Translate

Tuesday, October 4, 2016

പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പുനരധിവാസ -സഹായ നിധിയിലേയ്ക്ക് ഉദാരമായി സംഭാവനതന്ന് സഹായിക്കുക.

 കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നൺസ്   അസോസിയേഷൻ. ph. +91 9447105070.cPo. നംമ്പർ. 53 -1\/-16

 ACCOUNT NO. 142 602 000 102 82, FEDERAL BANK, BRANCH -KATTAPPANA , IFSC-code---FDRL0001426 IDUKKI- DST, KERALA, INDIA. Name--M/S CATHOLIC PRIEST AND EX-PRIEST NUNS ASSOCIATION 


പിയപ്പെട്ട സഹോദരി സഹോദരൻമാരേ,

        കത്തോലിക്കാ സഭയിലെ റിട്ടയർ ചെയ്ത് പരസഹായം ഇല്ലാതെ നിൽക്കുന്ന പുരോഹിതർക്കും വ്യത്യസ്ത കാരണങ്ങളാൽ സന്യാസ ജീവിതം ഉപേക്ഷിച്ച് പുറത്തുവന്നിട്ടുള്ളതുമായ നിരവധി പുരോഹിതർക്കും കന്യാസ്ത്രീകളും സ്വന്തം വീടുകളിലേയ്ക്ക് തിരികെ പോകുവാനുള്ള സാഹചര്യമില്ലെന്ന് ഏവർക്കും അറിവുള്ളതാണല്ലോ.സഭാ സംവിധാനങ്ങൾ വാണിജ്യവൽക്കരിച്ചതിലൂടെ ആത്മിയ ചൈതന്യമുള്ള നിരവതി പുരോഹിതരും കന്യാസ്ത്രീകളും സഭക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്നുമുണട്. അവരുടെ ജീവിതം വളരെയധികം ദുരിതപുർണ്ണമാണ്. കാലങ്ങളായി സമൂഹം സൃഷ്ടിച്ചിരിക്കുന്ന ഒരു തരം ഭ്രഷ്ട് മൂലം സ്വന്തം നാട്ടിൽ നിന്നും വിട്ടിൽ നിന്നും അവർ തിരസ്‌കരിക്കപ്പെടുന്ന ദയനീയ സ്ഥിതിയാണുള്ളത്. സന്യാസ ജീവിതവും മറ്റു ജോലികൾപോലെതന്നെയാണെന്ന കാര്യത്തിൽ സംശയമില്ല .വലിയ അനീതിയും വേദനയുമാണ് ഈ പാപങ്ങൾക്കിന്നുള്ളത്. സ്വന്തം കുടുബത്തിലുള്ളവർ ഇതിനോടകം ഒരുപക്ഷേ ഈ വ്യക്തിയുടെ കടുംബവിഹിതം പങ്കിട്ടെടുത്തിരിക്കാം എന്നതിനാൽ അതു തിരികെകൊടുക്കേണ്ടി വരുമെന്ന ഭയവും ക്രിതൃമമായി സൃഷ്ടിച്ചിട്ടുള്ള അപമാനത്തിന്റെ പേരിലും ഈ വ്യക്തിക്ക് സ്വന്തം കടുംബത്തിൽ ഉപരോധവും കടുത്തഅവഗണനയും ചിലപ്പോൾ മർദ്ദനവും ഏറ്റുവാങ്ങി നാടുവിട്ട് ഓടിപ്പോകേണ്ടിവരുന്നു.
                 കയറികിടക്കുവാൻ ഇടമില്ലാതെയും സഹായിക്കുവാൻ ആരുമില്ലാതെവരുകയും , ജീവിക്കുവാൻ ഒരുജോലി ലഭിക്കാതെയും മാനസ്സികമായും ശാരീരീകമായും തളർന്നു പോകുന്ന ഇവരെ സംരക്ഷിക്കുവാനൂം സഹായിക്കുവാനും നമുക്ക് കടമയുണ്ട്. സമൂഹത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ഇവരെ എങ്ങനെയാണ് കൈവിടുക. ഇവരും നമ്മുടെ കുടുബത്തിൽ നിന്നും പോയ നമ്മുടെ സഹോദരങ്ങൾ നന്നെയാണ്. ഇവരുടെ കൈകളിൽ നിന്നും എത്രയോ തവണ നമ്മൾ പരിശുദ്ധ കർബാനയും മറ്റു കൂദാശകളും സ്വീകരിച്ചിരിക്കുന്നു .നമ്മുടെ പ്രയാസഘട്ടങ്ങളിൽ നമുക്കുവേണ്ടി എത്രയോതവണ ഇവർ പ്രാർത്ഥിച്ചിരിക്കുന്നു, സഹായിച്ചിരിക്കുന്നു. ശിഥിലമായ എത്രയോ കുടുംബങ്ങളെ കൂട്ടിയിണക്കിയും ആത്മിയചൈതന്യംനിറച്ചും സഹായിച്ചിരിക്കുന്നു. ഈ ബഹുമാന്യ പുരോഹിതരെ നമുക്ക് ബഹുമാനിക്കാം, ആദരിക്കാം . ഇവരുടെ കണ്ണുനീർ നമുക്കും നമ്മുടെ സഭക്കും ശാപമാകുമെന്നതിൽ സംശയമില്ല. 
               കർത്താവിനുവേണ്ടിയും അതുവഴി നമുക്കുവേണ്ടിയും സ്വന്തം ജീവിതം സമർപ്പിച്ച ഇവർക്ക് നമ്മുടെ സമൂഹത്തിലേയ്ക്ക് ഇനിയും നന്മയുടെ വെളിച്ചം ധാരാളമായി പ്രദാനം ചെയ്യുവാൻ കഴിയുമെന്നതിൽ സംശയമില്ല.. റിട്ടയർ ചെയ്യുന്നതും പുറത്തുവന്നിട്ടുള്ളതുമായ ഈ ബഹുമാന്യ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ജീവിതം കരളലിയിക്കുംവിധം ദുരിതപുർണ്ണമാണ്. ഭൂരിപക്ഷം പേർക്കും കയറിക്കിടക്കുവാൻ ഇടമില്ല. നിലവിലുള്ള പ്രീസ്റ്റു ഹോമുകളിൽ ഭൂരിപക്ഷവും ദുരിതകൂടാരങ്ങളാണ്. ഈ സാഹചര്യത്തിൽ ഇവരുടെ രക്ഷയും പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കുന്നതിനുവേണ്ടി കാത്തലിക് പ്രീസ്റ്റ് - എക്സ്സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇവർക്ക് താമസിക്കുന്നതിനുള്ള ഒരു കെട്ടിടവും കുറച്ച് സ്ഥലവും ഒരു പ്രാർത്ഥനാഹാളും നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നു.75-ലക്ഷം രൂപ ചിലവു പ്രതീക്ഷിക്കുന്ന ഈ സംരംഭത്തിനായി ഹൃദയത്തിൽ നന്മയുള്ള എല്ലാവരും എത്രചെറുതായാൽ പോലും തന്നാൽ കഴിയുന്ന സാമ്പത്തിക സഹായം തന്ന് ഇവരെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. 

                              കൂടാതെ ഈ സംരംഭത്തിനാവശ്യമായ സ്ഥലവും കെട്ടിടവും തന്ന് സഹായിക്കുവാൻ സന്മനസ്സുള്ളവരെയും സ്‌പോൺസർചെയ്യുവാൻ ആഗ്രഹിക്കുന്നവരെയും പ്രാർത്ഥനാപുർവ്വം പ്രതീക്ഷിക്കുന്നു. ദൈവീകമായ പരിപാലനക്കായി നിങ്ങൾ നൽകുന്ന ഓരോ ചില്ലിക്കാശിനും സർവ്വേശ്വരന്റെ മുന്നിൽ വിലപ്പെട്ടതും നൂറിരട്ടിയായി ദൈവം നമുക്ക് തിരികെത്തരുന്നതും നമ്മുടെ ജീവിതയാത്രയിൽ ഉണ്ടാവാനിടയുള്ള ആപത്തുകളിൽ നിന്നും നമ്മെസംരക്ഷിക്കുന്നതുമാണ്. ഈ സംരഭത്തിന്റെ നല്ലനിലയിലുള്ള പൂർത്തീകരണത്തിനായി നിങ്ങളുടെസാമ്പത്തിക സഹായത്തോടോപ്പം പ്രാർത്ഥനാ സഹായവും ഞങ്ങൾ അപേക്ഷിക്കുകയാണ്. സർവ്വ ശക്തനായ ദൈവത്തിൽ എല്ലാം സമർപ്പിച്ചു കൊണ്ട് സ്‌നേഹാദരവോടെ.

 കാത്തലിക് പ്രീസ്റ്റ് & എക്സ്സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ. 

 1.ഫാദർ മാണി പറമ്പേട്ട് ( രക്ഷാധികാരി )വിശ്വമൈത്രീ,കോട്ടത്തറ.പി.ഒ.,അഗളി. അട്ടപ്പാടി പാലക്കാട്.ജില്ല. പിൻ.678581. ഫോൺ.09447154131

. 2.റെജി ഞള്ളാനി , (ചെയർമാൻ) കട്ടപ്പന പി. ഒ. , പാറക്കടവ്. ഇടുക്കി ജില്ല. കേരള. പിൻ. 685508.        ഫോൺ 0 9447105070

 3.ഫാദർ കെ. പി. ഷിബു , (സെക്രട്ടറി) കാലാംപറമ്പിൽ വീട്. കരയാം പറമ്പ് കറുകുറ്റി. പി. ഒ. , അങ്കമാലി683576          ഫോൺ.9446128322. എറണാകുളം ജില്ല. 

 4. ഫാദർ . ഫ്രാൻസീസ് (പ്രോജക്ട് കൺവീനർ) ഫോൺ 9061413857.ആ ലംങ്ങാട് 683511
 5. തോമസ് വെട്ടിക്കൽ ,പി. ബി. നംമ്പർ.17. ബൽത്തങ്ങാടി- 574214, കർണ്ണാടക. ഫോൺ 09487289170. കേന്ദ്രസമിതി അംഗം

 6. ഫാദർ. എബ്രാഹം കൂത്തോട്ടിൽ ചാവടിയൂർ പി.ഒ. 678581. ഫോൺ . 09946010343. കേന്ദ്രസമിതി അംഗം

 ഈ മെയിൽ . expriestnuns@gmail. com, ph. 0 9447105070.

1 comment:

  1. "പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പുനരധിവാസ -സഹായ നിധിയിലേയ്ക്ക് ഉദാരമായി സംഭാവനതന്ന് സഹായിക്കുക." എന്ന തലക്കെട്ടോടുകൂടിയ പുതിയ ശൈലിയിലുള്ള പിരിവു നോട്ടിസ് വളരെ ചിന്തനീയമാണ് ! പൌരോഹിത്യത്തെ തീറ്റിപ്പോറ്റാന്‍ കര്‍ത്താവിനെ നിന്ദിച്ചു പള്ളിയില്‍ പോകുന്ന ഒരു മടയന്‍ ക്രിസ്ത്യാനിയും കാലണാതുട്ടു പോലും ഈ ഫണ്ട്‌ലേക്ക് തരികയില്ല! കാരണം അവനെ കൂദാശ ചെയ്തു സ്വര്‍ഗത്തില്‍ കയറ്റാനായി പള്ളിയോടും പാതിരിയോടും ''വിശ്വാസക്കരാര്‍'' വാങ്ങി, പകരം വിയര്‍പ്പിന്റെ കാശില്‍ ഏറിയ പങ്കും പള്ളിക്ക് കൂദാശകള്‍ക്കായി കൊടുത്തു, പുരോഹിതരെ സുഖിപ്പിക്കാനും തീറ്റിപ്പോറ്റാനും ചിലവാക്കുന്നതിനു പുറമേ, പള്ളിയോടും കാനോന്‍ നിയമത്തോടും അനുസരണം കാണിക്കാത്ത , [ലോഹ ധാരികളെന്കിലും] പിഴച്ച ആടുകളായ ഈ 'എക്സ്' പുരോഹിത /കന്യകകളെ ആരും മതത്തില്‍നിന്നും അന്യമായെ എന്നാളും കരുതുകയുള്ളൂ..! പള്ളിപ്പിരിവും കൊടുത്ത് സ്വയം ''അരപുണ്യവാളന്മാരായ'' അവരുടെ ആശ്രയമായ , ആനന്ദമായ ''ധനമെന്ന ദൈവത്തെ '' ഈക്കൂട്ടര്‍ ആരുംതന്നെ എത്ര പണമുണ്ടായാലും ഈ സത്കര്‍മ്മത്തിനു കൊടുക്കുകയില്ല! കാരണം ''നല്ലശമരായനെ'' ഇവര്‍ക്ക് തീരെ പരിചയമില്ല! പാതിരി പള്ളിയില്‍ ഈ കഥ ഒട്ടു വിവരിചിട്ടുമില്ല ! ''എനിക്കും പെണ്പിളയ്ക്കും മക്കള്‍ക്കും , പിന്നെ പള്ളിക്കും"' എന്നതില്‍ കവിഞ്ഞൊരു ''കരുണാവര്ഷം'' ഇവരുടെ മനസുകള്‍ നിന്നും ഒരുനാളും ചൊരിയുകയില്ല നിശ്ചയം! അഥവാ വല്ല മടയന്‍ മാപ്പിളയും സഹായ ഹസ്തവുമായി മുന്നോട്ടു വന്നാല്‍ കാനോന്‍ നിയമം മൂലമുണ്ടാകുന്ന വയ്യവേലിയോര്‍ത്തു താനേ വാല് ചുരുട്ടും!
    ഈ 'എക്സ്' കളെ പുനരധിവസിപ്പിക്കാന്‍ ഈ 'കരുണാവര്‍ഷത്തില്‍' പോലും ഒരു കത്തോലിക്കനും മുതിരുകയില്ല, എന്നതിനാല്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ "ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന് പ്രാര്‍ഥിക്കുന്ന , "ഈശാ വാസ്യമിതം സര്‍വം'' എന്ന് വിശ്വസിക്കുന്ന ഭാരതത്തിന്റെ തനിമ നഷ്ടപ്പെടാത്ത ഭാരതമാക്കളോട് യാചിക്കുന്നു! തമ്മിലടിക്കുന്ന ഒരു കേരളക്രിസ്തീയസഭകളും ഇതില്‍ കൈയ്യിടുകയില്ലാത്തതിനാല്‍ ''ഹിന്ദുമൈത്രി'' ഇതില്‍ കരുണകാണിക്കുവാന്‍ അപേക്ഷിക്കുന്നു! ഞങ്ങളും ഈ 'എക്സ് 'കളും ഭാരതീയരല്ലയോ സഹോദരരേ .? .അബദ്ധം പിണഞ്ഞ ഞങ്ങളുടെ പൂര്‍വ്വതലമുറകളോട് നിങ്ങള്‍ പൊറുക്കേണമേ ....പാതിരി ചതിച്ചതാ..... കരുണയില്ലാത്ത ''കത്തനാര്സഭ'' ഇവരുടെ ജീവിതവും യവ്വനവും കാര്ന്നെടുത്തിട്ടു തെരുവിലിറക്കിവിട്ട അനീതിയോട് മല്ലിടാന്‍ , മറുത്തൊന്നുരിയാടാന്‍ വ്യകിത്വം നഷ്ടപ്പെട്ട / മനസാക്ഷി കൈമോശം വന്ന, ഈ ക്രിസ്തീയത നശിച്ച അചായസമൂഹത്തിനു കഴിയുകയില്ലൊരുനാളും ! ഈ 'എക്സ് 'കളുടെ ചോര നീരാക്കി ഉണ്ടാക്കിയ സഭാസ്വത്തുക്കള്‍ , ഇവരുടെ ന്യായമായ അവകാശമാക്കി, ഇവര്‍ക്കും കൂടി പങ്കിടാന്‍ സഹായിക്കണേ.. samuelkoodal

    ReplyDelete