കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനത്തിന്റെ 2010-11 വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യമായതിനാല്‍ വാര്‍ഷിക വരവുചെലവുകണക്കുകളും ഈ വര്‍ഷംതന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കെ.സി.ആര്‍. എം. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഞാന്‍ വായിക്കാതെ വിട്ടിരുന്നുവെങ്കില്‍ വളരെ നഷ്ടമായേനെ? ഒരു പ്രവാസിയായ ഞാന്‍ നാട്ടില്‍ ഇല്ലാതെ പോയല്ലോ എന്നതില്‍ ഖേദിക്കുന്നു. ഇത്തരം ഒരു വലിയ പ്രസ്ഥാനമായി ജനകീയമുന്നേറ്റം നടത്തുന്ന ഇതിന്‍റെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒറ്റയാനയായി പതിറ്റാണ്ടുകള്‍ സഭാ നവീകരനത്തിനായി ഒരു ജീവിതം മുഴുവന്‍ ത്യജിച്ച ശ്രീ പുലിക്കുന്നന്‍ സഭാകേസരിയ്ക്ക് തികച്ചും യോഗ്യനാണ്. പത്മഭൂഷണെങ്കിലും അദ്ദേഹത്തെതേടി ഉടന്‍ വരട്ടെയെന്നും ആശംസിക്കുന്നു.
ReplyDeleteചില പ്രൊഫസര്‍മാരുടെ കഥകള്‍ വായിച്ചപ്പോള്‍ ഒരിക്കല്‍ ഈ ക്രൂരമൃഗങ്ങളെ കുപ്പായം അഴിപ്പിച്ചു തിരുവനന്തപുരം കാഴ്ചബംഗ്ലാവില്‍ അടച്ചിരുന്നുവെങ്കില്‍ എന്നുപോലും ആഗ്രഹിച്ചുപോവുന്നു. ശ്രീ പുലുക്കുന്നനും ഒരിക്കല്‍ ഇവര്‍ക്ക് ഇരയായതായി അറിയാം. അദ്ദേഹത്തെ വ്യക്തിപരമായി പരിചയമില്ലെങ്കിലും ഞാന്‍ ഒരു വിദ്യാര്‍ഥിയായി ഒരു വര്‍ഷം ദേവഗിരിയില്‍ പഠിച്ചിരുന്ന കാലയളവില്‍ കണ്ടിട്ടുണ്ട്. തികഞ്ഞ വാഗ്മിയെന്ന നിലയിലും സമര്‍ഥനായ അദ്ധ്യാപകനെന്ന നിലയിലും അന്നും അദ്ദേഹം
പ്രശസ്ഥനായിരുന്നു.
തൊടുപുഴയിലെ ന്യുമാന്‍കോളേജിലെ പ്രൊഫസറിന്‍റെ കൈവെട്ടിയതു കോതമംഗലം ബിഷപ്പും
തൊടുപുഴകോളേജു അധികാരികളും തമ്മിലുള്ള ഒത്തുകളിക്കാണ് സാദ്ധ്യത. മതഭ്രാന്ത് മൂത്ത പുരോഹിതരില്‍ ചിലര്‍ക്ക് ഒരു കൊടുംഭീകരനെപ്പോലെ കൊലയാളിയുടെ മനസ്സുമുണ്ട്. പുരോഗമന ചിന്താഗതിക്കാരനായ പ്രൊഫസറെ ഒതുക്കാന്‍ ഇവര്‍ നടത്തിയ ഒരു ദീര്‍ഘകാല പദ്ധതിയായി കൈവെട്ടുകേസിനെ അനുമാനിക്കാം. സത്യം ഒരിക്കല്‍ പുറത്തുവരുമെന്നു പ്രതീക്ഷിക്കാം. അതുപോലെ ഇപ്പന്‍സാറിനോടും
കുടുംബത്തോടും കാണിച്ച അനീതികള്‍ക്കും അദ്ദേഹം അവരെ വെള്ളം കുടിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ കൌപീനമില്ലാതെ യാത്രചെയ്യുന്ന ഈ പുരോഹിതര്‍ക്കും വിലങ്ങുതടയിടുവാന്‍ ഈ സംഘടനക്ക് കഴിയണം.
വിശുദ്ധ ബനടിട്റ്റ്അച്ചനെ പുണ്യാളന്‍ ആക്കുന്നതും വിചിത്രംതന്നെ. ഭക്തര്‍ അത്ഭുത കഥകളുമായി മെഴുകിതിരി കത്തിക്കുവാന്‍ തുടങ്ങിയെന്നും അറിഞ്ഞു. ആലപ്പുഴ ചക്കരപ്പള്ളി ഇടവകയില്‍ ഇയാള്‍ വികാരിയായിരുന്നിട്ടുണ്ട്. പെണ്ണുപിടിയനായ ഇയാളെ ഇടവകക്കാര്‍ ചങ്ങനാശേരി അരമനപ്രസ്സിലേക്ക് ഓടിക്കുകയായിരുന്നുവെന്നു അക്കാലങ്ങളില്‍ ആലപ്പുഴ ഇടവകക്കാരായ
ബന്ധുക്കളില്‍ നിന്നും അറിവുണ്ട്. പ്രശ്നക്കാരനായതു കൊണ്ട് കാവുകാട്ട് ബിഷപ്പ് പിന്നീട് ഒരു പള്ളിയുടെയും ചുമതല ബനടിക്റ്റിനു കൊടുക്കുകയില്ലായിരുന്നു.
പാലാക്ക് അല്‍ഫോന്‍സായേ പുണ്യവതിയായി ലഭിച്ചതുകൊണ്ട് പണംകൊയ്യാന്‍ ചങ്ങനാശേരി ബിഷപ്പ് വിരളിപിടിച്ചു ഒരു പുണ്യാളനെത്തേടി പരക്കംപായുകയാണ്. ചാവറഅച്ചന്‍ പുണ്യാളന്‍ ആയാല്‍ കര്‍മ്മലീത്താക്കാര്‍ വീതം കൊടുക്കുകയില്ലന്നു പറഞ്ഞതുമൂലം പുതിയ ഒരു സഹനത്തിന്‍റെ ദാസനെ ലഭിച്ചു. ചാവറ അച്ചനും ചരിത്രത്തിലെ ഒരു ക്രൂരനാണ്. ഇയാള്‍ കുട്ടനാട്ടിലെ എന്‍റെ അമ്മയുടെ കുടുംബക്കാരന്‍ ആണെങ്കിലും തൃശൂര്‍ ഒരു നെസ്തോറിയന്‍ ബിഷപ്പിനെ പീഡിപ്പിച്ച കഥകള്‍ ഏറെയുണ്ട്. പിന്നീട് എഴുതാം. കള്ളികള്‍ വെളിച്ചത്തു വരാതിരിക്കുവാന്‍ ഒരുത്തനെ പുണ്യാളന്‍ ആക്കുവാന്‍ നൂറുവര്‍ഷം കുറഞ്ഞത് എടുക്കും. അല്‍ഫോന്‍സാ ആ കീഴ്വഴക്കത്തിനു ഒരു അപവാദം ആയിരുന്നു. ക്ലാരമഠം പീഡിപ്പിച്ച ആ സഹോദരിയെ എനിക്കു ബഹുമാനമുണ്ട്.