Translate

Saturday, October 8, 2016

അവതാരികയും അനുഗ്രഹങ്ങളും

Image may contain: 1 person , text



























                                         ലോകത്തിനു വെളിച്ചം നല്കിയിട്ടുള്ളവരാണ് നവോഥകൻമാർ. സമൂഹത്തിലെ അനീതിക്കെതിരെ അവരുടെ ശബ്ദം ഒറ്റപ്പെട്ടതാണെങ്കിലും അതിനു ശക്തിയും കാഠിന്യവും ഉണ്ടു. പരമമായ സത്യത്തെ ആർക്കും നിഷേധിക്കാൻ സാധ്യമല്ല.                                  'തീ' തണുപ്പുള്ളതാണെന്നു ഏതു മതഗ്രന്ഥത്തിൽ  എഴുതിവച്ചാലും,  എത്ര അനുയായികളെക്കൊണ്ട്  വിളിച്ചു പറയിച്ചാലും, വിവരവും വിവേകവും ഉള്ള ജനം അതിനെ നിഷേധിക്കുകയേയുള്ളൂ.

സത്യത്തെ മനസിലാക്കിയവരാണ് യഥാർത്ഥ ജ്ഞാനികൾ. സത്യത്തെ വളച്ചൊടിക്കാൻ എത്രതന്നെ ശ്രമിച്ചാലും, അതിനു അല്പകാലത്തെ ആയുസ്സേയുള്ളൂ  .  മാനവരാശിയെ അവരുടെ ആത്മീയ  ഉന്നതിയിലേക്ക് നയിക്കുന്നതിന് വിപ്ലവാത്മകമായ സമീപനം കാണിച്ച മഹായോഗികളും ഗുരുക്കന്മാരുമായിരുന്നു കൃഷ്ണനും ക്രിസ്തുവും.  കൃഷ്ണന്റെ കാലഘട്ടത്തിൽ പുരോഹിതവര്ഗം  ജനത്തെ ഈശ്വരന്റെ പേരിൽ ചൂഷണം ചെയ്തപ്പോൾ , അതിനെതിരെ കൃഷ്ണൻ സൈദ്‌വാന്തികവും.വിജ്ഞാനപ്രദവുമായ തന്റെ ഉപദേശങ്ങളെക്കൊണ്ട് മാറ്റം വരുത്തി. ശ്രീമദ് ഭാഗവതത്തിലെ വിപ്രപത്നി  മോക്ഷവും ,അതുപോലെ ഗോവർദ്ധന ഉദ്ധാര ലീലയും  അതിനു ഉദാഹരണങ്ങളാണ്. 

ഈശ്വരനും മനുഷ്യനും തമ്മിൽ എന്താണ് ബന്ധം ? അത് പുറത്തുള്ള വായുവും ശ്വസിക്കുന്ന ഓക്സിഗനും പോലെയാണ് എന്ന് ,ലളിതമായി മഹാത്മാക്കൾ  പറഞ്ഞിരുന്നു. അതായത് പൂർണവും അംശവും തമ്മിലുള്ള ബന്ധം . അതുതന്നെയാണ്  ഭൗതീകശാസ്ത്രം infinite  എന്നും finite എന്നുമെല്ലാം വിളിച്ചത്. ഉള്ളിലുള്ള ആത്മാവിനപ്പുറം ഒരു ഈശ്വരനും ലോകത്തിൽ ഇല്ലെന്നു ഗീതയും ബൈബിളും വായിച്ചാൽ മനസിലാകും.

തന്റെ കാലഘട്ടത്തിൽ പൗരോഹിത്യവർഗം താനടക്കമുള്ള യൂദന്മാരെ ചൂഷണം ചെയ്തപ്പോൾ , യൂദനായ ക്രിസ്തുദേവൻ അതിനെ നഖശിഖാന്തം എതിർത്തു.  പൗരോഹിത്യവർഗ്ഗത്തെ ആട്ടിയോടിച്ചതിനുള്ള ശിക്ഷയായിരുന്നു അദ്ദേഹത്തിന് റോമാസാമ്രാജ്യം കൊടുത്ത 'കുരിശിൽതറയ്ക്കൽ'.  എന്നാൽ പിൽക്കാലത്തു അദ്ദേഹത്തിൻറെ പേരിൽ പഴയ പുരോഹിതവര്ഗം പുതിയ രൂപത്തിൽ മനുഷ്യനെ ഈശ്വരനിൽ നിന്നും അകറ്റി. ആത്മാവായ ഈശ്വരനെ അവർ സ്വർഗ്ഗത്തിലെ രാജാവായി വാഴിച്ചു, ആ രാജാവിന്റെ കല്പനകൾ പുരോഹിതർക്ക് മാത്രമേ പറയാൻ അര്ഹതയുള്ളൂവെന്നു അവർ ജനത്തെ വിശ്വസിപ്പിച്ചു.

സ്വർഗ്ഗരാജ്യം നിന്നിലാകുന്നു എന്നും ,നിന്റെ സത്യസന്ധവും അർപ്പണാത്മകവുമായ പ്രാർത്ഥന മാത്രമേ ദൈവം കേൾക്കായുള്ളൂവെന്നും, തനിക്കു പ്രാർത്ഥിക്കാൻ മറ്റൊരാളുടെ സഹായവും ആവശ്യവും  ഇല്ലെന്നുമുള്ള ആ മഹാത്മാവിന്റെ വാക്കുകൾ മറയ്ക്കാൻ ശ്രമിക്കുന്നത് ,തിരിച്ചു വെളിപ്പെടുത്തുകയാണ് ശ്രീ.സാമുവൽ കൂടൽ സാർ തന്റെ നവോദ്ധാന വിപ്ലവത്തിലൂടെ ചെയ്യുന്നത്.  അദ്ദേഹത്തിൻറെ സത്യസന്ധമായ പ്രവർത്തനങ്ങൾ എന്നും സമൂഹത്തിനു പ്രയോജനമേ ചെയ്യൂ .  അതുൾക്കൊള്ളാൻ നമുക്കേവർക്കും കരുത്തുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ,അദ്ദേഹത്തിന് എല്ലാവിധ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ആശംസിക്കുന്നു .

.സ്വാമി ഉദിത് ചൈതന്യാജി .  ഭാഗവതം വില്ലേജ് .

No comments:

Post a Comment