Translate

Monday, February 6, 2017

വിശ്വാസികളെ വിറ്റോന്നറിയില്ല. പള്ളിയും സ്ഥലവും വിറ്റു.


         ആരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് കൊടുങ്ങല്ലൂർ സെന്റ് തോമസ് ലത്തീൻ പള്ളിക്കാര്യത്തിലാണ്. ഇടവകജനങ്ങൾ പരിവെടുത്ത് പണികഴിപ്പിച്ച പള്ളിയും ചുറ്റുമുള്ള 4.24 ഏക്കർ സ്ഥലവും വിശ്വാസികൾ അറിയാതെ 2016 ജൂലൈ 7-ാം തീയതി  ആർച്ചുബിഷപ്പ് ഫ്രാൻസീസ് കല്ലറയ്ക്കൽ ഒ.എസ്.ജെ ക്ക്  തീറുവിലയ്ക്ക് വിറ്റു. ഇക്കൂട്ടത്തിൽ ഇടവകക്കാരേയും ചേർത്താണോ വിറ്റിരിക്കുന്നത് എന്നകാര്യം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ വിശ്വാസികൾമുഴുവൻ  62 ദിവസമായി പള്ളിമുറ്റത്ത് ഉപവാസ സമരത്തിലാണ്. വിഷയം നാടുമുഴുവനും ചീഞ്ഞുനാറിയിട്ടും കോട്ടപ്പുറം രൂപതയോ രൂപതാദ്ധ്യക്ഷനോ മിണ്ടാട്ടമില്ല. കേരളത്തിലെ പല പള്ളികളിലേയും വിശ്വാസികൾ പള്ളിവിട്ടിറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾ  പിരിവെടുത്തു വാങ്ങിയിട്ടുള്ള സ്ഥലങ്ങളും പണികഴിപ്പിച്ചിട്ടുള്ള മറ്റുപള്ളികളും പല രൂപതയിലേയും മെത്രാന്മാർ വിദേശരജ്യങ്ങളിലേപോലെ ഘട്ടംഘട്ടമായി വില്പനയാരംഭിച്ചിരിക്കുന്നതിനാൽ എല്ലാ ജനങ്ങളും ജാഗരുഗരായിരിക്കണമെന്ന സന്ദേശമാണ് കോടുങ്ങല്ലൂർ സമരത്തിലൂടെ നമുക്ക് ലഭിക്കുന്നത്.  നാട്ടുകാർക്ക് പിന്തുണയുമായി കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനങ്ങളായ, ഓപ്പൺ ചർച്ച് മൂവ്‌മെന്റും ജെ. സി. സി.യും ,കെ. സി.ആർ. എം. ഉമൊക്കെ എത്തിയിട്ടുണ്ടെങ്കിലും എല്ലാവിഭാഗം ആളുകളും ഈ സമരത്തിന് പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.                                                                                                     റെജി ഞള്ളാനി ,
                                                                          സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ,
                                                                                                     കെ. സി.ആർ. എം.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒരു 'പ്രിൻസ് ' ഭാവിയിൽ 'കിംഗ് ' ആകുന്നതു കാലങ്ങളായി കണ്ടുമടുത്ത കാലമേ, രാജവാഴ്ച പോയി പകരം ജനാതിപത്യം വന്നപ്പോളും മക്കൾ രാഷ്ട്രീയത്തിനുവേണ്ടി രാജ്യത്തെയും പാർട്ടിയെയും നശിപ്പിക്കുന്ന സ്വാർത്ഥരായ ജനനായകന്മാരെയും നാം കണ്ടുമടുത്തു ! അപ്പോൾ പിന്നെ ഏതോ ഒരു തൊട്ടീല്ച്ചാടി എമ്പോക്കിയെ കുപ്പായമണിയിച്ചു [ജ്ഞാനം എന്തെന്ന് കുടി അറിയാത്ത വെറും മൃഗപ്രായൻ പയ്യന്മാർ] ജനത്തിനെ ജ്ഞാനസ്നാനം
    മുതൽ ശവക്കുഴിവരെ ദൈവനാമത്തിൽ പണിയാൻ/ പിഴിയാൻ അടിമകളാക്കാൻ/'മിസ്സ്‌ഗൈഡ്' ചെയ്യാൻ സഭകൾ മെനയുന്നതു, കാലം ഇനിയും അനുവദിക്കുമോ? ഇല്ല ! ഇവന്റെയൊക്കെ 'തീയോളജി' എന്ന 'ക്രിമിനോളിസത്തിന്റെ ' അവസാനത്തിന്റെ തുടക്കമാണീ ഓരോ മനസും വിലപിച്ചു കുത്തിക്കുറിക്കുന്ന 'അല്മായശബ്‌ദ' മെന്ന ഈ വിലാപത്തിന്റെ 'ബ്ലോഗ്' തന്നെ ! "ക്രിമിനോളജി "എന്ന് വിളിക്കുന്നതു ഇവറ്റകൾ കർത്താവിന്റെ പേരിൽ തിന്നിട്ടു കൊന്നൊടുക്കിയ കന്യകകളെ / അവരുടെ വിലാപത്തെ ഓർത്താൽ മാത്രം മതിയല്ലോ !ദൈവത്തെ വിട്ടു കാശാക്കുന്നവന് പള്ളി വിളക്കുന്നതിലെന്തു മനസാക്ഷിക്കുത്ത് ? തലമുറകളുടെ ദൈവഭക്തി കൂദാശചെല്ലത്തിൽ വിലപറഞ്ഞു വാങ്ങുന്നവനല്ലേ പുരോഹിതൻ ? "ഇവനെ കണ്ടാലാരും ആവഴി പോകീലത്രേ , ഇവനെ പേടിച്ചാരും ആ വഴി നടക്കീല!" എന്ന കാലം വരുന്നു പ്രിയരെ..
    പാതിരിപ്പടയിൽ നിന്നും രക്ഷപെടാൻ ഒരുവൻ ഒന്നാമതായി ചെയ്യേണ്ടത്, "ആൾക്കൂട്ടത്തിൽ തനിയെ" എന്ന ക്രിസ്തുവിന്റെ കർമ്മവിജയരഹസ്യം നാമോരോരുത്തരും കണ്ടറിയണം! അവനെ അനുസരിക്കണം ! പ്രാർത്ഥിക്കാൻ നാം പള്ളിയിൽ പോകരുത്! പകരം മനസാകുന്ന അറയിൽ കയറി മനസിനെ ജീവിപ്പിക്കുന്ന ബോധചൈതന്യമെന്ന ഈശ്വരനുമായി മൗനമെന്ന 'മീഡിയയിലൂടെ' അലിഞ്ഞു ചേരണം ! അപ്പോൾ കത്തനാരെന്ന പൊതു വിപത്ത് താനേ ഇല്ലാതെയാകും ! samuelkoodal

    ReplyDelete