ്റിയിൽ ബിഷൊപ് റോബർട്ട് ഫിന്നിനെ തന്റെ പദവിയിൽനിന്ന് പിരിച്ചുവിട്ടത്
    എന്തുകൊണ്ടാണെന്ന് പത്രമാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും അറിഞ്ഞതാണല്ലോ. സത്യത്തിൽ അദ്ദേഹം
    ചെയ്ത തെറ്റ് എന്താണ്, തന്റെ കീഴിലുള്ള ഒരു വൈദികൻ ചെയ്ത തെറ്റിനു വേണ്ട നടപടി എടുക്കാത്തതിന്റെ
    പേരിൽ ആണ് ബിഷൊപ് ആയിരുന്ന റോബർട്ട് ഫിന്നിനെ സ്ഥാനഭൃഷ്ടനാക്കിയത്. അതുവച്ച് നോക്കുബോൽ
    നമ്മുടെ ബിഷൊപ് ജെക്കബ് അങ്ങാടിയത്തിനെ പണ്ടെ മെത്രാൻ പദവിയിൽനിന്ന് ഒഴിവാക്കണമായിരുന്നു.
    ഇതുവരെ എത്ര വൈദികരെയാണ് സ്ത്രീപീഡനക്കേസിൽ പിടിക്കപ്പെട്ടത്, അവർ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടും
    പൂച്ച തന്റെ കുഞ്ഞുങ്ങളെ ഇല്ലം മാറ്റുന്നതുപോലെ സ്ഥലമാറ്റം നൽകി പല തവണ അവരെ സംരക്ഷിച്ച് കൂടെ
    നിർത്തുകയാണുണ്ടായത്. തെറ്റ് ചെയ്യുന്നതുപോലെതന്നെ കുറ്റകരമല്ലെ അതിന് കൂട്ടുനിൽക്കുന്നതും, അതല്ലെ
    ബിഷൊപ് അങ്ങാടിയത്ത് ഇവിടെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. നീച പ്രവൃത്തി ചെയ്ത നീചനായ
    അല്ലങ്കിൽ നികൃഷ്ടനായ ഒരു വ്യാച പുരോഗിതനെയല്ലെ ഇപ്പോൾ ഗാർലാണ്ട് പള്ളിയുടെ ചുമതല ഏൽപ്പിക്കുവാൻ
    അങ്ങാടിയത്ത് തീരുമാനിച്ചിരിക്കുന്നത്. അത് ഏത് വിധേനെയും തടഞ്ഞെപറ്റൂ. ജെക്കബ് അങ്ങാടിയത്തിനെ
    സ്ഥാനഭൃഷ്ടനാക്കുകയും കുറ്റക്കാരായ മുഴുവൻ വൈദികരേയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികെയും
    വേണം. അല്ലാതെ സഭയുടെ മറവിൽ അവരെ സംരക്ഷിക്കുകയല്ല വേണ്ടത്. അമേരിക്കൻ കത്തോലിക്കാസഭയിൽ
    ഈ പ്രശ്നം ഉന്നയിക്കുകയും കൻസാസിൽ നടപ്പാക്കിയതുപോലെ ഈ അങ്ങാടിയത്ത് ബിഷൊപിനെ സഭയിൽ
    നിന്ന് നീക്കം ചെയ്യുന്നതിനുള്ള അനുമതി പരിശുദ്ധപിതാവു ഫ്രാൻസീസ് പാപ്പയോട് ആവശ്യപ്പെടുകയും വേണം.
    അങ്ങേരുടെ സാത്താൻ കുരിശും, വടിയും തല്ലിയുടച്ച് ദൂരെകളയണം. മയ്യിൽ പീലികൊണ്ടുണ്ടാക്കിയ ശ്രീകൃഷ്ണ
    തൊപ്പി അഗ്നിക്കിരയാക്കണം. കർത്താവായ ഏശുക്രിസ്തുവിനെ ആരാധിക്കത്തക്കവണ്ണം ദൈവാലയങ്ങൽ
    ക്രമീകരിക്കണം. കർത്താവിന്റെ തൂങ്ങപ്പെട്ട കുരിശുരൂപം അൽത്താരയിൽ പ്രതിഷ്ടിക്കണം. മാനിക്കേയൻ സാത്താൻ
    കുരിശും, ശീലയും, ശിവലിംഗ നിലവിളക്കും പള്ളിയിലോ പള്ളിപരിസരത്തോ കാണരുത്, കൊണ്ടുവരരുത്.
    എങ്കിൽ മാത്രമെ സീറോ മലബാർ സഭയും സഭയുടെ കീഴിലുള്ള ദൈവാലയങ്ങളും നിലനിൽക്കുകയും ആരാധനാ
    യോഗ്യമാകുകയും ചെയ്യുകയുള്ളു.

    ReplyDelete