Translate

Sunday, January 24, 2016

അധ്യാപകര്‍ക്ക് ക്രൂരമര്‍ദ്ദനം പിന്നില്‍ ഫാദര്‍ഇമ്മാനുവേല്‍ എന്ന് അധ്യാപകര്‍

അധ്യാപകര്‍ക്ക് ക്രൂരമര്‍ദ്ദനം

പിന്നില്‍ ഫാദര്‍ഇമ്മാനുവേല്‍ 


കത്തോലിക്കാപുരോഹിതന്‍ ഫാദര്‍ ഇമ്മാനുവേലിന്റെ  സ്വരാജ് സയണ്‍ സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ക്രൂരമര്‍ദ്ദനം ഉണ്ടായത്.   ഇടുക്കി ജില്ലയില്‍ കട്ടപ്പനക്കടുത്ത് സ്വരാജിലുള്ള ഈ സ്‌കൂളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള ശമ്പളം ചെക്കായി നല്‍കുകയും ഈ തുകയുടെ 50% പണമായി അച്ചനെ തിരിച്ചേല്‍പ്പിക്കയും ചെയ്യണം. ഇതുസംബന്ധിച്ച്  തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്  .

ഇക്കാരണത്താല്‍ ഉന്നത വിദ്യാഭ്യാസമുള്ള ഈ അധ്യാപകര്‍ക്ക് 5000 രൂപ മുതല്‍ ഏഴായിരം രൂപ വരെയാണ് പ്രതിമാസം ശമ്പളം ലഭിക്കുന്നത്. ഇത്രയും തുക തിരിച്ചു നല്‍കിയാല്‍ തങ്കള്‍ക്ക് ജീവിക്കുവാന്‍ കഴിയില്ലന്നും തിരിച്ചു തരുന്ന തുകയില്‍ കുറവു വരുത്തണമെന്നും ആവശ്യപ്പെട്ട സന്ധ്യാ വി നായര്‍ ,(മികച്ച അധ്യാപികക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡു ലഭിച്ചിട്ടുണ്ട്.) ജോര്‍ജ്ജ് കുട്ടി അഗസ്റ്റിന്‍ , എന്നിവരെ തരം താഴ്ത്തുകയും വിണ്ടും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു ഇതില്‍ പ്രതിക്ഷേധിച്ച പൊന്‍കുന്നം വര്‍ക്കി  അവാര്‍ഡു ജേതാവും ജീവകാരുണ്യ  പ്രവര്‍ത്തകനും അധ്യാപകനുമായ സിജു രാജാക്കാടിനെയും മേല്‍പറഞ്ഞവരേയും സസ്‌പെന്റൂ ചെയ്യുകയും പുറത്താക്കുകയും ചെയ്തു . ഈസംഭവത്തില്‍  നാട്ടുകാരും സാമൂഹികസംഘടനകളും പത്രമാധ്യമങ്ങളും  അധ്യാപകര്‍ക്ക് പിന്‍തുണ നല്‍കുകയും ലബ്ബക്കടയില്‍ പ്രതിക്ഷേധയോഗം ചേരുകയും ചെയ്തിരുന്നു .

ഇതിന്റെ പ്രതികാരനടപടിയെന്ന നിലയില്‍ അച്ചന്റെ ഗുണ്ടകള്‍ അധ്യാപകരെ മര്‍ദ്ദിക്കുകയായിരുന്നു.നാട്ടുകാര്‍ ഇവരെ കട്ടപ്പന ഗവണ്‍മെന്റ് ആശുപത്രിയില്‍എത്തിക്കുകയും കട്ടപ്പന പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ സഭാ നേതൃത്വത്തില്‍ നിന്നും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഫാ. ഇമ്മാനുവേല്‍ സഭയുടെ സ്ഥാപനമെന്ന പ്രചാരണം നല്‍കി  കോടികള്‍ക്കുമേല്‍ മുടക്കി ആരംഭിച്ച സയണ്‍ സ്‌കൂള്‍ അച്ചന്റെ ബിനാമികളെ ചേര്‍ത്ത് ട്രസ്റ്റുണ്ടാക്കി സ്ഥാപനം അച്ചന്റെ സ്വന്തമാക്കിയെന്ന് സാമൂഹികപ്രവര്‍ത്തകനായ ശ്രീ. എം.എല്‍ ആഗസ്തി പറഞ്ഞു. ഇതിന്റെ പേരില്‍ വന്‍ വിദേശ സഹായവുംഅച്ചന് കിട്ടുന്നുണ്ടന്നും  പറഞ്ഞു .കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും ഉയര്‍ന്ന  ഫീസാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഓരോവര്‍ഷങ്ങളും ലക്ഷങ്ങള്‍ ലാഭമുണ്ടെങ്കിലും അധ്യാപകരോട് ഈ ക്രൂരതയാണ് കാട്ടുന്നത്. ലാഭത്തിന്റെ കണക്കുകള്‍ മറച്ചുവച്ചാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. 

കേരളത്തിലെ ഭൂരിപക്ഷം അണ്‍ എയിഡഡ് സ്‌കൂളുകളും നടത്തുന്നത് കത്തോലിക്ക പുരോഹിതരോ കന്യാസ്ത്രീകളോ ആണ്. ഒട്ടുമിക്ക സ്‌കൂളുകളിലേയും അധ്യാപകര്‍ക്ക് പാതി ശമ്പളമാണ് മാനേജുന്റുകള്‍ നല്‍കുന്നതെന്നും അവര്‍ക്ക് യാതോരു മനസ്സാക്ഷിയും ഇല്ലന്നും ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും അടിയന്തിര സഹായവും നിയമപരിരക്ഷയും പിന്‍തുണയും ആവശ്യമാണെന്നും കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ റ്റീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.യൂ. എസ്. റ്റി.ഓ.) സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. പ്രതിമാസം 5000 രുപനല്‍ക്ി ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ മാനേജുമെന്റു നിയമിക്കുകവഴി ഭാവിതലമുറക്ക് നാശമുണ്ടാവുകയാണ്.

അണ്‍ എയിഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇരട്ടി ജോലിഭാരവുമുണ്ട്. 

K U S T O. യുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസവും പ്രതിഷേധ സമ്മേളനവും നടത്തി. ഈ സംഭവം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കേരള സര്‍ക്കാരിനും പരാതിനല്‍കി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ സമൂഹ മനസാക്ഷി ഉയരണമെന്നും കാരുണ്യ വര്‍ഷത്തിലെ ഇത്തരം കാരുണ്യ പ്രവര്‍ത്തനം പുരോഹിതരും കന്യാസ്ത്രീകളും നടത്തിക്കൊണ്ട് സാധാരണ വിശ്വാസികളെ മറ്റു സമുദായക്കാരുടെ മുന്നില്‍ അപമാനിക്കരുതെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു.

സയണ്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഉന്നതതല അന്വേഷണം ഉണ്ടാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.3 comments:

 1. This comment has been removed by the author.

  ReplyDelete
 2. "ദൈവം നമ്മോടു കൂടെ" എന്നർത്ഥമുള്ള 'ഇമ്മാനുവേൽ' എന്ന് ഈ നാറിക്കത്തനാര്ക്ക് നാമകരണം ചെയ്ത ഇവന്റെ മാതാപിതാക്കളെ മനസാ ശപിചുകൊണ്ട് ഇത് കുറിക്കുന്നു !ഇവനെ 'ഫാദര്‍' എന്നു വിളിക്കുന്ന ഏവനും ശപിക്കപ്പെട്ടവൻ എന്നുകൂടി മുന്നറിയിപ്പ് നല്‍കുന്നു !(റഫരെന്‍സ് വി.മത്തായി ഇരുപത്തിമൂന്നിന്റെ ഒന്‍പതു, ക്രിസ്തു! )
  കാലാകാലമായി ദൈവമില്ലാത്ത ഈ ന്യൂനപക്ഷ കയ്യാളന്മാര്‍ ക്രിസ്തുവിന്റെ കുരിശിന്റെ മറവില്‍ കാണിക്കുന്ന പലതരം തട്ടിപ്പുകളില്‍ ഒരു സമൂഹത്തട്ടിപ്പാണല്ലോ "വിദ്യാഭ്യാസം" ! ശമ്പളം കൊടുക്കുന്നത് കേരളത്തില്‍ന്റെ പൊതു ഖജനാവില്‍ നിന്നും ; പക്ഷെ ഡഒനേഷന്‍ സഭയുടെ// കത്തനാരുടെ കീശയിലും ! ഇതിലേറെ ഒരു ആഗോളചൂഷണം വേറെ ഏതു ജാതിക്കാരാണ് /മതസ്തരാണ് കേരളത്തില്‍ സധൈര്യം ചെയ്യുന്നത് ? മാറിമാറിവരുന്ന സര്‍ക്കാര്‍ ഈ വോട്ടുബങ്കകാരെ ഒരിക്കലും വെറുപ്പിക്കുകയുമില്ല! ഇതുപോലുള്ള സര്‍ക്കാരിനെ നമുക്കിനിയും ആവശ്യമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു !. ഈ കത്തനാരന്മാരുടെ കാട്ടുനീതി ഒരിക്കലായി ഇല്ലാതെയാക്കുവാന്‍ കെല്‍പ്പുള്ള, ഇശ്ചാശക്തിയുള്ള ഒരു പുതിയ പാര്‍ട്ടി കേരളം ഭരിച്ചേ മതിയാവൂ..അതിനായി ക്രിസ്തു തന്റെ പരിശുദ്ധാത്മാവ്‌ വഴി ഓരോ മനസിലും തിരഞ്ഞെടുപ്പ് നാളില്‍ പ്രവര്‍ത്തിക്കുമാറാകട്ടെ,,,

  ReplyDelete
 3. This comment has been removed by the author.

  ReplyDelete