Translate

Monday, January 4, 2016

മകന്റെ വിവാഹം നടത്തി, ഇനി വീട് തകർത്തതിന് വികാരി നഷ്ടപരിഹാരവും നൽകും

മകന്റെ വിവാഹം നടത്തി, ഇനി വീട് തകർത്തതിന് വികാരി നഷ്ടപരിഹാരവും നൽകും; റാഫേലിന്റെ ഉറച്ച നിലപാടുകൾക്ക് മുമ്പിൽ രൂപതാ നേതൃത്വം വഴങ്ങി; ഒല്ലൂർ പള്ളിയിലെ സഞ്ജുവിന്റെ കല്ല്യാണ വിശേഷങ്ങൾ ഇങ്ങനെ

January 04, 2016 | 10:52 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇടവകാംഗങ്ങളെ ഇറക്കി കല്ല്യാണം മുടക്കിപ്പിക്കാനുള്ള പള്ളി അധികാരികളുടെ ശ്രമം ഫലം കണ്ടില്ല. ഉറച്ച നിലപാടുമായി വിശ്വാസി നിലയുറപ്പിച്ചപ്പോൾ ഇടവകയും രൂപതയുമെല്ലാം മുട്ടുമടക്കി. അങ്ങനെ ഒല്ലൂർ പള്ളിയിൽ വച്ച് സഞ്ജു റാഫേലിന്റെ വിവാഹവും നടന്നു.

പള്ളിക്കു സമീപം താമസിക്കുന്ന റാഫേലിന്റെ മകനാണ് സഞ്ജു. പള്ളിക്കെതിരെ റാഫേൽ പരാതി നൽകിയതിനെ തുടർന്ന് ഇടവകക്കാർ സഞ്ജുവിന്റെ വിവാഹം നടത്തിക്കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ചർച്ചയിൽ പ്രശ്‌നം ഒത്തുതീർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഒല്ലൂർ പള്ളിയിൽ തന്നെ സഞ്ജുവിന്റെ വിവാഹം നടന്നത്. പള്ളി വികാരിയായ നോബി അബൂക്കാനും വിവാഹ ചടങ്ങുകളുടെ നേതൃത്വത്തിന് പള്ളിയിൽ ഉണ്ടായിരുന്നു. രൂപതയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്.

പൊലീസ് സംരക്ഷണത്തിലായിരുന്നു മിന്നുകെട്ട്. സിഐയും എസ്‌ഐയുമെല്ലാം സ്ഥലത്തുണ്ടായിരുന്നു. എന്നാൽ പ്രതിഷേധവുമായി ആരും എത്തിയില്ല. പള്ളിയിലെ വെടിക്കെട്ടിനെ തുടർന്ന് കേടുപാടു സംഭവിച്ച റാഫേലിന്റെ വീടിന് നഷ്ടപരിഹാരം കൊടുക്കാൻ ധാരണയായതോടെയാണ് പ്രശ്‌നം ഒത്തുതീർപ്പായത്. സഞ്ജുവിന്റെ വിവാഹം പള്ളിയുടെ നേതൃത്വത്തിൽ തന്നെ നടത്തിക്കൊടുക്കൊനും തീരുമാനമായി. നഷ്ടപരിഹാരം നൽകാമെന്ന് അറിയച്ചതിനെ തുടർന്ന് പള്ളിക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന് റാഫേലും അറിയിച്ചിട്ടുണ്ട്. പള്ളിക്ക് സമീപം താമസിക്കുന്ന റാഫേലിന്റെ മകന്റെ കല്യാണം നടത്തിക്കൊടുക്കില്ലെന്നുകാട്ടി ഇടവക വിശ്വാസികൾ നടത്തിയ പ്രതിഷേധ പ്രകടനം വൻ വിവാദത്തിന് വഴിവച്ചിരുന്നു. മറുനാടൻ മലയാളി വാർത്ത നൽകിയതോടെ പ്രശ്‌നം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ തൃശൂർ രൂപതയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി.

തുടർന്ന് കളക്ടർ യോഗം വിളിച്ചു. റാഫേലിന്റെ മകന്റെ വിവാഹം പള്ളിയുടെ നേതൃത്വത്തിൽ തന്നെ നടത്തിക്കൊടുത്തത് ഈ യോഗ തീരുമാനം അനുസരിച്ചാണ്. നഷ്ടപരിഹാരം നൽകാമെന്ന് അറിയച്ചതിനെ തുടർന്ന് പള്ളിക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന് റാഫേലും അറിയിച്ചു. വരുംവർഷങ്ങളിൽ ഒല്ലൂർപള്ളിയിലെ തിരുന്നാൾ വെടിക്കെട്ട് നിയമാനുസൃതം മാത്രമേ നടത്താവു എന്ന് കലക്റ്റർ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഞായറാഴ്ചയിലെ നാലു കൂർബാനകളിലും റാഫേലിനും കുടുംബത്തിനും ഉണ്ടായ മാനസിക വിഷമത്തിൽ ഇടവക സമൂഹം ഖേദിക്കുന്നതായി വികാരിയുടെ പ്രസംഗത്തിൽ പറയാമെന്നും അറിയിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് പരിഹാമുണ്ടായത്. ഇടവകാംഗവും വ്യവസായിയുമായ തെക്കിനിയത്ത് റാഫേലിന്റെ ഉറച്ച നിലപാടാണ് രൂപതയേയും സഭയേയും മുട്ടുമടക്കിച്ചത്.

ഇടവക വിശ്വാസികളെ അവസരം കിട്ടുമ്പോൾ സമ്മർദ്ദത്തിലാക്കി കാര്യം നേടാനുള്ള സഭയുടെ നീക്കമാണ് പൊളിഞ്ഞതെന്നാണ് വിലയിരുത്തൽ. പള്ളിയിൽ അഭിപ്രായം പറയുന്നവരെ നോക്കി വയ്ക്കും. പിന്നീട് അടിയന്തര ഘട്ടങ്ങളിൽ ഭീഷണിയുടെ സ്വരവുമായെത്തും. റാഫേലിനും കുടുംബത്തിനുമെതിരെ നടന്നത് അതാണെന്ന് കേരളാ കത്തോലിക്കാ ഫെഡറേഷൻ വികെ ജോയി മറുനാടനോട് പറഞ്ഞു. ഇതിനെ ഉറച്ച നിലപാടുമായി റാഫേൽ തോൽപ്പിക്കുകയായിരുന്നു. റാഫേലിന്റെ മകന്റെ വിവാഹം നടത്തികൊടുക്കേണ്ട ബാധ്യത പള്ളിക്കുണ്ടെന്ന് ഒടുവിൽ ഇടവക തിരിച്ചറിഞ്ഞുവെന്നും അതുകൊണ്ടാണ് എല്ലാം മംഗളമായി നടന്നതെന്നും ജോയി വിശദീകരിക്കുന്നു.

പ്രശസ്തമായ ഒല്ലൂർ പള്ളി തിരുനാളിനോടനുബനധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നതിനെതിരെയാണ് വികാരി ഫാ നോബി അമ്ബുക്കനും ഒല്ലൂർ സെന്റ് ആന്റണീസ് പള്ളി ടസ്റ്റിമാർക്കുമെതിരെ പള്ളിപ്പറമ്ബിനോട് ചേർന്ന് കൂറ്റൻ വീടിവച്ച വ്യവസായിയായ റാഫേൽ കോടതിയെ സമീപിച്ചത്. പള്ളിതിരുന്നാളിലെ വെടിക്കെട്ടിൽ തന്റെ വീടിന് നാശനഷ്ടമുണ്ടായെന്ന് കാട്ടി റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെ പരാതിപ്പെടുകയും ചെയ്തു. നൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുനാൾ ആഘോഷത്തിന്റെ ചടങ്ങാണ് കരിമരുന്ന് പ്രയോഗമെന്നും ഏഴ് വർഷം മുമ്പാണ് റഫേൽ ഇവിടെ വീട് വച്ചതെന്നുമാണ് ഇടവകക്കാരുടെ വാദം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ റാഫേൽ പള്ളിക്ക് സമീപം കൂറ്റൻ വീട് പണിയുകയും പിന്നീട് പള്ളിക്കെതിരെ കോടതിയെ സമീപിക്കുകയുമാണെന്നും ഇവർ പറയുന്നു. അതുകൊണ്ട് മകന്റെ വിവാഹം തടയുമെന്നായിരുന്നു വാദം.

പള്ളിയുടെ താൽപ്പര്യ പ്രകാരമായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം. പള്ളി വികാരിക്ക് എതിരായ കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ റാഫേൽ ഇതിന് വഴങ്ങിയില്ല. പള്ളിയിൽ കല്ല്യാണം നടത്തിയില്ലെങ്കിൽ അത് പുതിയ നിയമപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഉറപ്പായി. ഇതോടെ വിഷയത്തിൽ രൂപതയും റാഫേലിന് അനുകൂലമായ നിലപാട് എടുത്തു. പള്ളിക്കെതിരെ പരാതി കൊടുത്തതിന്റെ പേരിൽ തിരുനാളിന് റാഫേലിന്റെ വീടിനോട് ചേർന്ന് ഗർഭം കലക്കിയെന്ന അത്യൂഗ്ര സ്‌ഫോടന വസ്തുവാണ് പൊട്ടിച്ചത്. ഇതാണ് റാഫേലും പള്ളിയും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. റാഫേലും പള്ളിയും തമ്മിലെ തർക്കം തുടരുന്നത് ഇങ്ങനെയാണ് ഒല്ലൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേർന്ന് വീട് വച്ച് താമസിക്കുന്ന റാഫേൽ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാൻ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകി.

പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന 2007ൽ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻകാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാൻ എ.ഡി.എം അനുവാദവും നൽകി. തുടർന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടർന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തിൽ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെയും ഫാ.നോബി അമ്ബൂക്കനും ട്രസ്റ്റിമാർക്കെതിരെയും പരാതി നൽകിയത്. ഇതേതുടർന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തർക്കം മുറുകിയിരിക്കുമ്‌ബോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്.

ഇതിന്റെ ആവശ്യങ്ങൾക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോൾ കേസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ റാഫേൽ കേസ് പിൻവലിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് ചർച്ച നടത്തി. അതും ഫലം കണ്ടില്ല. ഇതോടെ മകന്റെ വിവാഹം പള്ളിയിൽ വച്ച് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായി വികാരി. എന്നാൽ നിയമപരമായി ഇതിന് കഴിയില്ലെന്ന് രൂപതാ നിലപാട് എടുത്തു. ഇതോടെ പരസ്യമായി വരാതെ പള്ളി അധികാരികൾ ഇടവകാംഗങ്ങളെ മുൻനിർത്തി കള്ളക്കളി തുടരുകയായിരുന്നു. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പൊലീസ് കാവലിൽ കല്ല്യാണം നടത്തേണ്ടിയും വന്നു. പ്രതിഷേധവുമായി ഇടവകക്കാരും എത്തിയില്ല.

No comments:

Post a Comment