Translate

Saturday, February 25, 2017

ഇവനെയും കുരിശിക്കരുതെ..



 ഇവനെയും കുരിശിക്കരുതെ..  

{ഇന്നത്തെ വാർത്ത :-  "ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്ന്" ഫ്രാന്‍സിസ് മാർപ്പാപ്പ.! "നിത്യേന പള്ളിയിൽ പോകുന്നവർ തന്നെ  മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നത് ഇരട്ടത്താപ്പാണെന്നും" മാർപ്പാപ്പ വത്തിക്കാനിൽ പറഞ്ഞു.!

പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് വിശ്വാസികളുടെ കപടവേഷത്തെക്കുറിച്ച് പോപ്പ് പരാമര്‍ശം നടത്തിയത്. ഇക്കാര്യം വത്തിക്കാന്‍ റേഡിയോ ആണ് പുറത്തു വിട്ടത്.  വൃത്തികെട്ട ബിസിനസ് ചെയ്ത് ചൂഷണം നടത്തുന്ന വിശ്വാസികളുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇത്തരക്കാര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. താന്‍ ഒരു ക്രിസ്ത്യാനിയാണ്, കുര്‍ബാന കൂടാറുണ്ട്, വിശ്വാസവുമായി ഒത്തു പോകാറുണ്ട് പക്ഷെ ഒരു നല്ല ക്രിസ്ത്യാനിയല്ല എന്ന് പറയുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയെക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്നും മാര്‍പ്പാപ്പ തുറന്ന് പറഞ്ഞു. അത് യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇതിലും നല്ലത് നിരീശ്വരവാദിയാണെന്നും പോപ് പറഞ്ഞു. നിരീശ്വരവാദികളും സ്വര്‍ഗത്തിലെത്തുമെന്ന പോപ്പിന്റെ പരാമര്‍ശം നേരത്തെ വൻ  വിവാദമായിരുന്നു.!}

കാലത്തിനു കിട്ടിയ വരദാനമാണ് ''ദൈവത്തെ അറിഞ്ഞ ''  തന്നെയുമല്ല , 'സനാതന ഭാരത വേദാന്ത മർമ്മങ്ങൾ' സദാ മനസ്സിൽ കൊണ്ടുനടക്കുന്ന നമ്മുടെ ഫ്രാൻസിസ് മാർപ്പാപ്പ ! "നിരീശ്വരവാദികളും സ്വര്‍ഗത്തിലെത്തുമെന്ന" പോപ്പിന്റെ പരാമര്‍ശം, ക്രിഷ്ണനെ എന്നും തെറി പറയുന്ന ശിശുപാലനെ ഒടുവിൽ  കൃഷ്ണൻ തന്നെ മോക്ഷം നൽകി തന്നിൽത്തന്നെ അലിയിപ്പിക്കുന്ന മഹാഭാഗവതത്തിലെ ഭാഗം നമ്മെ  ഓർമ്മിപ്പിക്കുന്നു ! ക്രിസ്തു തന്റെ വചനാമൃതത്തിലൂടെ സദാ പ്രചരിപ്പിച്ച 'സനാതന ഭാരത വേദാന്ത മർമ്മങ്ങൾ' പാപ്പാ ഇങ്ങനെ വീണ്ടും പറയുമ്പോൾ , ഇന്നിന്റെ സുഖ ഭോഗികളായ മൂഢപൗരോഹിത്യം "അവനെ കുരിശിക്ക "എന്ന് വത്തിക്കാനിൽ ആരവം മുഴക്കിത്തുടങ്ങി താനും ! ഇത് അപകട സൂചനയാണ് ! സത്യം അറിയേണ്ടവർ അവരുടെ പിതാമഹന്മാർ ഉപേക്ഷിച്ച ഉപനിഷത്തുകളും ഗീതയും വേഗം കരഗതമാക്കുവീൻ..! അല്ലാഞ്ഞാൽ പോപ്പിനെ കുരിശിക്കുന്ന ആരാവാരത്തിനിടയിൽ നമ്മുടെ ജല്പനങ്ങളും കൂടി കലർന്നെന്നു വന്നേയ്ക്കാം..

കാക്കത്തൊള്ളായിരം ക്രിസ്തീയ മതങ്ങള്‍ അവകാശപ്പെടുന്ന അവരുടെ സ്വകാര്യ കുത്തക സ്വര്‍ഗങ്ങളുടെ നാശമായിരുന്നു, പോപ്പിന്റെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്! "എന്റെ സഭയിലും എന്റെ മതത്തിലും മാത്രം" ഒളിച്ചുവച്ചിരുന്ന പുരോഹിത കപട സ്വര്‍ഗം എല്ലാം ഇന്നുമുതല്‍ നരകത്തിന്റെ ശാപക്കുഴികളായി 'ആത്മീയാന്ധത' മാറിയവര്‍ കാരുതും നിശ്ചയം ! "രക്ഷ / രക്ഷിക്കപ്പെട്ടവര്‍" എന്ന തട്ടിപ്പിന്റെ  മുദ്രാവാക്യങ്ങള്‍ ഇനിയും വെറും അപശബ്ദം മാത്രമായി മാറും! ''രക്ഷ ദൈവത്തിന്റെ ദാനം'' എന്ന ക്രിഷ്ണന്റെ 'അദ്വൈത ഫോര്‍മുല' ലോകം സത്യമായി കരുതും! "ജയ് ഭഗവത്‌ ഗീത" . 


"ഞാൻ" എന്ന ബോധം തന്നെ "വഴിയും സത്യവും ജീവനുമാകുന്നു'' എന്ന സ്വയമറിയൽ ലോകത്തോട് വിളംബരം ചെയ്ത ക്രിസ്തുവിന്റെ സഭയും, സ്വർഗ്ഗത്തിന്റെ താക്കോലും തങ്ങളുടെ കൈവശമാണെന്നു സ്വയം ലോകത്തോടു പറഞ്ഞു ,1700 കൊല്ലം മുൻപേ കോൺസ്റ്റാന്റിന് ചക്രവർത്തിയും കുറെ പാതിരിമാരും കൂടി രൂപകല്പന ചെയ്തു കുത്തിക്കുറിച്ച ബൈബിളും , മനുഷ്യനെ നിത്യമായും ആത്മീയാന്ധതയിൽ കിടത്തിയുറക്കാന് തീരുമാനിച്ച പൗരോഹിത്യ മേല്കോയ്മയിൽ നിന്നും കത്തോലിക്കാ സഭയെയും അതിലൂടെ ക്രിസ്തീയ ലോകത്തെയും നവീകരണത്തിന്റെ പുതിയ വെളിച്ചം കാണിക്കാൻ ഒരു ദിവ്യാവതാരമായി പിറന്ന നമ്മുടെ ഫ്രാൻസിസ് മാര്പാപ്പാപ്പയെ ഇത്രയും കാലം കർദ്ദിനാളന്മാർ ജീവനോടെ ഭൂമുഖത്തു ഇരുത്തിയതുതന്നെ ലോകാതിശയങ്ങളിൽ ഒന്നായിരുന്നു ! കുരിശിൽ മരിച്ചവനെ, പാപ്പായെ കാത്തുകൊള്ളേണമേ ... സകല കത്തോലിക്കാ പുണ്ണിയാളരുമെ, പോപ്പിനുവേണ്ടി അപേക്ഷിക്കേണമേ.....പ്രത്യേകിച്ച് ബനഡിക്ട് അച്ഛാ / അൽഫാൻസാമ്മമേ പോപ്പിനുവേണ്ടി അപേക്ഷക്കേണമേ ...samuelkoodal.




No comments:

Post a Comment