Translate

Friday, September 16, 2016

.ഓപ്പൺ ചർച്ച് മുവ്‌മെൻെിന് തുടക്കമായി.

                         കത്തോലിക്കാ സഭ വിട്ടുപോയവർ സംഘടിക്കുന്നു.


ക്രിസ്തീയ സഭകളുടെ ഏകീകരണമുണ്ടാവണം --കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ. 53/കഢ/2016 .  
mail .expriestnuns@gmail.com.    blogger,  

www. almeeyasabdam.blogespot.com  

വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭയിൽ നിന്നും വിട്ടുപോയവരാണ് കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ കുടക്കീഴിൽ അണിനിരക്കുന്നത്. അസോസിയേഷന്റെ ഒരു പ്രോജക്ടായി തുടങ്ങുന്ന  ഈ സംഘടനക്ക് ഓപ്പൺ ചർച്ച് മുവ്‌മെന്റ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ക്രിസ്തീയ സഭാ ചരിത്രത്തിൽ വഴിത്തിരിവായിത്തീരാനിടയുള്ള ഈ സംഘടന ക്രിസ്തീയ സഭകളുടെ ഏകികരണമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്നവർ ഒരുമിച്ചു ചേരുകയും ലോക സമാധാനം പുനസ്ഥാപിക്കുകയും വേണം .മറ്റു മതവിഭാഗങ്ങൾ തമ്മിൽ ആദരവോടും സ്‌നേഹത്തിലും പുലരണം .എല്ലാമനുഷ്യരും ഈശ്വരന്റെ മുന്നിൽ ഒരുപോലെയാണെന്ന ദർശനമാണ് സംഘടനക്കുള്ളത്. ക്രിസ്തുവിന്റെ പേരിൽ ഇന്ന് ആയിരക്കണക്കിന് സഭകളും യൂണിറ്റുകളുമുണ്ട്. അവർക്കൊന്നും പരസ്പരം ബഹുമാനിക്കുന്നതിനോ ഒന്നായിത്തിരുന്നതിനോ കഴിയാത്തത ്‌യേശുവിന്റെ ദർശനം ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാത്തതുകൊണ്ടൊ, പണത്തോടും അധികാരത്തോടുമുള്ള അത്യാർത്തിമൂലവുമോ ആണെന്നു കാണാം. സഭാ നവീകരണത്തിനും മറ്റു ക്രിസ്തീയ സഭകളുടെ ഏകികരണത്തിനും ആദ്യം മുൻകൈ എടുക്കേണ്ടതും ആരംഭിക്കേണ്ടതും  കത്തോലിക്കാ സഭയിൽ നിന്നുമാണ് .ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ കത്തോലിക്കാസഭയിൽ നിന്നും വ്യത്യസ്ത കാരണങ്ങളാൽ പുറത്തുപോയിട്ടുള്ള വിശ്വാസികളെ കണ്ടെത്തി ഒരുമിപ്പിക്കുകയും സഭയോട് ചേർത്തുനിർത്തുകയും ചെയ്യുകയെന്നതാണ്. തുടർന്ന് മറ്റുസഭകളുമായി ഒന്നായിത്തിരുന്നതിനുള്ള സഹചര്യങ്ങൾ സൃഷ്ടിക്കുകയും ഇവർക്കിടയിലെ പാലമായി നിലകൊള്ളുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ദേശീയ ചെയർമാൻ റെജി ഞള്ളാനി പറഞ്ഞു.
പൊതുവായി എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും ആത്മീയ ശുശ്രൂഷകൾക്കായി ക്രിസ്തുവിന്റെ നാമധേയത്തിലുള്ള എല്ലാ ദേവാലയങ്ങളും പ്രാർത്ഥനാഹാളുകളും തുറന്നുകൊടുക്കുകയും ഇവിടങ്ങൾ മറ്റു മത സമൂഹങ്ങൾക്കും ഉപകരിക്കുമാറ് ക്രമപ്പെടുത്തുകയും വേണം. പ്രത്യേകിച്ച് ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്നവർക്ക് നൽകണം.  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ഘടന സഭാ സംവിധാനത്തിലായിരിക്കില്ല. മറിച്ച്  സഘടനാ രൂപത്തിലായിരിക്കും. എല്ലാ സഭാ വിശ്വാസികൾക്കും അവരവർ തുടർന്നു വരുന്ന വിശ്വാസത്തിൽ തുടരുവാൻ അവകാശമുണ്ടായിരിക്കും. എല്ലാവരെയും ഒരുപോലെയാണ് സംഘടന പരിഗണിക്കുക. എല്ലാ അംഗങ്ങളും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും വിവാഹ ബന്ധങ്ങളിൽ തടസ്സമില്ലാതെ ഏർപ്പെടുകയും വേണം.  എതൊരംഗത്തിനും ആഗ്രഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന പക്ഷം ഏതൊരു സ്ഥാനങ്ങളും അലങ്കരിക്കാവുന്നതാണ്. അംഗങ്ങൾ ആഗ്രഹിക്കുന്ന പ്രകാരമുള്ള ആത്മിയ ശുശ്രൂഷ നൽകുന്നതിനുള്ള ഉത്തരവാദിത്വം എല്ലാ അംഗങ്ങളിലും നിഷിപ്തമായിരിക്കും ആവശ്യമുള്ള ഘട്ടങ്ങളിൽ സഭാ പുരോഹിതരുടെയോ മുൻ പുരോഹിതരുടെയോ  ആൽമായരുടെയോ സേവനവും ആത്മിയ ശുശ്രൂഷകൾക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. അസോസിയേഷൻ ദേശിയ സെക്രട്ടറി ഫാദർ കെ. പി . ഷിബു പറഞ്ഞു.
പരസ്പര സ്‌നേഹമാണ് ക്രിസ്തുവിന്റെ സന്ദേശം .അന്തവിശ്വാസങ്ങളും അനാചരങ്ങളും അവസാനിക്കണം. വിശ്വാസികളെ പലതരത്തിലുള്ള ആരാധനാക്രമങ്ങളിലുടെ വേർതിരിച്ചു നിർത്തി ചൂഷണം ചെയ്യുന്നതും അവസാനിക്കേണ്ടതുണ്ട്. ക്രിസ്തു ഒന്നേയുള്ളുയെന്നതിനാൽ നമുക്കെല്ലാവർക്കും ഒരു തരത്തിലുള്ള ആരാധനാക്രമം മതിയെന്നു തീരുമാനിക്കണം.  പണസമ്പാദനം ലക്ഷ്യം വച്ച്  വിശ്വാസികളെ ആത്മിയതയുടെ പേരിൽ പീഡിപ്പിക്കുന്നത് സങ്കടകരമാണ്. ഇതെല്ലാം അവസാനിപ്പിക്കുവാൻ സഭകളുടെയും വ്യക്തികളുടെയും ഏകികരണം ഉണ്ടാവണം. ഓപ്പൺ ചർച്ച് മുവ്‌മെന്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ജോർജ്ജ് എബ്രാഹം മലയാറ്റ് പറഞ്ഞു.
ഓപ്പൺ ചർച്ച് മുവ്‌മെന്റ് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതു തലമുറയിന്ന് ഭൗതികതയുടെ മാസ്മരവലയത്തിലാണ്. ഇവരെ ശരിയായ ആത്മിയതയിലേയ്ക്കും യേശുവിലേയ്ക്കും എത്തിക്കുന്നതിൽ ഇപ്പോഴത്തെ സഭാ സംവിധാനത്തിനു കഴിയാതെപോകുന്നു എന്നത് ദുഖകരമാണ്. വിശ്വാസികൾക്കാവശ്യമായ കൂദാശകൾ ലഭിക്കുന്നതിൽ വലിയ പ്രയാസം നേരിടുന്നു. കൂടാതെ വൻ തുകയും നൽകേണ്ടിവരുന്നു എന്നത് ഏറെ ദുഖകരമാണ്. ആഡംബര പള്ളികളും വാണിജ്യ കെട്ടിടങ്ങളും നിർമ്മിക്കുന്നതും നേർച്ചകാഴ്ചകൾ നടത്തുന്നതും മറ്റു സമുഹങ്ങളെ പുശ്ചത്തോടെ കാണുന്നതും സ്വന്തം സഭമാത്രമാണ് ദൈവത്തിങ്കലേയ്‌ക്കെന്ന മിദ്യാധാരണപരത്തുന്നതുമാണ് ആത്മീയതയെന്ന ചിന്ത ഭൂരിപക്ഷം ആളുകളിലും കുത്തിനിറക്കുന്നതിൽ തൽപ്പരകക്ഷികൾ വിജയിച്ചിട്ടുണ്ട്.    ഇവിടെയാണ് ക്രിസ്തുവിലുള്ള ഏകീകരണത്തിന്റെ പ്രസക്തി. രാഷ്ട്ര നിർമ്മണത്തിനും ലോകസുഖത്തിനുമായി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നീർച്ചാലുകൾ പുതു തലമുറയിലേയ്ക്ക് ഒഴുകിയെത്തേണ്ടതുണ്ട്.ഈ പരിശ്രമത്തിൽ എല്ലാവരും ഒരുമയോടെ കൈകോർത്ത് മുന്നോട്ടു പോകണം. ഓപ്പൺ ചർച്ച് മുവ്‌മെന്റ് രക്ഷാധികാരി റവറന്റെ്  ജേക്കബ് ജോൺ അഭിപ്രായപ്പെട്ടു.
ക്രിസ്തീയ സഭകളുടെ ഏകികരണം ഉടൻ ഉണ്ടാവണം അതിനായി സഭാമേലധ്യക്ഷന്മാർ യോജിച്ച് മുന്നോട്ടുവരണമെന്നും അതിനായി കത്തോലിക്കാ സഭ മുൻകൈഎടുക്കണമെന്നും കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ സഭാ നേതൃത്വത്തോട് ആവശ്യപ്പെടുകയാണ്.
അന്വേഷണങ്ങൾക്ക്.      ഫോൺ 9447105070.
 റെജി ഞള്ളാനി. ദേശീയ ചെയർമാൻ 9447105070.,  ഫാദർ .കെ. പി. ഷിബു. 9446128322 .,  , ഡോ.  ജോർജ്ജ് എബ്രാഹം മലയാറ്റ് 9947569775 .,  ഫാദർ മാണി പറമ്പേട്ട്. 9447154131 . , റവ. ജേക്കബ് .9446213922., എം. എൽ ആഗസ്തി ദേശീയ സമിതി അംഗം. -9744774414.
  

1 comment: