Translate

Saturday, October 1, 2016

ഓപ്പൺ ചർച്ച് മൂവ്‌മെന്റിന് തുടക്കം കുറിച്ചു.

കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് യോഗം 25-9-2016 ന് അങ്കമാലി കരയാംമ്പറമ്പിൽ വച്ച് കൂടുകയുണ്ടായി .

 രക്ഷാധികാരി ഫാദർ മാണി പറമ്പേട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയുടെ കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞ കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ചെയർമാൻ റെജി ഞള്ളാനി വിശദീകരിച്ചു.  സംഘടന രജിസ്റ്റർ ചയ്യുന്നതിനും കട്ടപ്പന ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിനും കഴിഞ്ഞു . കൂടാതെ പാൻകാർഡ് എടുക്കുന്നതിനും ,സീൽ ,ലെറ്റർപാഡ് തുടങ്ങി സംഘടനക്കാവശ്യമായ കാര്യങ്ങളും ചെയ്തു.


 മറ്റൊരു സുപ്രധാന തീരുമാനമായ റെന്റ് എ പ്രീസ്റ്റ് സംവിധാനവും ആരംഭിക്കുവാൻ കഴിഞ്ഞു. ഇടുക്കി ചേലച്ചുവടിനടുത്തുള്ള ശ്രീ അഗസ്റ്റ്യൻ കരിങ്കുന്നത്തിന്റെ വീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഫാദർ ഷിബു വെഞ്ചരിച്ചുനൽകി . സഹായിയായി റെജിയുമുണ്ടായിരുന്നു. ഈ സംഭവം സഭാചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ടു. 

സഭാപരമായി മറ്റൊരു സുപ്രധാന തീരുമാനം കൂടി ആരംഭിക്കുന്നതിന് നമ്മുടെ സംഘടനക്കായി എന്നത് ദൈവനിശ്ചയമായിത്തന്നെ കരുതണം. ലോകത്താകമാനമുള്ള ക്രിസ്തീയ സഭകളുടെ ഏകോപനവും ഏകീകരണവും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം  കുറിക്കുന്നതിനും ഇതിന്റെ ലക്ഷ്യത്തിനായി ഓപ്പൺ ചർച്ച് മൂവ്‌മെന്റിന് തുടക്കം കുറിക്കുന്നതിനും കഴിഞ്ഞു.


 വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭയിൽനിന്നും വിട്ടുപോയവരെ തിരികെയെത്തിക്കുകയോ കത്തോലിക്കാ പാരമ്പര്യത്തിൽ നിലനിർത്തുകയോ ചെയ്തുകൊണ്ട് സഭയോടു ചേർത്തുനിർത്തുന്നതിനും ഓപ്പൺ ചർച്ച് മൂവ്‌മെന്റെ് പ്രഥമ പരിഗണന നൽകുകയും ഒപ്പം ക്രിസ്തുവിന്റെ ദർശനത്തിൽ വിശ്വസിക്കുന്നവരെ സംഘടനയിലൂടെ ഒന്നായിത്തീരുന്നതിനുളള സാഹചര്യം ഉണ്ടാക്കുകയും അതുവഴി എല്ലാ ക്രിസ്തീയ സഭകളുടേയും കൂടിച്ചേരൽ ഉണ്ടാവുമെന്നും യോഗം വിലയിരുത്തി. 


കട്ടപ്പന ടൗണിലുള്ള മലയാറ്റ് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പൊതു സമ്മേളനത്തിൽ വച്ച് ചെയർമാൻ റെജി ഞള്ളാനി ഭദ്രദീപം  തെളിയിച്ച് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന് തുടക്കം കുറിച്ചു.
സംഘടനയിൽ അംഗങ്ങളായവർക്കും  ചേർത്തല ഉദുവായിലെ ലീലാമ്മടീച്ചറിന്റെ മൃതശരീരം ദഹിപ്പിച്ചതുപോലെ ഏതെങ്കിലും വിശ്വാസിക്ക് അടിയന്തിര സാഹചര്യമുണ്ടായാൽ വിശ്വാസികളുടെ ആവശ്യപ്രകാരം അവർക്കും ആവശ്യമായ ആത്മിയ ശുശ്രൂഷ നൽകണമെന്നും ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ലക്ഷ്യം വയ്ക്കുന്നു.
തുടർന്ന് ഭാവിപ്രവർത്തനങ്ങൾ ചർച്ച ചെയ്തു. തുടങ്ങിവച്ച പ്രവർത്തനങ്ങളുടെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനു തീരുമാനിച്ചു. മറ്റൊരു സുപ്രധാനമായ തീരുമാനം ,വ്യത്യസ്ത കാരണങ്ങളാൽ സന്യാസ ജീവിതം ഉപേക്ഷിച്ചവർക്കും സേവനത്തിനു ശേഷം റിട്ടയർ ചെയ്യുന്ന പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമായി ഒരു വിശ്രമകേന്ദ്രം തുടങ്ങുന്നതിനും തീരുമാനിച്ചു. മൂന്നു ഘട്ടങ്ങളിലായി ഇതിന്റെ  നിർമ്മാണം പൂർത്തീകരിക്കുവാൻ ലക്ഷ്യം വയ്ക്കുന്നു. ഇതിനാവശ്യമായ ധനസമാഹരണത്തിന് പരസ്യങ്ങൾ നടത്തിയും അഭ്യൂതയകാംക്ഷികളെ കണ്ടെത്തിയും മുന്നോട്ടു പോകുന്നതിന് തീരുമാനിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തന വിജയത്തിൽ സെക്രട്ടറി ഷിബു അച്ചന്റെ സേവനം വിലമതിക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി. സംഘടനയിലെ എല്ലാ അംഗങ്ങളും ഒത്തൊരുമയോടെ ഏകമനസ്സായി പ്രവർത്തിച്ചതുകൊണ്ടാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം വിജയം കൈവരിക്കുവാൻ കഴിഞ്ഞതെന്ന് ഫാദർ എബ്രാഹം കൂത്തോട്ടിൽ പറഞ്ഞു. 


വിശ്വാസ സമൂഹത്തെ കൈപിടിച്ചുയർത്തുന്നതിനും ക്രിസ്തീയ ചൈതന്യം സമൂഹത്തിലെത്തിക്കുന്നതിനും സംഘടനയ്ക്ക് വലിയ ഉത്തരവാദിത്വമാണ് കൈവന്നിരിക്കുന്നതെന്ന് ഫാദർ റെജി മുട്ടത്ത് പറഞ്ഞു. മാണിയച്ചന്റെ അനുഭവസമ്പത്തും അറിവുമാണ് സംഘടനയുടെ ഊർജ്ജമെന്ന് റെജി ഞള്ളാനി പറഞ്ഞു.  കർണ്ണാടകയിലെ കാവേരിജലതർക്ക സമരത്തേത്തുടർന്ന് ഡോ. തോമസ് വെട്ടിക്കലിന് യോഗത്തിലെത്തുവാൻ കഴിയില്ലന്ന് അറിയിച്ചിരുന്നു. 


 കന്യാസ്ത്രീ മഠങ്ങളിൽ നിന്നും വിട്ടുപോന്നിട്ടുള്ളവരുടെ ഏകീകരണവും സംരക്ഷണവും ലക്ഷ്യമാക്കി  യൂണിറ്റുകൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. യുണിററ് കോ-ഓർഡിനേറ്റർമാരായി സിസ്റ്റർ ഷിജി കെ. വി. , സിസ്റ്റ്ർ മേരിക്കുട്ടി ടി. എന്നിവരെ നിയമിച്ചു.
സംഘടനാ ഭാരവാഹിയായ റെജി ഞള്ളാനി ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചെയർമാനായും  റവ. ജേക്കബ് കൊല്ലവയലിൽ െൈവസ് ചെയർമാനായും ജോർജ്ജ് ഏബ്രാഹം മലയാറ്റ് സംസ്ഥാന സെക്രട്ടറിയായും ശ്രീ എം.എൽ .അഗസ്തി ,ശ്രീ സിജു രാജാക്കാട് എന്നിവരെ കോ-ഓർഡിനേറ്ററന്മാരായും ശ്രീ .രാരിച്ചൻ ട്രഷററായുമുള്ള 2016-2017 വർഷത്തെ  കമ്മറ്റിക്ക് സംഘടന അംഗീകാരം നൽകി.


വിവിധ വിഷയങ്ങളിൽ ഫാ. മാണി പറമ്പേട്ട് ,ഫാ. കെ.പി. ഷിബു, ഡോ.എബ്രാഹം കൂത്തോട്ടിൽ, ഫാ. റെജി മുട്ടത്ത് ,റെജി ഞള്ളാനി, എം. എൽ . അഗസ്തി , റിട്ടയേഡ് വിഗ് കാമാൻഡർ മാത്യു പാലാരിവട്ടം. സിസ്റ്റർ ഷിജി കെ. വി. തുടങ്ങിയവർ പ്രസംഗിച്ചു.
സിസ്റ്റ്ർ മേരിക്കുട്ടി ടി. നന്ദി പറഞ്ഞു. 


No comments:

Post a Comment