Translate

Monday, October 17, 2016

എന്തും നമുക്ക് ആഘോഷിക്കാം !

എന്തും നമുക്ക് ആഘോഷിക്കാം !
'അയാൾ കഥ എഴുതുകയാണ് ' എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മദ്യപാനിയായ നോവലിസ്റ്റ് കോട്ടപ്പുറത്തിനെ കോപ്പിയടിച്ച സംസ്കാരമാണീയിടെ ക്രിസ്താനി സമൂഹത്തിനു ! മാമോദീസ കല്യാണം , ആദ്യകുർബാന, മനസമ്മതം, വിവാഹം, അന്ത്യകൂദാശ, പിന്നെ മരണം, ആണ്ടുതോറും ഓർമ്മ , ഇങ്ങിനെ ഒരുജന്മത്തിന്റെ  ആഘോഷദിനങ്ങൾ ആര്ഭാടത്തിൽ നടത്താൻ മത്സരബുദ്ധിയോടെ മുന്നേറുന്ന ജനമനസ്സുകളെ നോക്കി കേരളത്തിലെ മറ്റുമതക്കാർ അസൂയപെട്ടാൽ , ആ അസൂയ മൂത്തു ഒരിക്കൽ പകയായാൽ, ആർക്കു ആരെയും  കുറ്റംപറയാനാകില്ല!   

കഴഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതന്റെ പിതാവിന്റെ  മരണാനന്തര ചടങ്ങിൽ ഞാൻ പങ്കെടുത്തു ! മകൻ ഉയർന്ന പോലീസ് മേധാവിയാണെങ്കിലും, വേണ്ടുവോളം തറവാട്ടു സ്വത്തുണ്ടെങ്കിലും , അവിടെ ക്രിസ്താനിയുടെ മാതിരി നാടാകെ ബാനറുകളും,  ഉച്ചഭാഷിണിയും, മാറിമറിയുള്ള പാസ്റ്റർ/പാതിരി പ്രസംഗ കസർത്തുകളുമില്ല നാടിളക്കാൻ ! പകരം ശാന്തമായൊരു സ്ത്രീ മഹാഭാഗവതം വായിക്കുന്നു നിലവിളക്കിന്റെ മുന്നിൽ , ജഡത്തിന്റെ തലയ്ക്കലിരുന്നു ! വീട്ടുവളപ്പിൽ കൂടിയ ജനത്തിന്റെ മൗനം, മരണത്തിന്റെ മൗനം ഓരോമുഖത്തും ഞാൻ വായിച്ചു ! എന്നാൽ നാം മരണത്തെയും  ആഘോഷമാക്കുന്നത്  കലികാലക്കൂത്തായെ കാലം കാണുകയുള്ളൂ.! വീഡിയോ / സ്റ്റീൽസ് / ഉച്ചഭാഷിണി , ഒടുവിൽ ജഡത്തിന്റെ അരികിൽ ഗ്രൂഫോട്ടോ എടുക്കുന്നതിൽ ബന്ധുക്കളെ മാറിമാറി ചർച്ച നോക്കി നിർത്തി ഇനംതിരിക്കൽ ,വികാരിയെന്ന വികാരജീവിയുടെ ഉച്ചഭാഷിണിയിലൂടെയുള്ള  മേൽനോട്ടത്തിലും ഡയറക്ഷനിലും നടത്തുന്നതിന്റെ മേളക്കൊഴുപ്പ് ! വീഡിയോ ഉള്ളതിനാലും ക്യാമറ കൂടെക്കൂടെ കണ്ണ് ചിമ്മുന്നതിനാലും, അതുവരെ മുറ്റത്തു സൊറപറഞ്ഞിരുന്നവരുടെ  ഇല്ലാത്ത ദുഃഖം അലറിക്കരച്ചിലാക്കുന്ന [അപഹാസ്യമായ] കപടസ്നേഹിതരെയും അവിടെ കണ്ടില്ല! വീടിന്റെ തെക്കുവശത്തൊരു ചിതയിൽ ആ പെൻഷൻപറ്റിയ സർക്കാരുദ്ദ്യോഗസ്ഥനെ സമർപ്പിച്ച്ചു ! ആ സമയം ദയനീയം...വിതുമ്പുന്ന പോലീസ് സേന !                                                                                

നമുക്കാണെങ്കിൽ ,ശവം പള്ളിമുത്തു കയറ്റുമ്പോളും കല്ലറയിലേയ്ക്ക് എടുക്കുമ്പോളും , ആകാശക്യാമറകൾ പള്ളിമുറ്റത്ത് വലംവയ്ക്കുന്നതു കാണാൻ നല്ല ചേലാണ് ! മെത്രാനും / ഒത്താൽ പോപ്പും, കർദ്ദിനാളും , പിന്നെ നിരനിരയായി കൂദാശ / പ്രസംഗ   തൊഴിലാളികളും ഒക്കെയൊക്കെ അമ്പലത്തിലെ എഴുന്നെള്ളത്തിനു ആനയുടെ ഏണ്ണംപോലെ ഇനിയും നമുക്ക് കൂട്ടണോ ? "കാണം വിറ്റാലും ഓണമുണ്ണണം" എന്ന പണ്ടത്തെ നായമ്മാരുടെ ചൊല്ലുപോലെ , കടംവാങ്ങിയാണേലും കത്തനാരന്മാരുടെ കൈമുത്തു കുറയ്ക്കുകയുമില്ല! ചിലവോ ലക്ഷങ്ങൾ ! ഭിക്ഷക്കാരന്റെ നേരെ പട്ടിയെ അഴിച്ചു വിടുന്ന ക്രിസ്ത്യാനി,  മരണത്തെപ്പോലും ആഘോഷമാക്കുന്ന നിന്റെ ഈ പുങ്കത്തരം ഒന്ന് മതിയാക്കരുതോ?   samuelkoodal  

No comments:

Post a Comment